12/05/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (92) - ശ്രീലങ്ക

             

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
92

ശ്രീലങ്ക

ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്‌. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ 'സിലോൺ' എന്നായിരുന്നു ഔദ്യോഗികനാമം. സിംഹള ഭൂരിപക്ഷവും തമിഴ്‌ ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്‌. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക

മനോഹരമായ ബീച്ചുകളും ആയിരത്തോളം വര്‍ഷം പഴക്കമുള്ള ബുദ്ധ ക്ഷേത്രങ്ങളും വൈവിധ്യമാര്‍ന്ന വന്യജീവി വനമേഖകളും ആര്‍ക്കിയോളജി അത്ഭുതങ്ങളും ചേര്‍ന്നതാണ് ശ്രീലങ്ക എന്ന ദ്വീപ് രാഷ്ട്രം. സ്തൂപങ്ങളും ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും മറ്റുമൊക്കെ കാണുന്നതിന് പുറമെ നിരവധി സാഹസിക വിനോദങ്ങള്‍ക്കും ശ്രീലങ്ക അവസരമൊരുക്കുന്നു.ശ്രീലങ്കയെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ ലിഖിത പരാമർശമുള്ളത് രാമായണത്തിലാണ്. ബുദ്ധമത ഗ്രന്ഥങ്ങളായ മഹാവംശം, ദീപവംശം, എന്നിവയിൽ ശ്രീലങ്കയുടെ ചരിത്രം വെളിപ്പെടുത്തിയിട്ടുണ്ട്. രാമായണകാലത്തിന്നും മുമ്പു തന്നെ ശ്രീലങ്കയിൽ ജനവാസമുണ്ടായിരുന്നു. ഒന്നേകാൽ ലക്ഷം വർഷം മുമ്പേ ശ്രീലങ്കയിൽ മനുഷ്യൻ ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷഷകരുടെ പക്കലുള്ള തെളിവുകൾ വ്യക്തമാക്കുന്നു. ഈ ആദിമവാസികളുടെ ശവകുടീരങ്ങളും തെക്കേ ഇൻഡ്യയിലെ ദ്രാവിഡരുടെതുമായി വളരെ സാദ്യശ്യമുണ്ട്. ബി.സി.ആറാം നൂറ്റാണ്ടു മുതൽ ഇൻഡ്യയിൽ നിന്നുള്ള ഇൻഡോ- ആര്യൻ ജനസമൂഹം കുടിയേറാൻ തുടങ്ങിയതോടെയാണ് ശ്രീലങ്കയുടെ ലിഖിത ചരിത്രം തുടങ്ങുന്നത്. കറുവപ്പട്ട (Cinnamon)യുടെ ജൻമദേശം ശ്രീലങ്കയാണന്ന് കരുതപ്പെടുന്നു.ബി.സി. 1500-ൽ ശ്രീലങ്കയിൽ നിന്നും കറുവപ്പട്ട ഈജിപ്തിലേക്ക് എത്തിയിരുന്നു.1948 ഫെബ്രുവരി 4-നാണ്‌ ശ്രീലങ്ക, കോമൺവെൽത്ത് ഓഫ് സിലോൺ എന്ന പേരിൽ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായത്.തേയില ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നാട് . സിംഹള . തമിഴ് വംശജർ ആണ് ജനങ്ങൾ . മതം. ബുദ്ധമതം. ഹിന്ദു മതം . ക്രിസ്തുമതം. ഇസ്‌ലാം. ഭാഷ. സിംഹള . തമിഴ് . തലസ്ഥാനം. കൊളംബോ . നാണയം . റുപ്പി . ശ്രീലങ്കയിലെ സാധാരണ ഭക്ഷണം ചോറും മീൻ കറികളും മാണ്. തെക്കേ ഭാരതത്തിലെ പോലെ തന്നെ. പനംകള്ളാണ് ഇവിടുത്തെ ജനപ്രിയ പാനിയം . ജനങ്ങളിൽ 74% സിംഹളർ തദേശിയർ .18% തമിഴ് വംശജർ കുടിയേറി പാർത്ത വർ. ഉത്തര കിഴക്കൻ ശ്രീലങ്ക തമിഴ് മേഖല. ജാഫ്ന, ട്രിങ്കോമാലി . ബട്ടി കോവല നഗരങ്ങൾ തമിഴ് മേഖലിലാണ്. കൊളംബോ . അനുരാധപുര ,. കാൻഡി . എന്നീ നഗരങ്ങൾ സിംഹള മേഖലയായ തെക്ക് പടിഞ്ഞാറൻ ശ്രീലങ്കയിലും . പഴയ കാലത്ത് സിലോൺ (CEYLON)  എന്നാണ് ഈ നാട് അറിയപ്പെട്ടിരുന്നത്












