31/10/2019

31/10/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (125) 1/2 ഡാം നാണയങ്ങള്‍ - Kabul-2


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
125



30/10/2019- ANCIENT INDIAN COINS- Sikh Empire


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
42

Sharabhpurias of Chhatisgarh

The Sharabhpurias dynasty of Mahakosala belonged to the Kharun River Valley Civilization near Tarighat 22 miles of Raipur. 

The little that known of this dynasty is from the seventeen copper plates that were issued by these rulers and their coinage. There is no stone inscription discovered so far of this dynasty. They had been the feudal chiefs under the Guptas and and their dynasty lasted for about a century from 475 to 590 AD. 
Interestingly the "Sharabhpuriya" coins were manufactured using 'repousse' technique, a metal working technique in which malleable metal is shaped by hammering from the reverse side to create a design in low relief. 'Chasing' the opposite of 'repousse' is used to refine the design on the front. 
These coins were unobtainable until a small hoard was discovered a few years ago and still considered rare.

Specifics of the coin shown below 

Ruler  - Prasannamitra (525 -550 AD)
Denomination  - 12 Rati
Uniface coin, Garuda with wings spread flanked by Shank and Chakra and 4 Crescent moon,  "Sri Prasannamitra" in box - headed Brahmi letters underneath a pitcher (kumbha)
Weight  - 1.13 gms 
Diameter  - 17 mm



29/10/2019

29/10/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- സെന്റ്‌ ഹെലീന


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
12
   
സെന്റ്‌ ഹെലീന

ദക്ഷിണ അറ്റ്ലാൻറ്റിക്കിന്റെ ഏതാണ്ട് ഒത്തനടുവിലാണ് സെയിന്റ് ഹെലിന ദ്വീപിന്റെ സ്ഥാനം.17-ാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ സെന്റ്‌ ഹെലീന ബ്രിട്ടീഷ്‌ ആധിപത്യത്തിൻ കീഴിൽ ആയിരുന്നു. ഏതാണ്ട്‌ 5,100 പേരുള്ള ഒരു ചെറിയ ജനതയാണ്‌ ഇവിടെ ഉള്ളത്‌. യൂറോപ്യൻ-ഏഷ്യൻ-ആഫ്രിക്കൻ ഉത്ഭവമുള്ള ആളുകളുടെ ഒരു മിശ്രിത കൂട്ടമാണത്‌. . നെപ്പോളിയൻ തടവിൽകഴിഞ്ഞ സ്ഥലമെന്നപേരിൽ നമുക്ക് ഈ ദ്വീപ് നേരത്തേതന്നെ പരിചിതമാണ്  . ഭൂമിയിലെ തികച്ചും ഒറ്റപ്പെട്ട ദ്വീപുകളിൽ ഒന്നാണ് സെയ്ന്റ് ഹെലിന . ജൈവവൈവിധ്യം കാരണം ബ്രിട്ടീഷ് ഗാലപ്പഗോസ് എന്നാണ് ഈ ദ്വീപിനെ ഗവേഷകർ വിളിക്കുന്നത് . ലോകത്തേറ്റവും കൂടുതൽ തിമിംഗലസ്രാവുകളും വിവിധയിനം ഡോൾഫിനുകളും ഈ ദ്വീപിനു സമീപമുള്ള കടലില്‍ കൂട്ടമായി കാണപ്പെടുന്നു .ദ്വീപിൽ ഉടനീളം ഇംഗ്ലീഷാണ്‌ ഉപയോഗിക്കുന്നതെങ്കിലും ഉച്ചാരണം വിഭിന്നമാണ്‌. ഇവിടെ വിമാനത്താവളം ഇല്ല. പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗം കപ്പലാണ്‌. ദക്ഷിണാഫ്രിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും പതിവായി കപ്പൽ സഞ്ചാരം ഉണ്ട്‌. ഉപഗ്രഹ ടെലിവിഷൻ സംപ്രേഷണം ഇവിടെ ലഭ്യമായത്‌ 1990-കളുടെ മധ്യത്തിൽ മാത്രമാണ്‌ജുറാസിക് കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ആകാശക്കാഴ്ചയാണ് സെയിന്റ് ഹെലിന ദ്വീപിനുള്ളത് . ആയിരത്തയഞ്ഞൂറുകളിൽ മാത്രമാണ് ഈ ദ്വീപ് മനുഷ്യശ്രദ്ധയിൽപ്പെട്ടതുതന്നെ ! അതുകൊണ്ടുതന്നെ മറ്റുസ്ഥലങ്ങളിൽ കാണപ്പെടാത്ത അനേകം സസ്യ -ജീവി വർഗ്ഗങ്ങൾ ഇപ്പോഴും  ഇവിടെ ജീവിക്കുന്നുണ്ട് .. കടൽ വിഭവങ്ങളാണ് മുഖ്യആഹാരം . ദ്വീപിൽ നിന്നു തൊട്ടടുത്ത വൻകരയിലേക്ക് ഏതു ദിശയിൽ പോയാലും രണ്ടായിരം കിലോമീറ്റർ ദൂരമുണ്ട് ! അതിനാൽ ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിലൊന്നായി സെയിന്റ് ഹെലിന ദ്വീപിനെ വിശേഷിപ്പിക്കാം.





