15/10/2020

07/10/2020- കറൻസിയിലെ വ്യക്തികൾ- അലക്സാണ്ടർ ഗ്രഹാം ബെൽ

   

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
17
   
അലക്സാണ്ടർ ഗ്രഹാം ബെൽ

ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍.1847 മാർച്ച് 3ന് സ്‌കോട്ട്ലാന്റിലെ എഡിന്‍ബറോയിലാണ് ഇദ്ദേഹം ജനിച്ചത്. ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്.

ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകള്‍ ബെല്ലിന്റെ പ്രവര്‍ത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു.  കേള്‍വി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങള്‍ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു. 1876-ല്‍ ഇദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി. 75-ആം വയസില്‍ -1922 ഓഗസ്റ്റ് 2ന്- കാനഡയിലെ നോവ സ്‌കോട്ടിയയില്‍വച്ച് അന്തരിച്ചു.

1876 ഒക്ടോബർ ഒമ്പതിന് അലക്സാണ്ടർ ഗ്രഹാം ബെൽ തന്റെ സുഹൃത്തും അസിസ്റ്റന്റുമായ വാട്സണുമായി കേംബ്രിഡ്ജ് മുതൽ ബോസ്റ്റൺ വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം കമ്പിയിലൂടെ സംസാരിച്ച് ആദ്യത്തെ ടെലിഫോൺ ലോകത്തിന് സമർപ്പിച്ചു. അലക്സാണ്ടർ ഗ്രഹാംബെല്ലിന്റെ ബഹുമാനാർത്ഥമാണ്

ശബ്ദത്തിന്റെ യൂണിറ്റിന് 'ബെൽ' എന്ന പേര് നൽകിയത്. ബെൽ എന്ന യൂണിറ്റിനെ ചെറിയ അളവാണ് ഡെസിബെൽ.

1997ൽ അലക്സാണ്ടർ ഗ്രഹാം ബെല്ലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സ്കോട്ട്ലാൻ്റ് പുറത്തിറക്കിയ ഒരു പൗണ്ട് കറൻസി നോട്ട്. മുൻവശത്ത് (Obverse) സ്കോട്ട്ലാൻ്റിലെ ആദ്യ ഗവർണറായ ലോർഡ് ഇലെയുടെ ഛായാചിത്രവും പിൻവശത്ത് (Reverse) അലക്സാണ്ടർ ഗ്രഹാം ബെല്ലിൻ്റെ ഛായാചിത്രവും ശബ്ദ പഠനത്തിന് നീരിക്ഷിച്ച പക്ഷികളുടേയും ചെമ്മരിയാടുകളുടേയും ചിത്രങ്ങളും ജ്യാമിതീയ രൂപങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.









06/10/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- മൈക്രോനേഷ്യ

     

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
59

മൈക്രോനേഷ്യ

നാല് ഫെഡറൽ സംസ്ഥാനങ്ങളുൾപ്പെടുന്ന ഒരു സ്വതന്ത്ര പരമാധികാര ദ്വീപുരാഷ്ട്രമാണ് ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ.പടിഞ്ഞാറു നിന്ന് കിഴക്കോട്ട്, യാപ്, ചൂക്, പോഹ്ൻപേ, കോസ്രേ – എന്നിവയാണിവ. ഇവ പറിഞ്ഞാറൻ പസഫിക് മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആകെ 607-ഓളം ദ്വീപുകളാണീ രാജ്യത്തിന്റെ ഭാഗമായുള്ളത്. ആകെ കരഭൂമി 702 ചതുരശ്രകിലോമീറ്റർ വരും. ഭൂമദ്ധ്യരേഖയുടെ തൊട്ടു വടക്കായാണ് ദ്വീപുകളുടെ സ്ഥാനം. കിഴക്കു പടിഞ്ഞാറായി അളന്നാൽ ദ്വീപുകൾ തമ്മിൽ 2700 കിലോമീറ്റർ വരെ ദൂരമുണ്ട്. ന്യൂഗിനിയുടെ വടക്കുകിഴക്കായും, ഗുവാമിന്റെയും മറിയാന ദ്വീപുകളുടെയും തെക്കായും, നൗറുവിന്റെയും മാർഷൽ ദ്വീപുകളുടെയും പടിഞ്ഞാറായും, പലാവുവിന്റെയും ഫിലിപ്പീൻസിന്റെയും കിഴക്കായുമാണ് ദ്വീപുകളുടെ സ്ഥാനംപുരാതന ഗ്രീക്ക് “മൈക്രോ”, “നെസോസ്” എന്നിവയിൽ നിന്നാണ് രാജ്യത്തിന്റെ പേര് വരുന്നത്, അതായത് “ചെറുത്”, “ദ്വീപ്”, അതായത് “മൈക്രോ ദ്വീപ്”

മൈക്രോനേഷ്യ എന്നാൽ "ചെറിയ ദ്വീപുകൾ" എന്നാണ് അർത്ഥമാക്കുന്നത്, ഇത് ഈ രാജ്യത്തിന്റെ സത്തയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നു.

ആദ്യം പോർച്ചുഗീസുകാരും പിന്നീട് സ്പെയിൻ കാരും പതിനാറാം നൂറ്റാണ്ടിൽ ഇവിടെ എത്തിപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിൽ സ്പെയിൻ ഈ ദ്വീപസമൂഹത്തെ സ്പാനിഷ് ഈസ്റ്റ് ഇൻഡീസിനു കീഴിൽ കൊണ്ടുവരുകയും മിഷനുക‌ൾ സ്ഥാപിക്കുകയും ചെയ്തു. 1887-ൽ ഇവർ സാന്റിയാഗോ ഡെ ലാ അസൻസിയൺ എന്ന പേരിൽ ഒരു പട്ടണമാരംഭിച്ചു.  സ്പാനിഷ് അമേരിക്കൻ യുദ്ധത്തെത്തുടർന്ന് സ്പെയിൻ ഈ ദ്വീപസമൂഹം 1899-ൽ ജർമനിക്ക് വിൽക്കുകയുണ്ടായി. 1914-ൽ ജപ്പാൻ ൈവിടം പിടിച്ചെടുത്തു. രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കൻ ഐക്യനാടുകൾ ഇവിടം പിടിച്ചെടുത്തു. പസഫിക് ദ്വീപുകളുടെ ട്രസ്റ്റ് പ്രദേശത്തിനുകീഴിൽ വന്ന ഈ ദ്വീപുകളെ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശമനുസരിച്ച് അമേരിക്ക 1947 മുതൽ ഭരിച്ചുവരികയായിരുന്നു.

രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാന്റെ കപ്പൽപ്പടയുടെ നല്ലൊരുഭാഗം ട്രുക് ലഗൂൺ കേന്ദ്രമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്. 1944 ഫെബ്രുവരിയിൽ ഓപറേഷൻ ഹെയിൽ സ്റ്റോൺ എന്നു പേരുവിളിക്കുന്ന യുദ്ധത്തിൽ അമേരിക്ക ജപ്പാന്റെ കപ്പലുകളെയും വിമാനങ്ങളെയും നശിപ്പിക്കുകയുണ്ടായി. കൃഷിയും മത്സ്യബന്ധനവുമാണ് പ്രധാന ജീവനോപാധികൾ. ഫോസ്ഫേറ്റൊഴികെ ഇവിടെ മിനറൽ നിക്ഷേപങ്ങളൊന്നുമില്ല. 1990-കളിൽ ചൈനയിൽ നിന്നുള്ള ടൂണയെപ്പിടിക്കുന്ന കപ്പലുകൾ ഇവിടെ മത്സ്യബന്ധനം നടത്തുന്നുണ്ടായിരുന്നു. വിനോദസഞ്ചാര വ്യവസായത്തിന് സാദ്ധ്യതകളുണ്ടെങ്കിലും വിദൂരപ്രദേശമാണെന്നതും അടിസ്ഥാനസൗകര്യക്കുറവും കാരണം ഈ മേഖലയിൽ വലിയ വികസനം നടന്നിട്ടില്ല.1990 മുതൽ അമേരിക്കക്കാർ, ഓസ്ട്രേലിയക്കാർ, യൂറോപ്യന്മാർ, ചൈനക്കാർ, ഫിലിപ്പീൻസുകാർ എന്നിവർ ഇവിടെ വന്നു താമസിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷാണ് ഭരണഭാഷ.അമേരിക്കൻ ഡോളറാണ് ഇവിടെ കറൻസിയായി ഉപയോഗിക്കുന്നത്.യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ (യുഎസ്ഡി) 100 സെന്റിന് തുല്യമാണ്. 1, 2, 5, 10, 20, 50, 100 ഡോളർ വിഭാഗങ്ങളിൽ ബാങ്ക് നോട്ടുകൾ പ്രചാരത്തിലുണ്ട്. നാണയങ്ങളും: പെന്നി (1 സെൻറ്), നിക്കൽ (5 സെൻറ്), ഡൈം (10 സെൻറ്), ക്വാർട്ടർ (25 സെൻറ്), പകുതി ഡോളർ (50 സെൻറ്), 1 ഡോളർ. ഡോളർ രാജ്യത്തിന്റെ currency ദ്യോഗിക കറൻസിയാണ്, അതിനാൽ മറ്റൊന്നും ഇറക്കുമതി ചെയ്യുന്നതിൽ അർത്ഥമില്ല. അമേരിക്കൻ ഡോളർ യാത്രക്കാരുടെ ചെക്കുകൾ മിക്കവാറും എല്ലായിടത്തും സ്വീകരിക്കുന്നു.