09/05/2021

സ്മാരക നാണയങ്ങൾ (35) - സ്വാമി ചിന്മയാനന്ദന്‍ - ജന്മശാതാബ്ദി

                                  

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
35

സ്വാമി ചിന്മയാനന്ദന്‍ - ജന്മശാതാബ്ദി


1916 മേയ് 8 ന് എറണാകുളത്ത് വടക്കേ കുറുപ്പത്ത് കുട്ടന്‍ മേനോന്‍റെയും പൂത്തമ്പള്ളി പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ച ബാലകൃഷ്ണ മേനോൻ, ശൈശവത്തില്‍  ബാലൻ എന്ന പേരില്‍ അറിയപ്പെട്ടു.

ആംഗലേയ സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം സ്വാതന്ത്ര്യ സമര ഭടനായി ജയിൽ വാസം കഴിഞ്ഞിറങ്ങിയ ബാലൻ അനിതര സാധാരണമായി ആദ്ധ്യാത്മിക മാർഗ്ഗത്തിലേക്ക് തിരിഞ്ഞു.

മഹാരാജാസ് കോളജിൽ നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദം നേടിയ ശേഷം ബിരുദാനന്തര ബിരുദ വിദ്യാഭ്യാസത്തിനായി 1940 ൽ ലഖ്നൗ യൂണിവേഴ്സിറ്റിയിൽ ചേർന്ന അദ്ദേഹം "നാഷണൽ ഹെറാൾഡ് " പത്രത്തിന് വേണ്ടിയും പ്രവർത്തിച്ചു വന്നു.

ദാരിദ്ര്യവും സോഷ്യലിസവും വിഷയമാക്കി ലേഖനങ്ങൾ രചിച്ച അദ്ദേഹം ഭാരതത്തിലെ സ്വാതന്ത്ര്യ സമരത്തെ അനുകൂലിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് ഇന്ത്യ അധികാരികളുടെ കണ്ണിലെ കരടായി മാറി. അറസ്റ്റ് വാറന്റിൽ നിന്ന് രക്ഷ തേടി അബാട്ടാബാദ്, ദില്ലി തുടങ്ങി പലയിടത്തും അദ്ദേഹം സഞ്ചരിച്ചു. അവിടെയും സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചു കൊണ്ട് ലഘുലേഖകൾ വിതരണം നടത്തിയതിന്  വീണ്ടും അറസ്റ്റ് വാറണ്ട് തേടിയെത്തി, അറസ്റ്റിലാവുകയും ചെയ്തു.

ജയിലിൽ രോഗബാധിതനായ അദ്ദേഹത്തെയും മറ്റു ചിലരെയും അധികാരികൾ രാത്രിയുടെ മറവിൽ വഴിയിൽ കൊണ്ടു പോയി ഉപേക്ഷിച്ചു. ഒരു ക്രൈസ്തവ വനിത ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.