28/10/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (124) ഡാം നാണയങ്ങള്‍ - Kabul


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
124



26/10/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (123) ഡാം നാണയങ്ങള്‍ - Jaunpur-6


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
123



25/10/2019- തീപ്പെട്ടി ശേഖരണം- ഗോവ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
61
   
ഗോവ

വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ  ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യ യുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ് ഗോവ. ഇന്ത്യ യുടെ പടിഞ്ഞാറൻ തീര പ്രദേശത്തെ  കൊങ്കൺ മേഖലയിലാണ്‌ ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌.  മഹാരാഷ്ട്ര, കർണ്ണാടകഎന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ.ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക്‌ ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത്‌ ഈ കൊച്ചു സംസ്ഥാനമാണ്‌.

പനാജിയാണ്‌ ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി  വാസ്കോ എന്നും വിളിക്കുന്ന  വാസ്കോഡ ഗാമയാണ്‌ ഗോവയിലെ ഏറ്റവും വലിയ പട്ടണം. ഒരു ഗോവൻ നഗരമായ മഡ്ഗാവ് ഇന്നും പോർച്ചുഗീസ് അടയാളങ്ങൾ ഉള്ള ഒരു നഗരമായി അവശേഷിക്കുന്നു. പ്രശസ്തമായ ഗോവൻ കടൽ തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ്‌ ഗോവ.കിഴക്കിന്റെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്.

1510 നവംബർ 25-ന് പോർച്ചുഗീസ് സാഹസികനായ അൽഫോൺസോ ദെ ആൽബുക്കർക്ക് ഇവിടെ എത്തിയതിനുശേഷം അവരുടെ കൈയിലും സ്ഥലം അകപ്പെട്ടു. 18-ആം ശതകത്തോടെ ഗോവ പൂർണമായും പോർച്ചുഗീസ് ഭരണത്തിലായിക്കഴിഞ്ഞിരുന്നു.200 വർഷങ്ങൾ കോണ്ട് ഏതാണ്ട് 6 മൈൽ ചുറ്റളവിൽ നഗരം വികസിച്ചു. ഇവിടെ ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളും അവർ പണിതു. സ്പാനിഷ് ജസ്യൂട്ട്  പാതിരിയായ  ഫ്രാൻസിസ് സേവ്യർ 1542-ൽ ഗോവയിലെത്തി പോർച്ച്ഗീസ് സഹായത്തോടുകൂടി ഇക്കാലത്ത് ഇദ്ദേഹം ഗോവയൊന്നടങ്കം ക്രൈസ്തവവൽക്കരിച്ചു. ഗോവയിൽ ഇക്കാലത്ത് നില നിന്നിരുന്ന മത ശിക്ഷാ രീതികൾ കുപ്രസിദ്ധമാണ്. മത പീഡനങ്ങളും നിർബന്ധിത മത പരിവർത്തനങ്ങളും ഭയന്ന് നിരവധി കൊങ്കിണി സമുദായക്കാർ കേരളം ഉൾപ്പെടെ ഉള്ള  ദേശങ്ങളിലേക്ക് ഇക്കാലത്ത് ആണ് പലായനം നടത്തിയത്.1552 ൽ കത്തോലിക്ക സഭയുടെ വിശുദ്ധരിലൊരാളായ ഫ്രാൻസിസ് സേവ്യർ ഇവിടെയാണ് അന്തരിച്ചതും.

