ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 24 |
ക്രിസ്റ്റ്യാനോ റൊണാൾഡോ
ഒരു മികച്ച പോർച്ചുഗീസ് ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ .മുഴുവൻ പേര് ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവീരൊ എന്നാണ്. ഫെബ്രുവരി 5, 1985നു പോർച്ചുഗൽ ലെ മദീറയിലെ ഫുൻചാലിലാണ് ജനിച്ചത്. അച്ഛൻ ജോസേ ഡീനിസ് അവീറോ, അമ്മ മറിയ ഡൊളോറസ് ഡോസ് സാന്റോസ് അവീറോ. പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടിയും ക്ലബ് ഫുട്ബോളിൽ യുവൻറസിനു വേണ്ടിയും കളിക്കുന്ന ഇദ്ദേഹത്തെ ലോകത്തിലെ എക്കാലത്തെയും മികച്ച'ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്.
സി.ഡി.നാസിയോനൽ ടീമിലാണ് റൊണാൾഡോ തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച് ഇദ്ദേഹം രണ്ട് സീസണുകൾക്ക് ശേഷം സ്പോർട്ടിങ് ടീമിലേക്ക് മാറി. റൊണാൾഡോയുടെ മികച്ച കഴിവുകൾ ശ്രദ്ധിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സർ അലക്സ് ഫെർഗുസൻ , 2003-ൽ 18 വയസുള്ള റൊണാൾഡോയുമായി £12.2 ലക്ഷത്തിനു കരാറിലേർപ്പെട്ടു. ആ സീസണിൽ റൊണാൾഡോ തന്റെ ആദ്യ ക്ലബ് നേട്ടമായ എഫ.എ. കപ്പ് നേടി. 2004 യുവെഫ യൂറോ കപ്പിൽ ഇദ്ദേഹമുൾപ്പെട്ട പോർച്ചുഗൽ ടീം രണ്ടാം സ്ഥാനം നേടി.
2008-ൽ റൊണാൾഡോ തന്റെ ആദ്യ യുവെഫ ചാമ്പ്യൻസ് ലീഗ് നേടി. കലാശക്കളിയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത് ഇദ്ദേഹത്തെ ആയിരുന്നു. അതേ വർഷം തന്നെ റൊണാൾഡോ ഫിഫ വേൾഡ് പ്ലയെർ ഓഫ് ദി ഇയർ ആയും ഫിഫ പ്രോ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ ആയും തിരഞെടുക്കപ്പെട്ടു. കൂടെ 40 വർഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമുള്ള ആദ്യ ബാലൻ ദോർജേതാവുമായി. 2015-2016 സീസൺ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച സീസണായി കണക്കാക്കുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ ജനിക്കുന്നതിനു മുൻപ് കുടുംബം കൊടും ദാരിദ്രത്തിലായിരുന്നു . ഇനി ഒരു മകനെ കൂടി വളർത്താൻ ഉള്ള ശേഷി ആ കുടുംബത്തിന് ഇല്ലായിരുന്നു അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അമ്മ ഗർഭാവസ്ഥയിൽ തന്നെ ക്രിസ്റ്റിയെ ഇല്ലാതാക്കാൻ ശ്രമിച്ചു , പ്രതിസന്ധി കളെയെല്ലാം മറികടന്ന് കുഞ്ഞു റോണോ ജനിച്ചു. റൊണാൾഡോ ക്ക് ഹ്യൂഗോ എന്ന ഒരു ജ്യേഷ്ഠനും, എൽമ ലിലിയാനാ കാഷിയഎന്ന രണ്ടു ജ്യേഷ്ഠത്തിമാരും ഉണ്ട്. 2009 ലെ വേനൽ ട്രാൻസ്ഫർ ജാലകത്തിലാണ് റൊണാൾഡോ റയൽ മാഡ്രിഡിലേക് ചേക്കേറുന്നത്. അന്നത്തെ ഏറ്റവും ഉയർന്ന വിലക്കായിരുന്നു ഈ കൂടുമാറ്റം.
എന്റെ ശേഖരണത്തിലുള്ള റൊണാൾഡോയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു..........................................

No comments:
Post a Comment