13/09/2018

05-09-2018- നോട്ടിലെ വ്യക്തികള്‍ - ഷെയ്ഖ് മുജീബുർ റഹ്‌മാൻ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
24

സെപ്റ്റിമ സെനോബിയ

ജനനം: 17 മാർച്ച് 1920 തുങ്കിപ്പാറ, ബ്രിട്ടീഷ് രാജ് (ഇപ്പോൾ ബംഗ്ലാദേശിൽ)
മരണം: 15 ഓഗസ്റ്റ് 1975 ധാക്ക, ബംഗ്ലാദേശ്.

ബംഗ്ലാദേശിന്‍റെ സ്ഥാപകനായി അറിയപ്പെടുന്ന വെക്തിയാണ് ഷെയ്ഖ് മുജീബുർ റഹ്‌മാൻ. ബംഗാളി രാഷ്ട്രീയനേതവും, ബംഗ്ലാദേശിന്‍റെ ആദ്യപ്രസിഡന്‍റും, പിന്നീട് ബംഗ്ലാദേശിന്‍റെ പ്രധാനമന്ത്രിയും ആയ വെക്തിയാണ് ഷെയ്ഖ് മുജീബുർ റഹ്‌മാൻ. ഷേയ്ഖ് മുജീബ് എന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. (ചുരുക്കി മുജീബ് എന്നും മുജീബുർ എന്നും പറയാറുണ്ട്). ഔദ്യോഗികമായി ബംഗബന്ധു (ബംഗാളിന്‍റെ കൂട്ടുക്കാരന്‍). എന്നാണറിയപ്പെടുന്നത്. ഒരു സാധാരണ മധ്യവർഗ്ഗകുടുംബത്തിൽ ജനിച്ച മുജീബ് കൽക്കത്ത സർവ്വകലാശാലയിലാണ് നിയമവും പൊളിറ്റിക്കൽ സയൻസും പഠിച്ചത്. 1949-ൽ ആണ് തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അവാമി ലീഗിന്‍റെ സ്ഥാപകനേതാക്കളിലൊരാളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇന്ത്യയുടെ വിഭജനത്തിനുശേഷം നിലവിൽ വന്ന കിഴക്കൻ പാകിസ്താന്‍റെ സ്വയംഭരണത്തിനുവേണ്ടിയായിരുന്നു അവാമി ലീഗിന്‍റെ പോരാട്ടം. അദ്ദേഹത്തിന്‍റെ ഇളയ മകൾ ഷേയ്ഖ് ഹസീനയാണ് അവാമി ലീഗിന്‍റെ ഇപ്പോഴത്തെ നേതാവും നിലവിലെ ബംഗ്ലാദേശ് പ്രധാനമന്ത്രിയും.


ഷെയ്ഖ് മുജീബുർ റഹ്‌മാൻനെ ആദരിച്ചുകൊണ്ട്  ബംഗ്ലാദേശ് പുറത്തിറക്കിയ പത്ത് ടാക.




No comments:

Post a Comment