16/10/2019

24/09/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഗാലപ്പഗോസ് ദ്വീപുകൾ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
07
   
ഗാലപ്പഗോസ് ദ്വീപുകൾ

എക്വ‍‍ഡോറിൽ നിന്ന് 965 കിലോമീറ്റർ അകലെയായി പസഫിക് സമുദ്രത്തിൽ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്. ഭൂകമ്പ ലാവയാൽ രൂപപ്പെട്ടിട്ടുള്ള 7 ദീപുകളുടെ കൂട്ടമാണ്‌ഇത്. പതിനാറാം നൂറ്റാണ്ടിൽ സ്പാനീഷ് സമുദ്ര പര്യവേഷകരാണ് ഈ ദീപസമൂഹങ്ങൾ കണ്ടെത്തിയത്.പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ പേരിനാൽ പ്രശസ്തവുമാണ് ‘ഗാലപ്പഗോസ് ദ്വീപുകൾ’. ഡാർവിൻസ് ഐലൻഡ് എന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നതു തന്നെ. ലോകത്ത് മറ്റൊരിടത്തും കാണാത്ത 1300 തരം ജീവികളെ ഗാലപ്പഗോസിൽ മാത്രം കണ്ടെത്തിയിട്ടുണ്ട്. അതിനാൽത്തന്നെ ജൈവവൈവിധ്യത്തിന്റെ ഖനിയാണ് ഈ അപൂർവ ദ്വീപ്. ഇക്വഡോറിൽ നിന്ന് 906 കിലോമീറ്റർ മാറിയാണ് ദ്വീപിന്റെ സ്ഥാനം. ഇപ്പോഴും ദ്വീപിലെ പല ഭാഗങ്ങളിലും മനുഷ്യന്റെ കാൽപ്പാടുകൾ പതിഞ്ഞിട്ടില്ല. 97 ശതമാനം പ്രദേശവും മനുഷ്യരെ കടത്താതെ സംരക്ഷിച്ചു നിർത്തിയിരിക്കുകയാണ്. 

അതേസമയം ടൂറിസത്തിന്റെ ഭാഗമായി വൻതോതിലാണു ജനം ഇങ്ങോട്ടേക്കൊഴുകുന്നത്. പൈതൃകപ്രദേശമായി യുനെസ്കോ പ്രഖ്യാപിച്ചിട്ടുള്ള ഈ ദ്വീപിനു മനുഷ്യസാന്നിധ്യം ഭീഷണിയായതിനെത്തുടർന്ന് അതു സംബന്ധിച്ച അപകടത്തെപ്പറ്റി യുഎൻ 2007ൽ വ്യക്തമാക്കിയിരുന്നു. 1979ൽ ശരാശരി പ്രതിവർഷം 12,000 പേർ വന്ന സ്ഥാനത്ത് ഇന്ന് ഗാലപ്പഗോസ് ദ്വീപുകളിലേക്ക് ഓരോ വർഷവും എത്തുന്നത് മൂന്നു ലക്ഷം പേരാണ്. 


No comments:

Post a Comment