31/05/2018

30-05-2018- നോട്ടിലെ വ്യക്തികള്‍- മുഅമ്മർ അൽ ഖദ്ദാഫി


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
13

മുഅമ്മർ അൽ ഖദ്ദാഫി

ജനനം: 7 ജൂൺ 1942.
സേർട്ട്, ഇറ്റാലിയൻ ലിബിയ.

മരണം: 20 ഒക്ടോബർ 2011.
സിർത്ത്.

ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയുടെ മുൻ ഭരണാധികാരിയായിരുന്നു കേണൽ ഖദ്ദാഫി എന്ന മുഅമ്മര്‍ അൽ-ഖദ്ദാഫി.1951-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ലിബിയയിലെ രാജാവായിരുന്നു ഖദ്ദാഫി. ഗ്രീസിലും ബ്രിട്ടനിലുമുള്ള സൈനിക അക്കാദമികളിൽ പഠിച്ച ഖദ്ദാഫി ലിബിയൻ സൈന്യത്തിലെ കേണലായി പ്രവർത്തനമാരംഭിച്ചു.

തന്‍റെ ഇരുപത്തിയേഴാം വയസ്സില്‍ ഇദ്രീസിനെതിരെ പട്ടാളവിപ്ലവം നടത്തി 1969-ൽ ലിബിയയുടെ അധികാരം പിടിച്ചെടുത്തവെക്തിയാണ് ഖദ്ദാഫി. ഖദ്ദാഫിയുടെ ഭരണകാലഘട്ടത്തിലാണ് ഗ്രീസിന്‍റെയും റോമിന്‍റെയും തുർക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ലിബിയ അഭിവൃദ്ധി പ്രാപിച്ചത്. പിന്നീട് 42 വർഷക്കാലമാണ് ഇദ്ദേഹം ലിബിയയെ അടക്കി ഭരിച്ചിരുന്നത്. സഫാരി സ്യൂട്ടുകളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ഖദ്ദാഫി സ്വയം ബുദ്ധിജീവിയും തത്ത്വജ്ഞാനിയുമായി കരുതിയിരുന്നു. 1980 മുതൽ വനിതാ ഗാർഡുകളായ ആമസോണിയൻ ഗാർഡ്‌സിനൊപ്പം മാത്രമാണ് ഖദ്ദാഫി പുറത്തിറങ്ങിയിരുന്നത്. അമേരിക്കയുമായി സ്ഥിരമായി ഇടഞ്ഞിരുന്നു കാരണത്താൽ ഖദ്ദാഫി ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട വെക്തിയായിരുന്നു. ഒടുവിൽ ഖദ്ദാഫിയുടെ ജനദ്രോഹപരമായ നടപടികളാൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിൽ അദ്ദേഹം പ്രക്ഷോഭകരാൽ വെടിയേറ്റു മരിച്ചു.


മുഅമ്മർ അൽ ഖദ്ദാഫിയെ ആദരിച്ചുകൊണ്ട് ലിബിയ പുറത്തിറക്കിയ ഒരു  ദിനാര്‍ നോട്ട്.


28-05-2018- പുരാവസ്തു പരിചയം- ഗിര്‍ബ്ബ


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
13

ഗിര്‍ബ്ബ

ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് ഗിര്‍ബ്ബ. കുടിവെള്ളം ശേഖരിക്കുവാനും കൂടെ കൊണ്ട് നടക്കുവാനും വേണ്ടി പഴയകാലത്ത് അറേബ്യന്‍ പ്രദേശങ്ങളിലും ആഫ്രിക്കയിലെ ചില മരുപ്രദേശങ്ങളിലും ബദവികളും ആട്ടിടയന്മാരും മറ്റും ഉപയോഗിച്ചിരുന്നതാണ് ഇത്. ആടിന്‍റെ തോല്‍ ഊറക്കിട്ട് ഉണക്കിയെടുത്ത് തുന്നി ഒരു സഞ്ചിപോലെയാക്കിയാണിവ നിര്‍മ്മിക്കുന്നത്.






