13/04/2020

03/04/2020- തീപ്പെട്ടി ശേഖരണം- ഒട്ടകപ്പക്ഷി


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
83
   
ഒട്ടകപ്പക്ഷി

ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പക്ഷിയാണ്‌ ഒട്ടകപ്പക്ഷി. ഇതിന്റെ ശാസ്ത്രീയനാമം  സ്‌ട്രുതിയോ കാമലസ് എന്നാണ്.  പൂർണ്ണവളർച്ചയെത്തിയ ഒട്ടകപ്പക്ഷിക്ക് 2 മീറ്ററിലേറെ ഉയരവും 93 മുതൽ 130 കിലോഗ്രാമിലേറെ ഭാരവുമുണ്ടാകും. ഇവയുടെ 2 വിരലുകൾ മാത്രമുള്ള കാലിൽ രോമങ്ങളുണ്ടാകാറില്ല. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ഒട്ടകപ്പക്ഷിക്ക് ഓടാൻ കഴിയും എന്നാൽ ചിറകുകൾ ഉണ്ടെങ്കിൽ പോലും പറക്കുവാനുള്ള കഴിവ് ഇവയ്ക്കില്ല.  ഇവയുടെ ദൂരക്കാഴ്ച അപാരമാണ്. ഒട്ടകപ്പക്ഷികളുടെ ശരാശരി ആയുസ്സ് 75 വർഷമാണ്. കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ കണ്ണുള്ളത്  ഒട്ടകപ്പക്ഷിക്കാണ്.

                 ഇല വർഗ്ഗങ്ങൾ പുഴുക്കൾ എന്നിവയാണു പ്രകൃതിദത്തമായ ഭക്ഷണങ്ങൾ. ഇന്ന് ജീവിച്ചിരിക്കുന പക്ഷികളിൽ ഏറ്റവും വലിപ്പമുള്ള  മുട്ടയാണ് ഒട്ടകപ്പക്ഷിയുടേത്.   ഒട്ടകപ്പക്ഷിയുടെ മുട്ടയിൽ ഒരു കൊശമേ ഉള്ളു എന്നത് ഒരു പ്രത്യേകതയാണ്. ഒട്ടകപക്ഷികൾ മരുഭൂമികളിലാണ് കൂടുതലായും ജീവിക്കുന്നത്. ആഫ്രിക്കയിൽ ഇവയെ കൂടുതലായും കാണപ്പെടുന്നു.  അറേബ്യയിൽമുൻ‌കാലത്ത് ഒട്ടകപക്ഷികൾ ഉണ്ടായിരുന്നെങ്കിലും വേട്ടയാടൽ മൂലം അവയ്ക്ക് വംശ നാശം സംഭവിച്ചു. ഒരിക്കൽ ഇറാക്ക്, ജോർദ്ദാൻ, സിറിയ, പാലസ്തീൻ മുതലായ പ്രദേശങ്ങളിൽ സുലഭമായി ഇവയെ കണ്ടിരുന്നു.ഇറച്ചിക്കും  മുട്ടയ്ക്കുമായി ഒട്ടകപ്പക്ഷികളെ വളർത്താറുണ്ട്. ഒരു കോഴിമുട്ടയുടെ 24 ഇരട്ടി തൂക്കം വരുന്ന ഇതിന്റെ മുട്ടക്ക് 1.6 കി.ഗ്രാം വരെ തൂക്കം ഉണ്ടാകും. ഇതിന്റെ തൂവലും ചർമ്മവും അലങ്കാരപ്പണികൾക്കും ഉപയോഗിക്കാറുണ്ട്. ഒട്ടകപ്പക്ഷിയുടെ ഇറച്ചി ഏറ്റവും വിശിഷ്ടമായതായി കണക്കാക്കപ്പെടുന്നു. മറ്റിറച്ചികളെ അപേക്ഷിച്ച് പകുതിയോളം കൊളാസ്റ്റ്രോൾ ഉള്ള ഈ ഇറച്ചിയിൽ മറ്റുള്ളവയിലുള്ളതിന്റെ ആറിലൊന്ന് കൊഴുപ്പു മാത്രമേയുള്ളൂ.

