ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 31 |
ജോർജിയ യുടെ ചരിത്രം
ബി സി 12 ആം നൂറ്റാണ്ടിൽ തന്ന്നെ ജനവാസം ഉണ്ടായിരുന്നെന്ന് കരുതപ്പെടുന്ന ജോർജിയിൽ ബി സി ആറാം നൂറ്റാണ്ടിൽ തന്നെ വൈൻ ഉത്പാദനം തുടങ്ങിയിരുന്ന്. ലോകത്തിൽ തന്നെ ആദ്യമായി തുടങ്ങിയത് ഈ പ്രദേശത്താണെന്നു കരുതുന്നു. ഇന്നും വൈൻ ടൂറിസം വളരെ പോപ്പുലർ ആണ് അവിടെ.
ഐബീരിയൻ സാമ്രാജ്യവും ഭരണവും ആയിരുന്നു ബി സി അവസാനം എങ്കിൽ , റോമൻ സാമ്രാജ്യത്വത്തിന്റെയും പേർഷ്യൻ സാമ്രാജ്യത്വത്തിന്റെയും ഇടയില കിടന്ന പ്രദേശമായതിനാൽ തന്നെ ഒരുപാടു യുദ്ധങ്ങൾക്കും എ ഡി ഒന്നാം നൂറ്റാണ്ടിൽ സോറോസ്ട്രിയനിസം പടരാനും പിനീട് ഇസ്ലാം അധിനിവേശത്തിനും കാരണമായി. ഡേവിഡ് നാലാമന്റെയും ടമാർ രാജകുമാറിയയുടെയും കാലം ജോർജിയയുടെ സുവർണ കാലമായി കണക്കാക്കുന്നു. ക്രിസ്ത്യാനിറ്റി വ്യാപകമായി സ്വീകാര്യമായതും. ഈ സമയത്തു ജോർജിയ കിങ്ഡം ഇന്നത്തെ ടർക്കി അസർബൈജാൻ ഇറാന്റെ കുറച്ചു പ്രദേശങ്ങൾ അത്രയും വ്യാപിച്ചിരുന്നു.
ശേഷം പതിനെട്ടാം നൂറ്റാണ്ടു വരെ ഇറാന്റെയും തുർക്കികളുടെയും നിരവധി ആക്രമണങ്ങളെ കിങ്ഡം ഓഫ് ജോർജിയ്ക് നേരിടേണ്ടി വന്നു.ജനസംഖ്യ ഒരുപാടു കുറഞ്ഞു വന്നു.പതിനെട്ടാം നൂറ്റാണ്ടിൽ റഷ്യ യുമായി ഉണ്ടാക്കിയ കരാറിൽ റഷ്യ ജോർജിയ കിങ്ഡം തിനെ സംരക്ഷിക്കുന്ന ഉടമ്പടി ഉണ്ടായി.പക്ഷെ 19 അം നൂറ്റാണ്ടിന്റെ അവസാനം വരെ സാർ ചക്രവർത്തിമാർ നിരവധി യുദ്ധങ്ങളിലൂടെ കിങ്ഡം ഓഫ് ജോർജിയയെ റഷ്യൻ സാമ്രാജ്യത്തി ന്റെ ഭാഗമാക്കി.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ റഷ്യൻ റിവൊല്യൂഷന്റെ ഭാഗമായി ഇന്നത്തെ ജോർജിയ അസർബൈജാൻ അർമേനിയ എന്നിവ ഒന്നായി ഒരു ഫെഡറൽ റിപ്പബ്ലിക് ഉണ്ടായി.പക്ഷെ റെഡ് ആർമി 1922 ഓട് കൂടി വീണ്ടും ജോർജിയയെ കീഴ്പെടുത്തി. കീഴിലുള്ള എല്ലാ പ്രദേശങ്ങളും ചേർത്ത് സോവിയറ്റ് റിപ്പബ്ലിക്ക് അങ്ങനെ നിലവിൽ വരികയും ചെയ്തു. സോവിയറ്റ് ഭരിച്ച ബോൾഷെവിക്കുകളുടെ ലെനിൻ നു ശേഷം ഉള്ള പ്രധാന ലീഡർ ആയ സ്റ്റാലിൻ ജോർജിയകാരനായിരുന്നു എന്നതാണ് രസകരമായ കാര്യം.