26-05-2018- പത്രവര്‍ത്തമാനങ്ങള്‍- Niue Star


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
46

Niue Star
(ന്യൂയി സ്റ്റാർ)

1993 ൽ അച്ചടി ആരംഭിച്ച ന്യൂയി സ്റ്റാർ ന്യൂയി എന്ന പോളിനേഷ്യൻ ദ്വീപിൽ നിന്നും ഇറങ്ങുന്നു ന്യൂയിയൻ ഭാഷയിലെ ഒരു പത്രമാണ് . വെറും ആയിരത്തോളം വരുന്ന ന്യൂയി ജനസംഖ്യക്കായ് അച്ചടിക്കുന്ന ഈ പത്രം ന്യൂയിന്റെ ഒരേയൊരു പത്രമാണ്. ടാബ്ലോയ്ഡ് രൂപത്തിൽ തയ്യാറാക്കിയിരുന്ന ഈ പത്രം ഇന്ന് പ്രചാരത്തിൽ ഇല്ല എന്നു പറയപ്പെടുന്നു.




25-05-2018- കറന്‍സി പരിചയം- ടുണീഷ്യന്‍ ദിനാര്‍


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
82

Tunisian currency 
ടുണീഷ്യന്‍ ദിനാര്‍

ടുണീഷ്യയിലെ കറന്‍സിയാണ്‌ ദിനാര്‍ (ടുണീഷ്യന്‍ ദിനാര്‍). നിലവിലുണ്ടായിരുന്ന ടുണീഷ്യന്‍ ഫ്രാങ്കിന് പകരം 1000 Francs = 1 dinar എന്ന നിരക്കില്‍ 1958-ല്‍ ആണ് ടുണീഷ്യന്‍ ദിനാര്‍ നിലവില്‍ വന്നത്. 

1958 നവംബര്‍ 3-ന് Central Bank of Tunisia ബാങ്ക് നോട്ടുകള്‍ പുറത്തിറക്കി. 1960-ല്‍ നാണയങ്ങളും അടിച്ചിറക്കി. 

ടുണീഷ്യയില്‍ നിന്ന് അവരുടെ കറന്‍സികള്‍ രാജ്യത്തിന്‌ പുറത്തേക്കും അകത്തേക്കും കൊണ്ട് പോകുന്നത് ക്രിമിനല്‍ കുറ്റമാണ്. പൗരന്മാര്‍ക്ക് രാജ്യത്തിന്‌ വെളിയില്‍ പോകുന്നതിന് മുമ്പ്  6000 dinar വരെ വിദേശ കറന്‍സിയായി (Euros, US dollars, British pounds) മാറ്റിയെടുക്കാം. വിദേശ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി അവരുടെ കൈവശമുള്ള വിദേശ കറന്‍സികള്‍ ദിനാറിലേക്ക് മാറ്റിയെടുക്കാന്‍ വേണ്ടി നിരവധി ATM-കള്‍ (converting ATM) രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട്.




23-05-2018- നോട്ടിലെ വ്യക്തികള്‍- ഫഹദ്‌ ബിൻ അബ്ദുൽ അസീസ്‌


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
12

ഫഹദ്‌ ബിൻ അബ്ദുൽ അസീസ്‌

ജനനം: 16 മാർച്ച് 1921.
റിയാദ്, നെജ്ദ് സുൽത്താനേറ്റ്.

മരണം: 1 ആഗസ്റ്റ് 2005.
റിയാദിലെ കിംഗ് ഫൈസൽ ഹോസ്പിറ്റൽ.