സന്യാസിമാരുടെ കാപട്യങ്ങൾ തുറന്നു കാട്ടാൻ നാഷണൽ ഹെറാൾഡിനു വേണ്ടി താൻ എഴുതിയ ലേഖനത്തിനു വേണ്ട തെളിവുകൾക്കായി സ്വാമി ശിവാനന്ദയുടെ "ഡിവൈൻ ലൈഫ് സൊസൈറ്റി" യിലെത്തിയ അദ്ദേഹത്തിന് അവിടത്തെ ചുരുങ്ങിയ ദിവസങ്ങളിലെ അനുഭവങ്ങൾ ഒരു ത്യാഗിയായ സന്യാസിയായി മാറാൻ കളമൊരുക്കി.

ആദ്ധ്യാത്മികതയുടെ ഉള്ളറിയാനുള്ള ആ യാത്രയിൽ 1949 ലെ  ശിവരാത്രിനളില്‍ (25/02/1949) സ്വാമി ചിന്മയാനന്ദ സരസ്വതി  എന്ന പേരിൽ ശിവാനന്ദ സ്വാമികളുടെ ശിഷ്യനായിത്തീർന്നു അദ്ദേഹം. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലൂടെ ഹൈന്ദവ വിശ്വാസങ്ങളുടെ ഉള്ളറകൾ കണ്ടറിഞ്ഞ അദ്ദേഹം  ഭഗവദ്ഗീതയുടെയും ഉപനിഷത്തുകളുടെയും  വ്യാഖ്യാനങ്ങളുൾപ്പെടെ തൊണ്ണൂറ്റിയഞ്ചോളം കൃതികളുടെ കർത്താവാണ്.

1953 ൽ അദ്വൈത വേദാന്ത പ്രചരണാർത്ഥം അദ്ദേഹം ചിന്മയാനന്ദ മിഷൻ സ്ഥാപിച്ചു. താൻ സംസാരിക്കുന്നത് മുഴുവന്‍ മാനവരാശിക്കു വേണ്ടിയാണെന്നും എല്ലാ മതങ്ങളിലും മനുഷ്യൻ എന്നതിന് ഒരേ അർത്ഥമാണെന്നും അദ്ദേഹം സമർത്ഥിച്ചു. സരസ വാചാലവും ഒപ്പം തെളിഞ്ഞതും ആഴത്തിലുള്ളതും ആയ അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങൾ അതീവ ഹൃദ്യമായിരുന്നു.

1993 ആഗസ്റ്റ് 3 ന്,  കാലിഫോര്‍ണിയയിലെ സാന്‍റിയാഗോയില്‍ വച്ച് അദ്ദേഹം സമാധിയായി. ഭൗതീക ശരീരം ഹരിദ്വാറില്‍ ഗംഗ തീരത്ത് സംസ്കാരിച്ചു.

അദ്ദേഹത്തിന്‍റെ ജന്മശാതാബ്ദി വര്‍ഷമായ   2015 ല്‍ ഭാരത സര്‍ക്കാര്‍ 100 രൂപ, 10 രൂപ മുഖവിലയുള്ള  അദ്ദേഹത്തിന്റെ സ്മാരകനാണയങ്ങള്‍ പുറത്തിറക്കി.

നാണയ വിവരണം

ഈ നാണയങ്ങളുടെ പിൻവശത്ത് നടുവിൽ സ്വാമി ചിന്മയാനന്ദന്‍റെ  ചിത്രമാണ് മുദ്രണം ചെയ്തിരിക്കുന്നത്. മുകളിലായി ഹിന്ദിയിൽ "സ്വാമി ചിന്മയാനന്ദ് കീ ജന്മശതി", താഴെ ഇംഗ്ലീഷിൽ "ബർത്ത് സെന്റനറി ഓഫ് സ്വാമി ചിന്മയാനന്ദ"എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് എഴുത്തിന് മുകളിൽ നടുവിലായി "2015" എന്നും മിന്റ് മാർക്കും കാണാം.

