27/11/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (110) - ദേശബന്ധു ചിത്തരഞ്ജൻ ദാസ് 1998

  

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
110

 ദേശബന്ധു ചിത്തരഞ്ജൻ ദാസ് 1998  

ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡന്റും ബംഗാളിലെ സ്വരാജ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായിരുന്ന സി.ആർ.ദാസ് എന്ന ചിത്തരഞ്ജൻ ദാസ്  എന്നവരുടെ ആദരണാർത്തം 1999ൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.

ഇദ്ദേഹം ദേശബന്ധു എന്ന പേരിലും അറിയപ്പെടുന്നു.




26/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - ആര്യഭട്ട

   

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
69

ആര്യഭട്ട

ഭാരതത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് ആര്യഭട്ട. ISRO ആണ് ആര്യഭട്ടയുടെ നിർമാതാക്കൾ. 1975 ഏപ്രിൽ 19 -ന് സോവിയറ്റ് നിർമിതമായ C-1 ഇന്റർകോസ്മോസ് എന്ന റോക്കറ്റിന്റെ സഹായത്തോടെ ഇപ്പോൾ റഷ്യയുടെ ഭാഗമായ വോൾഗോഗ്രാഡ് വിക്ഷേപണ കേന്ദ്രത്തിൽ  വച്ചു ആര്യഭട്ട വിക്ഷേപിച്ചു. ഭാരതീയ ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന ആര്യഭടനോടുള്ള ബഹുമാനാർത്ഥമാണ്  ഈ പേര് ഭാരതത്തിന്റെ പ്രഥമ കൃത്രിമോപഗ്രഹത്തിനു നൽകിയത്. 

ആര്യഭട്ടയുടെ നിര്‍മാണത്തിന് ഹൈദരാബാദും ബെംഗളുരുവുമാണ് പരിഗണിച്ചിരുന്നത്. താരതമ്യേന മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കണക്കിലെടുത്ത് ബെംഗളുരുവിനെ ഒടുവില്‍ തിരഞ്ഞെടുക്കുകയായിരുന്നു. 5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് വ്യാവസായിക ഷെഡുകളായിരുന്നു ആര്യഭട്ടയുടെ നിര്‍മാണ കേന്ദ്രം. മൂന്ന് കോടിയിലധികം രൂപയാണ് അന്ന് നിര്‍മാണച്ചെലവ് വന്നത്. ഇന്ത്യയുടെ ആദ്യ ഉപഗ്രഹത്തിന്റെ നിര്‍മാണത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയപ്പോള്‍ മൂന്ന് പേരുകളാണ് ചര്‍ച്ച ചെയ്തത്. മൈത്രി, ജവഹര്‍ എന്നിവയായിരുന്നു പരിഗണിക്കപ്പെടാതെ പോയ രണ്ട് പേരുകള്‍. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ആര്യഭട്ട എന്ന പേര് നിര്‍ദേശിച്ചത് . . ഉപഗ്രഹരംഗത്ത് ഇന്ത്യ കുതിച്ചുചാട്ടം തന്നെയാണ് പിന്നെ നടത്തിയത്. ഭാസ്‌കര ഒന്നിന് ശേഷം ഇന്ത്യന്‍ സ് പേസ് ഏജന്‍സി നിര്‍മിച്ച ആപ്പിള്‍ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണ് ഇന്‍സാറ്റ് പരമ്പരക്ക് തുടക്കമിട്ടത്. ഇന്ന് മറ്റ് രാജ്യങ്ങള്‍ക്ക് കൂടി ഉപഗ്രഹങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ രാജ്യത്തിന് ശേഷിയുണ്ട്

360 കിലോ ഗ്രാം തൂക്കമുള്ള ആര്യഭട്ടയുടെ ഭ്രമണപഥം 50.7 ഡിഗ്രീ ചെരിവിൽ 619 x 562 കി.മീ ആണ്. 26 വശങ്ങളുള്ള ബഹുഭുജമായ ഈ ശൂന്യാകാശപേടകം എക്സ് റേ, ജ്യോതിശാസ്ത്രം, സൗരഭൗതികശാസ്ത്രം, വ്യോമയാനവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കി 3 പരീക്ഷണങ്ങളായിരുന്നു ആര്യഭട്ടയുടെ ലക്ഷ്യം. 1981 വരെ ഈ കൃത്രിമോഗ്രഹം സജീവമായിരുന്നു. പിന്നീട് ഫെബ്രുവരി 10,1992  വീണ്ടും ഭ്രമണപഥത്തിൽ എത്തി ചേർന്നു.