1982 മുതൽ 2005 വരെ 23 വര്ഷം സൗദി അറേബ്യ ഭരിച്ച രാജാവാണ് ഫഹദ്‌ ബിൻ അബ്ദുൽ അസീസ്‌. ഖാലിദ് രാജാവിന് ശേഷം സൗദി അറേബ്യയുടെ ഭരണാധികാരിയായി 1982 ജൂൺ മാസത്തിലാണ് ഫഹദ് രാജാവ് അധികാരത്തിലെത്തുന്നത്. ഫഹദ് രാജാവ് വൈജ്ഞാനിക - രാഷ്ട്രീയ - സാമ്പത്തിക - വ്യാവസായിക രംഗങ്ങളിൽ വരുത്തിയ പരിവർത്തനങ്ങൾ സൗദിയുടെ മുഖച്ഛായയിൽ നല്ല മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. അത് വരെ കൃഷിയിൽ അധിഷ്ടിതമായി നില നിന്നിരുന്ന ഒരു രാജ്യത്തെ പ്രകൃതിയുടെ വരദാനമായ പെട്രോളിയം എങ്ങനെ രാഷ്ട്ര പുരോഗതിയുടെ ചാലകമാക്കാമെന്ന് രാജാവ് ലോകത്തിനു കാണിച്ചുകൊടുത്തു. ഗൾഫ് യുദ്ധ ശേഷവും ആ പ്രഭ മങ്ങാതെ നിലനിർത്താൻ സാധിച്ചത് ഫഹദ് രാജാവിന്റെ വിജയമായിട്ടാണ് കണക്കാക്കുന്നത്. സൗദിയിൽ ആദ്യമായി സാർവത്രിക വൈജ്ഞാനിക മുന്നേറ്റത്തിന് അദ്ദേഹം തിരികൊളുത്തി. ഇപ്പോൾ രാജ്യത്ത് ഭൗതികവും ആത്മീയവുമായ അറിവ് നൽകുന്ന ആയിരക്കണക്കിനു വിദ്യാലയങ്ങൾ ഉണ്ട്. രാഷ്ട്രീയ രംഗത്ത് വിസ്മയം സൃഷ്ടിച്ച ഫഹദ് രാജാവ്, അയൽ രാജ്യങ്ങളുമായി സുന്ദരവും സുഭദ്രവുമായ ബന്ധമാണ് കൊണ്ടുനടന്നത്. ഫഹദ് രാജാവിന്റെ നയതന്ത്രജ്ഞത ലെബനാനിൽ സമാധാനം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. അത് വരെ പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടിരുന്ന വികസനങ്ങൾ സൗദിയിലും ഇടംതേടി. അംബര ചുംബികളായ കെട്ടിടങ്ങളും രാജകീയ വാഹനങ്ങളും മറ്റു ആധുനിക സൗകര്യങ്ങളും രാജ്യത്ത് വൻ തോതിൽ വ്യാപിച്ചത് ഫഹദ് രാജാവിന്റ കാലത്താണ്. 1986-ൽ സൗദി അറേബ്യയെയും ബഹ്റൈനെയും തമ്മിൽ ബന്ധിപ്പിച്ച് നിർമിച്ച കിംഗ് ഫഹദ് കോസ്വേ സൗദി അറേബ്യക്കും ബഹ്റൈനുമിടയിൽ സഹകരണത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നു. മുസ്ലിം തീർത്ഥാടക കേന്ദ്രമായ മക്കയെയും മദീനയെയും വിപുലപ്പെടുത്തുകയും അതുല്യമാം വിധം സുന്ദരമാക്കുകയും ചെയ്തതിലൂടെ ലോക മുസ്ലിം ഹൃദയങ്ങളിൽ ഫഹദ് രാജാവ് ഇടംതേടി. ഫഹദ് രാജാവ് തന്റെ ഭരണത്തിൻ കീഴിൽ മദീന പള്ളി 82000 ചതുരശ്ര മീറ്ററാണ് വ്യാപ്തി കൂട്ടിയത്. 


ഫഹദ്‌ ബിൻ അബ്ദുൽ അസീസ്‌ രാജാവിനെ ആദരിച്ചുകണ്ട് സൗദി അറേബ്യ പുറത്തിറക്കിയ അന്‍മ്പത് റിയാല്‍ നോട്ട്.



22/05/2018

21-05-2018- പുരാവസ്തു പരിചയം- ചക്രപ്പലക


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
12

ചക്രപ്പലക

ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് ചക്രപ്പലക. കാശ്, ചക്രം, പണം, ശംഖ്, അണ എന്നിവയായിരുന്നു തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന് കീഴിലുള്ള നാണയങ്ങള്‍. ഇവയില്‍ ചക്രം എന്ന നാണയങ്ങള്‍ എണ്ണിതിട്ടപ്പെടുത്താന്‍ ഉപയോഗിക്കുന്ന പലകയില്‍ തീര്‍ത്ത ഉപകരണമാണ് ചക്രപ്പലക.





19-05-2018- പത്രവര്‍ത്തമാനങ്ങള്‍- Bauskas Dzīve


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
45

Bauskas Dzīve
(ബൗസസ് ഡിസിവ്)

ലാത്വിയയിൽ പ്രസിദ്ധീകരിക്കുന്ന ഒരു പ്രാദേശിക പത്രമാണ് ബൗസസ് ഡിസിവ്. ലാത്വിയൻ ഭാഷയിൽ ഉള്ള ഈ പത്രം ടാബ്ലോയ്ഡ് രൂപത്തിലാണ് തയ്യാറാക്കുന്നത്.