സാങ്കേതിക വിവരണം

1 മൂല്യം - 100 രൂപ, ഭാരം 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200.
2 മൂല്യം - 10 രൂപ, ഭാരം - 7.71 ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - Bimetal  Outer: ചെമ്പ് - 92%, അലൂമിനിയം - 6%, നിക്കൽ - 2%. Inner: ചെമ്പ് - 75%, നിക്കൽ - 25%.












08/05/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (81) - ഒന്നാം സ്വാതന്ത്ര്യസമരം, 150 ആം വാർഷികം, 2007

                     

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
81

ഒന്നാം സ്വാതന്ത്ര്യസമരം, 150 ആം വാർഷികം,  2007 

ഈ മാസം പത്താം തിയ്യതി ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 164ആം വാർഷികമാണ്.

1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം. മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു. കാൾ മാർക്സാണ് ആദ്യമായി ഈ കലാപത്തെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിച്ചത്. ഈ സമരത്തിൻറെ വാർഷികമാണ് ഈ മാസത്തെ 10ആം തിയ്യതി.

ഈ സമരത്തിനെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും, ഇതിന് മുമ്പും ബ്രിട്ടീഷ് കമ്പനിക്കെതിരെ കലാപങ്ങളും യുദ്ധങ്ങളും നടന്നിട്ടുണ്ട്.

ആറ്റിങ്ങൽ (അഞ്ച് തെങ്ങ്) കലാപം, പഴശ്ശി വിപ്ലവങ്ങൾ, വേലുത്തമ്പിയും പാലിയത്തച്ചനും നടത്തിയ സമരങ്ങൾ മുതലായവ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിക്കപ്പെട്ട 1857 ലെ സമരങ്ങൾക്ക് മുമ്പ് നടന്നവയാണ്.

1857 ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 150ആം പ്രമാണിച്ച് ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഈ ലക്കത്തിൽ പ്രതിപാദിക്കുന്നത്.










07/05/2021

തീപ്പെട്ടി ശേഖരണം- അമ്മ

                    

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
121

അമ്മ

അമ്മ എന്നാൽ നിർവ്വചനങ്ങളിൽ ഒതുക്കുവാനാകാത്ത പുണ്യമാണ്, പ്രപഞ്ചം മുഴുവൻ അമ്മയെന്ന ഒറ്റ വാക്കിലേക്ക് ഒതുങ്ങി നില്ക്കുന്നു പൊക്കിൾക്കൊടിയുടെ ഒരിക്കലും മായാത്ത ബന്ധം എല്ലുകൾ നുറുങ്ങുന്ന പ്രസവ വേദനയിലും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖമോർത്ത് പുഞ്ചിരിക്കുന്നവൾ , വേദനയുടെ ഒടുക്കം കിട്ടുന്ന കനിയെ മാറോടണച്ച് സായൂജ്യമടയുന്നവൾ  പാലൂട്ടി, താരാട്ടി കുഞ്ഞിക്കാലടികൾക്കൊപ്പം നടന്ന് തന്റെ ജീവിതം മക്കളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നവർ മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടവും അഭിമാനത്തോടെ നെഞ്ചേറ്റുന്നവർ പരിഭവങ്ങളും പരാതികളും പറയാൻ മറന്നവർ                      മനുഷ്യനായാലും പക്ഷി മൃഗാദികളായാലും “അമ്മ” സിരകളിൽ പടർന്ന വികാരമാണ് രക്തബന്ധത്തിന്റെ ദൈവീക സാന്നിധ്യം പലരും പറഞ്ഞു കേട്ടിട്ടുണ്ട് എത്ര വലിയ പ്രതിസന്ധികളിലും അമ്മയുടെ മുഖമൊന്നോർത്താൽ മതി വിഷമങ്ങളെല്ലാം അലിഞ്ഞു പോകാനെന്ന് അമ്മയുടെ കരുതലും സാമീപ്യവും പകരം വെയ്ക്കുവാൻ ഇല്ലാത്ത അമൂല്യ നിധിയാണ് ഭൂമിയിൽ ജനനമെന്ന പ്രക്രിയയുടെ അവസാനവാക്ക് .