തീപ്പെട്ടി ശേഖരണം - ശ്രി കൃഷ്ണൻ

                                   

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
145

ശ്രി കൃഷ്ണൻ

ഹിന്ദു ദൈവ ത്രിത്വത്തിന്റെ  ദൈവശക്തിയായ വിഷ്ണുവിന്റെ ഏറ്റവും ശക്തമായ  അവതാരങ്ങളിലൊന്നാണ്  ശ്രി കൃഷ്ണൻ. ഭാരതത്തിലും പാശ്ചാത്യ പണ്ഡിതൻമാരിലും ഇപ്പോൾ B.C 3200-നും 3100-നും ഇടക്ക് ഭഗവാൻ കൃഷ്ണൻ ഭൂമിയിൽ ജീവിച്ചിരുന്ന കാലഘട്ടമായി സ്വീകരിച്ചിട്ടുണ്ട്. സംസ്കൃത നാമ വിശേഷണ പദമായ കൃഷ്ണ എന്ന വാക്കിന്റെ അർഥം 'ഇരുട്ട്' എന്നാണ്, ഭൗതിക ബന്ധങ്ങളാൽ അന്ധരായവർക്ക് അദൃശ്യവും അജ്ഞാതവുമായി നിലനിൽക്കുന്ന പരമോന്നത ബോധത്തെ സൂചിപ്പിക്കുന്നു. കൃഷ്ണനെ നീല നിറത്തിലും, മഞ്ഞ വസ്ത്രങ്ങൾ ധരിച്ചും ചിത്രീകരിച്ചിരിക്കുന്നു. നീല നിറം ആകാശത്തോടും മഞ്ഞനിറം ഭൂമിയുമായും ബന്ധപ്പെട്ടിരിക്കുന്നു.

വിഷ്ണു സഹസ്ര നാമത്തിൽ  അൻപത്തിയേഴാമത്തെ പര്യായമായി കൃഷ്ണൻ എന്ന പദം ചേർത്തിട്ടുണ്ട്. കറുത്ത നിറത്തോട് കൂടിയ മൂർത്തികളെയെല്ലാം കൃഷ്ണൻ എന്ന പേരിൽ സൂചിപ്പിക്കാം. മഹാഭാരതം ഉദ്യോഗപർ‌വ്വത്തിൽ 'കൃഷ്' എന്നും 'ണ' എന്നുമുള്ള മൂലങ്ങളായി കൃഷ്ണൻ എന്ന പദത്തെ വിഭജിച്ചിരിക്കുന്നു. 'കൃഷ്’ എന്ന പദമൂലത്താൽ ‘ഉഴുവുക’ എന്നു പ്രക്രിയയെയും, 'ണ’ എന്നതിനാൽ ‘പരമാനന്ദം’ എന്നതിനെയും സൂചിപ്പിക്കുന്നു. ഇതിൻ പ്രകാരം കൃഷ്ണൻ എന്ന പദത്താൽ എല്ലാവരെയും ആകർഷിക്കുന്നവൻ എന്ന അർഥത്തെ കുറിക്കുന്നു.

എന്റെ ശേഖരണത്തിലെ ഭഗവാൻ ശ്രീകൃഷണന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.






