ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 26 |
ശംഖ്
ഹിന്ദു മതത്തിലും ബുദ്ധമതത്തിലും മതപരമായ പ്രാധാന്യമുള്ളതും വിവിധ ചടങ്ങുകൾക്കും ഉപയോഗിക്കുന്നതുമായ ഒരു തരം കക്കയാണ് ശംഖ് .ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ( ടർബിനല്ല പൈറം) എന്ന ഒരിനം കടൽ ഒച്ചിന്റെ തോട് ആണ് ഇങ്ങനെ ഉപയോഗിക്കപ്പെടുന്നത്. ഹിന്ദു മത വിശ്വാസം അനുസരിച്ച് വിഷ്ണുവിന്റെ മുദ്രയാണ് ശംഖ് . മതാചാരങ്ങളുടെ ഭാഗമായി ശംഖു വിളിക്കായും ഇത് ഉപയോഗിക്കാറുണ്ട്.പണ്ടുകാലത്ത് യുദ്ധഭേരി മുഴക്കാനും ഇത് ഉപയോഗിച്ചിരുന്നു. ശംഖുകൾക്ക് പ്രശസ്തി, ദീർഘായുസ്സ്, സമ്പത്ത് സമൃദ്ധി എന്നിവ പ്രധാനം ചെയ്യാനും പാപമുക്തി നൽകുവാനും കഴിവ് ഉണ്ടെന്നാണ് ഹൈന്ദവ വിശ്വാസം.
ശംഖ് തിരുവതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളുടെ മുദ്ര ആയി ഉപയോഗിക്കപെട്ടിരുന്നു. ശംഖിന്റെ പൊടി ആയുർവേദ മരുന്നുകളിലും ഉപയോഗിക്കാറുണ്ട്. ഈ സ്പീഷിസിൽ പെടുന്ന ശംഖുകളുടെ ഇടത്തേക്ക് തിരിയുന്ന ഇനം ഇടംപിരിശംഖ് എന്നാണ് അറിയപ്പെടുന്നത്.ഇതിന്റെ ശാസ്ത്ര യ നാമം ഡെക്സ്ട്രൽ എന്നാണ് വലം പിരി ശംഖുകൾ ( സിനിസ്ട്രൽ ) താരതമ്യേന അപൂർവ്വം ആണ്.
കഥകളി പോലെയുള്ള കലാരൂപങ്ങളിലും വാദ്യമേളങ്ങളില്ലം ശംഖ് ഒരു വാദ്യോപകരണമായി ഉപയോഗിക്കാറുണ്ട്. കേരളത്തിൽ മാത്രമല്ല ഭാരതം മുഴുവനും ഈ വാദ്യം പ്രചരണത്തിലുണ്ട്. ഹൈന്ദവ ആചാരപ്രകാരം പല മംഗളകർമ്മങ്ങളും തുടങ്ങുന്നത് ശംഖു നാദത്തോടുകൂടിയാണ്.
എന്റെ ശേഖരണത്തിലെ ശംഖിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ ചുവടെ ചേർക്കുന്നു.

No comments:
Post a Comment