01/09/2018

30-08-2018- വിജ്ഞാന കൗതുകം- നാദിയ കോമനേച്ചി


ഇന്നത്തെ പഠനം
അവതരണം
ആൻ്റണി പോൾ വള്ളുവശ്ശേരി
വിഷയം
വിജ്ഞാന കൗതുകം 
ലക്കം
3

നാദിയ കോമനേച്ചി.

1976 ൽ ക്യാനഡയിലെ മോൺട്രിയോളിൽ വച്ച് നടത്തിയ ഒളിംപിക്സിൽ കേവലം പതിനാലു വയസ്സുള്ള ഒരു റൊമാനിയൻ പെൺകുട്ടി ജിമ്നാസ്റ്റിക്സിൽ അന്നേ വരെ ആരും കരസ്ഥമാക്കാതിരുന്ന 'പെർഫെക്റ്റ് ടെൻ' നേടി. നാദിയ കോമനേച്ചി ആയിരുന്നു ആ പ്രതിഭ.

 ഒൻപതാം വയസ്സിൽ ദേശീയ ജൂനിയർ ചാംപ്യനായ നാദിയ പതിനാലാം വയസ്സിൽ തന്റെ നാടിനു വേണ്ടി ഒളിമ്പിക്സ് മെഡൽ നേടി . മോന്ററിയോൾ കൂടാതെ 1980 ലെ മോസ്കോ ഒളിംപിക്സിലും നാദിയ സ്വർണം നേടുകയുണ്ടായി.

മോന്ററിയോൾ ഒളിംപിക്സിലെ നാദിയയുടെ പ്രകടനത്തെക്കുറിച്ചുള്ള റിപ്പോർട്ട് അടങ്ങിയ 'ന്യൂസ് വീക്ക്' മാഗസിൻ ചുവടെ ചേർക്കുന്നു. 
(എന്റെ കളക്ഷനിൽ നിന്നും).







No comments:

Post a Comment