ഇന്നത്തെ പഠനം
| |
അവതരണം
|
ലത്തീഫ് പൊന്നാനി
|
വിഷയം
|
നോട്ടിലെ വ്യക്തികള്‍
|
ലക്കം
| 28 |
സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്
ജനനം: 31 ഡിസംബർ 1935.
റിയാദ്, സൗദി അറേബ്യ.
സൗദി അറേബ്യയുടെ രാജാവാണ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്. സൗദി രാഷ്ട്രപിതാവ് അബ്ദുൽഅസീസ് രാജാവിന്‍റെയും ഹിസ്സ ബിൻത് അഹ്മദ് സുദൈരിയുടെയും 25 മക്കളിൽ ഒരാളായി റിയാദിലാണ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദിന്‍റെ ജനനം. അദ്ദേഹത്തിന്‍റെ ബാല്യം മുറബ്ബ കൊട്ടാരത്തിലായിരുന്നു. തന്‍റെ പത്തൊൻപതാമത്തെ വയസിൽ തന്നെ സൽമാൻ ബിൻ അബ്ദുൽ അസീസ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആദ്യം 1955 മുതൽ 1960വരെയും പിന്നീട് 1963 മുതൽ 2011വരെയുമായി രണ്ടു തവണയായി റിയാദ് ഗവർണർ പദവി അലങ്കരിച്ച വെക്തിയാണ് സൽമാൻ രാജവ്. കിരീടവകാശിയായിരുന്ന സുൽത്താൻ രാജകുമാരന്‍റെ മരണത്തെ തുടർന്നാണ് പ്രതിരോധ മന്ത്രിയായി സൽമാൻ രാജാവ് ചുമതലയേല്‍ക്കുന്നത്ത്. തുടര്‍ന്ന് 2012 ജൂണിലാണ് സൽമാനെ കിരീടവകാശിയായി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചത്. ആരോഗ്യ കാരണങ്ങളാൽ ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നും അബ്ദുല്ല രാജാവ് വിട്ടുനിന്നപ്പോഴെല്ലാം പകരം ഭരണചുമതല വഹിച്ചിരുന്നത് 79കാരനായ സൽമാൻ രാജകുമാരനായിരുന്നു.
തുടര്‍ന്ന് 2015 ൽ അബ്ദുള്ള രാജാവ് അന്തരിച്ചപ്പോൾ, സൽമാൻ സൗദി അറേബ്യയുടെ രാജാവായി നിയമിതനായി. പ്രായോഗിക വാദിയെന്ന് അറിയപ്പെടുന്ന സൽമാൻ രാജകുടുംബത്തിലെ തർക്കങ്ങളും മറ്റും പരിഹരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വ്യക്തികൂടിയാണ് സൽമാൻ ബിൻ അബ്ദുൽ അസീസ്. സൗദി അറേബ്യയിലെ പ്രമുഖ ദിനപത്രമായ അശ്ശർക് അൽ ഔസാത്ത് എന്ന പത്രം സൽമാന്‍ രാജവിന്‍റെ ഉടമസ്ഥതയിലാണ്. റിയാദ് പ്രവിശ്യ ഗവർണർ, സൗദി പ്രതിരോധമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചതിനു ശേഷമാണ് ഇപ്പോഴുള്ള പദവിയിലെത്തിയത്. ഡെപ്യൂട്ടി ഓയിൽ മന്ത്രി അബ്ദുൽ അസീസ് രാജകുമാരൻ, മദീന ഗവർണർ ഫൈസൽ രാജകുമാരൻ, മുൻ വ്യോമസേനാ പൈലറ്റും ബഹിരാകാശ യാത്രികനും ടൂറിസം അതോറിറ്റി മേധാവിയുമായ സുൽത്താൻ രാജകുമാരൻ എന്നിവർ മക്കളാണ്.
സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്നെ ആദരിച്ചുകൊണ്ട് സൗദി അറേബ്യ പുറത്തിറക്കിയ അഞ്ച് റിയാല്‍.

No comments:
Post a Comment