25/11/2021

ചിത്രത്തിനുപിന്നിലെ ചരിത്രം (83) - കണ്ടൽ കാടുകൾ (MANGROVES)

      

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
83

കണ്ടൽ കാടുകൾ (MANGROVES)

40 വർഷംമുമ്പ് കേരളത്തിൽ വ്യാപിച്ചുകിടന്നത് 700 ചതുരശ്ര കിലോമീറ്റർ കണ്ടൽവനം. ഇപ്പോഴത് 17 ചതുരശ്ര കിലോമീറ്ററിലേക്ക് ചുരുങ്ങിയെന്ന് വനംവകുപ്പ്. സംസ്ഥാനത്തെ കണ്ടൽവന വിസ്തൃതി 25.2 ചതുരശ്ര കിലോമീറ്ററാണെന്ന് 2010-ലെ കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് പഠനം. എങ്ങനെയായാലും നാല് പതിറ്റാണ്ടിനിടെ 96 ശതമാനത്തിലേറെ കണ്ടൽക്കാടുകൾ നഷ്ടപ്പെട്ടുവെന്ന് വ്യക്തം.

ഭൂമിയുടെ വൃക്ക എന്നുവരെ കണ്ടൽവനം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കൊടുങ്കാറ്റ്, സുനാമി, വെള്ളപ്പൊക്കം എന്നിവയിൽനിന്നുള്ള തീരദേശത്തിന്റെ രക്ഷാകവചമായും ജൈവസമ്പത്തിന്റെ അമൂല്യമായ കലവറയായും പരിസ്ഥിതിസന്തുലനത്തിൽ നിർണായക പങ്ക് വഹിക്കേണ്ട കണ്ടൽക്കാടുകൾ ഇന്ന് ഉന്മൂലനത്തിന്റെ വക്കിലാണ്. ജനസംഖ്യാവർധനയും വികസനവുംമൂലം കണ്ടൽവനത്തിൽ ഒരുപരിധിവരെ കുറവുണ്ടായത് സ്വാഭാവികം. എന്നാൽ, കണ്ടൽവനം അശേഷം ഇല്ലാതാക്കാനുള്ള കടുംകൈകളെ തടഞ്ഞില്ലെങ്കിൽ കേരളത്തിന്റെ പരിസ്ഥിതി സന്തുലനത്തിൽ അത് പരിഹരിക്കാനാവാത്ത ആഘാതമായി മാറും.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നൂറേക്കറിലേറെ കണ്ടൽക്കാടുകളാണ് വെട്ടിയും തീവെച്ചും ചതുപ്പുനിലം നികത്തിയും മാലിന്യക്കൂമ്പാരങ്ങൾ വാരിയെറിഞ്ഞും നശിപ്പിച്ചത്.  പുഴയോരത്ത് നിത്യേന കൊണ്ടിടുന്ന മാലിന്യക്കൂമ്പാരങ്ങൾ വിശാലമായ കണ്ടൽക്കാടിന്റെ പച്ചപ്പ് മായ്ച്ചുകളഞ്ഞിട്ടുണ്ട്.

മത്സ്യസമ്പത്തിന്റെ ഈറ്റില്ലമായ കണ്ടൽക്കാടുകൾ അഞ്ച് ഹെക്ടറോളമാണ്  നശിപ്പിച്ചത്.  കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ആസ്​പത്രി, കോസ്റ്റ് ഗാർഡ് അക്കാദമി, ടൂറിസം എന്നിവയ്ക്കായി 70 ഹെക്ടറിലേറെ കണ്ടലുകൾ നശിപ്പിച്ചു. പല മാർഗങ്ങളുപയോഗിച്ച് കണ്ടൽക്കാടുകൾ നശിപ്പിക്കുന്നു.ലാഭം ലാക്കാക്കിയുള്ള ചെമ്മീൻഫാമുകളുടെ നിർമാണം, റിസോർട്ടുകളുടെ വ്യാപനം, റിയൽ എസ്റ്റേറ്റ് താത്പര്യങ്ങൾ, ടൂറിസം, കൈയേറ്റങ്ങൾ, സർക്കാരിന്റെ വികസനപദ്ധതികൾ എന്നിവയെല്ലാം കണ്ടൽക്കാടുകളുടെ നാശത്തിന് വഴിയൊരുക്കുന്നു.

