ഇന്നത്തെ പഠനം
| |
അവതരണം
|
BMA കരീം പെരിന്തൽമണ്ണ
|
വിഷയം
|
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
|
ലക്കം
| 5 |
സ്മരണിക നാണയങ്ങൾ
(Commemorative coins)
പ്രമുഖ വ്യക്തിയെയോ, ശ്രേഷ്ഠമായ സ്ഥാപനത്തെയോ, വളരെയേറെ പ്രാധാന്യമുള്ള ഒരു സംഭവത്തെയോ അനുമോദിക്കുന്നതിനോ സ്മരിക്കുന്നതിനോ ആദരിക്കുന്നതിനോ ആയി ഇറക്കുന്ന നാണയങ്ങളാണ് സ്മരണിക നാണയങ്ങള്‍. അപൂര്‍വ്വമായി നടക്കുന്ന ഉച്ചകോടി സമ്മേളനങ്ങള്‍, കായികമേളകള്‍ എന്നിവയോട് അനുബന്ധിച്ചും സ്മരണിക നാണയങ്ങള്‍ ഇറക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, പൊതുജനാരോഗ്യം മുതലായ വിഷയങ്ങളില്‍ ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും ഇത്തരം നാണയങ്ങള്‍ ഇറക്കാറുണ്ട്. ഈ നാണയങ്ങള്‍ ഉചിതമായ സമയത്ത് (വര്‍ഷത്തില്‍) മാത്രമായി ഇറക്കപ്പെടുന്നു. ഈ നാണയങ്ങളുടെ മുന്‍വശങ്ങളില്‍ ദേശീയ ചിഹ്നങ്ങള്‍ക്ക് പുറമേ നാണയങ്ങളുടെ മൂല്യവും കൊടുത്തിട്ടുണ്ടാകും. പിന്‍വശങ്ങളില്‍ നാണയത്തിന്‍റെ പ്രതിപാദ്യവിഷയത്തിന് അനുയോജ്യമായ ചിത്രങ്ങളും ഇറക്കിയ വര്‍ഷവും മുദ്രണം ചെയ്തിട്ടുണ്ടാകും.
ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ മരണത്തിന് ശേഷം അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായി 1964-ല്‍ ആണ് ആദ്യമായി ഇന്ത്യയില്‍ സ്മരണിക നാണയങ്ങള്‍ ഇറക്കുന്നത്. പിന്നീട് 1969-ല്‍ മഹാത്മാഗാന്ധിയുടെ ജന്മഷദാബ്ദി പ്രമാണിച്ച് ഗാന്ധിജിയുടെ ഓര്‍മ്മക്കായി സ്മരണികനാണയങ്ങള്‍ ഇറക്കിയിരുന്നു. അതിന് ശേഷം ഇന്ത്യ നിരവധി സ്മരണിക നാണയങ്ങള്‍ ഇറക്കിയിട്ടുണ്ട്.

No comments:
Post a Comment