05-10-2020- സ്മാരക നാണയങ്ങൾ- ഗാന്ധജിയുടെ 150ാം ജന്മ വാര്‍ഷികം

     

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
04

ഗാന്ധജിയുടെ 150ാം ജന്മ വാര്‍ഷികം

1869 ഒക്ടോബർ 2ാം  തിയതി പോര്‍ബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്ലി ബായിയുടെയും മകനായി ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധി ചെറുപ്പം മുതൽ തന്നെ അഹിംസ, സസ്യാഹാരം, നിരാഹാര വ്രതം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കിയാണ് വളർന്നത്. തന്റെ മാതാവിന്റെ അടിയുറച്ച ദൈവവിശ്വാസവും വ്രതങ്ങളും ജീവിതചര്യകളും അദ്ദേഹത്തിൽ ചെലുത്തിയ ഈ സ്വാധീനം പിൽക്കാല ജീവിതത്തിൽ അദ്ദേഹത്തിന് മുതൽക്കൂട്ടായി തീർന്നു. അദ്ദേഹത്തിൻറെ പിതാവ് രാജ്കോട്ട് എന്ന നാട്ടുരാജ്യത്തിലെ ദിവാൻ ആയിരുന്നു. എന്നിരുന്നാലും ആ പ്രദേശത്തെ വിദ്യാഭ്യാസ സൗകര്യങ്ങൾ തുലോം  പരിമിതമായിരുന്നു. പതിമൂന്നാം വയസ്സിൽ കസ്തൂർബായെ വിവാഹം ചെയ്ത അദ്ദേഹം ബോംബെ യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷൻ പരീക്ഷ ഒരുവിധത്തിൽ വിജയിച്ചു. അഭിഭാഷകൻ ആകണം എന്ന മോഹം കലശലായി ഉണ്ടായിരുന്നതിനാൽ അതിനായി  1888 ൽ ഇംഗ്ലണ്ടിലേക്ക് പോയി. മദ്യം, മാംസം, മദിരാക്ഷി ഇവ മൂന്നും സ്പർശിക്കില്ലെന്ന് ശപഥം ചെയ്യിച്ചാണ് മാതാവ് പുത്രന് യാത്രാനുമതി നൽകിയത്. കടൽയാത്ര നിഷിദ്ധമാണെന്ന മതാചാരത്തെ ധിക്കരിച്ചു കൊണ്ടു തന്നെ മോഹൻദാസ് ഗാന്ധി തന്റെ ആഗ്രഹം സാധിക്കാൻ യാത്രയായി.

ഇംഗ്ലണ്ടിൽ നിന്നും തിരിച്ചുവന്ന ഗാന്ധിയ്ക്ക് ഉപജീവനം ബാലികേറാമലയായി മാറി. അഭിഭാഷകനായി തിളങ്ങാൻ കഴിയാതെ ഒരു പെറ്റീഷൻ എഴുത്തുകാരനായി മാറിയ മോഹൻദാസിന് അവിടത്തെ ഒരു ബ്രിട്ടീഷ് ഓഫീസറുടെ അപ്രീതി കൂനിൻമേൽ  കുരുവായിത്തീർന്നു. അങ്ങനെ വഴിമുട്ടിയ സമയത്ത് സൗത്ത് ആഫ്രിക്കയിൽ ഒരു ജോലി ലഭിച്ചത്, മോഹൻദാസിന്റെ ജീവിതം പൂർണ്ണമായി മാറ്റിമറിക്കാൻ വേണ്ടി, വിധി കാത്തുവച്ച കനിയായി. 

ദക്ഷിണാഫ്രിക്കയിലെ വർണ്ണവെറി ഗാന്ധിയെ അസ്വസ്ഥനാക്കി. അകാരണ മർദ്ദനങ്ങളും അധിക്ഷേപവും അദ്ദേഹത്തിലെ സുഷുപ്തിയിലാണ്ടിരുന്ന ധിക്കാരിയെ ഉണർത്തി. തനിക്കു നേരെ ഉണ്ടാവുന്ന അനീതികളെ ഒരു മനുഷ്യനെന്ന നിലയിലും ഒരു ഭാരതീയനെന്ന രീതിയിലും  നേരിടാൻ അദ്ദേഹം തയ്യാറെടുത്തു.
തന്റെ കരാർ അവസാനിച്ചു മടങ്ങുന്നതിന്റെ യാത്ര അയക്കൽ ചടങ്ങിനിടെ,  തങ്ങളുടെ അഭിമാന സംരക്ഷണത്തിനായി പ്രവർത്തിക്കണം എന്ന തദ്ദേശവാസികളായ ഭാരതീയയർ ഉയർത്തിയ അഭ്യർഥന മാനിച്ച് അദ്ദേഹം സൗത്ത് ആഫ്രിക്കയിൽ തുടർന്നു. തന്റെ സത്യഗ്രഹ സമരമുറകൾ ഗാന്ധിജി പരീക്ഷിച്ചത് സൗത്ത് ആഫ്രിക്കയിലായിരുന്നു. അദ്ദേഹത്തിന്റെ ആഹ്വാനമനുസരിച്ച് സമരം നടത്തിയ ഖനി തൊഴിലാളികളെ സൗത്ത് ആഫ്രിക്കൻ ഭരണം ചാട്ടവാറിനടിച്ചതും ചിലരെ തോക്കിനിരയാക്കിയതും അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടു വന്ന് സമാധാന ചർച്ചകൾക്ക് ഭരണകൂടത്തെ നിര്‍ബന്ധിതരാക്കാൻ ഗാന്ധിജിക്ക് സാധിച്ചു.

