ഇന്ത്യയുടെ വടക്ക് പടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ് പഞ്ചാബ്. അഞ്ച് നദികളുടെ നാട് എന്ന അപര നാമത്തിലും അറിയപ്പെടുന്നു. പഞ്ചാബ് .ബിയാസ്, രവി, സത്‌ലജ്, ചെനാബ്, ഝലം എന്നിവയാണ് ഈ നദികൾ ഇന്ത്യയിലും പാകിസ്താനിലുമായി വ്യാപിച്ചു കിടക്കുന്ന ഭൂപ്രദേശമാണ് . എല്ലാം സിന്ധു നദി യുടെ പോഷക നദികളാണ്. 1947 ൽ ബ്രിട്ടീഷ് പ്രവിശ്യ രണ്ടായി വീതിക്കപ്പെട്ടു. പാകിസ്താനിലുൾപ്പെട്ട പടിഞ്ഞാറൻ പഞ്ചാബും ഇന്ത്യയിലെ കിഴക്കൻ പഞ്ചാബും. ഇന്ത്യൻ പഞ്ചാബ് പിന്നീട് പല ഘട്ടങ്ങളിലായി പഞ്ചാബ്, ഹിമാചൽപ്രദേശ് ഹരിയാന എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു. പ്രദേശത്തിന്റെ ഭൂരിഭാഗവും ഇന്നത്തെ പാകിസ്താനിലാണ്.വടക്ക് പീർ-പഞ്ചൽ മലനിരകൾ, തെക്കും തെക്കു പടിഞ്ഞാറുമായി അരാവലി മലനിരകൾ, വടക്കുകിഴക്ക് ഹിമാലയൻ നിരകൾ, കിഴക്ക് യുമനാനദി പടിഞ്ഞാറും വടക്കു പടിഞ്ഞാറും സിന്ധു നദി എന്നിങ്ങനെയാണ് പഞ്ചാബ് ഭൂപ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ അതിരുകൾ.ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഹരിയാനഎന്നിവയാണ് അയൽ സംസ്ഥാനങ്ങൾ.
പഞ്ചാബിന് സുദീർഘമായ ചരിത്രവും സമ്പന്നമായ സാംസ്കാരിക പാരമ്പര്യവുമുണ്ട്. പഞ്ചാബിലെ ജനങ്ങൾ പഞ്ചാബി ഭാഷ സംസാരിക്കുന്നു. പഞ്ചാബികൾ എന്ന് ഇവർ അറിയപ്പെടുന്നു. പഞ്ചാബിലെ പ്രധാന മതങ്ങൾ ഇസ്ലാം , സിഖ് മതം, ഹിന്ദുമതം, ക്രിസ്തുമതം എന്നിവയാണ്.
പൊതുവേ വരണ്ട കാലാവസ്ഥ ആണ് ഇവിടെ ഹിമാലയൻ അടിവാരങ്ങളിലും സമുദ്രതീരത്തും കൂടിയതോതിലും സമതല പ്രദേശങ്ങളിൽ കുറഞ്ഞതോതിലും മഴ ലഭിക്കുന്നു. ശൈത്യകാലങ്ങളിൽ അതി കഠിനമായ തണുപ്പും, ചൂടു കാലങ്ങളിൽ അതി കഠിനമായ ചൂടും അനുഭവപ്പെടുന്നു. 1947 ൽ ബ്രിട്ടീഷ് പ്രവിശ്യ രണ്ടായി വീതിക്കപ്പെട്ടു. പാകിസ്താനിലുൾപ്പെട്ട പടിഞ്ഞാറൻ പഞ്ചാബും ഇന്ത്യയിലെ കിഴക്കൻ പഞ്ചാബും. ഇന്ത്യൻ പഞ്ചാബ് പിന്നീട് പല ഘട്ടങ്ങളിലായി പഞ്ചാബ്, ഹിമാചൽപ്രദേശ് ഹരിയാന എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു.
ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബ് വ്യാവസായികമായും കാർഷികപരമായും ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ധാന്യക്കലവറയായാണ് പഞ്ചാബ് അറിയപ്പെടുന്നത്. വനവിസ്തൃതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ് തുണിത്തരങ്ങൾ, തയ്യൽ യന്ത്രം, സ്‌പോർട്‌സ് ഉപകരണങ്ങൾ കാർഷിക ഉപകരണങ്ങൾ, വൈദ്യുതോപകരണങ്ങൾ, സൈക്കിൾ, പഞ്ചസാര, വളം തുടങ്ങിയവയാണ് പ്രധാന വ്യവസായങ്ങൾ. എന്റെ ശേഖരണത്തിൽ പഞ്ചാബ് എന്ന് എഴുതിയിട്ടുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു.