ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 83 |
ഒട്ടകപ്പക്ഷി
ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പക്ഷിയാണ് ഒട്ടകപ്പക്ഷി. ഇതിന്റെ ശാസ്ത്രീയനാമം സ്‌ട്രുതിയോ കാമലസ് എന്നാണ്. പൂർണ്ണവളർച്ചയെത്തിയ ഒട്ടകപ്പക്ഷിക്ക് 2 മീറ്ററിലേറെ ഉയരവും 93 മുതൽ 130 കിലോഗ്രാമിലേറെ ഭാരവുമുണ്ടാകും. ഇവയുടെ 2 വിരലുകൾ മാത്രമുള്ള കാലിൽ രോമങ്ങളുണ്ടാകാറില്ല. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ഒട്ടകപ്പക്ഷിക്ക് ഓടാൻ കഴിയും എന്നാൽ ചിറകുകൾ ഉണ്ടെങ്കിൽ പോലും പറക്കുവാനുള്ള കഴിവ് ഇവയ്ക്കില്ല. ഇവയുടെ ദൂരക്കാഴ്ച അപാരമാണ്. ഒട്ടകപ്പക്ഷികളുടെ ശരാശരി ആയുസ്സ് 75 വർഷമാണ്. കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ കണ്ണുള്ളത് ഒട്ടകപ്പക്ഷിക്കാണ്.
ഇല വർഗ്ഗങ്ങൾ പുഴുക്കൾ എന്നിവയാണു പ്രകൃതിദത്തമായ ഭക്ഷണങ്ങൾ. ഇന്ന് ജീവിച്ചിരിക്കുന പക്ഷികളിൽ ഏറ്റവും വലിപ്പമുള്ള മുട്ടയാണ് ഒട്ടകപ്പക്ഷിയുടേത്. ഒട്ടകപ്പക്ഷിയുടെ മുട്ടയിൽ ഒരു കൊശമേ ഉള്ളു എന്നത് ഒരു പ്രത്യേകതയാണ്. ഒട്ടകപക്ഷികൾ മരുഭൂമികളിലാണ് കൂടുതലായും ജീവിക്കുന്നത്. ആഫ്രിക്കയിൽ ഇവയെ കൂടുതലായും കാണപ്പെടുന്നു. അറേബ്യയിൽമുൻകാലത്ത് ഒട്ടകപക്ഷികൾ ഉണ്ടായിരുന്നെങ്കിലും വേട്ടയാടൽ മൂലം അവയ്ക്ക് വംശ നാശം സംഭവിച്ചു. ഒരിക്കൽ ഇറാക്ക്, ജോർദ്ദാൻ, സിറിയ, പാലസ്തീൻ മുതലായ പ്രദേശങ്ങളിൽ സുലഭമായി ഇവയെ കണ്ടിരുന്നു.ഇറച്ചിക്കും മുട്ടയ്ക്കുമായി ഒട്ടകപ്പക്ഷികളെ വളർത്താറുണ്ട്. ഒരു കോഴിമുട്ടയുടെ 24 ഇരട്ടി തൂക്കം വരുന്ന ഇതിന്റെ മുട്ടക്ക് 1.6 കി.ഗ്രാം വരെ തൂക്കം ഉണ്ടാകും. ഇതിന്റെ തൂവലും ചർമ്മവും അലങ്കാരപ്പണികൾക്കും ഉപയോഗിക്കാറുണ്ട്. ഒട്ടകപ്പക്ഷിയുടെ ഇറച്ചി ഏറ്റവും വിശിഷ്ടമായതായി കണക്കാക്കപ്പെടുന്നു. മറ്റിറച്ചികളെ അപേക്ഷിച്ച് പകുതിയോളം കൊളാസ്റ്റ്രോൾ ഉള്ള ഈ ഇറച്ചിയിൽ മറ്റുള്ളവയിലുള്ളതിന്റെ ആറിലൊന്ന് കൊഴുപ്പു മാത്രമേയുള്ളൂ.
എന്റെ ശേഖരണത്തിലെ ഒട്ടകപക്ഷിയുടെ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു.

No comments:
Post a Comment