1914 മദ്ധ്യത്തോടെ ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങി. ശ്രീമദ് രാജചന്ദ്ര എന്ന ജൈന തത്വചിന്തകൻ ഗാന്ധിജിയിൽ  വലിയ സ്വാധീനം ചെലുത്തി. "അപരിഗ്രഹഃ" (ഒന്നും സ്വന്തമായി കരുതാതിരിക്കുന്ന അവസ്ഥ), "സമഭാവ" (നേട്ടത്തെയും നഷ്ടത്തെയും ഒരുപോലെ കാണുന്ന സ്ഥിതി) എന്നിവ ഇദ്ദേഹത്തിന്റെ പാഠങ്ങളായി ഗാന്ധിജി ഉൾക്കൊണ്ടു. ഭഗവത് ഗീതയും ബൈബിളും ഖുർആനും വായിച്ചു നോക്കിയതിൽ എല്ലാം ഒരേ തത്വം തന്നെയാണ് പറയുന്നത് എന്നും അദ്ദേഹം ഗ്രഹിച്ചു. ഇതിനൊപ്പം അദ്ദേഹത്തിന്‍റെ ജീവിതരീതിയും മാറിമറിഞ്ഞു. നല്ല വരുമാനമുണ്ടായിട്ടും അതെല്ലാം പൊതുപ്രവർത്തനത്തിനാണ് അദ്ദേഹം ഉപയോഗിച്ചത്. സ്വന്തം ഗ്രഹം അനുയായികളുടെ വാസത്തിനായി അദ്ദേഹം എപ്പോഴും തുറന്നു വച്ചു. കസ്തുർബായുടെ ക്ഷമാപൂർവ്വമായ നിസ്സീമ സഹകരണം ഗാന്ധിജിയുടെ പ്രവർത്തനങ്ങളിൽ എന്നും പ്രധാന തുണയായി. (സ്വന്തം വിയർപ്പിന്റെ ഫലത്തിൽ  മാത്രം ജീവിക്കാൻ ആഗ്രഹിച്ച്,  ജോൺ റസ്കിന്റെ ഫീനിക്സ് ആശ്രമം മാതൃകയാക്കി ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചിരുന്നു). ഭാരതത്തിൽ സബർമതി, സേവാഗ്രാം ആശ്രമങ്ങളുടെ അടിസ്ഥാനവും ഇതേ ആശയം തന്നെ. ആഢംബരങ്ങൾ ഒഴിവാക്കിക്കൊണ്ട് എല്ലാ കാര്യങ്ങളും സ്വയം ചെയ്ത് ലളിതമായി ജീവിക്കാൻ സ്വജീവിതം ഉദാഹരണമാക്കി  അദ്ദേഹം ആഹ്വാനം ചെയ്തു.

തിരിച്ചു വരവിനു ശേഷം മിതമായി രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്ന ഗാന്ധിജിക്ക്, റൗലത് ആക്ടിനോട് ബന്ധപ്പെട്ട ലഹളകളും ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയും കണ്ട് വെറുതെയിരിക്കാൻ കഴിഞ്ഞില്ല. സജീവമായി രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ട് 1920 മുതൽ അദ്ദേഹം  നിസ്സഹകരണ പ്രസ്ഥാനം പ്രചരിപ്പിച്ചു. 1922 ൽ ചൗരി ചൗരാ സംഭവം അദ്ദേഹത്തെ മാനസികമായി ഖിന്നനാക്കി. അക്കാലത്ത്  രണ്ടു വർഷം അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ ജയിലിൽ അടച്ചു. 1924 ൽ ജയിൽ മോചിതനായെങ്കിലും ഹിന്ദു - മുസ്ലിം  ഐക്യത്തിനേറ്റ ബലക്ഷയം ഗാന്ധിജിക്ക് അസഹനീയമായി മാറി. ഇതിനെല്ലാം മുകളിൽ കോൺഗ്രസിൽ ഉണ്ടായ പിളർപ്പു നിമിത്തം ദേശബന്ധുവും, മോത്തിലാലും ഒരു ചേരിയിലും സർദാർ വല്ലഭഭായി ഝവേർഭായ് പട്ടേലും, സി.രാജഗോപാലാചാരിയും മറുചേരിയിലും അണിനിരന്നതും പ്രവർത്തനങ്ങളിൽ മാന്ദ്യം പടർത്തി. 1925 ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി. 1928 ല്‍ സൈമൺ കമ്മീഷൻ നിയമിതമായപ്പോൾ അതിന്റെ ഘടനക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. ഒരു വർഷത്തിനുള്ളിൽ ബ്രിട്ടീഷ് നിയന്ത്രണം ഉള്ള സ്വതന്ത്ര രാഷ്ട്ര പദവി (Domain) നൽകിയില്ലെങ്കിൽ പൂർണ്ണസ്വരാജ് എന്ന ആവശ്യം ശക്തമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഉപ്പു നികുതി ചുമത്തിയതിനെതിരെ നടത്തിയ "ദണ്ഡി യാത്ര" അദ്ദേഹത്തെ സർവ്വ സമ്മതനാക്കി. ഇതിൽ പരിഭ്രാന്തരായ ബ്രിട്ടീഷുകാർ വട്ടമേശസമ്മേളനം വഴി സമരങ്ങളെ തണുപ്പിക്കാൻ ശ്രമമാരംഭിച്ചു. തുടർന്ന് വട്ടമേശ സമ്മേളങ്ങളിൽ ഗാന്ധിജി ഇന്ത്യയെ പ്രതിനിധാനം ചെയ്തു. വട്ടമേശ സമ്മേളനങ്ങൾ പ്രഹസനമാണെന്ന് തിരിച്ചറിഞ്ഞതോടെ മൂന്നാം സമ്മേളനത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. ദളിതർക്കും മറ്റുള്ളവർക്കും പ്രത്യേകം വോട്ടവകാശം നൽകാനുള്ള ബ്രിട്ടീഷ് നീക്കത്തിനെതിരെ ദളിതരെ 'ദൈവത്തിന്റെ മക്കൾ' എന്ന് വിളിച്ചുകൊണ്ട് അദ്ദേഹം പോരാടി. 1934 ൽ കോൺഗ്രസ്സ് വിട്ടുപോയെങ്കിലും താമസിയാതെ ഗാന്ധിജി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി.

