29/10/2019

22/10/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- വാനുവാട്ടു


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
11
   
വാനുവാട്ടു

ദക്ഷിണ പസഫിക് മഹാസമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമാണ് വാനുവാട്ടു. ഔദ്യോഗികമായി ദി റിപ്പബ്ലിക് ഓഫ് വാനുവാട്ടു ( റിപാബ്ലിക് ബ്ലോങ്ക് വാനുവാട്ടു) എന്നും ഈ രാജ്യം അറിയപ്പെടുന്നു. അഗ്നിപർവതപ്രവർത്തനത്താലുണ്ടായഒരുദ്വീപസമൂഹമാണിത്. 

ഓസ്ട്രേലിയയിൽ നിന്ന്1750 കിലോമീറ്റർ കിഴക്കും ഫിജിക്ക്പടിഞ്ഞാറും, സോളമൻ ദ്വീപുകൾക്ക്തെക്കുകിഴക്കും, ന്യൂഗിനിക്ക്തെക്കുകിഴക്കുമാണ് ഈ ദ്വീപുകളുടെ സ്ഥാനം ഭൂമി" അല്ലെങ്കിൽ "വീട്" എന്നർത്ഥം വരുന്ന വാനുവ എന്ന പദത്തിൽ നിന്നാണ് വാനുവാട്ടു എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. പല ഓസ്ട്രണേഷ്യൻ ഭാഷകളിലും ഈ പദം നിലവിലുണ്ട്.ടു എന്ന വാക്കിന്റെ അർത്ഥം നിൽക്കുക എന്നാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനെയാണ് ഈ രണ്ടു പദങ്ങളും ഒരുമിച്ചുപയോഗിക്കുമ്പോൾ വിവക്ഷിക്കുന്നത്.സ്പെയിനിനു വേണ്ടി പര്യവേഷണം നടത്തുകയായിരുന്ന പോർച്ചുഗീസ്നാവികനായ പെഡ്രോ ഫെർനാൺഡസ് ഡെ ക്വൈറോസ് 1606-ൽ ദ്വീപ് സന്ദർശിച്ചപ്പോഴാണ് യൂറോപ്യന്മാർ ഈ ദ്വീപുകളെപ്പറ്റി ആദ്യം അറിയുന്നത്. ഓസ്ട്രേലിയയിലെത്തി എന്നാണ് അദ്ദേഹം കരുതിയത്. ഇതിനുശേഷം ഇവിടെ യൂറോപ്യന്മാരെത്തിയത് 1768-ലാണ്. ലൂയിസ് അന്റോണീൻ ഡെ ബോഗൈൻവില്ല ഈ ദ്വീപസമൂഹം വീണ്ടും "കണ്ടെത്തുകയായിരുന്നു". 1774-ൽ കാപ്റ്റൻ കുക്ക് ഈ ദ്വീപുകൾക്ക് ന്യൂ ഹെബ്രൈഡ്സ് എന്ന് പേരു നൽകി. സ്വാതന്ത്ര്യം വരെ ഈ പേര് ഉപയോഗത്തിലുണ്ടായിരുന്നു.1970-കളുടെ ആദ്യമാണ് രാജ്യത്തെ ആദ്യ രാഷ്ട്രീയപ്പാർട്ടി സ്ഥാപിക്കപ്പെട്ടത്. ന്യൂ ഹെബ്രൈഡ്സ് നാഷണൽ പാർട്ടിഎന്നായിരുന്നു ഇതിന്റെ ആദ്യ പേര്. സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു വാൾട്ടർ ലിനി. ഇദ്ദേഹം പിന്നീട് രാജ്യത്തെ പ്രധാനമന്ത്രിയായി. 1974-ൽ പാർട്ടിയുടെ പേര് വാനുആകു പാറ്റി എന്നാക്കി മാറ്റപ്പെട്ടു. 1980-ൽ ഹ്രസ്വമായ നാളികേരയുദ്ധത്തെ തുടർന്ന്,വാനുവാട്ടു എന്ന റിപ്പബ്ലിക് രൂപപ്പെട്ടു.വാനുവാട്ടുവിൽ നീണ്ട മഴക്കാലമാണുള്ളത്. ഏകദേശം എല്ലാ മാസത്തിലും നല്ല മഴയുണ്ടാകാറുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ചുഴലിക്കൊടുങ്കാറ്റുകൾ ഉണ്ടാകുന്നതും ഈ സമയത്തുതന്നെ.ദേശീയഭാഷ ബിസ്‌ലാമ ആണ്. ഔദ്യോഗിക ഭാഷകൾ ബിസ്‌ലാമ, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നിവയാണ്. പഠനത്തിനുപയോഗിക്കുന്ന പ്രധാന ഭാഷകൾ ഇംഗ്ലീഷും ഫ്രഞ്ചുമാണ്.ഇത് കൂടാതെ 113 പ്രാദേശികഭാഷകൾ വാനുവാടുവിൽ ഇപ്പോഴും സംസാരിക്കപ്പെടുന്നുണ്ട്. ജനസംഖ്യ വച്ചു നോക്കിയാൽ പ്രതിശീർഷക്കണക്കിൽ ഏറ്റവും കൂടുതൽ ഭാഷകളുള്ള രാജ്യമാണിത്.പോലീസിന് രണ്ടു വിഭാഗങ്ങളാണുള്ളത്: നിയമപാലനം നടത്തുന്ന വിഭാഗവും അർദ്ധസൈനികവിഭാഗവും (ഇതാണ് വാനുവാടുവിലെ സൈന്യം). പോർട്ട് വിലയിലും ലുഗാൻ വില്ലയിലുമായി രണ്ട് കമാന്റുകൾക്ക് കീഴിൽ മൊത്തം 547 പോലീസുദ്യോഗസ്ഥരാണ് ഇവിടെ ആകെയുള്ളത്. നിയന്ത്രണസംവിധാനമുള്ള (കമാന്റ്) രണ്ട് സ്റ്റേഷനുകൾ കൂടാതെ നാൽ ദ്വിതീയ പോലീസ് സ്റ്റേഷനുകളും എട്ടു പോലീസ് പോസ്റ്റുകളും ദ്വീപസമൂഹത്തിൽ നിലവിലുണ്ട്. പല ദ്വീപുകളിലും പോലീസ് സംവിധാനം നിലവിലില്ല. ചില ദ്വീപുകളിൽ നിന്ന് പോലീസിനെ ഒരു കാര്യം അറിയിക്കാൻ തന്നെ ദിവസങ്ങളെടുക്കും.






No comments:

Post a Comment