എന്റെ ശേഖരണത്തിലെ  ഒട്ടകപക്ഷിയുടെ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു.






02-04-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(31) - ജോർജിയ യുടെ ചരിത്രം


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
31

 ജോർജിയ യുടെ ചരിത്രം  

ബി സി 12 ആം  നൂറ്റാണ്ടിൽ തന്ന്നെ ജനവാസം ഉണ്ടായിരുന്നെന്ന് കരുതപ്പെടുന്ന ജോർജിയിൽ ബി സി ആറാം നൂറ്റാണ്ടിൽ തന്നെ വൈൻ ഉത്പാദനം തുടങ്ങിയിരുന്ന്. ലോകത്തിൽ തന്നെ ആദ്യമായി തുടങ്ങിയത് ഈ പ്രദേശത്താണെന്നു കരുതുന്നു. ഇന്നും വൈൻ ടൂറിസം വളരെ പോപ്പുലർ ആണ് അവിടെ.

ഐബീരിയൻ സാമ്രാജ്യവും ഭരണവും ആയിരുന്നു ബി സി അവസാനം  എങ്കിൽ , റോമൻ സാമ്രാജ്യത്വത്തിന്റെയും പേർഷ്യൻ സാമ്രാജ്യത്വത്തിന്റെയും ഇടയില കിടന്ന പ്രദേശമായതിനാൽ തന്നെ ഒരുപാടു യുദ്ധങ്ങൾക്കും എ ഡി ഒന്നാം നൂറ്റാണ്ടിൽ സോറോസ്ട്രിയനിസം പടരാനും പിനീട് ഇസ്ലാം അധിനിവേശത്തിനും കാരണമായി. ഡേവിഡ് നാലാമന്റെയും ടമാർ രാജകുമാറിയയുടെയും കാലം ജോർജിയയുടെ സുവർണ കാലമായി കണക്കാക്കുന്നു. ക്രിസ്ത്യാനിറ്റി വ്യാപകമായി സ്വീകാര്യമായതും. ഈ സമയത്തു ജോർജിയ കിങ്ഡം  ഇന്നത്തെ ടർക്കി അസർബൈജാൻ ഇറാന്റെ കുറച്ചു പ്രദേശങ്ങൾ അത്രയും വ്യാപിച്ചിരുന്നു.

ശേഷം പതിനെട്ടാം നൂറ്റാണ്ടു വരെ ഇറാന്റെയും തുർക്കികളുടെയും നിരവധി ആക്രമണങ്ങളെ കിങ്ഡം ഓഫ് ജോർജിയ്ക് നേരിടേണ്ടി വന്നു.ജനസംഖ്യ ഒരുപാടു കുറഞ്ഞു വന്നു.പതിനെട്ടാം നൂറ്റാണ്ടിൽ റഷ്യ യുമായി ഉണ്ടാക്കിയ കരാറിൽ റഷ്യ ജോർജിയ കിങ്ഡം തിനെ സംരക്ഷിക്കുന്ന ഉടമ്പടി ഉണ്ടായി.പക്ഷെ 19 അം നൂറ്റാണ്ടിന്റെ അവസാനം വരെ സാർ ചക്രവർത്തിമാർ നിരവധി യുദ്ധങ്ങളിലൂടെ കിങ്ഡം ഓഫ് ജോർജിയയെ റഷ്യൻ സാമ്രാജ്യത്തി ന്റെ ഭാഗമാക്കി. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ റഷ്യൻ റിവൊല്യൂഷന്റെ ഭാഗമായി ഇന്നത്തെ ജോർജിയ അസർബൈജാൻ അർമേനിയ എന്നിവ ഒന്നായി ഒരു ഫെഡറൽ റിപ്പബ്ലിക് ഉണ്ടായി.പക്ഷെ റെഡ് ആർമി 1922 ഓട് കൂടി വീണ്ടും ജോർജിയയെ കീഴ്പെടുത്തി. കീഴിലുള്ള എല്ലാ പ്രദേശങ്ങളും ചേർത്ത് സോവിയറ്റ് റിപ്പബ്ലിക്ക് അങ്ങനെ നിലവിൽ വരികയും ചെയ്തു. സോവിയറ്റ് ഭരിച്ച ബോൾഷെവിക്കുകളുടെ ലെനിൻ നു ശേഷം ഉള്ള പ്രധാന ലീഡർ ആയ സ്റ്റാലിൻ ജോർജിയകാരനായിരുന്നു എന്നതാണ് രസകരമായ കാര്യം.