19/05/2018

18-05-2018- കറന്‍സി പരിചയം- Ugandan shilling


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
81

Ugandan shilling

1921 മുതല്‍ East African Currency Board (EACB) ഇഷ്യൂ ചെയ്തിരുന്ന East African Shilling (1921-1966) ആയിരുന്നു ബ്രിട്ടീഷ് ഈസ്റ്റ്‌ ആഫ്രിക്കയിലെ കറന്‍സി. 1962-ല്‍ ബ്രിട്ടനില്‍ നിന്നും ഉഗാണ്ട സ്വാതന്ത്ര്യം നേടി. എന്നിരുന്നാലും 1966-ല്‍ Bank of Uganda സ്ഥാപിതമാകുന്നത് വരെ East African Shilling തന്നെയായിരുന്നു ഉഗാണ്ടയില്‍ വിനിമയത്തിലുണ്ടായിരുന്നത്.


1966-ല്‍ Bank of Uganda നിലവില്‍ വന്ന വര്‍ഷം തന്നെ ഉഗാണ്ടയുടെ കറന്‍സിയായ Ugandan Shilling പുറത്തിറങ്ങി. ശേഷം 7 തവണ ഇവയില്‍  മാറ്റങ്ങള്‍ വരുത്തി ഇഷ്യൂ ചെയ്തു.  രാജ്യത്തെ ഭരണമാറ്റത്തോടനുബന്ധിച്ച് 1966, 1973, 1979, 1983, 1986 എന്നീ വര്‍ഷങ്ങളില്‍ പുതിയ സീരിസ് നോട്ടുകള്‍ ഇഷ്യൂ ചെയ്യപ്പെട്ടു. എന്നാല്‍ 1987-ല്‍ ഇഷ്യൂ ചെയ്ത നോട്ടുകള്‍ രാഷ്ട്രീയകാരണങ്ങളാലായിരുന്നില്ല, മറിച്ച് കള്ളനോട്ടുകള്‍ ഇല്ലായ്മ ചെയ്യുന്ന നടപടി എന്ന നിലക്കായിരുന്നു. 2010 മെയ് മാസത്തിൽ പുതിയ ഇഷ്യു പുറത്തിറങ്ങി.




16-05-2018- നോട്ടിലെ വ്യക്തികള്‍- ഗ്രോവെർ ക്ലീവലാന്‍റ്


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
10

ഗ്രോവെർ ക്ലീവലാന്‍റ്

ജനനം: 18 മാർച്ച് 1837 കാൾഡ്വെൽ, ന്യൂ ജേഴ്സി, യൂ.എസ്.

മരണം: 24 ജൂൺ 1908 പ്രിൻസ്റ്റൺ, ന്യൂ ജേഴ്സി, യു.എസ്.

അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിരണ്ടാമത്തെയും ഇരുപത്തിനാലാമത്തെയും പ്രസിഡന്‍റായിരുന്നു ഗ്രോവെർ ക്ലീവലാന്‍റ്. അദ്ദേഹം അഭിഭാഷകനായും സേവനം അനുഷ്ടിച്ചിരുന്നു. 1893 മാർച്ച് നാലുമുതൽ 1897 മാർച്ച് നാലുവരെയും 1885 മാർച്ച് നാലുമുതൽ 1889 മാർച്ച് നാലു വരെയായിരുന്നു അദ്ദേഹം അമേരിക്കയുടെ പ്രസിഡന്‍റായി സേവനം അനുഷ്ടിച്ചിരുന്നത്. ആഭ്യന്തരയുദ്ധത്തിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഡെമോക്രാറ്റ്, പ്രസിഡന്‍റായിരുന്നു ഗ്രോവെർ ക്ലീവലാന്‍റ്.അദ്ദേഹം ശക്തനായ ഒരു നയതന്ത്രജ്ഞനായിരുന്നു.ഇന്ന്, വിജയകരനായ ഒരു നേതാവായി പല ചരിത്രകാരന്മാരും ക്ലെവ്ലാന്‍റിനെ കണക്കാക്കപ്പെടുന്നു. പ്രസിഡന്‍റ് പദവി ഏറ്റെടുത്തതിനു ശേഷം പ്രസിഡന്‍റ് അധികാരസ്ഥാനത്ത് അധികാരത്തിലിരുന്ന എല്ലാ ഗവൺമെന്‍റ് ജോലികളും നിറവേറ്റുന്നതിനായി ക്ലീവ്ലാന്‍റ് നേരിടേണ്ടി വന്നു. ഈ ജോലികൾ സാധാരണഗതിയിൽ കൊള്ളയടിക്കുന്ന സമ്പ്രദായത്തിൽ നിറഞ്ഞിരുന്നുവെങ്കിലും, പാർട്ടി സേവനത്തിന്‍റെ അടിസ്ഥാനത്തിൽ ആരെയും നിയമിക്കാതിരിക്കുകയും ചെയ്തവെക്തിയാണ്  ഗ്രോവെർ ക്ലീവലാന്‍റ്. ഇതെല്ലാം തന്‍റെ അനുയായികള്‍ക്കിടയില്‍ മദിപ്പുളവാക്കിയാതായിരുന്നു. ബഫലോഡിലെ സിവിൽ സിസ്റ്റം മെച്ചപ്പെടുത്തുന്നതിന് മുൻപ് പ്രാദേശികമായി നിർദേശിച്ചതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു പദ്ധതി വികസിപ്പിക്കാൻ ഒരു കമ്മീഷൻ രൂപീകരിക്കാൻ ക്ലീവ്ലാന്‍റ് സംസ്ഥാന നിയമസഭയോട് ആവശ്യപ്പെട്ടു. ഈ പദ്ധതി രൂപീകരിക്കുകയും, വിജയകരവുമായിരുന്നു. ഇതിനുവേണ്ടിയും, പൊതു ഫണ്ടുകൾ സംരക്ഷിക്കുന്ന മറ്റു പ്രവർത്തനങ്ങൾക്കുമെല്ലാം, ക്രെവ്ലാന്‍റ് സർക്കാരിന്‍റെ അഴിമതി ഇല്ലാതാക്കാൻ തയ്യാറുള്ള ഒരു നേതാവായിരുന്നു. ക്ലീവ്ലാന്‍റെ ബഹുമാനസൂചകമായി 1923-ല്‍ ആദ്യത്തെ  തപാൽ സ്റ്റാമ്പുംഅമേരിക്ക പുറത്തിറക്കിയിരുന്നു. 


ഗ്രോവെർ ക്ലീവലാന്‍റിനെ ആദരിച്ചുകൊണ്ട്  അമേരിക്ക പുറത്തിറക്കിയ ആയിരം ഡോളര്‍ നോട്ട്.




15/05/2018

14-05-2018- പുരാവസ്തു പരിചയം- ലിറ്റര്‍ പറ


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
11

ലിറ്റര്‍ പറ

ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് ലിറ്റര്‍ പറ. താഴെ ഫോട്ടോയില്‍ കാണുന്നതാണ് ലിറ്റര്‍ പറ. പഴയ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ലിറ്റര്‍ അളവ് സമ്പ്രദായത്തില്‍ ധാന്യങ്ങള്‍ അളക്കാന്‍ ഉപയോഗിച്ചിരുന്ന ഈ പാത്രമാണ് ലിറ്റര്‍ പറ എന്നറിയപ്പെടുന്നത്. 10 ലിറ്ററിന്‍റെ പറയാണ് ചിത്രത്തില്‍ കാണുന്നത്. ഇതുപോലെ 1 ലിറ്ററിന്‍റെയും 5 ലിറ്ററിന്‍റെയും പറകള്‍ ഉണ്ടായിരുന്നു.



12/05/2018

12-05-2018- പത്രവര്‍ത്തമാനങ്ങള്‍- Kosova Sot


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
44

Kosova Sot
(കോസ്വോ സോട്ട്)


വാക്തർക്ക-ഭൂമിയായ കോസ്വോയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പത്രമാണ് കോസ്വോ സോട്ട്. പത്രത്തിന്റെ പ്രസിദ്ധീകരണത്തിന് തയ്യാറെടുപ്പുകൾ 1997 ലാണ് തുടങ്ങിയത് എങ്കിലും,1998 സെപ്റ്റംബർ 12 ന് ആണ് ആദ്യത്തെ പത്രം പ്രസിദ്ധീകരിക്കാനായത്.

