28/02/2019

10/02/2019- നോട്ടിലെ വ്യക്തികള്‍- ബഷാർ അൽ അസദ്


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
41

ബഷാർ അൽ അസദ്


ജനനം:11 സെപ്റ്റംബർ 1965. ദമാസ്കസ്, സിറിയ.

സിറിയൻ അറബ് റിപബ്ലിക്കിന്‍റെ പ്രസിഡന്‍റും ബാദ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമാണ് ബഷാർ ഹഫീസ് അൽ അസദ് എന്ന ബഷാർ അൽ അസദ്. 1988 ഇൽ ദമാസ്കസ് സർവ്വകലാശാലയിൽ നിന്നും വൈദ്യത്തിൽ ബിരുദം നേടിയ ഇദ്ദേഹം കരസേനയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു. 4 വർഷങ്ങൾക്കു ശേഷം ലണ്ടനിലെ വെസ്റ്റേൺ ഐ ഹോസ്പിറ്റലില്‍ നേത്രവിജ്ഞാനത്തിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നു. 1994ല്‍ സഹോദരന്‍റെ മരണത്തെ തുടർന്ന് സിറിയയിലേക്ക് തിരിച്ചു വരുവാൻ നിർബന്ധിതനാവുകയും,മിലിട്ടറി അക്കാദമിയിൽ പ്രവേശിക്കുകയും ചെയ്തു. 2000 ജൂൺ 10-ന് അദ്ദേഹത്തിന്‍റെ പിതാവും മുൻ പ്രസിഡന്‍റും ആയിരുന്ന ഹാഫിസ് അൽ അസദ്ന്‍റെ മരണത്തെ തുടർന്ന് പ്രസിഡന്‍റായി. സിറിയയിലെ ജനസംഘ്യയിൽ പന്ത്രണ്ട് ശതമാനത്തോളം മാത്രം വരുന്ന അറബ് അലാവൈത് സമുദായ അംഗമാണ് ഇദ്ദേഹം. അസ്മ അൽ ബാഷർ ആണ് ഭാര്യ. ഇവർക്ക് ഹഫെസ്, സെഇൻ,കരിം എന്നിങ്ങനെ മൂന്ന് കുട്ടികൾ ഉണ്ട്. ബഷാർ അൽ അസദ്നെ  ആദരിച്ചുകൊണ്ട് സിറിയ പുറത്തിറക്കിയ രണ്ടായിരം പൗണ്ട്.


No comments:

Post a Comment