30/04/2020

28/04/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- മൊണ്ട് സെററ്റ്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
38
   
 മൊണ്ട് സെററ്റ്

കിഴക്കൻ കരീബിയൻ കടലിൽ മാല പൊലെ കിടക്കുന്ന ലെസർ അന്റിലിസ് ദ്വീപുകളുടെ വടക്കൻ മേഖലയായ ലീവർഡ് ദ്വീപുകളാണ് മൊണ്ട് സെററ്റ്. 102 ച .കി.മി.വിസ്ത്രിതിയും 4500 ഓളം ജനങ്ങളുമുള്ള മൊണ്ട് സെററ്റ് ബ്രിട്ടിഷ് ഓവർസീസ് ടെറിറ്റയാണ്.Crown colony  of monteserot എന്നാണ് ഔദ്യോഗീക നാമം' 1493-ലാണ് ക്രിസ്റ്റഫർ കൊളംമ്പസ് ഇവിടെയെത്തിയത്.തുടർന്ന് ദ്വീപ് സ്പാനിഷ് നിയന്ത്രണത്തിലായി.1632-ൽ ഇംഗ്ലീഷ് കോളനിയാവുകയും അയർലൻഡിലെ കത്തോലിക്ക കലാപകാരികളെ ഇംഗ്ലീഷുകാർ ഇങ്ങോട്ട് നാട് കടത്തുകയും ചെയ്തു.1871 മുതൽ 1938 വരെ ലീവർഡ് കോളനിയുടെ ഭാഗമായാണ് ബ്രിട്ടൻ ഈ ദ്വീപിനെ ഭരിച്ചത്.പിന്നീട് പ്രത്യേക കൗൺ കോളനിയായി. സോഫ്രെയർ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ഒരിക്കൽ തലസ്താന മായ പ്ലിമത്തിന്റെ മൂന്നിൽ രണ്ടു ഭാഗം കത്തി നശിച്ചു.ഇന്നും ഇവിടെ ലാവാ പ്രവാഹമുണ്ട്. ദ്വീപിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് ആകർഷണവും ഇതാണ്.കൃഷിയാണ് മുഖ്യ തൊഴിൽ .പരുത്തി പച്ചക്കറികൾ കയറ്റുമതി നടത്തുന്നു .ഇവിടെത്തെ നാണയം ഈസ്റ്റ് കരീബിയൻ ഡോളറാണ്.




No comments:

Post a Comment