ഒട്ടു മിക്ക മതങ്ങളും അമ്മയ്ക്ക് ദൈവതുല്യ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ഹിന്ദു മതത്തിലെ പ്രത്യേകിച്ച് ശാക്തേയ സമ്പ്രദായത്തിലെ ഭഗവതി അഥവാ പരാശക്തിയെ വിശ്വാസികൾ അമ്മ എന്നാണ് വിളിക്കപ്പെടുന്നത്. മാതൃദേവത എന്നും അറിയപ്പെടുന്നു. യേശുവിന്റെ മാതാവായ മറിയത്തെ ക്രിസ്തുമത വിശ്വാസികൾ പരിശുദ്ധ മാതാവ് എന്നാണ് സംബോധന ചെയ്യുന്നത്.

ലോകത്തിൽ അമ്മ എന്ന വാക്കിന് പകരമായി ഒരു പാട് പേരുകൾ ഉണ്ട്. ശിശുക്കൾ ആദ്യമായി ഉണ്ടാക്കുന്ന ശബ്ദം മാ അല്ലെങ്കിൽ മാമ്മാ എന്നതിന്റെ വകഭേദങ്ങൾ ആയതിനാൽ മിക്ക പദങ്ങളും ഇതേ ശബ്ദത്തിൽ അധിഷ്ഠിതമാണ്. അമ്മ  പൊതുവിൽ മലയാളത്തിൽ വ്യാപകമായി ഉപയൊഗിക്കുന്നു ഉമ്മ, ഉമ്മച്ചി മുസ്ലിം വിഭാഗങ്ങൾക്കിടയിൽ അമ്മയെ ഉമ്മ എന്നൊ, ഉമ്മച്ചി എന്നൊ പ്രാദേശിക വ്യതിയാനങ്ങളോടെ വിളിക്കപ്പെടുന്നു. അമ്മച്ചി പൊതുവിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലും, തെക്കൻ തിരുവിതാംകൂറിൽ വ്യാപകമായി ഹിന്ദുക്കൾ അടക്കമുള്ളവർക്കിടയിലും വിളിക്കപ്പെടുന്നു .

എന്റെ ശേഖരണത്തിലെ അമ്മ യുടെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു...







06/05/2021

കറൻസിയിലെ വ്യക്തികൾ (47) - ജനറൽ ആംഗ് സാൻ

    


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
47
   
ജനറൽ ആംഗ് സാൻ

മ്യാൻമറിലെ സ്വാതന്ത്ര്യ സമര പോരാളിയും "കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബർമ്മ "-യുടെ സ്ഥാപകനുമായിരുന്നു ബർമ്മയുടെ രാഷ്ട്ര പിതാവായി കണക്കാക്കപ്പെടുന്ന ജനറൽ ആംഗ് സാൻ( ഓങ് സാൻ). അദ്ദേഹം ബാമോയുടെ പാവഗവണ്മെന്റിൽ രാജ്യരക്ഷാ വകുപ്പു മന്ത്രി(1943-45)യായി സേവനം അനുഷ്ഠിച്ചു. ബർമീസ് സൈന്യത്തോടുള്ള ജപ്പാൻകാരുടെ പെരുമാറ്റത്തിൽ അമർഷം തോന്നിയതിനാൽ ഇദ്ദേഹം കൂറുമാറുകയും ബർമാ ദേശീയ സൈന്യം രൂപവത്കരിക്കുകയും ചെയ്തു. 1947 ജൂലൈ 19-ന് അദ്ദേഹം വധിക്കപ്പെട്ടു.പട്ടാള ഭരണകൂടത്തോട് പതിറ്റാണ്ടുകളായി ഏറ്റുമുട്ടുകയും 2012ൽപ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഓങ് സാൻ സൂ ചി , ജനറൽ ഓങ് സാൻ-ന്റെ പുത്രിയാണ്.