1961-ൽ ഇന്ത്യയിലേക്ക് ചേർക്കപ്പെടുന്നതു വരെ ഏതാണ്ട് 450 വർഷത്തോളം ഗോവ പോർച്ചുഗീസ് കോളനിയായിരുന്നു. ഇത് ചരിത്രത്തിലെ തന്നെ എറ്റവുമധികം നീണ്ടു നിന്ന കോളനി കാലഘട്ടമാകുന്നു ടിഷ്യൂവറി ദ്വീപിലാണ്‌ പഴയ നഗരം (ഓൾഡ് ഗോവ) നിലനിന്നിരുന്നത്. ഇതിനെ കിഴക്കിലെ ലിസ്ബൺ എന്നാണ്‌ അറിയപ്പെട്ടിരുന്നത്. വെള്ള പൂശിയ പള്ളികൾ പഴയകലത്തിന്റെ പ്രതാപം വിളിച്ചോതിക്കൊണ്ട് ഓൾഡ് ഗോവ യിൽ ഇന്നും നിലനിൽക്കുന്നുണ്ട്. അൽബുക്കർക്കിന്റെ കൊട്ടാരം അടക്കമുള്ള കോട്ടകളും മറ്റു കെട്ടിടങ്ങളും കാടു പിടീച്ച് നശീച്ചു. ജസ്യൂട്ട് വാസ്തുവിദ്യയുടെ ദൃഷ്ടാന്തമായ കാസാ പ്രൊഫസ്സാ ബോം ജീസസ് എന്ന കത്തീഡ്രൽ ഇന്നും അവിടെ നിലനിൽക്കുന്നു. ഫ്രാൻസിസ് സേവ്യർ പുണ്യവാളന്റെ ശവശരീരം അടക്കം ചെയ്തിരിക്കുന്നത് ഈ ദേവാലയത്തിലാണ്‌.

എന്റെ ശേഖരണത്തിലെ ഗോവ എന്നെഴുതിയ തീപ്പെട്ടി ചുവടെ ചേർക്കുന്നു.


24/10/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (122) ഡാം നാണയങ്ങള്‍ - Jaunpur-5


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
122



23/10/2019- ANCIENT INDIAN COINS- Sikh Empire


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
41

Sikh Empire

The coinage was introduced under the leadership of Baba Bandha Singh Bahadur (1710 - 1715 AD). 

The use of the coins reached its height at the time of Maharaja Renjit Singh, who was the founder of the Sikh Empire (1799 - 1849 AD). Interestingly none of the coins issued bore his name. They were dedicated to the first Sikh guru, Guru Nanak Devji.
Most of the coins bore the symbol of banyan leaf, being the symbol of the empire. Other symbols included sword, dagger, and lotus.  The script used was Persian, with words significance in Nagari. 

The Sikh coins were called by different names and had a history too. 
Nanashahi coins  - First issued from Lahore, Amritsar and later Multan and had the name of Guru Nanakji inscribed on them. 
Gobindshahi coins - Coins issued in the name of Guru Gobindsinghji.
Morashahi coins - issued in the name of Mora, a dancing girl whom Ranjit Singjhi took as one of his queens. These coins were not recognised by the Akaal Thakt.
Rajeshahi coins - coins issued by Patiala ruler Ala Singh (nicknamed Raja).
and Mahmmudshahi coins. 

The coinage of one province was not legal tender in other provinces of the empire. 
The coins issued by Sher Singh, son of Ranjit Singhji were not accepted by Akaal Thakt, as they bore the legend "Akaal Sahai Sher Singh" instead of the usual legend "Akaal Sahai Guru Nanakji". 
On the annexation of the empire by the British in 1849 AD, most of the coins were confiscated and melted. The Sikh coins were declared to be a dead currency unlike the coins of the kingdoms that were in circulation till the declaration of independence. 

The coin below is attributed to the Nanakshahi category. 

Specifics of the coin shown below 

Denomination  - Rupee 
Weight  - 11.05 gms 
Obverse  - Persian inscript with banyan leaf 
Reverse  - Persian inscript and "Om" in Nagari 
Mint  - Amritsar



22/10/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- വാനുവാട്ടു


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
11
   
വാനുവാട്ടു

ദക്ഷിണ പസഫിക് മഹാസമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമാണ് വാനുവാട്ടു. ഔദ്യോഗികമായി ദി റിപ്പബ്ലിക് ഓഫ് വാനുവാട്ടു ( റിപാബ്ലിക് ബ്ലോങ്ക് വാനുവാട്ടു) എന്നും ഈ രാജ്യം അറിയപ്പെടുന്നു. അഗ്നിപർവതപ്രവർത്തനത്താലുണ്ടായഒരുദ്വീപസമൂഹമാണിത്. 