ബ്രിട്ടീഷുകാരെ സാമ്പത്തികമായി തകർക്കാതെ സ്വാതന്ത്ര്യം അപ്രാപ്യമാണെന്ന് ഗാന്ധിജി മനസ്സിലാക്കി. നികുതികൾ നൽകാതെയും നമുക്ക് വേണ്ട വസ്ത്രങ്ങൾ സ്വയം നിർമ്മിച്ചും ബ്രിട്ടീഷുകാരുടെ കൊള്ളയടിയോട് പ്രതികരിക്കാൻ ഭാരതത്തെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ബ്രിട്ടീഷുകാരെ യുദ്ധത്തിൽ സഹായിച്ച് ഒരു ബ്രിട്ടീഷ് ഡൊമയ്ൻ എന്ന നിലയിലെ സ്വാതന്ത്ര്യം നേടാമെന്ന് വാദിച്ച കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കളെ അവഗണിച്ച് "ക്വിറ്റ് ഇന്ത്യ" പ്രസ്ഥാനത്തിലൂടെ ഇന്ത്യ വിട്ടു പോകാൻ  ബ്രിട്ടീഷുകാരോട്  അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം സമ്മാനിച്ച സാമ്പത്തിക തകർച്ചയും ഇന്ത്യയിലെ വരുമാനനഷ്ടവും ബ്രിട്ടീഷ് സാമ്പത്തിക സ്ഥിതിയുടെ അടിത്തറയിളക്കി.

1945 ലെ ലേബർ പാർട്ടിയുടെ വിജയം ബ്രിട്ടീഷ് നയങ്ങളിൽ സമൂലപരിവർത്തനം കൊണ്ടുവന്നു. സൈമൺ കമ്മീഷൻ അംഗമായിരുന്ന ക്ലെമന്റ് ആറ്റ്ലി ബ്രിട്ടനിൽ പ്രധാനമന്ത്രി ആയതോടെ അസാധാരണ വേഗത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം യാഥാർഥ്യമായി. എന്നാൽ ഇന്ത്യയുടെ വിഭജനം ഗാന്ധിജിയെ വേദനിപ്പിച്ചു. സാമുദായിക സംഘർഷങ്ങൾ അവസാനിപ്പിക്കാൻ  ഗാന്ധിജി നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തെ  രണ്ടു വിഭാഗങ്ങളിലെയും മതഭ്രാന്തന്മാർക്ക് അനഭിമതനാക്കി. 1948 ജനുവരി 30 ന് ഒരു ഹിന്ദുമതഭ്രാന്തൻ അദ്ദേഹത്തെ വധിച്ചു.

എങ്കിലും ദൃഢ നിശ്ചയത്തിന്റെയും നിർഭയ കർമ്മ നിരതയുടെയും മനുഷ്യ സ്നേഹത്തിന്റെയും ആ ജ്വാല ലോകത്തിനാകമാനം പ്രകാശം ചൊരിഞ്ഞുകൊണ്ട് എന്നും നമ്മുടെ സ്മൃതികളിൽ നിറയും.

2019 ൽ ഒരുവർഷം മുഴുവൻ രാജ്യം മഹാത്മാ ഗാന്ധിയുടെ 150ാമത് ജന്മവാർഷികം ആചരിച്ചു. അതിന്റെ ഭാഗമായി 150 രൂപയുടെ ഒരു സ്മാരക നാണയവും നിർമ്മിക്കുകയുണ്ടായി.

