13/09/2018

04-09-2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- Definitive Coins


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
4

Definitive Coins

നാണയങ്ങളുടെ പതിവായ ആവശ്യം നിറവേറ്റാന്‍ മാത്രമായി പുറത്തിറക്കുന്ന നാണയങ്ങളെയാണ് Definitive Coins എന്ന് പറയുന്നത്. ഇവയെ Regular coins എന്നും പറയാറുണ്ട്. ഈ നാണയങ്ങളെ പ്രത്യേകിച്ച് ഒരു സമയപരിധി ഇല്ലാതെ അടിച്ച്കൊണ്ടിരിക്കും.

ഇവയില്‍ മിക്കവയുടെയും മുന്‍വശങ്ങളില്‍ ദേശീയ ചിഹ്നവും, "ഭാരത്‌" എന്ന് ദേവനഗരിയിലും, "INDIA" എന്ന് ഇംഗ്ലീഷിലും അടിച്ചിരിക്കും. പിന്‍വശങ്ങളില്‍ മൂല്യവും പുറത്തിറക്കിയ വര്‍ഷവും അടിച്ചിരിക്കും. ചില നാണയങ്ങളില്‍ ഇതില്‍ നിന്ന് വ്യത്യസ്തമായും കാണാറുണ്ട്. ഈ നാണയങ്ങളില്‍ ഓരോന്നിനെയും തുടര്‍ലക്കങ്ങളില്‍ പരിചയപ്പെടുത്തുന്നുണ്ട്. അപ്പോള്‍ ഈ വ്യത്യാസങ്ങള്‍ മനസ്സിലാവും.






01/09/2018

01-09-2018- പത്രവര്‍ത്തമാനങ്ങള്‍- New Vision


Today's study
Presentation
Ashwin Ramesh
The subject
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
Issue
59

New Vision
(ന്യൂ വിഷൻ)

കിഴക്കൻ ആഫ്രിക്കയിലെ ഉഗാണ്ട എന്ന രാജ്യത്തിൽ നിന്നുള്ള ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ന്യൂ വിഷൻ.  1955ൽ ഉഗാണ്ടൻ അർഗ്സ് എന്ന പേരിൽ സ്ഥാപിതമായ ഈ പത്രം 1971ൽ ഇദി അമീൻന്റെ കാലത് വോയ്‌സ് ഓഫ് ഉഗാണ്ട എന്ന പേരിലേക്ക് മാറ്റപ്പെടുകയും, തുടർന്ന് 1979ൽ അധികാരത്തിൽ വന്ന സർക്കാർ ഉഗാണ്ട ടൈംസ് എന്നാകുകയും... പിന്നീട് 1986ൽ നാഷണൽ റെസിസ്റ്റൻസ് മൂവ്മെന്റ് അധികാരം പിടിച്ചെടുത്തപ്പോൾ ന്യൂ വിഷൻ എന്ന പേരിലേക്ക് മാറുകയായിരുന്നു. പിൻകാലങ്ങളിൽ ഉഗാണ്ടയിൽ അധികാരത്തിൽ ഉണ്ടായിരുന്ന എല്ലാ സർക്കാരിന്റെയും ഔദ്യോഗിക പത്രമായിരുന്നു ന്യൂ വിഷൻ. ഈ പത്രം ഇന്ന് തയ്യാറാകുന്നത് ടാബ്ലോയിഡ് രൂപത്തിലാണ്. 







31-08-2018- തീപ്പെട്ടി ശേഖരണം- പൂച്ച


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
2

പൂച്ച

നാം വളർത്തുമൃഗങ്ങൾ ആയി പരിഗണിക്കുന്ന ജീവികളിൽ ഒരു പ്രധാനി ആണ് പൂച്ച. പൂച്ചയുടെ ശാസ്ത്രീയ നാമം ഫെലിസ് കാതൂസ് എന്നാണ് മനുഷ്യനുമായി ഏകദേശം 9500 വർഷങ്ങളുടെ ബന്ധമുണ്ട് ഇവയ്ക്ക് 10000 വർഷങ്ങൾക്ക് മുൻപ് സ്വയം ഇണങ്ങുന്ന കാട്ടുപൂച്ചകളിൽ നിന്ന് പരിണാമപ്പെട്ട് വന്നതായിരിക്കാം ഇന്നത്തെ പൂച്ചകൾ എന്ന് കരുതുന്നു. ലോകത്തുള്ള പൂച്ചകളുടെ ക്ഷേമത്തിനായി എല്ലാ വർഷവും ഓഗസ്റ്റ് 8 ന് പൂച്ച ദിനമായി ആചരിക്കുന്നു. എന്റെ ശേഖരണത്തിൽ നിന്ന് പൂച്ചയുടെ ചിത്രമുള്ള ചില തീപെട്ടികൾ ചുവടെ ചേർക്കുന്നു.









30-08-2018- വിജ്ഞാന കൗതുകം- നാദിയ കോമനേച്ചി


ഇന്നത്തെ പഠനം
അവതരണം
ആൻ്റണി പോൾ വള്ളുവശ്ശേരി
വിഷയം
വിജ്ഞാന കൗതുകം 
ലക്കം
3

നാദിയ കോമനേച്ചി.