രണ്ടാം ലോകമഹാ യുദ്ധത്തിന്റെ അവസാനമായി കണക്കാക്കുന്ന റഷ്യ ജർമനിയെ തോല്പിച്ചതിൽ ജോർജിയൻ പട്ടാളക്കാർ പ്രധാന പങ്കു വഹിച്ചു .സ്റ്റാലിന്റെ മരണ ശേഷം ക്രൂഷ്‌ചേവിന്റെ ഡിസ്റ്റാലിനിസഷൻ ഒരുപാടു ഡൊമസ്റ്റിക് സമരങ്ങൾക്കും കാരണമായി. പക്ഷെ പിനീട് കുറച്ചു വർഷങ്ങൾ കമ്മ്യൂണിസ്റ് ഭരണത്തിൽ സോവിയറ്റ് യൂണിയൻ ഉം കൂടെ ജോർജിയ പ്രദേശങ്ങളും നന്നായി പുരോഗമിച്ചു.പക്ഷെ ഗോര്ബച്ചേവിന്റെ 1986 ഓട് കൂടിയുള്ള കമ്മ്യൂണിസത്തിന്റെ അഴിച്ചു പണി ക്കു ശേഷം ജോർജിയ യിലെ കമ്മ്യൂണിസ്റ്റ് ലീഡർമാർക് ജങ്ങളെ വിശ്വാസത്തിലെടുക്കാൻ സാധിച്ചില്ല.സോവിയറ്റ് യൂണിയനിൽ നിന്നും വേര്പെടൽ ആണ് നല്ലതു എന്ന് തീരുമാനിച്ചു.
സോവിയറ്റു യൂണിയന്റെ പതനത്തിനു മുന്നേ ജോർജിയ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. ശേഷം കുറച്ചു വർഷങ്ങൾ ഭയങ്കരമായ ആഭ്യന്റ്‌റെ യുദ്ധങ്ങളുടെ ആയിരുന്നു. ഈ കാലത്തു 2 ലക്ഷത്തോളം ജോജിയക്കാർ റഷ്യ യിലേക്ക് പലായനം ചെയ്യേണ്ടി വന്നതായി കണക്കാക്കുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ജോർജിയ പ്രൊ വെസ്റ്റേൺ പോളിസി പിന്തുടരാൻ തീരുമാനിച്ചു. യൂറോപ്യൻ ആയും . ഇത് റഷ്യയുമായി ഇന്നും ചെറുതായി തുടരുന്ന അസ്വാരസ്യങ്ങൾക്കു വഴി വെച്ചു.
നാട്ടുകാരനായ സ്റ്റാലിന്റെ സ്മാരകം ഇന്നും സൂക്ഷിച്ചു പോരുന്നു. അവിടെ. വെസ്റ്റേൺ രീതികൾ പിന്തുടരുന്ന ജോർജിയിലെ ഭൂരിപക്ഷവും ഓർത്തഡോൿസ് ക്രിസ്തിയൻസാണ്. വൈനും ബിയറും നൈറ്റ് ലൈഫ് ഉം എല്ലാം ഉള്ള ഏതൊരു യൂറോപ്പ് രാജ്യത്തിനോടും കിടപിടിക്കുന്ന ടൂറിസം ഡെസ്റ്റിനേഷൻ . മഞ്ഞും വെയിലും താഴ്വാരങ്ങളും നദികളും ബീച്ചും ഉള്ള മനോഹരമായ രാജ്യം
No comments:
Post a Comment