നാണയ വിവരണം
വടിയൂന്നി നടന്നു നീങ്ങുന്ന മഹാത്മജിയും, ചർക്കയും നടുവിൽ മുദ്രയിട്ടിട്ടുള്ള ഇതിൽ വടിയും ചർക്കയുടെ വലിയ ചക്രവും യഥാക്രമം "1'', "0" എന്ന രീതിയിൽ നടുവിൽ ഒരു "5" കൂടി ചേർത്ത് "150'' എന്ന് വായിക്കാൻ കഴിയും വിധം മുദ്രണം ചെയ്തിരിക്കുന്നു. അത് കൂടെ ചേർത്ത് "150 ഇയേഴ്സ് ഓഫ് സെലിബ്രേറ്റിങ് ദി മഹാത്മാ" എന്ന് താഴെ ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നു. ചിത്രത്തിനു മുകളിൽ "1869 - 2019" എന്നും, അതിനും മുകളിൽ "മഹാത്മാ ഗാന്ധി കീ 150 വീം ജയന്തി" എന്ന് ഹിന്ദി എഴുത്തും ഏറ്റവും മുകളിൽ അരികിലായി "150 യത് ബർത്ത് ആനിവേഴ്സറി ഓഫ് മഹാത്മാ ഗാന്ധി" എന്ന് ഇംഗ്ലീഷ് എഴുത്തും ചേർത്തിരിക്കുന്നു.

സാങ്കേതിക വിവരണം

 മൂല്യം -150 രൂപ, ഭാരം - 40 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 99.9%, വരകള്‍ (seration) - 200

★ സ്വതന്ത്ര ഭാരതത്തിലെ പൂർണ്ണമായും വെള്ളിയിൽ നിർമ്മിതമായ ആദ്യ നാണയമാണിത്.







04-10-2020- പഴമയിലെ പെരുമ- Antique film projector

    

ഇന്നത്തെ പഠനം
അവതരണം
സലീം പടവണ്ണ
വിഷയം
പഴമയിലെ പെരുമ
ലക്കം
09

ഫിലിം പ്രൊജക്ടർ
(Antique film projector)

പതിനേഴാം നൂറ്റാണ്ടിലാണ് മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ പ്രവർത്തിപ്പിക്കാവുന്ന ഫിലിം പ്രൊജക്ടർ കണ്ടുപിടിച്ചത്.സുതാര്യമായ പ്ലേറ്റുകളിൽ (സാധാരണയായി ഗ്ലാസിൽ നിർമ്മിച്ചവ), ഒന്നോ അതിലധികമോ ലെൻസുകൾ, ഒരു പ്രകാശ സ്രോതസ്സ് എന്നിവയിൽ ചിത്രങ്ങൾ - പെയിന്റിംഗുകൾ, പ്രിന്റുകൾ അല്ലെങ്കിൽ ഫോട്ടോഗ്രാഫുകൾ  ഉപയോഗിച്ച ആദ്യകാല ഇമേജ് പ്രൊജക്ടറാണ് മാജിക് വിളക്ക്. . വിനോദ ആവശ്യങ്ങൾക്കായി സാധാരണയായി ഉപയോഗിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഇത് വിദ്യാഭ്യാസത്തിനായി കൂടുതലായി ഉപയോഗിച്ചു.  പതിനെട്ടാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ മാജിക് വിളക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നു.



03-10-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Year 1993

  

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
50

  FAO coins, Year 1993
 "ലോക ഭക്ഷ്യ ദിനം"

1993 ൽ, ലോക ഭക്ഷ്യ-കാർഷിക സംഘടന (FAO) പതിമൂന്നാമത്തെ   "ലോക ഭക്ഷ്യ ദിനം" ആചരിച്ചു.  1993 ൽ  FAO ഇതിനായി തിരഞ്ഞെടുത്ത വിഷയം ജൈവവൈവിധ്യത്തെ മുതലെടുക്കുക എന്ന അർത്ഥത്തിൽ "ജൈവ വൈവിധ്യം വിളവെടുക്കുക" ( Harvesting Bio Diversity) എന്നതായിരുന്നു.

ഈ അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ നാണയമാണ്  ഈ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. 





02/10/2020- തീപ്പെട്ടി ശേഖരണം- ചെസ്സ്

   