ഓസ്ട്രേലിയയിൽ നിന്ന്1750 കിലോമീറ്റർ കിഴക്കും ഫിജിക്ക്പടിഞ്ഞാറും, സോളമൻ ദ്വീപുകൾക്ക്തെക്കുകിഴക്കും, ന്യൂഗിനിക്ക്തെക്കുകിഴക്കുമാണ് ഈ ദ്വീപുകളുടെ സ്ഥാനം ഭൂമി" അല്ലെങ്കിൽ "വീട്" എന്നർത്ഥം വരുന്ന വാനുവ എന്ന പദത്തിൽ നിന്നാണ് വാനുവാട്ടു എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. പല ഓസ്ട്രണേഷ്യൻ ഭാഷകളിലും ഈ പദം നിലവിലുണ്ട്.ടു എന്ന വാക്കിന്റെ അർത്ഥം നിൽക്കുക എന്നാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനെയാണ് ഈ രണ്ടു പദങ്ങളും ഒരുമിച്ചുപയോഗിക്കുമ്പോൾ വിവക്ഷിക്കുന്നത്.സ്പെയിനിനു വേണ്ടി പര്യവേഷണം നടത്തുകയായിരുന്ന പോർച്ചുഗീസ്നാവികനായ പെഡ്രോ ഫെർനാൺഡസ് ഡെ ക്വൈറോസ് 1606-ൽ ദ്വീപ് സന്ദർശിച്ചപ്പോഴാണ് യൂറോപ്യന്മാർ ഈ ദ്വീപുകളെപ്പറ്റി ആദ്യം അറിയുന്നത്. ഓസ്ട്രേലിയയിലെത്തി എന്നാണ് അദ്ദേഹം കരുതിയത്. ഇതിനുശേഷം ഇവിടെ യൂറോപ്യന്മാരെത്തിയത് 1768-ലാണ്. ലൂയിസ് അന്റോണീൻ ഡെ ബോഗൈൻവില്ല ഈ ദ്വീപസമൂഹം വീണ്ടും "കണ്ടെത്തുകയായിരുന്നു". 1774-ൽ കാപ്റ്റൻ കുക്ക് ഈ ദ്വീപുകൾക്ക് ന്യൂ ഹെബ്രൈഡ്സ് എന്ന് പേരു നൽകി. സ്വാതന്ത്ര്യം വരെ ഈ പേര് ഉപയോഗത്തിലുണ്ടായിരുന്നു.1970-കളുടെ ആദ്യമാണ് രാജ്യത്തെ ആദ്യ രാഷ്ട്രീയപ്പാർട്ടി സ്ഥാപിക്കപ്പെട്ടത്. ന്യൂ ഹെബ്രൈഡ്സ് നാഷണൽ പാർട്ടിഎന്നായിരുന്നു ഇതിന്റെ ആദ്യ പേര്. സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു വാൾട്ടർ ലിനി. ഇദ്ദേഹം പിന്നീട് രാജ്യത്തെ പ്രധാനമന്ത്രിയായി. 1974-ൽ പാർട്ടിയുടെ പേര് വാനുആകു പാറ്റി എന്നാക്കി മാറ്റപ്പെട്ടു. 1980-ൽ ഹ്രസ്വമായ നാളികേരയുദ്ധത്തെ തുടർന്ന്,വാനുവാട്ടു എന്ന റിപ്പബ്ലിക് രൂപപ്പെട്ടു.വാനുവാട്ടുവിൽ നീണ്ട മഴക്കാലമാണുള്ളത്. ഏകദേശം എല്ലാ മാസത്തിലും നല്ല മഴയുണ്ടാകാറുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ചുഴലിക്കൊടുങ്കാറ്റുകൾ ഉണ്ടാകുന്നതും ഈ സമയത്തുതന്നെ.ദേശീയഭാഷ ബിസ്‌ലാമ ആണ്. ഔദ്യോഗിക ഭാഷകൾ ബിസ്‌ലാമ, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നിവയാണ്. പഠനത്തിനുപയോഗിക്കുന്ന പ്രധാന ഭാഷകൾ ഇംഗ്ലീഷും ഫ്രഞ്ചുമാണ്.ഇത് കൂടാതെ 113 പ്രാദേശികഭാഷകൾ വാനുവാടുവിൽ ഇപ്പോഴും സംസാരിക്കപ്പെടുന്നുണ്ട്. ജനസംഖ്യ വച്ചു നോക്കിയാൽ പ്രതിശീർഷക്കണക്കിൽ ഏറ്റവും കൂടുതൽ ഭാഷകളുള്ള രാജ്യമാണിത്.പോലീസിന് രണ്ടു വിഭാഗങ്ങളാണുള്ളത്: നിയമപാലനം നടത്തുന്ന വിഭാഗവും അർദ്ധസൈനികവിഭാഗവും (ഇതാണ് വാനുവാടുവിലെ സൈന്യം). പോർട്ട് വിലയിലും ലുഗാൻ വില്ലയിലുമായി രണ്ട് കമാന്റുകൾക്ക് കീഴിൽ മൊത്തം 547 പോലീസുദ്യോഗസ്ഥരാണ് ഇവിടെ ആകെയുള്ളത്. നിയന്ത്രണസംവിധാനമുള്ള (കമാന്റ്) രണ്ട് സ്റ്റേഷനുകൾ കൂടാതെ നാൽ ദ്വിതീയ പോലീസ് സ്റ്റേഷനുകളും എട്ടു പോലീസ് പോസ്റ്റുകളും ദ്വീപസമൂഹത്തിൽ നിലവിലുണ്ട്. പല ദ്വീപുകളിലും പോലീസ് സംവിധാനം നിലവിലില്ല. ചില ദ്വീപുകളിൽ നിന്ന് പോലീസിനെ ഒരു കാര്യം അറിയിക്കാൻ തന്നെ ദിവസങ്ങളെടുക്കും.