സംസ്ഥാനത്ത് കണ്ടൽവനത്തിന്റെ 70 ശതമാനത്തിലേറെ സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനംവകുപ്പ് പറയുന്നു. സ്വകാര്യ ഉടമസ്ഥത 52.35 ശതമാനമാണെന്ന് ശാസ്ത്ര-സാഹിത്യ പരിഷത്തിന്റെ സർവേ രേഖപ്പെടുത്തുന്നു. ഉടമസ്ഥത ആരുടെ കൈവശമാണെങ്കിലും ഒട്ടേറെ വനം-പരിസ്ഥിതി നിയമങ്ങൾ നഗ്നമായി ലംഘിച്ചാണ് കണ്ടൽക്കാടുകൾ പിഴുതുമാറ്റുന്നത്. കേരളത്തിൽ 18 ഇനം ശുദ്ധ കണ്ടലുകൾ ഉഷ്ണ-മിതോഷ്ണ മേഖലകളിൽ ഉപ്പുവെള്ളമുള്ളതും വേലിയേറ്റവും വേലിയിറക്കമുള്ളതുമായ കടലോരത്തോ പുഴയോരത്തോ അഴിമുഖങ്ങളിലോ വളരുന്ന പ്രതേക്യതരം വനമാണ് കണ്ടൽക്കാടുകൾ. ഉപ്പുവെള്ളമുള്ള കായലോരത്തും കണ്ടലുകൾ വളരും. മരം, കുറ്റിച്ചെടി, വള്ളിച്ചെടി എന്നീ വിഭാഗത്തിൽപ്പെട്ട കണ്ടൽവനമുണ്ട്. കണ്ടൽക്കാടുകൾക്കിടയിലോ അവയ്ക്ക് സമീപമായോ വളരുന്ന പ്രതേക്യതരം സസ്യങ്ങളുണ്ട്. ശുദ്ധ കണ്ടലുകളല്ലാത്ത അവയെ കണ്ടൽസഹവർത്തികളെന്നോ കണ്ടൽക്കൂട്ടാളികളെന്നോ വിശേഷിപ്പിക്കപ്പെടുന്നു. സംസ്ഥാനത്ത് 18 ഇനം ശുദ്ധ കണ്ടലുകളും 54 തരം കണ്ടൽസഹവർത്തികളുമുണ്ടെന്ന് കേരള വനഗവേഷണ ഇൻസ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

1) ചുള്ളിക്കണ്ടൽ, 2) പൂക്കണ്ടൽ, 3) ചെറു ഉപ്പട്ടി, 4) ഉപ്പട്ടി, 5) കുറ്റിക്കണ്ടൽ (ചെറുകണ്ടൽ) 6) കരക്കണ്ടൽ (പേനക്കണ്ടൽ), 7) സ്വർണക്കണ്ടൽ, 8) ആനക്കണ്ടൽ, 9) കണ്ണാമ്പൊട്ടി, 10) മുകുറം (നാകം), 11) വള്ളിക്കണ്ടൽ, 12) കടക്കണ്ടൽ, 13) ഞെട്ടിപ്പന, 14) പീക്കണ്ടൽ, 15) പ്രാന്തൻ കണ്ടൽ, 16) ചില്ലക്കമ്പട്ടി (കരിമാട്ടി), 17) നക്ഷത്രക്കണ്ടൽ, 18) ചക്കരക്കണ്ടൽ എന്നിവയാണ് ശുദ്ധകണ്ടലുകൾ. ലോകത്ത് 124 രാജ്യങ്ങളിലായി രണ്ട് കോടിയോളം ഹെക്ടർ സ്ഥലത്ത് (19.8 ദശലക്ഷം ഹെക്ടർ) കണ്ടൽക്കാടുണ്ട്. ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതലുളളത്. ഇന്ത്യയിൽ 6740 ചതുരശ്ര കിലോമീറ്ററിൽ കണ്ടൽവനമുണ്ട്. പശ്ചിമബംഗാളിലെ സുന്ദർബൻസ് ഉൾപ്പെടെയുള്ള കിഴക്കൻ തീരങ്ങളിലാണ് കൂടുതൽ. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവയൊഴിച്ചുള്ള കേരളത്തിലെ പത്ത് ജില്ലകളിലും കണ്ടൽവനമുണ്ട്.