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
104

ചെസ്സ്

പ്രാചീന ഭാരതത്തിലെ  ഗുപ്ത സാമ്രാജ്യത്തിൽ, ആറാം നൂറ്റാണ്ടോടെയാണ് ചെസ്സിന്റെ പൂർവ്വിക രൂപമായ  ചതുരംഗം ഉത്ഭവിച്ചത് എന്നു കരുതുന്നു. ചതുരംഗം - (സേനയുടെ) നാലുഭാഗങ്ങൾ : കാലാൾപ്പട, കുതിരപ്പട, ആനപ്പട, രഥങ്ങൾ എന്നിവ കരുക്കളാക്കുകയും പീന്നിട്, ആധുനിക ചെസ്സിലെ പോൺ (കാലാൾ), നൈറ്റ് (കുതിര), ബിഷപ്പ് (ആന), റൂക്ക് (രഥം) എന്നിവയായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ചെസ്സ് ചരിത്രകാരന്മാരായ ഗെർഹാർദ് ജോസ്‌ടെൻ, ഇസാക്ക് ലിൻടെർ എന്നിവരുടെ അഭിപ്രായ പ്രകാരം പ്രാചീന  അഫ്ഗാനിലെ കുശാന സാമ്രാജ്യത്തിലാണ്  ചെസ്സിന്റെ പ്രാചീനരൂപം ആരംഭം കുറിച്ചതെന്നും കരുതുന്നവരുണ്ട്. ഇന്ത്യയിൽ നിന്ന് പേർഷ്യയിലേക്ക് ചെസ്സ് വ്യാപിക്കുകയും  പേർഷ്യൻ  ആഭിജാത്യം വിളിച്ചോതുന്ന തരം അത് രാജകീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുകയും ചെയ്തു. എ.ഡി. 600 വർഷത്തോടെ നിലവിൽ വന്ന  സസാനിയൻ സാമ്രാജ്യത്തിന്റെ കാല ഘട്ടത്തിൽ ചത്രങ് എന്ന പേരിൽ അറിയപ്പെടുകയും പീന്നിട്, അറബ് മുസ്ലികൾക്ക് ച,ങ എന്നീ തദ്ദേശ ഭാഷാ ശബ്ദങ്ങൾ ഇല്ലാത്തതിനാൽ കാലക്രമേണ ഷത്രഞ്ജ് എന്ന പേരിലേക്ക് രൂപാന്തരം പ്രാപിക്കുകയും നിയമങ്ങളിൽ കൂടുതൽ മാറ്റം സംഭവിക്കുകയും ചെയ്തു.പുരാതന  കാലം മുതല്‍ ചെസ് ഒരു ജനപ്രിയ ഗെയിമാണ്, പണ്ടുകാലത്ത് ഉയര്‍ന്ന പദവികളില്‍ ഉള്ള ആളുകള്‍ മാത്രമാണ് ചെസ്സ് കളിച്ചിരുന്നത്. അതുകൊണ്ട് തന്നെ രാജാക്കന്മാരുടെ കളി എന്നാണ് ചെസ്സ് അറിയപ്പെട്ടിരുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിന്റെ നൂറ്റാണ്ടിന്റ   അന്ത്യത്തിൽ, കളിയ്ക്ക് നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വന്നെങ്കിലും ക്രിസ്ത്യൻ മിഷണറിന്മാർ ആധുനിക ചെസ്സിനെ പരുവപ്പെടുത്താനുള്ള ഉദ്യമം ഏറ്റെടുത്തു.  ഫലപ്രദമായ നിയമങ്ങൾ,യൂറോപ്യൻ നാടുകളിൽ ചെസ്സിന് വലിയ തോതിൽ വളർച്ചയുണ്ടായി പ്ലാസ്റ്റിക്കിലും മരത്തിലും കാർഡ് ബോർഡുകളിലും ചെസ് ബോർഡുകളും കരുക്കളുമുണ്ടായി ചെസ്സിലെ കരുകൾക്ക് ഇന്നത്തെ രീതിയിൽ ഉള്ള മാറ്റങ്ങളും രൂപങ്ങളും ഉണ്ടായി.കളിക്ക് ലിഖിത നിയമങ്ങളും കളി രേഖപ്പെടുത്താനുള്ള സംവിധാനങ്ങളുമുണ്ടായി പല യൂറോപ്യൻ രാജ്യങ്ങളിലും ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ചെസ് ടൂർണമെന്റുകൾ നടത്തപ്പെടുകയും പ്രസിദ്ധരായ ഒട്ടേറെ കളിക്കാർ ഉണ്ടാവുകയും ചെയ്തു. പ്രതിഭാശാലികളായ കളിക്കാർ എന്നിവയെല്ലാം ചെസ്സിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.   മനുഷ്യന്റെ ബുദ്ധിശക്തിയും ഓർമ ശക്തിയും കൂട്ടാൻ വളരെ ഉപകരിക്കുന്ന ഒരു ഗെയിം ആയാണ് ചെസ്സിനെ വിലയിരുത്തുന്നത് .1924 ജൂലൈ 20 ന് ഫ്രാന്‍സിലെ  പാരീസിൽ ‍ നടന്ന എട്ടാമത്തെ സമ്മര്‍ ഒളിംബിക് ഗെയിംസില്‍ വേള്‍ഡ് ചെസ് ഫൗണ്ടേഷൻ സ്ഥാപിതമായി. എല്ലാ വര്‍ഷവും ജൂലൈ 20 ന് ആണ് ലോക ചെസ് ദിനമായി കണക്കാക്കു ന്നത്. 1924-ല്‍ രൂപീകരിച്ച ഈ സംഘടനയില്‍ ഇപ്പോള്‍ 181 അംഗ രാജ്യങ്ങളുണ്ട്.

എന്റെ ശേഖരണത്തിലെ ചെസുമായി ബന്ധപ്പെട്ട ചില തീപ്പെട്ടി കൾ താഴെ ചേർക്കുന്നു....



