13/09/2018

06-09-2018- വിജ്ഞാന കൗതുകം- അളവുപലക


ഇന്നത്തെ പഠനം
അവതരണം
ആൻ്റണി പോൾ വള്ളുവശ്ശേരി
വിഷയം
വിജ്ഞാന കൗതുകം 
ലക്കം
4

അളവുപലക

തിരുവിതാംകൂറിൽ നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തുവാൻ അളവ് പലകകൾ ഉപയോഗിച്ചിരുന്നു.

അക്കാലങ്ങളിൽ പൊതുവെ വിദ്യാഭ്യാസം കുറവായിരുന്നതിനാൽ എണ്ണാനറിയുന്നവർ വളരെ കുറവായിരുന്നു. തൽഫലമായി വളരെയധികം ആളുകൾ കബളിക്കപെടുകയും ചെയ്തിരുന്നു. അളവുപാലകയുടെ വരവോടെ കബളിപ്പിക്കലിന് അറുതി വന്നു.

അളവുപാലകകൾ പ്രധാനമായും ട്രഷറികളിലും വ്യാപാര സ്ഥാപനങ്ങളിലും ആണ് ഉപയോഗിച്ചിരുന്നത് . പലകകൾ മിക്കവയും ഈട്ടി തടിയിൽ തീർത്തവയായിരുന്നു.

വളരെ അപൂർവമായി മാത്രം കണ്ടു വരുന്ന അളവ് പലകകൾ നാണയ ശേഖരണക്കാരുടെ കൗതുകമുണർത്തുന്നു. എന്റെ ശേഖരണത്തിലുള്ള പലകകളുടെ ചിത്രങ്ങൾ ചുവടെ ചേർക്കുന്നു.











No comments:

Post a Comment