1915 ഫെബ്രുവരി 13-ന് മധ്യബർമയിൽ മഗ്വെ ജില്ലയിലെ നച്ചമോക്കിൽ ജനിച്ചു. റംഗൂൺ സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ സെക്രട്ടറി എന്ന നിലയിൽ 1936 ഫെബ്രുവരി-ൽ വിദ്യാർഥിസമരം നയിച്ചു. 1938-ൽ ബിരുദം നേടിയശേഷം ഇദ്ദേഹം ഒരു വിപ്ലവസംഘടനയുടെ  പ്രവർത്തകനായി; 1939-ൽ അതിന്റെ സെക്രട്ടറി ജനറലുമായി. 1940-41 കാലത്ത് ഇദ്ദേഹം രഹസ്യമായി ജപ്പാനിലെത്തി സൈനിക പരിശീലനം നേടി. തിരിച്ചു നാട്ടിലെത്തിയപ്പോൾ ആംഗ് സാൻ ബർമീസ് സ്വാതന്ത്യ്രസേനയുടെ സൈന്യാധിപനായി. ഈ സൈന്യം രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻ സൈന്യത്തെ സഹായിച്ചു. ജപ്പാൻകാരെ ചെറുക്കാൻ 1944-ൽ ഫാസിസ്റ്റ് വിരുദ്ധസംഘടന സ്ഥാപിക്കുകയും 1945 -ൽ സഖ്യകക്ഷികൾക്കനുകൂലമായി ജപ്പാനെതിരെ യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അതിനുശേഷം ഇദ്ദേഹം ദേശീയ സ്വാതന്ത്ര്യം നേടാനായി ഫാസിസ്റ്റ് വിരുദ്ധ ജനകീയ സ്വാതന്ത്ര്യലീഗും ജനകീയ സന്നദ്ധസംഘടനയും സ്ഥാപിച്ചു. 1946 സെപ്റ്റംബർ 26-ന് ഇദ്ദേഹം ഗവർണറുടെ കൗൺസിലിലെ ഡെപ്യൂട്ടി ചെയർമാനായി. ലണ്ടൻ സന്ദർശിച്ചശേഷം ഉണ്ടാക്കിയ 'ആറ്റ്ലി-ആംഗ് സാൻ കരാറി'ൽ ഇദ്ദേഹം ഒപ്പുവച്ചു. ഒരു വർഷത്തിനുള്ളിൽ ബർമയ്ക്ക് സ്വാതന്ത്ര്യം നല്കുമെന്നതായിരുന്നു ഈ കരാറിലെ മുഖ്യ വ്യവസ്ഥ. 1947 ഏപ്രിൽ-ൽ ഭരണഘടനാനിർമ്മാണസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ആംഗ് സാന്റെ കക്ഷി 202 സ്ഥാനങ്ങളിൽ 196-ഉം കരസ്ഥമാക്കി. എക്സിക്യൂട്ടിവ് കൌൺസിൽ സമ്മേളിച്ചുകൊണ്ടിരിക്കവേ, 1947 ജൂലൈ 19-ന് ഒരു സായുധസംഘം അവിടേക്ക് പ്രവേശിക്കയും, ആംഗ് സാനെയും അദ്ദേഹത്തിന്റെ ആറു സഹപ്രവർത്തകരെയും വധിക്കുകയും ചെയ്തു.

    മ്യാൻമാർ 2020ൽ പുറത്തിറക്കിയ 1000 ക്യാറ്റ് കറൻസി നോട്ട്.

മുൻവശം (Obverse): മ്യാൻമാർ രാഷ്ട്രപിതാവ് ജനറൽ ആംഗ് സാൻ്റെ ഛായാചിത്രം.
പിൻവശം (Reverse): മ്യാൻമാറിൻ്റെ പുതിയ തലസ്ഥാനമായ നേപ്യി ഡോയിലെ പാർലമെൻ്റ് മന്ദിരത്തിൻ്റെ ചിത്രം.