01/10/2020

01-10-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(49) - ഭഗത് സിംഗ്

  

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
49

ഭഗത് സിംഗ്

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്നു ഭഗത് സിംഗ് (28 സെപ്റ്റംബർ 1907– 23 മാർച്ച് 1931). ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയായി അദ്ദേഹത്തെ കണക്കാക്കുന്നു. ലാഹോർ ഗൂഢാലോചനയിൽ പങ്കാളിയായ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കി. തന്റെ ബാല്യകാലം മുതൽതന്നെ ഭഗത് സിംഗ്, ബ്രിട്ടീഷ് രാജിനെതിരായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം വായിച്ചിരുന്ന യൂറോപിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ അരാജകവാദത്തോട് അടുപ്പിച്ചു. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിനു മുൻ‌ഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ വിപ്ലവകാരി എന്നും ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്. ഇപ്പോൾ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിൽ 1907 സെപ്തംബർ 28ന് ആണ് ഭഗത് സിംഗ് ജനിച്ചത്. അച്ഛൻ - സർദാർ കിഷൻ സിംഗ്. അമ്മ - വിദ്യാവതി. 

ഭഗത് സിംഗിന് 12 വയസ്സുള്ളപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്. നിരപരാധികൾ വെടിയേറ്റുവീണ സംഭവം ഈ ചെറുപ്പക്കാരനിൽ ദേശഭക്തി ആളിക്കത്തിച്ചു. പിറ്റേ ദിവസം ജാലിയൻ വാലാബാഗ് സന്ദർശിച്ച ഭഗത് അവിടെ നിന്നും ശേഖരിച്ച ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി അലങ്കരിച്ചു തന്റെ മുറിയിൽ സ്ഥാപിക്കുകയും അതിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്യുകയുണ്ടായി. ബാലനായിരിക്കുമ്പോൾ തന്നെ ഭഗതിന്റെ ജീവിതത്തിൽ ദേശസ്നേഹം മുളപൊട്ടിയിരുന്നു എന്നതിന്റെ ഉദാഹരണമാണിത്. 1920 - ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. 

ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ അദ്ദേഹം പോലീസിനു കീഴടങ്ങി.പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലുംതങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പോലീസിനു കീഴടങ്ങിയത് ജയിലിൽ എല്ലാ തടവുകാർക്കും ഒരേ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭഗത് സിംഗ് 63 ദിവസത്തെ നിരാഹാരസമരം നടത്തി. ഇത് അദ്ദേഹത്തിന് വളരെയധികം ജനസമ്മതി നേടിക്കൊടുത്തു. ജോൺ സൗണ്ടർ എന്ന പോലീസുകാരനെ വധിച്ച കേസിലും ഭഗത് സിംഗിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടു. ലാഹോർ ഗൂഢാലോചനാ കേസ്സിൽ ഭഗത് സിംഗിനെ വിചാരണ ചെയ്യുകയും ഇരുപത്തിമൂന്നാമത്തെ വയസ്സിൽ വധശിക്ഷക്കു വിധേയനാക്കുകയും ചെയ്തു.ഭഗത് സിംഗിന്റെ ജീവിതം പിന്നീട് ധാരാളം യുവാക്കളെ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ചതായി കണക്കാക്കപ്പെടുന്നു.

1928 - ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ ഒരു നിയമഭേദഗതി നടപ്പിൽ വരുത്താൻ ശ്രമിച്ചു. പോലീസിന് സ്വതന്ത്ര അധികാരം നൽകുന്നതായിരുന്നു ഈ നിയമത്തിന്റെ കാതൽ. ഒന്നാം ലോക മഹായുദ്ധത്തിന്റെ ബാക്കിപത്രം എന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അടിച്ചമർത്തുക എന്നതായിരുന്നു ഗൂഢലക്ഷ്യം. രോഷാകുലരായ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാൻ കൂടുന്ന സഭയിൽ ബോംബെറിയാൻ തീരുമാനിച്ചു. അസ്സംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട് ഭഗത് സിംഗിനും, ദത്തയ്ക്കുമെതിരേ ചാർത്തപ്പെട്ട കേസിൽ 7 മെയ് 1929 ന് വിചാരണ ആരംഭിച്ചു. സൗണ്ടേഴ്സ് വധക്കേസിലും,  അസ്സംബ്ലിയിൽ ബോംബെറിഞ്ഞ കേസിലുമാണ് ഭഗതിന് വിചാരണ നേരിടേണ്ടി വന്നത്. 1930 മെയ് അ‍ഞ്ചു മുതൽ 1930 സെപ്തംബർ 10 വരെയാണ് വിചാരണ നടന്നത്. 1930 ഒക്ടോബർ 7 ന് പ്രത്യേക കോടതി സുഖ്ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാൻ കോടതി വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. ബി.കെ.ദത്ത് ഉൾപ്പെടെയുള്ള മൂന്നു പേരെ മുമ്പ് അസ്സംബ്ലി ബോംബേറു കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. 1931 മാർച്ച് 24 ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി ഉത്തരവുണ്ടായിരുന്നത്. എന്നാൽ ഭഗത് സിംഗിനെപ്പോലും മുൻകൂറായി അറിയിക്കാതെ വധശിക്ഷ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കുകയായിരുന്നു. 1931 മാർച്ച് 23 വൈകീട്ട് 7:30 ന് ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റി.