ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 09 |
ക്രിസ്മസ് ദ്വീപ്
1643-ലെ ക്രിസ്മസ് ദിനത്തിലാണ്, പാറക്കെട്ടുകൾ നിറഞ്ഞതെങ്കിലും മനോഹരമായ ആ തീരത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ 'റോയൽ മാരി' നങ്കൂരമിട്ടത്. കരയിലെത്തിയ ക്യാപ്റ്റൻ വില്യം മൈനേർസ് ആ കൊച്ചുദ്വീപിന്റെ ജൈവവൈവിധ്യം തിരിച്ചറിഞ്ഞ് അദ്ഭുതംപൂണ്ടു. പിന്നെ ശാന്തിയുടെ ദൂതനായ ദൈവപുത്രന്റെ ആ ജന്മദിനത്തെ ഓർക്കാൻ 135 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപിന് 'ക്രിസ്മസ് ദ്വീപ്' എന്നുപേരിട്ടു. അങ്ങനെ ക്രിസ്തുവിന്റെ പിറവി ആഘോഷിക്കുന്ന വിശുദ്ധദിനത്തിന്റെ പേരിൽ ലോകത്ത് ഒരു ഭൂപ്രദേശമായി. പടിഞ്ഞാറൻ ഓസ്ട്രേലിയൻസംസ്ഥാനമായ പെർത്തിൽനിന്ന് 2600 കിലോമീറ്റർ കിഴക്കുപടിഞ്ഞാറായാണ് ക്രിസ്മസ് ദ്വീപ് സ്ഥിതിചെയ്യുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽനിന്ന് ബ്രിട്ടീഷ് ഭരണത്തിലേക്കും തുടർന്ന് ജപ്പാന്റെ അധീനതയിലേക്കും ദ്വീപിന്റെ ഉടമസ്ഥത മാറി. ബ്രിട്ടിഷ് കോളനിയായിരുന്ന സിങ്കപ്പൂരായി ക്രിസ്മസ് ദ്വീപിന്റെ പിന്നീടുള്ള ഭരണാധിപർ. തുടർന്ന് ഓസ്ട്രേലിയക്ക് 20 ദശലക്ഷം ഡോളറിന് ദ്വീപ് കൈമാറി.
17-ാം നൂറ്റാണ്ടിൽ കണ്ടെത്തിയെങ്കിലും 19-ാം നൂറ്റാണ്ടുവരെ അവിടെ ഫോസ്ഫേറ്റ് ഖനനംപോലുള്ള പ്രവർത്തനങ്ങൾമാത്രമേ നടന്നുള്ളൂ. 19-ാം നൂറ്റാണ്ടിലാണ് ജനവാസം തുടങ്ങിയത്. ഇപ്പോൾ ജനസംഖ്യ 2,100-നടുത്ത്. മലേഷ്യൻ ചൈനക്കാർ, മലായികൾ, യൂറോപ്പിൽനിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിവന്നവരുടെ പിന്മുറക്കാർ ഇവരാണ് അന്തേവാസികൾ. ബുദ്ധമതക്കാരും കൺഫ്യൂഷസിന്റെ അനുയായികളും മുതൽ ക്രിസ്ത്യാനികൾവരെ ഇവിടെ ഇടകലർന്നുജീവിക്കുന്നു. ഇംഗ്ലീഷും ചൈനീസുമാണ് ഭാഷകൾ. ഓസ്ട്രേലിയയുടെ കീഴിലാണ് ഇപ്പോൾ ഈ പ്രദേശം.
ഉഷ്ണമേഖലാപ്രദേശമായ ക്രിസ്മസ് ദ്വീപ് ജൈവവൈവിധ്യത്താൽ സമ്പുഷ്ടമാണ്. വംശനാശം വന്നുകൊണ്ടിരിക്കുന്ന ചുവന്ന ഞണ്ടുകളാണ് ഇതിൽ പ്രധാനം. ഒരുകാലത്ത് നാലരക്കോടിയോളം ചുവന്ന ഞണ്ടുകളെ ഇവിടെ കണ്ടെത്തിയിരുന്നു. ഇപ്പോഴത് പകുതിയോളമായി ചുരുങ്ങിയെന്നാണ് കണ്ടെത്തൽ.

No comments:
Post a Comment