രണ്ടാം ലോകമഹാ യുദ്ധത്തിന്റെ അവസാനമായി കണക്കാക്കുന്ന റഷ്യ ജർമനിയെ തോല്പിച്ചതിൽ ജോർജിയൻ പട്ടാളക്കാർ പ്രധാന പങ്കു വഹിച്ചു .സ്റ്റാലിന്റെ മരണ ശേഷം ക്രൂഷ്‌ചേവിന്റെ ഡിസ്റ്റാലിനിസഷൻ ഒരുപാടു ഡൊമസ്റ്റിക് സമരങ്ങൾക്കും കാരണമായി. പക്ഷെ പിനീട് കുറച്ചു വർഷങ്ങൾ കമ്മ്യൂണിസ്റ് ഭരണത്തിൽ സോവിയറ്റ് യൂണിയൻ ഉം കൂടെ ജോർജിയ പ്രദേശങ്ങളും നന്നായി പുരോഗമിച്ചു.പക്ഷെ ഗോര്ബച്ചേവിന്റെ 1986 ഓട് കൂടിയുള്ള കമ്മ്യൂണിസത്തിന്റെ അഴിച്ചു പണി ക്കു ശേഷം  ജോർജിയ യിലെ കമ്മ്യൂണിസ്റ്റ് ലീഡർമാർക്‌ ജങ്ങളെ വിശ്വാസത്തിലെടുക്കാൻ സാധിച്ചില്ല.സോവിയറ്റ് യൂണിയനിൽ നിന്നും വേര്പെടൽ ആണ് നല്ലതു എന്ന് തീരുമാനിച്ചു. 

സോവിയറ്റു യൂണിയന്റെ പതനത്തിനു മുന്നേ ജോർജിയ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. ശേഷം കുറച്ചു വർഷങ്ങൾ ഭയങ്കരമായ ആഭ്യന്റ്‌റെ യുദ്ധങ്ങളുടെ ആയിരുന്നു. ഈ കാലത്തു 2 ലക്ഷത്തോളം ജോജിയക്കാർ റഷ്യ യിലേക്ക് പലായനം ചെയ്യേണ്ടി വന്നതായി കണക്കാക്കുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ  ജോർജിയ പ്രൊ വെസ്റ്റേൺ പോളിസി പിന്തുടരാൻ തീരുമാനിച്ചു. യൂറോപ്യൻ ആയും . ഇത് റഷ്യയുമായി ഇന്നും ചെറുതായി തുടരുന്ന അസ്വാരസ്യങ്ങൾക്കു വഴി വെച്ചു.