24/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - മർലിൻ എന്ന വിസ്മയം

  

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
68

മർലിൻ എന്ന വിസ്മയം


ലോകപ്രശസ്തനടി മര്‍ലിന്‍ മണ്‍റോയുടെ ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ ഏറെയാണ്. ഇത്രയധികം ആരാധകരെ സമ്പാദിച്ച ഒരു ഇംഗ്ളീഷ് നടി വേറെയുണ്ടോയെന്നു തന്നെ സംശയം.

ജൂണ്‍മാസത്തില്‍ പിറക്കുന്നവരുടെ സോഡിയാക്സൈന്‍ പൊതുവേ ജെമിനിയാണ്. ഇരട്ടമുഖമുള്ള ജെമിനിയുടെ കുടക്കീഴിലുള്ളവരുടെ സ്വഭാവത്തിലും ഈ പ്രത്യേകത കാണുമെന്നാണ് വിശ്വാസം. സങ്കല്‍പം ശരിവയ്ക്കുന്ന വ്യക്തിത്വമായിരുന്നു മരിലിന്‍ ണ്‍റോയുടേത്. ലോകംമുഴുവന്‍ മര്‍ലിന്‍ മണ്‍റോയെ ഇന്നും ഓര്‍മ്മിക്കുന്നത്ദശാബ്ദങ്ങള്‍ക്കിപ്പുറവുംവാഴ്ത്തപ്പെടുന്ന അസാധാരണസൗന്ദര്യത്തിന്റെ പേരിലായിരിക്കും. വെറും പൊട്ടബുദ്ധിക്കാരികളുടെ മുഖമുദ്രയായസ്വര്‍ണത്തലമുടിക്കാരി എന്ന ഇമേജുംകൂടി പലപ്പോഴും മെര്‍ലിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു.പക്ഷേ,സ്വകാര്യ ജീവിതത്തില്‍ അസാധാരണ സത്യസന്ധതയും ധീരതയും മര്‍ലിന്‍ പ്രകടിപ്പിച്ചിരുന്നു എന്നതാണ് സത്യം.

ചുരുങ്ങിയ കാലത്തിനുളളില്‍ തന്നെ വെളളിത്തിരയിലും മാദകസൌന്ദര്യത്തിന്റെ അലകളുയര്‍ത്താന്‍ മര്‍ലിനു കഴിഞ്ഞു. 53-ല്‍ പ്ളേബോയ് മാഗസിനുവേണ്ടി നഗ്നയായി പോസ് ചെയ്തതോടെയാണ് മര്‍ലിന്റെ സൌന്ദര്യം ലോകമൊട്ടുക്ക് ചര്‍ച്ചാവിഷയമാകുന്നത്. 53-ല്‍ തിയേറ്ററുകളിലെത്തിയ നയാഗയാണ് മര്‍ലിനെ ഹോളിവുഡിലെ താരമാക്കിയത്.

