ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 58 |
ടെലിഫോൺ
വിദൂര ആശയ വിനിമയത്തിനായി ശബ്ദം ഒരേ സമയം അയയ്ക്കുവാനും സ്വീകരിക്കുവാനും വേണ്ടി രൂപകല്പന ചെയ്ത ഉപകരണം ആണ് ടെലിഫോൺ അഥവാ ദൂരഭാഷണി. മനുഷ്യശബ്ദത്തിന്റെ ശബ്ദതരംഗങ്ങളെ വിദ്യുച്ഛക്തി സംബന്ധമായ കറന്റിന്റെ പൾസുകളാക്കി രൂപാന്തരപ്പെടുത്തി ക്കൊണ്ട് അത് സംപ്രേക്ഷണം ചെയ്യുകയും, പിന്നീട് ഇതേ കറന്റിനെ ശബ്ദമാക്കി പുന:സൃഷ്ടിക്കുകയും ചെയ്യുന്നു. ടെലിഫോണുകൾ പ്രവർത്തിക്കുന്നത് വൈദ്യുതി തരംഗങ്ങളുടെയും സങ്കീർണ്ണമായ ടെലിഫോൺ ശൃംഖലകളുടെയും സഹായത്തോടെയാണ്.
ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞൻ ആണ് അലക്സാണ്ടർ ഗ്രഹാം ബെൽ (മാർച്ച് 3, 1847 - ഓഗസ്റ്റ് 2, 1922) സ്കോട്ട്‌ലാന്റിലെഎഡിൻബറോയിലാണ് ഇദ്ദേഹം ജനിച്ചത്. ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും ഉച്ചാരണ ശാസ്ത്രവും ആയി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ബധിരരായിരുന്നു. ഈ വസ്തുതകൾ ബെല്ലിന്റെ പ്രവർത്തനങ്ങളെ വളരെയധികം സ്വാധീനിച്ചു. കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു. 1876-ൽ ഇദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി. 75-ആം വയസിൽ -1922 ഓഗസ്റ്റ് 2ന്- കാനഡയിലെ നോവ സ്കോട്ടിയയിൽവച്ച്അന്തരിച്ചു.
ശബ്ദം കടത്തിവിടുന്നതിനായി വികസിപ്പിച്ചെടുത്ത ടെലിഫോൺ ശൃഖലകൾ ഇന്ന് ശബ്ദത്തിനു പുറമേ മറ്റു വിവരങ്ങൾ കൈമാറുന്നതിനും, കമ്പ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്.
എന്റെ ശേഖരണത്തിലെ ടെലിഫോണിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.......

No comments:
Post a Comment