ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 37 |
ട്രിനിഡാഡ്& ടുബാഗോ
തെക്കൻ കരീബിയനിലെ ദ്വീപു സമൂഹ രാഷ്ട്രമാണ് റിപ്പബ്ലിക്ക് ഓഫ് ട്രിനിഡാഡ് & ടുബാഗോ. 23 ദ്വീപുകളുടെ സമുഹമാണിത്.ഏഴായിരം വർഷം മുമ്പ് തന്നെ അമേരിക്കയിലെ അമേരിന്ത്യൻ ഗോത്രങ്ങളാണ് ഇവിടെ ആദ്യമായി കുടിയേറിയത്. നുറ്റാണ്ടുകളുടെ യൂറോപ്യൻ അധിനിവേശവും അടിമത്തവും കാരണം സ്വത്വം നഷ്ടപ്പെട്ട ജനതയാണിത്. ഇന്ന് ആഫ്രിക്കൻ, ഇന്ത്യൻ, യൂറോപ്യൻ മധ്യ പൂർവ്വ ദേശക്കാർ, ചൈനീസ് എന്നിവംശക്കാരുടെ മിശ്രമായ ഈ ജനസമൂഹമാണ്. 1962-ൽ ബ്രിട്ടനിൽ നിന്ന് സ്വതന്ത്ര്യം നേടി
സ്പാനിഷ് സമ്രാജ്യത്തിനായി കടൽയാനം ചെയ്ത ക്രിസ്റ്റഫർ കൊളമ്പസ് 1498 ജൂലായ് 31-ന് ട്രിനിഡാഡിൽ എത്തിയത്.അദ്ദേഹം ഈ ദ്വീപുകാർക്ക് "ഹോളി ട്രിനിറ്റി" എന്ന് പേരിട്ടു. ടുബാഗോയെ "സെല്ലഫോമ"എന്നു വിളിച്ചു. ട്രിനിറ്റിയിൽ നിന്ന് ട്രിനിഡായും ടുബാക്കോ ( പുകയില കൃഷിക്ക് അനുകൂലമണ്ണായിരുന്നു ഇവിടെത്തേത്. തന്നാട്ടുകാരായ അരവാക്കുകളെ അതിവേഗം കീഴടക്കി സ്പെയിൻ ട്രിനിഡായിൽ താവളമുറപ്പിച്ചു.പിന്നീട് ബ്രിട്ടിഷ് ,ഫ്രഞ്ച്, ഡച്ച് സാമ്രാജ്യങ്ങൾ പലദ്വീപുകളും കൈകലാക്കി.19 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രിട്ടൻ ഈ മേഖല പിടിച്ചടക്കുകയും ട്രിനിഡാഡ് & ടുബാക്കോ എന്ന കോളനിയുണ്ടാക്കുകയും ചെയ്തു. രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 93 ശതമാനം ട്രിനിഡാഡാണ്.5.8% ശതമാനം ടുബാഗോയും (300 ച.കി.മി) ശേഷിക്കുവാ 21 ദ്വീപുകളിൽ പലതിലും ആൾപ്പാർപ്പില്ല.കരിമ്പ്, കൊക്കൊ എന്നിവയാണ് പ്രധാന കൃഷി ചെറിയ തോതിൽ കാപ്പിത്തോട്ടങ്ങളുമുണ്ട്.ഇവിടെത്തെ നാണയം ട്രിനിഡാഡ് & ടുബാഗോ ഡോളറാണ്.
No comments:
Post a Comment