പില്‍ക്കാലത്ത് മെര്‍ലിന് ഏറെ ആരാധകരെ നേടിക്കൊടുത്ത ക്ളാസിക് സൌന്ദര്യമുഹൂര്‍ത്തം സെവന്‍ ഇയര്‍ ഇച്ചിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവിച്ചത്. കാറ്റിന്റെ താളത്തിനൊത്ത് മുകളിലേക്ക് വിടര്‍ന്ന വസ്ത്രവുമായി മേനിയഴക് കാട്ടി നില്‍ക്കുന്ന മണ്‍റോയുടെ ചിത്രം ലോകമെമ്പാടുമുളള സൌന്ദര്യപ്രേമികളെ അന്നും ഇന്നും ഹരംകൊളളിക്കുന്നു. ലോക സിനിമയില്‍ പിന്നീട് പലവട്ടം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്മർലിൻറെ ചിത്രം പിന്നീട് ലോകോത്തര ഫാഷൻ മാഗസിനുകളുടെ കവറിൽ എത്ര തവണ വന്നുവെന്നു പറയാൻ പറ്റില്ല. മർലിൻറെ 50ആം ചരമവാർഷികത്തോടനുബന്ധിച്ച് ഫോറെവർ മർലിൻ എന്ന പ്രതിമ തയാറാക്കുന്നതിനെപ്പറ്റി ആലോചിച്ചപ്പോഴും ഈ ചിത്രമല്ലാതെ മറ്റൊന്നും ആരുടെയും മനസ്സിലുണ്ടായിരുന്നില്ല. 2011 ജൂലൈയിൽ പ്രതിമാ നിർമ്മാണം പൂർത്തിയാക്കി, ഷിക്കാഗോയിലെ പയനീർ കോർട്ടിൽ സ്ഥാപിച്ചു. 26 അടി ഉയരവും, 15000 കിലോ ഭാരവുമുള്ള ആ പ്രതിമ നിർമ്മിച്ചത് അമേരിക്കൻ ആർടിസ്റ്റ് സെവാർഡ് ജോൺസണായിരുന്നു. സ്റ്റീലും, അലൂമിനിയവും ഉപയോഗിച്ചായിരുന്നു നിർമ്മാണം. സ്ഥാപിച്ച് 2 മാസത്തിനകം 3 തവണ പ്രതിമ നശിപ്പിക്കാൻ ശ്രമമുണ്ടായി. ഒരിക്കൽ ആരൊക്കെയോ ആ വെള്ള പ്രതിമയിലേക്ക് കുറേ ചുവന്ന പെയിൻറും കോരിയൊഴിച്ചു. ദ് സകൾപ്ചർ ഫൗണ്ടേഷൻറെ നേതൃത്വത്തിലായിരുന്നു പ്രതിമാ നിർമ്മാണം. അതുകൊണ്ടുതന്നെ ഒരിടത്തും സ്ഥിരമായി നിൽക്കാൻ ഈ പ്രതിമയ്ക്ക് ഭാഗ്യമുണ്ടായില്ല. മുപ്പതു ചിത്രങ്ങളില്‍ മാത്രമാണ് മണ്‍റോ അഭിനയിച്ചത്.പക്ഷേ, ഇതിഹാസതുല്യമായ ആ ജീവിതത്തിന് ആരാധകരുടെ ഹൃദയത്തില്‍ ഒരിക്കലും മരണമില്ല.








കറൻസിയിലെ (76) - ഡിയേഗോ റിവേരയും ഫ്രിഡ കാഹ് ലോയും

 

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
76
   
ഡിയേഗോ റിവേരയും ഫ്രിഡ കാഹ് ലോയും

ഡിയേഗോ റിവേര (Diego Rivera)

ഒരു പ്രമുഖ മെക്സിക്കൻ ചിത്രകാരനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്നു ഡിയേഗോ റിവേര (ഡിസംബർ 8, 1886 – നവംബർ24, 1957). മെക്സിക്കോയിലെ ഗുവാനായുവാട്ടോയിൽ ജനിച്ച ഇദ്ദേഹം ഫ്രിഡ കാഹ്‌ലോ എന്ന ലോകപ്രശസ്തചിത്രകാരിയുടെ ഭർത്താവുമായിരുന്നു. ഇദ്ദേഹം രചിച്ച വലിയ ചുവർചിത്രങ്ങൾ മെക്സിക്കൻ ചിത്രകലയിൽ പുതിയൊരു ശാഖക്കു തന്നെ കാരണമായി. മെക്സിക്കോയിലും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ, ഡിറ്റ്രോയിറ്റ്, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലും റിവേര ചുവർചിത്രങ്ങൾ തീർത്തിട്ടുണ്ട്.