21/10/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (121) ഡാം നാണയങ്ങള്‍ - Jaunpur-4


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
121


19/10/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (120) ഡാം നാണയങ്ങള്‍ - Jaunpur-3


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
120


18/10/2019- തീപ്പെട്ടി ശേഖരണം- ഇൻസാറ്റ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
60
   
ഇൻസാറ്റ്

ഭാരതത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾക്കും, കാലാവസ്ഥാ നിരീക്ഷണത്തിനും മറ്റുമായി  ഇസ്രോ വിക്ഷേപിച്ചിട്ടുള്ള വിവിധോദ്ദേശ  ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ  പരമ്പര ആണ് Indian National Satellite System (ഇന്ത്യൻ ദേശീയ ഉപഗ്രഹ സംവിധാനം) എന്നതിന്റെ ചുരുക്കപ്പേരാണ് ഇൻസാറ്റ്. (NSAT).1983ൽകമ്മീഷൻ ചെയ്യപ്പെട്ട ഇൻസാറ്റ് പരമ്പരയാണ് ഏഷ്യാ-പസിഫിക് മേഖലയിലെ ഏറ്റവും വലിയ സ്വദേശീയ വാർത്താവിനിമയ ശൃംഖല. ഈ പരമ്പരയിലെ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങൾ ഇൻസാറ്റ്-2E, ഇൻസാറ്റ്-3A, ഇൻസാറ്റ്-3B, ഇൻസാറ്റ്-3C, ഇൻസാറ്റ്-3E, കല്പന-1 (മെറ്റ്സാറ്റ്), ജിസാറ്റ്-2, എഡ്യൂസാറ്റ്(ജിസാറ്റ്-3) ഇൻസാറ്റ്-4A എന്നിവയാണ്.

ഇൻസാറ്റ് പരമ്പരയിലെ ഉപഗ്രഹങ്ങൾ ടെലിവിഷൻ ചാനലുകൾക്കും മറ്റു വാർത്താ വിനിമയ ഉപാധികൾക്കുമായി അനവധി ട്രാൻസ്പോണ്ടറുകൾ (ഏകദേശം 150-ഓളം) വിവിധ ബാൻഡുകളിലായി നൽകുന്നുണ്ട്. ഈ പരമ്പരയിലെ ചില ഉപഗ്രഹങ്ങളിൽ കാലാവസ്ഥാ പഠനങ്ങൾക്കായി ഹൈ റെസല്യൂഷൻ റേഡിയോമീറ്റർ, സിസിഡി കാമറകൾ തുടങ്ങിയ ആധുനിക ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. ഈ ഉപഗ്രഹങ്ങളിൽ ദക്ഷിണേഷ്യാ-ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ അപകടത്തിൽ പെടുന്ന കപ്പലുകളിൽനിന്നും മറ്റുമുള്ള സിഗ്നലുകൾ സ്വീകരിക്കാനായുള്ള ട്രാൻസ്പോണ്ടറുകളുമുണ്ട്. കോസ്പാസ്-സർസാറ്റ് പദ്ധതിയിലെ അംഗമായ ഇസ്രോ ഈ ഉപഗ്രഹങ്ങളുടെ സഹായത്താൽ അപകടത്തിൽ പെട്ട കപ്പലുകളെയും മറ്റും കണ്ടുപിടിക്കാനും രക്ഷാനടപടികൾ കൈക്കൊള്ളാനും സഹായിക്കാറുണ്ട്.

എന്റെ ശേഖരണത്തിലെ ഇൻസാറ്റിന്റെ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു....







17/10/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (119) ഡാം നാണയങ്ങള്‍ - Jaunpur-2


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
119