05/05/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (91) - നേപ്പാൾ

            

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
91

നേപ്പാൾ

ലോകത്തിലെ ഏറ്റവും അവികസിതമായ നാടാണ് ലോകത്ത് ഏറ്റവും ഉയരം കൂടിയ പത്ത് കൊടുമുടികളുടെ നാടായ നേപ്പാൾ പർവ്വതത്തിന്റെ ചുവട്ടിൽ എന്ന അർത്ഥം ഉള്ള നീ പാലയം എന്ന സംസ്കൃത പദത്തിൽ നിന്ന് നേപ്പാൾ എന്ന പേര് ഉണ്ടായി. ലോകത്തിലെ ഏക ഹിന്ദു രാജ്യം മായിരുന്നു നേപ്പാൾ രാജവാഴ്ച നിലനിന്നിരുന്ന രാജ്യം മഹാഭാരതത്തിൽ കിരാതൻ മാരുടെ നാടായി നേപ്പാളിനെ പരാമർശിക്കുന്നു. ശാക്യവംശത്തിലെ  ഗൗതമ ബുദ്ധൻ ജനിച്ച ലുംബിനി/ കപിലവസ്തു നേപ്പാളിൽ ആണ് (ബീഹാർ - നേപ്പാൾ അതിർത്തി) മതം. ഹിന്ദു മതം. ബുദ്ധമതം. ഭാഷ. നേപ്പാളി . നാണയം. റുപ്പീ.തലസ്ഥാനം. കാ ധ്മണ്ഡു ഇന്ത്യൻ രൂപയും നേപ്പാളിൽ നിയമ വിധേയം മായി ഉപയോഗിക്കപ്പെടുന്നു. അശോക ചക്രവർത്തിയുടെ മൗര്യ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന നാടാണ് നേപ്പാൾ ധീരൻമാരായ ഗൂർഖ കളുടെ നാടാണ് നേപ്പാൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഏവ റസ്റ്റ് അഥവ സാഗർ മാതാ നേപ്പാളി ഷേർപ്പ  കൾ വിളിക്കുന്നു ത്  ചോമോലുങ്മ (ലോക മാതാവ്) എന്ന് . ഇവിടെയാണ് നേപ്പാൾ - ടിബറ്റ് അതിർത്തിയിൽ . താന്ത്രിക മത ചാര ഭാഗമായി മൃഗബലി നടക്കുന്ന നാടാണ് പോത്ത് . ആട്. കോഴി. താറാവ് തുടങ്ങിയ വയെ ബലി അർപ്പിക്കുന്നു. കൊട്ടാര കൂട്ടകൊലയെ തുടർന്ന് നേപ്പാൾ രാജവാഴ്ചയുടെ അവസാനം മായി മാവോവാദികളുടെ നാടു കൂടിയാണ് നേപ്പാൾ പശുപതി നാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. കാർഷികം മായി. അരി . കരിമ്പ്. ചോളം. ഗോതമ്പ്, ഉരുളകിഴങ്ങ് പ്രധാന വിളകൾ . കയറ്റുമതി ഉത്പന്നങ്ങൾ പരവതാനി. തുകൽ ഉത്പന്നങ്ങൾ . കരകൗശല വസ്തുക്കൾ . നേപ്പാളികൾ തൊഴിൽ തേടി ഭാരതത്തിൽ എത്തുന്നു. പാസ്പോർട്ട് നിർബന്ധം .മാക്കിയിരുന്നില്ല. ആയതിനാൽ യൂറോപ്പിയൻ യൂണിയനിൽ പോലെ യാത്ര ചെയ്യാം.









03/05/2021

സ്മാരക നാണയങ്ങൾ (34) - B H E L (ഭെല്‍) സുവര്‍ണ ജൂബിലി

                                 

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
34

B H E L (ഭെല്‍) സുവര്‍ണ ജൂബിലി


ഭാരതത്തിