ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 10 |
അസെൻഷൻ ദ്വീപ്
തെക്കേ അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ ഒരു അഗ്നിപർവതദ്വീപാണ് അസെൻഷൻ ദ്വീപ്(Ascension Island ). ആഫ്രിക്കയിൽ നിന്നും 1,600 കിലോmetre (994 mi) ദൂരത്തിലും തെക്കേ അമേരിക്കയിൽ നിന്നും 2,250 കിലോmetre (1,398 mi) ദൂരത്തിലുമായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.ഇതിന്റെ തലസ്ഥാനം ജോർജ് ടൗൺ ആണ്. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷുമാണ് .പോർച്ചുഗീസ് നാവികനായ ജോവാ ദെ നോവായാണ് ഈ ദ്വീപ് കണ്ടെത്തിയത് (1501). 'അസെൻഷൻ ഡേ'യിൽ കരയ്ക്കിറങ്ങിയതിനെ ആസ്പദമാക്കിയാണ് ദ്വീപിന് ഈ പേര് നല്കപ്പെട്ടത്. 200 വർഷങ്ങൾക്കുശേഷം ബ്രിട്ടീഷ് പര്യവേക്ഷകനായ വില്യം ഡാംപിയറും സംഘവും കപ്പൽച്ഛേദത്തെത്തുടർന്ന് ഈ ദ്വീപിൽ രണ്ടു മാസത്തോളം തങ്ങി. നെപ്പോളിയനെ സെന്റ് ഫെലീനയിലേക്ക് നാടുകടത്തിയപ്പോൾ (1815) അസെൻഷൽ ദ്വീപ് ഒരു ബ്രിട്ടീഷ് നാവികസങ്കേതമായിത്തീർന്നു.
ഇതിന്റെ വിസ്തീർണം ഏകദേശം 91 ച.കി.മീ ആണ്. ഏറിയ ഭാഗവും നിമ്നോന്നതമായ ശൂന്യപ്രദേശമാണ്. ഏറ്റവും ഉയർന്ന ഭാഗമായ ഗ്രീൻ പർവതത്തിന് സമുദ്രനിരപ്പിൽനിന്നും സു. 875 മീ. ഉയരമുണ്ട്. ഏതാണ്ടു കോണാകൃതിയിൽ എഴുന്നുനില്ക്കുന്ന മൊട്ടക്കുന്നുകൾ ഇവിടെ ധാരാളം കാണാം. ബ്രിട്ടീഷ് കോളനിയായ സെന്റ് ഹെലീനയുടെ ഒരു സംരക്ഷിതപ്രദേശമാണ് ഈ ദ്വീപ്.

No comments:
Post a Comment