നാട്ടുകാരനായ സ്റ്റാലിന്റെ സ്മാരകം ഇന്നും സൂക്ഷിച്ചു പോരുന്നു. അവിടെ.  വെസ്റ്റേൺ രീതികൾ പിന്തുടരുന്ന ജോർജിയിലെ ഭൂരിപക്ഷവും ഓർത്തഡോൿസ് ക്രിസ്തിയൻസാണ്. വൈനും ബിയറും നൈറ്റ്‌ ലൈഫ് ഉം എല്ലാം ഉള്ള ഏതൊരു യൂറോപ്പ് രാജ്യത്തിനോടും കിടപിടിക്കുന്ന ടൂറിസം ഡെസ്റ്റിനേഷൻ . മഞ്ഞും വെയിലും താഴ്വാരങ്ങളും നദികളും ബീച്ചും ഉള്ള മനോഹരമായ രാജ്യം



01/04/2020- ANCIENT INDIAN COINS- MAHAJANAPADAS- 14.Anga Mahajanapada


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
64

16 MAHAJANAPADAS
14. Anga Mahajanapada

Anga Mahajanapada roughly corresponded to Begusarai, Bhagalpur, Banka, Purnia, Munger, Katihar and Janpuri of Bihar; Deogar, Godda and Sahebganj in Jharkand; Malda and Uttar Dinapur in Bengal. The river Chamba (modern Chandan) formed the boundaries between Magadha in the west and Anga in the east. Anga was bounded by river Koshi on the north. The capital of Anga was Chamba (modern Bhagalpur) noted for its wealth and commerce with traders sailing to 'Suvarna Bhumi' ( S E Asia) for trade. (Suvarna Bhumi is usually associated with Siam, modern Thailand). About the middle of 600 BC, Bimbisara, the crown prince of Magadha killed Brahmadatta, the last independent king of Anga and seized Chamba, ruling over it as his father's viceroy. Thenceforth, Anga became an integral part of the growing Magadha Empire.
The coins bear a distinct 'boat' symbol, weighs to half Karshapana Standard of 1.7 g and are dated from 500 - 200 BC. They are found mostly in the Meghna - Brahmaputra river system at Chadraketugarh, 35 KM from Kolkata.




31/03/2020

27/03/2020- തീപ്പെട്ടി ശേഖരണം- ഈഫൽ ഗോപുരം


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
82
   
ഈഫൽ ഗോപുരം

 ഫ്രാൻസിലെ പാരീസിൽ  സ്ഥിതി ചെയ്യുന്ന ഇരുമ്പു ഗോപുരം ആണ്‌ ഈഫൽ ഗോപുരം.1889-മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമ്മിത വസ്തു എന്ന ബഹുമതി ഈ കെട്ടിടത്തിനു സ്വന്തമായിരുന്നു. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടിൽ 300.65 മീറ്റർ ഉയരത്തിൽ നിര്മ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകൾ 188.98 മീറ്ററ് ഉയരത്തിൽ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി 3ഫ്ലാറ്റ്ഫോമു കളും ഇതിനുണ്ട്.

1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ  നൂറാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച്,1889 മെയ് 6  മുതൽ  ഒക്ടോബർ 31 വരെ നടന്ന  എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ(Exposition Universelle) എന്ന പ്രദർശനത്തിനുവേണ്ടിയാണ്‌ ഈഫൽ ഗോപുരം നിർമ്മിച്ചത്. ഗസ്റ്റേവ് ഈഫലിന്റെ മേൽനോട്ടത്തിൽ,അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ്‌ ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച് പാരീസിലെത്തിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. ചതുരശ്രകിലോമീറ്ററിന്‌ 4.5 കിലോഗ്രാം മാത്രമാണ്‌ ഈഫൽ ഗോപുരം അടിത്തറയിൽ പ്രയോഗിക്കുന്ന ബലം. ഇരുമ്പ് ചട്ടക്കൂടിന്‌ 7300 ടൺ ഭാരമുണ്ട്. ആകെ ഭാരം 10,000 ടണ്ണാണെന്ന് കണക്കാക്കുന്നു.

എന്റെ ശേഖരണത്തിലെ ഈഫൽ ഗോപുരത്തിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...








