ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 12 |
സെന്റ് ഹെലീന
ദക്ഷിണ അറ്റ്ലാൻറ്റിക്കിന്റെ ഏതാണ്ട് ഒത്തനടുവിലാണ് സെയിന്റ് ഹെലിന ദ്വീപിന്റെ സ്ഥാനം.17-ാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ സെന്റ് ഹെലീന ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ ആയിരുന്നു. ഏതാണ്ട് 5,100 പേരുള്ള ഒരു ചെറിയ ജനതയാണ് ഇവിടെ ഉള്ളത്. യൂറോപ്യൻ-ഏഷ്യൻ-ആഫ്രിക്കൻ ഉത്ഭവമുള്ള ആളുകളുടെ ഒരു മിശ്രിത കൂട്ടമാണത്. . നെപ്പോളിയൻ തടവിൽകഴിഞ്ഞ സ്ഥലമെന്നപേരിൽ നമുക്ക് ഈ ദ്വീപ് നേരത്തേതന്നെ പരിചിതമാണ് . ഭൂമിയിലെ തികച്ചും ഒറ്റപ്പെട്ട ദ്വീപുകളിൽ ഒന്നാണ് സെയ്ന്റ് ഹെലിന . ജൈവവൈവിധ്യം കാരണം ബ്രിട്ടീഷ് ഗാലപ്പഗോസ് എന്നാണ് ഈ ദ്വീപിനെ ഗവേഷകർ വിളിക്കുന്നത് . ലോകത്തേറ്റവും കൂടുതൽ തിമിംഗലസ്രാവുകളും വിവിധയിനം ഡോൾഫിനുകളും ഈ ദ്വീപിനു സമീപമുള്ള കടലില്‍ കൂട്ടമായി കാണപ്പെടുന്നു .ദ്വീപിൽ ഉടനീളം ഇംഗ്ലീഷാണ് ഉപയോഗിക്കുന്നതെങ്കിലും ഉച്ചാരണം വിഭിന്നമാണ്. ഇവിടെ വിമാനത്താവളം ഇല്ല. പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗം കപ്പലാണ്. ദക്ഷിണാഫ്രിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും പതിവായി കപ്പൽ സഞ്ചാരം ഉണ്ട്. ഉപഗ്രഹ ടെലിവിഷൻ സംപ്രേഷണം ഇവിടെ ലഭ്യമായത് 1990-കളുടെ മധ്യത്തിൽ മാത്രമാണ്‌ജുറാസിക് കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ആകാശക്കാഴ്ചയാണ് സെയിന്റ് ഹെലിന ദ്വീപിനുള്ളത് . ആയിരത്തയഞ്ഞൂറുകളിൽ മാത്രമാണ് ഈ ദ്വീപ് മനുഷ്യശ്രദ്ധയിൽപ്പെട്ടതുതന്നെ ! അതുകൊണ്ടുതന്നെ മറ്റുസ്ഥലങ്ങളിൽ കാണപ്പെടാത്ത അനേകം സസ്യ -ജീവി വർഗ്ഗങ്ങൾ ഇപ്പോഴും ഇവിടെ ജീവിക്കുന്നുണ്ട് .. കടൽ വിഭവങ്ങളാണ് മുഖ്യആഹാരം . ദ്വീപിൽ നിന്നു തൊട്ടടുത്ത വൻകരയിലേക്ക് ഏതു ദിശയിൽ പോയാലും രണ്ടായിരം കിലോമീറ്റർ ദൂരമുണ്ട് ! അതിനാൽ ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിലൊന്നായി സെയിന്റ് ഹെലിന ദ്വീപിനെ വിശേഷിപ്പിക്കാം.
No comments:
Post a Comment