ഫ്രിഡ കാഹ് ലോ(Frida kahlo)

ഫ്രിഡ കാഹ്‌ലോ (ജൂലൈ 6,1907 – ജൂലൈ 13, 1954) തന്റെ രാജ്യമായ മെക്സിക്കോയുടെ തനതായ സംസ്കാരത്തെ റിയലിസം, ബിംബാത്മകത, സര്‌റിയലിസം എന്നിവ സംയോജിപ്പിച്ച ഒരു ശൈലിയിൽ വരച്ച ചിത്രകാരി ആയിരുന്നു. കോയകാനിലായിരുന്നു ജനനം. ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഫ്രിഡ കാഹ്‌ലോ ചുവർ ചിത്ര (മ്യൂറലിസ്റ്റ്) - ക്യൂബിസ്റ്റ് ചിത്രകാരനായ ഡിയേഗോ റിവേരയെ വിവാഹം കഴിച്ചു. ബിംബാത്മകതയിലൂടെ (സിംബോളിസം) തന്റെ ശാരീരിക വേദനയും കഷ്ടതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വന്തം ഛായാചിത്രങ്ങൾക്ക് ഫ്രിഡ കാഹ്‌ലോ പ്രശസ്തയാണ്. മെക്സിക്കോയിലെ കൊയാകാൻ എന്ന സ്ഥലത്തുള്ള ഫ്രിഡാ കാഹ്‌ലോയുടെ വസതി ഇന്ന് അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ചബംഗ്ലാവാണ്.

മെക്സിക്കോ 2010 ൽ പുറത്തിറക്കിയ 500 പെസോസ് കറൻസി നോട്ട്.
മുൻവശം (Obverse): ഡിയേഗോ റിവേരയുടെ ഛായാചിത്രം അദ്ദേഹത്തിൻ്റെ പ്രശസ്തമായ പെയിൻ്റിംഗും ആലേഖനം ചെയ്തിരിക്കുന്നു.
പിൻവശം (Reverse):
ഫ്രിഡ കാഹ് ലോ ഛായാചിത്രം അവരുടെ പെയിൻ്റിംഗ് എന്നിവ ചിത്രീകരിച്ചിരിക്കുന്നു.






     

23/11/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (119) - നോർവേ

 

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
119

നോർവേ

നോർവേ വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. സ്വീഡൻ, ഫിൻലാന്റ്, റഷ്യ എന്നിവയാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് നോർത്ത് കടലിന്റെ അക്കരെ യുണൈറ്റഡ് കിങ്ഡം, ഫാറോ ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്നു

നോർവെയെ ‘പാതിരാസൂര്യന്റെനാട്എന്നാണ്  വിളിക്കുന്നത്’. കാരണം വേനൽക്കാലത്ത്  20 മണിക്കൂറിൽ കൂടുതൽ പകൽ ആയിരിക്കും. ഏതു സാഹചര്യത്തിലും ജീവിക്കാനുള്ള നോർവേക്കാരുടെ മനക്കരുത്ത്  പ്രശസ്തമാണ്.വെറും അമ്പതുലക്ഷം മാത്രം ആൾക്കാരെ നോർവേയിൽ ഉള്ളൂ. ഇവിടെ ശമ്പളത്തോടുളള പ്രസവാവധി 42 ആഴ്ച്ചയാണ്. കൂടാതെ, ഉയർന്ന ആരോഗ്യവും, വിദ്യാഭ്യസ നിലവാരവും ഉണ്ട്. കുട്ടികൾ ഏഴു വയസ്സിലാണ്‌ സ്കൂളിൽ പോകാൻ തുടങ്ങുന്നത്. നോർത്തേൺ കടലിലിൽ (North Sea) പെട്രോളിയം ശേഖരവും  പ്രകൃതി സമ്പത്തു ധാരാളം ഉളളത് കൊണ്ടും പൈസയ്ക്ക് ഒരുബുദ്ധിമുട്ടും ഇല്ല. പ്രതിശീർഷ വരുമാനത്തിന്റെ അളവുകോലിൽ  ലോകത്തിലെ നാലാമത്തെ സമ്പന്ന രാജ്യമാണ്  നോർവേ (GDP Per capita $70,665). സ്കൂൾ കോളജ് വിദ്യാഭ്യാസം സമ്പൂർണ സൗജന്യമാണ്. 67 വയസ്സു മുതൽ എല്ലാവർക്കും പെൻഷൻ കിട്ടും. അതായത്  ക്ഷേമരാക്ഷ്ട്രം എന്ന  സങ്കൽപ്പം (concept) നോർവേയിൽ പ്രാവർത്തികമാക്കുന്നുണ്ട് എന്നതാണ് ആ രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നത്.  അപ്രയോഗികം എന്ന് പറഞ്ഞ് ഇക്കാലത്ത് തളളിക്കളയുന്ന ഒരു സങ്കൽപ്പം ഒരു രാജ്യം നടപ്പാക്കുന്നു. അത് ആ രാജ്യത്ത് സൃഷ്ടിക്കുന്ന ഗുണമേന്മയുടെ സൂചകങ്ങൾ ​ആ രാജ്യത്തെ ലോകത്തിന്റെ മുൻ നിരയിൽ നിർത്തുന്നു.