25/03/2020- ANCIENT INDIAN COINS- MAHAJANAPADAS- 13.Kamboja Mahajanapada


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
63

16 MAHAJANAPADAS
13. Kamboja Mahajanapada

Kamboja Mahajanapada may have stretched from the valley of Rajagiri in the south - western part of Kashmir to the Hindu Kush Range; in the south - west borders extended probably as far as the regions of Kabul, Ghazni and Kandahar. The capital of Kamboja was probably Rajapura (modern Rajauri).

The Kambojas were famous in ancient times for their excellent breed of horses and as remarkable horsemen located in Uttara - Patha or north - west. They were constituted into military sanghas and corporations to manage their political and military affairs. The Kamboja cavalry offered their military services to other nations as well. There are numerous references to Kamboja having been requisitioned as cavalry troops in ancient wars by outside nations. They are referred as 'Mlechas' (barbarians) with Yavanas, Sakas, Pahlavas etc. 

It was on account of their supreme position in horse (Ashva) culture that the ancient Kambojas were also popularly known as Ashvakas ie horsemen. Their clan in the Kunar and Swat Valley have been referred to as Assakenoi and Aspasioi in classical wrightings, and Ashvakayanas and Ashvayanas in Panini's Ashtadhyayi. Alexander fought some of his most bitter battles with these fiercely independent warriors during his invasion of India. The Kamboj community still survives in India using their titular heritage proudly as their family name. 

The coins bear minute symbols, are found mostly in Swat Valley of Pakistan weighs approximately 3 g and are dated to 500 - 400 BC.




24/03/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ടർക്സ്-കൈകോസ് ദ്വീപുകൾ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
33
   
 ടർക്സ്-കൈകോസ് ദ്വീപുകൾ

വെസ്റ്റിൻഡീസിലെ ഒരു ബ്രിട്ടിഷ് കോളനിയാണ് ടർക്സ്-കൈകോസ് ദ്വീപുകൾ. ബഹാമസ് ദ്വീപിനു 80 കി. മീ. കിഴക്കു മാറി അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു. നാൽപതിലധികം ദ്വീപുകൾ ഉൾപ്പെടുന്ന ഈ ദ്വീപസമൂഹത്തിൽ എട്ട് എണ്ണത്തിൽ മാത്രമേ ജനവാസമുള്ളു. 40 കി. മീ. നീളവും 19 കി. മീ. വരെ വീതിയുമുള്ള ഗ്രാൻഡ് കൈകോസ് ദ്വീപാണ് ഇവയിൽ ഏറ്റവും വലിപ്പമേറിയത്. സുമാർ 497 ച. കി. മീ. വിസ്തൃതിയിലാണ് ടർക്സ്-കൈകോസ് ദ്വീപുകൾവ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ ഗ്രാൻഡ് ടർക് ദ്വീപിന് 10.5 കി. മീ. നീളവും 2.4 കി. മീ. വീതിയുമുണ്ട്

