18/04/2020

16/04/2020- തീപ്പെട്ടി ശേഖരണം- എമു


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
84
   
എമു

ഭൂമിയിലെ ഏറ്റവും വലിയ രണ്ടാമത്തെ  പക്ഷിയായ  എമു . ഓസ്ട്രേലിയയിൽ ആണ്കൂടുതലായി കാണപ്പെടുന്നത്. പ്രപഞ്ച നിയമത്തി ൽ   അനിവാര്യമായ പരിണാമ പ്രക്യി യക്ക് വിധേയരാകാത്ത ഏക പക്ഷി എമുവാണ്‌. ഒട്ടകപക്ഷി കഴിഞ്ഞാൽ ഏറ്റവും വലിയ പക്ഷിയായ എമുവിനെ ഇറച്ചി, മുട്ട, തുകൽ, എണ്ണ എന്നിവയ്ക്കായിട്ടാണ് പ്രധാനമായും വളർത്തുന്നത്. ഇത്തരം ഫാമുകളിൽ കൂടുതലും  ഹോളണ്ട്, ഫ്രാൻസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലാണ്‌ സ്ഥിതി ചെയ്യുന്നത്. റാട്ടെറ്റ് (Ratite) വർഗത്തിൽപെട്ട കാട്ടുപക്ഷിയാണ്‌ എമു. ഏതുതരം പ്രതികൂല സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവ്, ഉയർന്ന രോഗപ്രതിരോധ ശക്തി എന്നിവ ഇവയുടെ പ്രത്യേകതകളാണ്‌.

                          എമുവിന്റെ ഇറച്ചി സുഗന്ധമുള്ളതും കൊഴുപ്പ് കുറഞ്ഞതുമാണ്‌. കൂടാതെ മുതുകിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഉരുക്കി എണ്ണയും എടുക്കുന്നു. ഇങ്ങനെ എടുക്കുന്ന എണ്ണ സൗന്ദര്യവസ്തുക്കളിൽ ഉപയോഗിക്കുന്നു. ചർമ്മത്തിനുള്ളിൽ ആഴ്ന്നിറങ്ങി അവയ്ക്ക് മൃദുത്വവും ഭംഗിയും ജലാംശവും നൽകുന്നു.

        എമു പക്ഷികൾ കൂടുകെട്ടുന്നത് ശീതകാലത്താണ്. കൂട് ഉണ്ടാക്കുക യും മുട്ടയിടുകയും ചെയ്യുന്നതടക്കം ഉള്ള ഏകദേശം അഞ്ചു മാസക്കാലം ഇണകൾ ഒന്നിച്ചു കഴിയുന്നു. പത്തു സെന്റീമീറ്റർ കനത്തിലും ഒന്നു രണ്ടു മീറ്റർ വ്യാസത്തിലും തറയിൽ പുല്ല് നിരത്തിയാണ് കൂടുണ്ടാക്കുന്നത്. 2-4 ദിവസത്തെ ഇടവേളകളിലായി 5 മുതൽ പതിനഞ്ചുവരെ മുട്ടകൾ ഇടുന്നു. ആദ്യം മുട്ടകൾക്ക് നീലയും പച്ചയും ചേർന്ന കടുത്ത നിറമാണെ ങ്കിലും സൂര്യപ്രകാശമേറ്റ് ക്രമേണ അവ നിറം‌ മങ്ങുന്നു.

                 ഇണ ചേരുന്ന സമയത്ത് പെൺപക്ഷിക്കാണ് ആധിപത്യം. എന്നാൽ അടയിരിക്കേണ്ട സമയമാകുമ്പോൾ ആൺപക്ഷി സ്വന്തം ഇണ അടക്കമുള്ള മറ്റു പക്ഷികൾക്കുനേരെ ആക്രമണകാരിയാകുന്നു. അടയിരിക്കുന്ന ജോലി ആൺപക്ഷിയെ ഏല്പ്പിച്ച് പെൺപക്ഷി പോകുന്നു. മിക്കപ്പോഴും അത് മറ്റൊരിണയെ കണ്ടെത്തിയെന്നിരിക്കും. വെള്ളമോ, ആഹാരമോ, വിസർജ്ജനമോ ഇല്ലാതെ ആൺപക്ഷി 55 ദിവസം കൂടുവിടാതെ മുട്ടക്ക് അടയിരിക്കുന്നു. മുട്ട വിരിഞ്ഞിറങ്ങു ന്ന കുഞ്ഞുങ്ങൾക്ക് ക്രീം നിറത്തിന്‌മേൽ കടുത്ത തവിട്ട് വരകളാണ്. രണ്ടുമുതൽ ഏഴുവരെ ദിവസത്തിനകം, സ്വയം ഭക്ഷണം കഴിക്കാറായി, അവ കൂടിനു പുറത്തു വരുന്നു. എന്നാൽ പക്ഷി ക്കുഞ്ഞുങ്ങൾ ആൺപക്ഷി യോടൊപ്പം നാലഞ്ചു മാസം കൂടി കഴിയുന്നു. ഈ സമയത്ത് അവയുടെ ശരീരത്തിലെ രോമം പോലുള്ള ആവരണവും തവിട്ടുവരകളും പോയി തൂവൽ വരുന്നു. ഒരു വർഷംകൊണ്ട് അവ പൂർണ്ണവളർച്ചെയെത്തുകയും ഇരുപതുമാസത്തിനകം പ്രത്യത്പാദനക്ഷമമാകുകയും ചെയ്യുന്നു. 






No comments:

Post a Comment