ഡൈനാമിറ്റ് കണ്ടു പിടിച്ച സ്വീഡൻകാരനായ Alfred Nobel എന്തുകൊണ്ട് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്റെ നടത്തിപ്പ് ചുമതല നോർവീജിയൻസിനെ ഏൽപ്പിച്ചു എന്നതിന് ഉത്തരം തേടി വേറെങ്ങും പോകേണ്ടതില്ല. ഇന്നും ഡിസംബർ മാസം പത്താം തീയതി ഓസ്ലോനഗരം സമാധാനത്തിനുള്ള നോബൽ സമ്മാന വിതരണത്തിന്  വേദിയാകുന്നു എന്നുള്ളത് തന്നെ നോർവീജിയൻസിന്റെ സമാധാന പ്രിയം വിളിച്ചോതുന്ന ഒന്നാണ്.

ബദ്ധവൈരികളായ ഇന്ത്യയിൽനിന്നും പാക്കിസ്താനിൽനിന്നുമുള്ള രണ്ടുപേർ 2014 -ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടെടുക്കുന്നതിന്  ഓസ്ലോ നഗരമാണ് സാക്ഷ്യം വഹിച്ചത്. മലാല യൂസഫ് സായിയും കൈലാഷ് സത്യാർത്ഥിയും ചരിത്രത്താളുകളിൽ ഇടം പിടിക്കാൻ ഓസ്ലോ നഗരം വേദിയായത് ചരിത്ര നിയോഗം എന്ന് വേണമെങ്കിൽ പറയാം.

ലോകത്തിലെ ഏറ്റവും ട്രാഫിക് അപകടങ്ങള്‍ കുറഞ്ഞ രാജ്യമാണ് നോര്‍വെ“പെട്രോളിന് ലോകത്ത്‌ ഏറ്റവും കൂടുതൽ വിലയുള്ള രാജ്യം നോർവേയാണ്. ലിറ്ററിന് ഏകദേശം 160 രൂപ”. എന്നാൽ ഒരു ട്വിസ്റ്റുണ്ട്. നോർവേയാണ് ഏറ്റവും കൂടുതൽ നാച്ചുറൽ ഗ്യാസ് എക്‌സ്പോർട്ട് ചെയ്യുന്ന രാജ്യം. പിന്നെ ഡീസലിന്റേയും പെട്രോളിയത്തിന്റെയും ഉപഭോഗം കുറക്കാൻ ഗവൺമെന്റ് അറിയാവുന്ന എല്ലാ പണിയും എടുക്കുന്നുണ്ട്.ഇവിടത്തെ കറൻസി യൂറോ അല്ല, നോർവീജിയൻ ക്രോണയാണ്.