ടാബ്ലോയ്ഡ് രൂപത്തിൽ തയ്യാറാകുന്ന ഈ പത്രമാണ് കോസ്വോയിലെ ഏറ്റവും പ്രചാരമുള്ള പത്രം.



11-05-2018- ബര്‍മീസ് കറന്‍സി Part-11


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
80

History of Burmese Currency
Continuation... (Part-11)


🔷  1989 മുതല്‍...

1989 ജൂണ്‍ 20-ന് ബര്‍മ്മയുടെ പേര് മ്യാന്‍മര്‍ എന്നാക്കി മാറ്റിയതിനു ശേഷം പഴയ ഒറ്റ സംഖ്യയിലുള്ള (odd denomination) നോട്ടുകള്‍ പിന്‍വലിക്കാതെ തന്നെ കൂടുതല്‍ പ്രായോഗികവും ലളിതവുമായ denomination-കളിലുള്ള പുതിയ kyat നോട്ടുകള്‍ ഇഷ്യൂ ചെയ്തു തുടങ്ങി. പഴയ നോട്ടുകള്‍ കാലക്രമേണ കീറിയും മുഷിഞ്ഞും വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. 1990-നും 1998-നും ഇടയില്‍ 1, 5, 10, 20, 50, 100, 200, 500, 1000 kyats നോട്ടുകളും 50 pya നോട്ടും പുറത്തിറക്കി.

2004-ല്‍ എല്ലാ ബര്‍മീസ് നോട്ടുകളും ഒരേ വലിപ്പത്തിലാക്കുവാന്‍ വേണ്ടി 200, 500, 1000 kyats നോട്ടുകള്‍ വലിപ്പം കുറച്ച് ഇഷ്യൂ ചെയ്യുവാന്‍ തുടങ്ങി.

2009 ഒക്ടോബര്‍ 1-ന് 150 x 70 mm വലിപ്പത്തില്‍ 5000  kyats നോട്ടുകള്‍ ഇഷ്യൂ ചെയ്തു. 2012 ജൂണ്‍ 15-ന് 10000 kyats നോട്ടുകളും പുറത്തിറക്കി. എന്നാല്‍ വ്യാപകമായി 5000 kyats -ന്‍റെ കള്ളനോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2014 ഒക്ടോബര്‍ 1-ന് കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളോട് കൂടിയ പുതിയ 5000 kyats നോട്ടുകള്‍ പുറത്തിറക്കി. 

1952 മുതല്‍ ഇഷ്യൂ ചെയ്ത kyat നോട്ടുകളില്‍ (Third kyats) ഒന്നും തന്നെ ഇഷ്യൂ ചെയ്ത വര്‍ഷമോ ഇഷ്യൂ ചെയ്ത authority-യുടെ ഒപ്പോ രേഖപ്പെടുത്തിയിട്ടില്ല.



Burmese Currency - End










09-05-2018- നോട്ടിലെ വ്യക്തികള്‍- വില്യം മക്കിൻലി


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
10

വില്യം മക്കിൻലി

ജനനം: 29 ജനുവരി 1843.
ഒഹിയൊ, യൂ.എസ്.

മരണം: 14 സെപ്റ്റംബർ 1901.
ബഫലോ, അമേരിക്കൻ ഐക്യനാടുകൾ.

അമേരിക്കയുടെ 25-ആം പ്രസിഡണ്ടായിരുന്നു വില്യം മക്കിൻലി. പ്രസിഡണ്ടായിതിരഞ്ഞെടുക്കുന്നതിന് മുമ്പ്  തപാൽ ഗുമസ്തനായും, പിന്നീട് ഒഹായോയിലെ പോളണ്ടിന് സമീപമുള്ള ഒരു സ്കൂളിലും ജോലി ചെയ്തിരുന്നു. 1861-ൽ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം യൂണിയൻ ആർമിയിൽ അംഗമാവുക്കയും. യുദ്ധശേഷം നിയമം പഠിക്കുകയും സ്വതന്ത്രമായി നിയമം പ്രാക്റ്റീസ് ചേയുവ്വാനും തുടങ്ങി. 1869-ൽ രാഷ്ടീയ പ്രവർത്തനങ്ങൾ തുടങ്ങിയ ഇദ്ദേഹം 1876-ലാണ് അമേരിക്കൻ കോൺഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടുന്നത്.

