30/12/2016

29-12-2016- Gandhi stamps- ജെംസ് ഒഫ് ഇന്ത്യ - III


ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
വിദേശ ഗാന്ധിസ്റ്റാമ്പുകൾ 
ലക്കം
25


Gems of India - III (ജെംസ് ഒഫ് ഇന്ത്യ - III)

ഇന്ത്യയെ കുറിച്ച് പറയുമ്പോൾ, ആരുടെയും മനസ്സിൽ ആദ്യം കടന്നുവരുന്നത് ഗാന്ധിജിയും (മാൻ ഒഫ് ദി മില്ലേനിയം) താജ് മഹലുമാണ് (ലോകാത്ഭുദങ്ങൾ).
ഇന്ത്യയുടെ പേര് ലോക ജനതയുടെ മുന്നിൽ പൊക്കി പിടിച്ച ഈ രണ്ടു ജെംസ് ഒഫ് ഇന്ത്യ (Gems of India) യുടെ ചിത്രമടങ്ങിയ സ്റ്റാമ്പ്  പല രാജ്യങ്ങളും  ഇറക്കിയിട്ടുണ്ട്.

Madagascar 1998 ൽ  പുറത്തിറക്കിയ   ഗാന്ധിജിയുടെയും താജ് മഹലിന്റെയും ചിത്രമടങ്ങിയ Miniature Sheet ചിത്രത്തിൽ കാണാം.









28-12-2016- ശേഖരത്തില് നിന്ന്- TIBET NOTE


ഇന്നത്തെ പഠനം
അവതരണം
SAGEER NUMIS
വിഷയം
ശേഖരത്തില് നിന്ന്
ലക്കം




TIBET NOTE





നോട്ടിന്റെ മുന് വശവും പിന്‍വശവും, രണ്ടു വ്യത്യസ്ത ഭാഗങ്ങള് തമ്മില് കൂട്ടി ഒട്ടിച്ചു, മൂല്യവും ഒപ്പുംകൈ കൊണ്ട് എഴുതിയതാണ് ചിത്റത്തില് കാണുന്ന ഈ നോട്ട്.


26-12-2016- Modern coins- New 12-Sided £1 coin


ഇന്നത്തെ പഠനം
അവതരണം
Rafeeq Babu
വിഷയം
ആധുനിക കറൻസി-നാണയങ്ങൾ
ലക്കം




The New 12-Sided £1 coin



പ്രത്യേകതകള്‍:
  • ലോകത്തിലെ ആധുനിക സുരക്ഷാ സംവിധാനങ്ങൾ


  • സ്പർശനത്തിലൂടെ തിരിച്ചറിയാവുന്ന 12 വശങ്ങൾ

  •  Latent inage : രൂപമാറ്റം സംഭവിക്കുന്ന ( '£ ' - 1 ) സിബൽ


  • മൈക്രോ ലെറ്ററിംങ്ങ്


  • 2017 മാർച്ച് പൊതുവിപണിയിലേക്ക്







25-12-2016- കറൻസി പരിചയം- നേപ്പാള്‍ കറന്‍സി- Part-3


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
25

Continuation... (Part -3)
നേപ്പാളി രൂപ 1972 മുതൽ 2001 വരെ.

1972 ജനുവരി 31-ന് മഹേന്ദ്ര രാജാവ് മരണപ്പെടുകയും അദ്ദേഹത്തിന്റെ മൂത്ത പുത്രനായ  ബീരേന്ദ്ര(Birendra Bir Bikram Shah) അധികാരത്തിൽ വരികയും ചെയ്തു.മുൻ രാജാവിന്റെ ഭരണകാലത്തു  രണ്ട്‌ വ്യത്യസ്ഥ സീരീസിലുള്ള നോട്ടുകൾ  പുറത്തിറക്കിയത് പോലെ ബീരേന്ദ്ര രാജാവും രണ്ടു തരം സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കി. ആദ്യ ശ്രേണിയിൽ(Series) മിലിട്ടറി യൂണിഫോം ധരിച്ച ബീരേന്ദ്ര രാജാവിന്റെ ചിത്രമാണ് ഉണ്ടായിരുന്നതെങ്കിൽ രണ്ടാമത്തെ ശ്രേണിയിൽ ബേർഡ്സ് ഓഫ് പാരഡൈസ്-ന്റെ  (Bird(s)-of-paradise) തൂവൽ കൊണ്ട് അലങ്കരിച്ച പരമ്പരാഗത നേപ്പാളി കിരീടം ധരിച്ച രാജാവിന്റെ ഛായാചിത്രമാണ് ആലേഖനം ചെയ്തത്.

