ഇന്നത്തെ പഠനം
| |
അവതരണം
|
ലത്തീഫ് പൊന്നാനി
|
വിഷയം
|
നോട്ടിലെ വ്യക്തികള്‍
|
ലക്കം
| 40 |
അബ്ദുല്ല ഇബ്‌നു അല്‍ ഹുസൈൻ
ജനനം:ഫെബ്രുവരി 1882.
മക്ക,
മരണം: 20 ജൂലൈ 1951. ജെറുസലേം,
ജോർദാൻ.
ആധുനിക ജോർദാന്‍റെ ശില്പിയായിരുന്നു അബ്ദുല്ല ഇബ്‌നു അല്‍ ഹുസൈൻ. ഹിജാസിലെ രാജാവായ ഷെരിഫ് അൽ ഹുസൈൻ ഇബ്നു അലിയുടെ രണ്ടാമത്തെ പുത്രനായാണ് അബ്ദുല്ല ഇബ്‌നു ഹുസൈൻ ജനിച്ചത്. തുർക്കിയിലെ ഇസ്താംബൂളിൽനിന്ന് വിദ്യാഭ്യാസം നേടിയ അബ്ദുല്ല
ഒട്ടോമൻ പാർലമെന്‍റിൽ മക്കയുടെ പ്രതിനിധിയായി പ്രവർത്തിച്ചിരുന്ന വെക്തികൂടിയാണ്. ഒന്നാം ലോകയുദ്ധകാലത്ത് തുർക്കിക്കെതിരെ അറബികൾ നടത്തിയ സമരത്തിൽ ഇദ്ദേഹം സുപ്രധാനമായ പങ്കു വഹിച്ചിരുന്നു. 1921-ൽ ബ്രിട്ടീഷ്കാർ ഇദ്ദേഹത്തെ ട്രാൻസ് ജോർദാനിലെ അമീറായി അംഗീകരികുക്കയും, ഹാഷിംവംശജനായ ഇദ്ദേഹം ജനങ്ങളുടെ വിശ്വാസം നേടിയെടുകുക്കയും ചെയ്തു. രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടീഷുകാർക്ക് സൈനികസഹായം നൽകിയതിനു പ്രതിഫലമായി 1946-ൽ ട്രാൻസ് ജോർദാന് സ്വാതന്ത്ര്യം ലഭിച്ചു. പിന്നീട് ഇദ്ദേഹം 1946 മേയ് 25ന് ജോർദാനിലെ രാജാവായി സ്ഥാനാരോഹണം ചെയ്തു. 1947-ൽ യു.എൻ. പലസ്തീൻ വിഭജിക്കാൻ നടത്തിയ ഉദ്യമത്തെ അനുകൂലിച്ച ഏക അറബിരാഷ്ട്ര മേധാവി ഇദ്ദേഹം ആയിരുന്നു. അറബിരാഷ്ട്രങ്ങൾ ഈ ഉദ്യമത്തിന് എതിരാണെന്ന് കണ്ടപ്പോൾ അവരോടൊപ്പം പലസ്തീനിലെ ജൂതൻമാർക്കെതിരെ നീങ്ങുകയും, നിർണായക വിജയം നേടിയെടുക്കുകയും ചെയ്തു. ശത്രുവിഭാഗത്തിൽപെട്ട ഒരു യുവാവില്‍ നിന്നും 1951ല്‍ ജറുസലേമിലെ അഖ്സാപള്ളിയിൽവച്ച് ഇദ്ദേഹം വെടിയേറ്റുമരിച്ചു. അബ്ദുല്ല ഇബ്‌നു അല്‍ ഹുസൈൻനെ ആദരിച്ചുകൊണ്ട്
ജോർദാൻ പുറത്തിറക്കിയ അഞ്ച് ദിനാര്‍.

No comments:
Post a Comment