സ്പാനിഷ്പര്യവേക്ഷകനായ ജൂവൻ പോൺസി ദ ലിയോൺ (Juan Ponce de Leon) 1512-ൽ ഈ ദ്വീപ് കണ്ടെത്തുന്നതിനു മുമ്പുതന്നെ ആരാവാക് ഇന്ത്യാക്കാർ ഇവിടെ വസിച്ചിരുന്നതായി കരുതപ്പെടുന്നു. 1678 വരെ ഇവിടെ ജനവാസമുറപ്പിക്കുവാനുള്ള മറ്റു നീക്കങ്ങളൊന്നും ഫലപ്രദമായി നടന്നില്ല. ഉപ്പു തേടിയുള്ള തങ്ങളുടെ അന്വേഷണത്തിനിടയ്ക്ക് 1678-ൽ ബർമുഡാക്കാർ (Bermudians) ഇവിടെയെത്തി. 1764-ൽ ഫ്രഞ്ചുകാർ ഇവരെ തുരത്തിയോടിച്ചു. രണ്ടുവർഷത്തിനുശേഷം ഒരു റസിഡന്റ് എജന്റിനെ നിയമിച്ചുകൊണ്ടു ബ്രിട്ടൻ ഈ ദ്വീപുകളെ തങ്ങളുടെ അധീശത്വത്തിൻ കീഴിലാക്കി. അമേരിക്കൻ വിപ്ലവത്തിനുശേഷം തെക്കൻ യു. എസ്സിൽ നിന്നും കൂടിയേറിയ ബ്രിട്ടിഷ് അനുഭാവികൾ തങ്ങളുടെ അടിമകളുമായി കൈകോസ് ദ്വീപുകളിൽ താമസമുറപ്പിച്ചു. 1834-ൽ അടിമത്തം അവസാനിപ്പിച്ചതിനുശേഷമാണ് ഇവർ ഇവിടം വിട്ടുപോയത്.ടർക്സ്-കൈകോസ് ദ്വീപുകളിലെ 90 ശതമാനത്തിലധികം ജനങ്ങളും കറുത്ത വംശജരാണ്. 14 വയസ്സുവരെ സർക്കാർ തലത്തിൽ വിദ്യാഭ്യാസം സൗജന്യമാണ്.കക്കവർഗങ്ങളാണ് മുഖ്യകയറ്റുമതി ഉത്പന്നം. ചിറ്റക്കൊഞ്ച് (cray fish), ശംഖ് എന്നിവയാണ് മറ്റു പ്രധാന കയറ്റുമതി വിഭവ ങ്ങൾ. ഇതിൽ ശംഖ് ഹെയ്തിയൻ കമ്പോളത്തിലേക്കും, ചിറ്റക്കൊഞ്ച് യു. എസ്സിലേക്കും കയറ്റി അയയ്ക്കുന്നു. പുരാതനകാലം മുതൽ ഉപ്പുശേഖരണം ഇവിടത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗ്ഗമായിരുന്നു. 1964-ൽ പൂർണമായി  നിറുത്തലാക്കപ്പെടുന്നതുവരെയും ഉപ്പ് ശേഖരണത്തിന് ഗവൺമെന്റ് സബ്സിഡി നൽകി യിരുന്നു. ഇവിടെത്തെ നാണയം US ഡോളറാണ്.