ആദ്യമായി 2, 20 റുപീസ് നോട്ടുകൾ പുറത്തിറക്കിയത് ബീരേന്ദ്ര രാജാവിന്റെ കാലത്തായിരുന്നു. 1997-ൽ അദ്ദേഹം അധികാരത്തിലേറിയതിന്റെ  സിൽവർ ജൂബിലിയോടനുബന്ധിച്ച്‌  25, 250 റുപീസ് നോട്ടുകളും (Special Bank Notes) പുറത്തിറക്കി. 2001-ൽ സ്വന്തം പുത്രനായ ദീപേന്ദ്രയുടെ(Dipendra Bir Bikram Shah) കരങ്ങളാൽ   ബീരേന്ദ്ര രാജാവും മറ്റു കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ശേഷം ആത്മഹത്യക്കു ശ്രമിച്ച മകൻ ദീപേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പുതിയ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ  ചികിത്സയിലിരിക്കെ നാല് ദിവസത്തിനു ശേഷം  അദ്ദേഹം മരണപ്പെട്ടു.



to be continued...

24-12-2016- Indian them on foreign stamps- മയൂരം



ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ഇന്ത്യൻ തീം ഓൺ ഫോറിൻ സ്റ്റാമ്പ്
ലക്കം
24


Peacock (മയൂരം)


പീക്കോക്ക്/മയൂരം ഇന്ത്യയുടെ ദേശീയ പക്ഷി ആണ്.
ഫെസന്റ് ഫാമിലിയിൽപെട്ട ഇവയുടെ സൗന്ദര്യംകൊണ്ടു തന്നെ വളരെ അധികം വിദേശ രാജ്യങ്ങൾ ഇവയുടെ പേരിൽ സ്റ്റാമ്പുകൾ ഇറക്കിയിട്ടുണ്ട് .
ചൈന 2004 ൽ പുറത്തിറക്കിയ മിനിയേചർ ഷീറ്റ് ചിത്രത്തിൽ കാണാം.


23-12-2016- നോട്ടിലെ ചരിത്രം- അഡോൾഫ് സാക്സ്


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം
ലക്കം
24


അഡോൾഫ് സാക്സ്

ജനനം=  1814 -ബെൽജിയം

1846= സാക്സഫോൺ നിർമ്മിച്ചു.

മരണം= 1894..

ആധുനിക സംഗീതത്തിലെ ഒരു സുപ്രധാന സംഗീത ഉപകരണമായ സാക്സഫോൺ കണ്ടെത്തിയ ബെൽജിയം സംഗീതഞ്ജൻ. ഈ സംഗീതോപകരണം അദ്ദേഹത്തിൻടെ പേരില്‍ അറിയപ്പെടുന്നു.

അഡോൾഫ് സാക്സും അദ്ദേഹത്തിൻറ്റെ കണ്ടെത്തലായ സാക്സഫോണും  മറ്റ് അനുബന്ധ വസ്തുതകളും ആലേഖനം ചെയ്ത 200 ബെൽജിയൻ കറൻസി(1995)







22-12-2016- Gandhi stamps- സെൻട്രൽ ആഫ്രിക്കയുടെ ആദരവ്


ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
വിദേശ ഗാന്ധിസ്റ്റാമ്പുകൾ
ലക്കം
24


Central Africa's honor
(സെൻട്രൽ ആഫ്രിക്കയുടെ ആദരവ്)

1997 ൽ സെൻട്രൽ ആഫ്രിക്ക ഗാന്ധിജിയെയും മറ്റു ചില ഹ്യൂമൺ റൈറ്റ്സ് ആക്റ്റിവിസ്റ്റ് / നോബൽ പ്രൈസ് ജേതാക്കളുടെയും ചിത്രം ആലേഖനം ചെയ്ത തപാൽസ്റ്റാമ്പ്  ഇറക്കി ആദരിച്ചിരുന്നു.

ഇതേ സീരീസിൽ തപാൽസ്റ്റാമ്പിലൂടെ ആദരിക്കട്ടെ മറ്റു പ്രമുഖർ: മാർട്ടിൻ ലൂതർ കിംങ്ങ്, മദർ തെരേസ, ദലൈലാമ, നെൽസൺ മണ്ടേല, ജോൺ.എഫ്. കെന്നഡി

Central Africa   1997 ൽ പുറത്തിറക്കിയ ഈ Miniature Sheet ചിത്രത്തിൽ കാണാം.