1976 ൽ ക്യാനഡയിലെ മോൺട്രിയോളിൽ വച്ച് നടത്തിയ ഒളിംപിക്സിൽ കേവലം പതിനാലു വയസ്സുള്ള ഒരു റൊമാനിയൻ പെൺകുട്ടി ജിമ്നാസ്റ്റിക്സിൽ അന്നേ വരെ ആരും കരസ്ഥമാക്കാതിരുന്ന 'പെർഫെക്റ്റ് ടെൻ' നേടി. നാദിയ കോമനേച്ചി ആയിരുന്നു ആ പ്രതിഭ.

 ഒൻപതാം വയസ്സിൽ ദേശീയ ജൂനിയർ ചാംപ്യനായ നാദിയ പതിനാലാം വയസ്സിൽ തന്റെ നാടിനു വേണ്ടി ഒളിമ്പിക്സ് മെഡൽ നേടി . മോന്ററിയോൾ കൂടാതെ 1980 ലെ മോസ്കോ ഒളിംപിക്സിലും നാദിയ സ്വർണം നേടുകയുണ്ടായി.

മോന്ററിയോൾ ഒളിംപിക്സിലെ നാദിയയുടെ പ്രകടനത്തെക്കുറിച്ചുള്ള റിപ്പോർട്ട് അടങ്ങിയ 'ന്യൂസ് വീക്ക്' മാഗസിൻ ചുവടെ ചേർക്കുന്നു. 
(എന്റെ കളക്ഷനിൽ നിന്നും).







28-08-2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- Decimal coins


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
3

Decimal coins (ദശാംശ നാണയങ്ങൾ)

ലോകത്തിലെ മറ്റു പല രാജ്യങ്ങളിലും നാണയ വ്യവസ്ഥയില്‍ നടപ്പാക്കിയ പോലെ ഇന്ത്യയിലും നടപ്പിലാക്കിയ ഒരു മാറ്റമാണ് Decimalisation of coins, അഥവാ ദശാംശ നാണയ വ്യവസ്ഥയിലേക്കുള്ള മാറ്റം. 

നാണയങ്ങളുടെ മൂല്യം കറന്‍സിയുടെ പത്തിന്‍റെയോ, പത്തിന്‍റെ ഗുണിതങ്ങളുടെയോ ഭാഗമായി നിശ്ചയിക്കുന്നതിനെയാണ് Decimalisation എന്ന് പറയുന്നത്. (മിക്ക രാജ്യങ്ങളിലും നാണയങ്ങളുടെ മൂല്യം കറന്‍സിയുടെ നൂറില്‍ ഒന്നായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ചില രാജ്യങ്ങളില്‍ 1000-ല്‍ ഒന്നായും നിശ്ചയിച്ചിട്ടുണ്ട്.)

ഇന്ത്യന്‍ നാണയവ്യവസ്ഥയില്‍ decimal system അംഗീകരിക്കാന്‍ 1955 സെപ്റ്റംബര്‍ മാസത്തില്‍ Indian coinage act ൽ ഭേദഗതി വരുത്തുകയും 1957 ഏപ്രില്‍ 1-ന് പ്രാബല്യത്തില്‍ വരികയും ചെയ്തു.

ഇന്ത്യന്‍ രൂപയെ 16 അണ ആയോ 64 പൈസ ആയോ വിഭജിക്കുന്നതിന് പകരം 100 പൈസ ആയി വിഭജിച്ചു. പുതുതായി പുറത്തിറക്കിയ നാണയങ്ങളില്‍ പൈസയുടെ സ്പെല്ലിംഗ് “Pice” എന്നതിന് പകരം  “Paisa” (ബഹുവചനം ഹിന്ദി വ്യാകരണപ്രകാരം "Paise") എന്നായി നിശ്ചയിച്ചു. പഴയ പൈസയും പുതിയ പൈസയും തമ്മില്‍ മൂല്യത്തില്‍ വ്യത്യാസമുള്ളതിനാല്‍, വ്ഹത്യാസം വ്യക്തമാക്കാന്‍ പുതിയ നാണയങ്ങളില്‍ "പുതിയ പൈസ" എന്നര്‍ത്ഥമുള്ള " Naya Paisa",
(ബഹുവചനം " Naya Paise") എന്ന് മുദ്രണം ചെയ്തു.

1964 മുതൽ ഈ പതിവ് നിര്‍ത്തലാക്കി. Naya എന്ന വാക്ക് ഒഴിവാക്കി "Paisa" (ബഹുവചനം "Paise") എന്ന് മാത്രം മുദ്രണം ചെയ്തു.




27-08-2018- FUSILATELISM- 8


Today's study
Presentation
MV Muhammad Kondotty
The subject
FUSILATELISM  (Telephone Card Collecting)
Issue
8


Various types of cardholders in the United Kingdom, which incorporate Orchid flowers are some of the cardholders in telephone card collection. Additionally, Oman's two cards have been added.






26-08-2018- പത്രവര്‍ത്തമാനങ്ങള്‍- Cameroon Tribune


Today's study
Presentation
Ashwin Ramesh
The subject
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
Issue
58

Cameroon Tribune
(കാമറൂൺ ട്രിബ്യൂൺ)

പശ്ചിമ ആഫ്രിക്കയിലെ കാമറൂണിലെ ഒരു പ്രമുഖ സർക്കാർ ദിനപത്രമാണ് കാമറൂൺ ട്രിബ്യൂൺ. 1974ൽ അച്ചടി ആരംഭിച്ച ഈ പത്രം ഫ്രഞ്ച് ഭാഷയിലാണ് ഇറങ്ങുന്നത്.