ഇന്നത്തെ പഠനം
| |
അവതരണം
|
BMA കരീം പെരിന്തൽമണ്ണ
|
വിഷയം
|
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
|
ലക്കം
| 3 |
Decimal coins (ദശാംശ നാണയങ്ങൾ)
ലോകത്തിലെ മറ്റു പല രാജ്യങ്ങളിലും നാണയ വ്യവസ്ഥയില്‍ നടപ്പാക്കിയ പോലെ ഇന്ത്യയിലും നടപ്പിലാക്കിയ ഒരു മാറ്റമാണ് Decimalisation of coins, അഥവാ ദശാംശ നാണയ വ്യവസ്ഥയിലേക്കുള്ള മാറ്റം.
നാണയങ്ങളുടെ മൂല്യം കറന്‍സിയുടെ പത്തിന്‍റെയോ, പത്തിന്‍റെ ഗുണിതങ്ങളുടെയോ ഭാഗമായി നിശ്ചയിക്കുന്നതിനെയാണ് Decimalisation എന്ന് പറയുന്നത്. (മിക്ക രാജ്യങ്ങളിലും നാണയങ്ങളുടെ മൂല്യം കറന്‍സിയുടെ നൂറില്‍ ഒന്നായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ചില രാജ്യങ്ങളില്‍ 1000-ല്‍ ഒന്നായും നിശ്ചയിച്ചിട്ടുണ്ട്.)
ഇന്ത്യന്‍ നാണയവ്യവസ്ഥയില്‍ decimal system അംഗീകരിക്കാന്‍ 1955 സെപ്റ്റംബര്‍ മാസത്തില്‍ Indian coinage act ൽ ഭേദഗതി വരുത്തുകയും 1957 ഏപ്രില്‍ 1-ന് പ്രാബല്യത്തില്‍ വരികയും ചെയ്തു.
ഇന്ത്യന്‍ രൂപയെ 16 അണ ആയോ 64 പൈസ ആയോ വിഭജിക്കുന്നതിന് പകരം 100 പൈസ ആയി വിഭജിച്ചു. പുതുതായി പുറത്തിറക്കിയ നാണയങ്ങളില്‍ പൈസയുടെ സ്പെല്ലിംഗ് “Pice” എന്നതിന് പകരം “Paisa” (ബഹുവചനം ഹിന്ദി വ്യാകരണപ്രകാരം "Paise") എന്നായി നിശ്ചയിച്ചു. പഴയ പൈസയും പുതിയ പൈസയും തമ്മില്‍ മൂല്യത്തില്‍ വ്യത്യാസമുള്ളതിനാല്‍, വ്ഹത്യാസം വ്യക്തമാക്കാന്‍ പുതിയ നാണയങ്ങളില്‍ "പുതിയ പൈസ" എന്നര്‍ത്ഥമുള്ള " Naya Paisa",
(ബഹുവചനം " Naya Paise") എന്ന് മുദ്രണം ചെയ്തു.
1964 മുതൽ ഈ പതിവ് നിര്‍ത്തലാക്കി. Naya എന്ന വാക്ക് ഒഴിവാക്കി "Paisa" (ബഹുവചനം "Paise") എന്ന് മാത്രം മുദ്രണം ചെയ്തു.
No comments:
Post a Comment