21-12-2016- ശേഖരത്തിൽ നിന്ന്- ഫാൻസി നമ്പർ നോട്ട്


ഇന്നത്തെ പഠനം
അവതരണം
V. Sageer Numis
വിഷയം
ശേഖരത്തിൽ നിന്ന്
ലക്കം
24

ഫാൻസി നമ്പർ നോട്ട്

ബാങ്ക് നോട്ടുകളിലെ കൗതുക നമ്പറിനെയാണ് ഫാൻസി നമ്പർ നോട്ട് എന്ന് പറയുന്നത്. solid, Ladder, Redar, Repeat, double Quad, Binary, low, Hight എന്നീ പേരുകളിൽ അറിയപ്പെടുന്നു.

ചിത്രം :- Solid No:
111111 - 999999 വരെയുള്ള 9 നോട്ടുകളുടെ സെറ്റ്.





20-12-2016- പുരാവസ്തു പരിചയം- ടൈമ്പീസ് പെട്ടി


ഇന്നത്തെ പഠനം
അവതരണം
മുഹമ്മദ് റഷീദ് ചുങ്കത്തറ
വിഷയം
പുരാവസ്തു പരിചയം
ലക്കം
15

ടൈമ്പീസ് പെട്ടി


ഇന്ന് പരിചയപ്പെടുത്തുന്നത് ടൈമ്പീസ് പെട്ടിയാണ്. ടൈമ്പീസുകള്‍ സൂക്ഷിക്കുവാനാണ് ഇത്തരം പെട്ടികള്‍ ഉപയോഗിച്ചിരുന്നത്. മുകാലങ്ങളില്‍ വളരെ അപൂര്‍വ്വ വസ്തുക്കളില്‍ പെട്ട വില കൂടിയ  ഒരു വസ്തുവായിരുന്നു ടൈമ്പീസും. അതിനാല്‍ തന്നെ സുരക്ഷയോട് കൂടി ഉപയോഗിക്കുന്നതിനായി പെട്ടിയുടെ ഒരു വശത്ത് പൂട്ടിട്ട് പൂട്ടാവുന്ന അടപ്പോട് കൂടിയ ഈ പെട്ടി സമയം നോക്കുന്നതിനുള്ള സൗകര്യാര്‍ത്ഥം ഗ്ലാസ് ഘടിപ്പിച്ചതുമാണ്.ഇത്തരം പെട്ടികള്‍ ഭിത്തിയില്‍ ആണിയടിച്ച് ഉറപ്പിക്കാറാണ്.


20/12/2016

19-12-2016- Modern coins- Syria 5 Piastres


ഇന്നത്തെ പഠനം
അവതരണം
Rafeek Babu
വിഷയം
ആധുനിക കറൻസി- നാണയങ്ങൾ 
ലക്കം
23

Syria 5 Piastres
commemorative issue






18-12-2016- Replacement banknote of India (Star Note)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
24


Replacement banknote of  India (Star Note)

100 കറൻസികൾ അടങ്ങിയ ഒരു Bundle ആയാണ് RBI നോട്ടുകൾ ഇഷ്യൂ ചെയ്യുന്നത്. ഈ നോട്ടുകൾ 1  മുതൽ 100 വരെ തുടർച്ചയായ  ഒരു സംഖ്യാക്രമത്തിലായിരിക്കും.ഓരോ ബാങ്ക് നോട്ടിനും Prefix (First  3  characters) ന് ശേഷം  തുടർച്ചയായ ആറക്ക  സീരിയൽ നമ്പർ ഉണ്ടായിരിക്കും.

പ്രിന്റ് ചെയ്യുന്ന സമയത്തു ഇവയിൽ ചില നോട്ടുകളിലെ സീരിയൽ നമ്പറുകളിൽ   വരുന്ന പാകപ്പിഴവുകൾ (Numbering Defects) പരിഹരിക്കുന്നതിന് അത്തരം നോട്ടുകൾ എടുത്തു മാറ്റി പകരം വേറെ നോട്ടുകൾ വെക്കേണ്ടതായി വരുന്നു. 2006 വരെ 100 നോട്ടുകൾ അടങ്ങിയ ഒരു ബാച്ചിലെ(Batch) ഏതെങ്കിലും ഒരു നോട്ടിൽ ന്യൂനത(defect) വന്നാൽ ആ Batch മുഴുവൻ RBI  പിൻവലിച്ച്  പകരം പുതിയ ഒരു Batch നോട്ടുകൾ പ്രിന്റ് ചെയ്യുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്.  ഇങ്ങിനെ ഒരു Batch മുഴുവൻ രണ്ടാമത് പ്രിന്റു ചെയ്യുവാനുള്ള സമയം, പേപ്പറിന്റെയും മഷിയുടെയും അധിക ചിലവ് തുടങ്ങിയ കാരണങ്ങളാൽ 2006-ൽ RBI ഈ രീതി നിർത്തലാക്കി.

പിന്നീട് ഏതെങ്കിലും നോട്ടുകളിൽ ഇത്തരം പാകപ്പിഴവുകൾ സംഭവിച്ചാൽ ആ Batch നോട്ടുകൾ മുഴുവൻ  പിൻവലിക്കുന്നതിന് പകരം Defective നോട്ട് മാത്രം എടുത്തു മാറ്റി നക്ഷത്ര ചിഹ്നം "*" (Star) മുദ്രണം ചെയ്ത നോട്ടുകൾ പകരം വയ്ക്കുന്ന രീതി തുടങ്ങി. ഈ നോട്ടുകളെയാണ് Star Series നോട്ടുകൾ എന്നറിയപ്പെടുന്നത്. ഇത്തരം നോട്ടുകളിൽ  നമ്പർ പാനലിൽ Prefix- ന്റെയും ആറക്ക സീരിയൽ നമ്പറിന്റെയും ഇടയിലാണ് Star (*) മുദ്രണം ചെയ്യുന്നത്. (ചിത്രം കാണുക). ഇത്തരത്തിൽ Replace ചെയ്ത  Star നോട്ടുകളുടെ Prefix ആ ബാച്ചിലെ മറ്റു നോട്ടുകളുടെ Prefix- ൽ നിന്നും വ്യത്യാസപ്പെട്ടതായിരിക്കും.

തുടക്കത്തിൽ 10, 20, 50 എന്നീ ചെറിയ denomination- കളിലുള്ള Star നോട്ടുകളാണ് RBI പുറത്തിറക്കിയത്. എന്നാൽ 2009 മുതൽ 100 രൂപയുടെ Star നോട്ടുകളും പുറത്തിറക്കാൻ തുടങ്ങി. ഏതെങ്കിലും ഒരു bundle- ലിൽ ഇത്തരത്തിൽ Star നോട്ടുകൾ ഉൾപെട്ടിട്ടുണ്ടെങ്കിൽ ഇക്കാര്യം വ്യക്തമായി bundle- ലിന്റെ  പുറത്തു രേഖപ്പെടുത്തിയിരിക്കും (ചിത്രം കാണുക)

മറ്റു രാജ്യങ്ങളും ഇത്തരത്തിൽ Replacement Bank നോട്ടുകൾ പുറത്തിറക്കുന്നുണ്ട്.  വ്യത്യസ്തമായ  ചിഹ്നങ്ങളാണ് ഓരോ രാജ്യവും അവയുടെ സീരിയൽ നമ്പറിന്റെ കൂടെ ചേർക്കുന്നത്.





16-12-2016- നോട്ടിലെ ചരിത്രം- കാൾ ലാൻഡ്സ്റ്റൈനർ


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം
ലക്കം
23


കാൾ ലാൻഡ്സ്റ്റൈനർ

  • എ, ബി, ഒ എന്നീ രക്തഗ്രൂപ്പുകൾ‌ കണ്ടെത്തിയ പ്രമുഖ ശാസ്ത്രഞ്ജനും ഭിഷഗ്വരനുമാണ് കാൾ ലാൻഡ്സ്റ്റൈനർ. 
  • ജനനം= 1868   മരണം=1943.
  •  1930 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

കാൾ ലാൻഡ്സ്റ്റൈനറിൻടെ ചിത്രം ആലേഖനം ചെയ്ത Austrian 1000 Shilling. അദ്ദേഹം കണ്ടെത്തിയ A, B, O എന്നീ രക്ത ഗ്രൂപ്പുകളെ അനുസ്മരിച്ച് അവയുടെ പേരും അനുബന്ധ ഗവേഷണ വസ്തുതകളും നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്നു.



15-12-2016- Gandhi stamps- ഗാന്ധിയുടെ മൂന്നു കുരങ്ങുകൾ


ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
വിദേശ ഗാന്ധിസ്ററാമ്പുകൾ
ലക്കം
23

Gandhi's three monkeys (ഗാന്ധിയുടെ മൂന്നു കുരങ്ങുകൾ)

മഹാത്മജിയുടെ മൂന്നു കുരങ്ങുകൾ എന്ന പേരിൽ അറിയപ്പെടുന്ന മൂന്നു കുരങ്ങൻമാരുടെ പ്രതിമകൾ ( കള്ളം ഞാൻ പറയില്ല, കേൾക്കില്ല, കാണില്ല ) വളരെ മനോഹരമായി, 100th Anniversary of Mahatma Gandhi's return to India എന്ന പേരിൽ miniature sheet രൂപത്തിൽ  Solomon Islands കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു.

