28/02/2019

15/02/2019- തീപ്പെട്ടി ശേഖരണം- കുതിര


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
25
   
കുതിര

സസ്തനിയായ ഒരു വളർത്തുമൃഗം ആണ് കുതിര. സവാരി ചെയ്യുന്നതിനും വണ്ടി വലിപ്പിക്കുന്നതിനായും മനുഷ്യൻ കാലാകാലങ്ങളായി ഉപയോഗിക്കുന്ന മൃഗങ്ങളിൽ എറ്റവും വേഗത കൂടിയത് കുതിരയാണ്.ഇത് ഒറ്റ കുളമ്പുള്ള മൃഗമാണ് കൊമ്പുകൾ ഇല്ല കുതിരകളെ പന്തയങ്ങൾക്കും ഉപയോഗിക്കാറുണ്ട്.

ചരിത്രാതീതകാലം മുതൽക്കെ മനുഷ്യനുമായി ചങ്ങാത്തത്തിലുള്ള മൃഗം ആണ് കുതിര. കുതിരകൾ ആദ്യം ഉണ്ടായത് വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലാണ് എന്ന് കരുതപ്പെടുന്നു. സസ്തനികളുടെ വിഭാഗത്തിൽ പെട്ടന്ന ഒരു വെജിറ്റേറിയൻ ആണ് കുതിര.ഇക്വിഡെ കുടുംബത്തിലാണ് കുതിര ഉൾപ്പെടുന്നത്. കുതിരയുടെ ശാസ്ത്രനാമം (ഇക്വുസ് കബാലസ് ) എന്നാണ്. മൂന്ന് വയസ്സാകുമ്പോൾ പ്രായപൂർത്തിയാകുന്ന ഇവയുടെ ഗർഭകാലം 11 മാസം ആണ്.

ആറായിരത്തിൽ അധികം വർഷങ്ങൾക്കു മുൻപാണ് കുതിരയെ ഇണക്കി വളർത്തുവാൻ തുടങ്ങിയത്. വെള്ളക്കുതിര എന്നാൽ വെളുത്ത രോമങ്ങൾ ഉള്ള പിങ്ക് ചർമ്മം ഉള്ള കുതിരയാണ്. വിശ്രമമില്ലാത്ത ഒരു ജീവിയാണ് കുതിര.

എന്റെ ശേഖരണത്തിലെ കുതിരയുടെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.




No comments:

Post a Comment