22/03/2020

20/03/2020- തീപ്പെട്ടി ശേഖരണം- ഭീമൻ പാണ്ട


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
81
   
ഭീമൻ പാണ്ട

കരടികുടുംബത്തിൽ ഉൾപ്പെടുന്ന ഒരു സസ്തനി ആണ്   ഭീമൻ പാണ്ട എലിയുറോ പോഡോ മെലാനോല്യൂക്ക എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഭീമന്‍ പാണ്ട ലോക പ്രകൃതി സംരക്ഷണ സമിതിയുടെ ഔദ്യേഗിക ചിഹ്നം കൂടിയാണ്. ചൈന, ഉത്തര സിചുവാൻ  മലനിരകള്‍, തിബറ്റ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇവയെ കണ്ടുവരുന്നത്. മുളയില ഇഷ്ട ഭക്ഷണമായതിനാല്‍ മുളങ്കാടുകളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭീമന്‍ പാണ്ടകള്‍. ലോകത്തിലാകെ ആയിരത്തില്‍ താഴെ ഭീമന്‍ പാണ്ട കളെ ഇന്ന് അവശേഷിക്കുന്നുള്ളു. വംശനാശഭീഷണിയുടെ വക്കിലെത്തി നില്‍ക്കുന്ന ഇവയുടെ സംരക്ഷണാര്‍ ത്ഥം തുടങ്ങിയ പദ്ധതികളൊന്നും തന്നെ വിജയം കണ്ടിട്ടില്ല. കറുപ്പും വെളുപ്പും നിറത്തില്‍ തടിച്ചുരുണ്ട ശരീരത്തോടെ കാണപ്പെടുന്ന ഇവ കാഴ്ച്ചയില്‍ അതിമനോഹരമായ ജീവിയാണ്. മുളയിലയാണ് ഇഷ്ട ഭക്ഷണമെങ്കിലും പൂര്‍ണ്ണമായി ഇവ സസ്യഭുക്കുകൾ അല്ല. മത്സ്യം, പ്രാണികള്‍, ചെറു ജീവികള്‍ എന്നിവ യെയും വളരെക്കുറഞ്ഞ അളവില്‍ ഇവ അകത്താക്കാറുണ്ട്. പൂര്‍ണവള ര്‍ച്ചയെത്തിയാല്‍ 1.5 മീറ്റര്‍ നീളവും 150 കിലോഗ്രാം വരെ ഭാരവും ഇക്കൂട്ടര്‍ക്കുണ്ടാകും. മുളയിലകളില്‍ പോഷകം കുറവായ തിനാല്‍ മുപ്പത് കിലോഗ്രാം വരെയെങ്കിലും ഭീമന്‍ പാണ്ടകള്‍ക്ക് ആഹാരം കഴിക്കേണ്ട തായി വരുന്നു. 14  വര്‍ഷം വരെയാ ണ്  പാണ്ടയുടെ ശരാശരി ആയുസ്സ്. കണ്ണുകളും കാതുകളും കറുപ്പ് നിറത്തില്‍ ആയതിനാല്‍ ഇവയ്ക്ക് പ്രത്യേക തരത്തലുള്ള ശരീരഭംഗി ആണുള്ളത്. മുളങ്കാടുകള്‍ പുഷ്പിച്ചു നശിക്കുന്നതും, വലിയ തോതില്‍ വെട്ടി നശിപ്പിക്കുന്നതും ഇവയുടെ നാശത്തിന് വഴിയൊരുക്കിയിട്ടുള്ള കാരണങ്ങളാണ്.ഭീമൻ പാണ്ടകളുടെ
സംരക്ഷണം മുന്‍നിര്‍ത്തി ചൈനീസ് ഗവണ്‍മെന്റ് 12 പാണ്ട റിസര്‍വുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാണ്ടയെ വേട്ടയാടു ന്നവര്‍ക്ക് ചൈനയില്‍ വധശിക്ഷ ആണ് നല്‍കുന്നത്.

ചൈനയിലെ സിചുവാൻ  പ്രവശ്യയിൽ സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ ഒരു വന്യജീവി സങ്കേതമാണ്  സിചുവാൻ ഭീമൻ പാണ്ടസങ്കേതം. ലോകത്തിലെ ഭീമൻ പാണ്ടകളിൽ 30% ൽ അധികവും ഇവിടയാണ് അധിവസിക്കുന്നത്. ഇവയുടെ ഒരു പ്രധാന വംശവർദ്ധന കേന്ദ്രവും കൂടിയാണ് ഈ വനമേഖല കൾ. ക്വിയോങ്ലായ്, ജിയാജിൻ എന്നീ മലനിരകളിലായ് വ്യാപിച്ചു കിടക്കുന്ന 7 സംരക്ഷിത വനങ്ങളും 9 സീനിക് പാർകുകളും കൂടിച്ചേരുന്നതാണ് സിചുവാൻ ഭീമൻ പാണ്ട സങ്കേതങ്ങൾ. 9245 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്തൃതി. ഭീമൻപാണ്ടയെ കൂടാതെ  ചെമ്പൻ പാണ്ട,  ഹിമപ്പുലി,  മേഘപ്പുലിതുടങ്ങിയ ജീവികൾക്കും അഭയസ്ഥാനമാണിവിടം. 

                     എന്റെ ശേഖരണത്തിലെ ഭീമൻ പാണ്ടയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.......