Solomon Islands  2015 ൽ പുറത്തിറക്കിയ ഈ Miniature Sheet ചിത്രത്തിൽ കാണാം.







14-12-2016- ശേഖരത്തില്‍ നിന്ന്- Change of name



ഇന്നത്തെ പഠനം
അവതരണം
Sageer Numis
വിഷയം
ശേഖരത്തില്‍ നിന്ന്
ലക്കം




CHANGE OF NAME



Brazil ൻ്റെ 500 New Cruzados നോട്ട് 500 Cruezeiros എന്നാക്കി മാറ്റിയപ്പോൾ Overprint ചെയ്തതാണ് ചിത്രത്തിൽ.



12-12-2016- Modern coins- Teachers day coins


ഇന്നത്തെ പഠനം
അവതരണം
Rafeek Babu
വിഷയം
ആധുനിക കറൻസി-നാണയങ്ങൾ
ലക്കം
22



11-12-2016- കറൻസി പരിചയം- നേപ്പാള്‍ കറന്‍സി- Part-2


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
22

Continuation... (Part-2)
നേപ്പാളി രൂപ 1955 മുതൽ 1972 വരെ.

1955 മാർച്ച് 13-ന് ത്രിഭുവൻ രാജാവ് മരണപ്പെടുകയും അദ്ദേഹത്തിന്റെ മകനായ മഹേന്ദ്ര(Mahendra Bir Bikram Shah) അധികാരത്തിൽ വരികയും ചെയ്തു. അതിനു ശേഷം 1956 ഏപ്രിൽ മാസത്തിൽ സ്ഥാപിതമായ Nepal Rastra Bank (Central Bank) ആണ് പിന്നീട് വന്ന നേപ്പാൾ നോട്ടുകളെല്ലാം Central Bank ഗവർണ്ണറുടെ ഒപ്പോടു കൂടി ഇഷ്യൂ ചെയ്തത്. (മുൻ ഭരണാധികാരിയുടെ കാലത്തു ഖജാൻജിയുടെ(Head of the Treasury) ഒപ്പായിരുന്നു നോട്ടുകളിൽ പതിച്ചിരുന്നത്)

മഹേന്ദ്ര രാജാവിന്റെ കാലത്ത് രണ്ടു series - ൽ പെട്ട നോട്ടുകൾ ഇഷ്യൂ ചെയ്യപ്പെട്ടു. ആദ്യത്തെ ശ്രേണി യിൽ ഇഷ്യൂ ചെയ്ത നോട്ടുകളിൽ Nepali 'Topi' തലയിൽ വച്ച് സാധാരണ വസ്ത്രം ധരിച്ച രാജാവിന്റെ ഛായാചിത്രമാണ് ഉണ്ടായിരുന്നതെങ്കിൽ രണ്ടാമത്തെ ശ്രേണി യിൽ മിലിറ്ററി യൂണിഫോം ധരിച്ച രാജാവിന്റെ ഛായാചിത്രമാണ് ആലേഖനം ചെയ്തത്. 500, 1000 എന്നീ ഉയർന്ന denomination-കളിലുള്ള നോട്ടുകൾ ആദ്യമായി ഉൾകൊള്ളിച്ചതും രണ്ടാമത്തെ ശ്രേണി യിൽ (Second series) ആണ്.



to be continued....



10-12-2016- Indian them on foreign stamps- Saree


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ഇന്ത്യൻ തീം ഓൺ ഫോറിൻ സ്റ്റാമ്പ് 
ലക്കം
22

Saree (സാരി)

സാരി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഒരു സ്ത്രി വസ്ത്രമാണ്. അഞ്ച് മുതൽ ഒമ്പത് യാർഡുകൾ ( 4.5 മുതൽ 8 മീറ്റർ) നീളവും, 2 മുതൽ 4 അടി വരെ  (1.20 മീറ്റർ 60 സെ.മീ) വീതിയും ഉണ്ടാവുന്ന ഇവ ശരീരത്തിൽ ചുറ്റിയാണ് അണിയുന്നത്.

1977 ൽ സുറിനാം പുറത്തിറക്കിയ സാരിയുടെ ചിത്രമടങ്ങിയ സ്റ്റാമ്പ് സീരീസിന്റെ ഫസ്റ്റ്-ഡേ-കവർ ചിത്രത്തിൽ കാണാം.