1891 ലും 1893 ലും ഒഹായോ ഗവർണറിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാത്രമല്ല 1880 ൽ ഗാർഫീൽഡ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടവെക്തിയാണ് മക്കിൻലി. ഹൗസ് വേയ്സ് ആൻഡ് മീൻസ് കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഒരു ഒഴിവ് പൂരിപ്പിക്കാൻ മക്കിൻലിയെ തിരഞ്ഞെടുക്കുകയും,രണ്ടു തവണമാത്രമുള്ള ഏറ്റവും ശക്തമായ സമിതിയിൽ സ്ഥാനം നൽക്കുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തിൽ മക്കിൻലി കൂടുതൽ ശ്രദ്ധേയനായ ഒരു വ്യക്തിയായിരുന്നു. 1880-ൽ അദ്ദേഹം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയിൽ ഒഹായോ പ്രതിനിധിയെന്ന നിലയിൽ മക്കിൻലിക് ഹ്രസ്വകാല പദവി നൽകി. 1884-ൽ റിപ്പബ്ലിക്കൻ കൺവെൻഷനിൽ അദ്ദേഹം പ്രതിനിധിസ്ഥാനം ഏറ്റെടുത്തു. അവിടെ അദ്ദേഹം റിപ്പൊളിൻസിന്‍ കമ്മിറ്റിയുടെ ചെയർമാനായി നിയമിതനായി. 1889 ൽ ഭൂരിപക്ഷം റിപ്പബ്ലിക്കൻമാരുമൊത്ത് മക്കിൻലി ഹൗസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യാത്തിന്‍റെ മൂലധനവും തൊഴിൽ താൽപര്യങ്ങളും തമ്മിലുള്ള ഒരു മിതമായ ഗതിയെ അദ്ദേഹം ഉയർത്തിക്കാട്ടി. 1897 ലെ ഡിങ്ലി ടാരിഫ്, വിദേശ മത്സരത്തിൽ നിന്നും നിർമ്മാതാക്കളെയും  ഫാക്ടറി തൊഴിലാളികളെയും പരിരക്ഷിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും, 1900 ൽ  ഗോൾഡ് സ്റ്റാൻറിങ് ആക്ട്  പാസ്സാക്കുകയും ചെയ്തവെക്തികൂടിയാണ് മക്കിൻലി. 


മക്കിൻലിയെ ആദരിച്ചുകൊണ്ട് അമേരിക്ക പുറത്തിറക്കിയ 500 ഡോളര്‍ നോട്ട്.



09/05/2018

07-05-2018- പുരാവസ്തു പരിചയം- മഷി ഗുളിക


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
10

മഷി ഗുളിക

ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് മഷി ഗുളിക. താഴെ ഫോട്ടോയില്‍ കാണുന്നതാണ് മഷി ഗുളിക. പഴയ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നിബ്ബ് പേനകളില്‍ മഷി ആയിട്ട് ഉപയോഗിക്കാന്‍ വേണ്ടി മഷി ഗുളിക രൂപത്തില്‍ ചുവപ്പ്, കറുപ്പ്, നീല എന്നീ നിറങ്ങളില്‍ മാര്‍ക്കറ്റില്‍ ലഭിച്ചിരുന്നു. ഈ മഷി ഗുളിക വെള്ളത്തിലിട്ട് നേര്‍പ്പിച്ചാണ് നിബ്ബ് പേനകളില്‍ മഷി ആയിട്ട് ഉപയോഗിച്ചിരുന്നത്.



05-05-2018- പത്രവര്‍ത്തമാനങ്ങള്‍- ലങ്കദീപ


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
43

Lankadeepa
(ലങ്കദീപ)


ലങ്കദീപ (ලංකාදීප)  ശ്രീലങ്കയിലെ ഒരു സിംഹള ദിനപത്രമാണ്.  1991 ൽ അച്ചടി ആരംഭിച്ച ഈ പത്രം ബ്രോഡ്ഷീറ്റ് രൂപത്തിലാണ് തയ്യാറാക്കുന്നത്. ശേഖരത്തിലെ ഈ പത്രത്തിന്റെ ഒരു കോപ്പി ചിത്രത്തിൽ കാണാം.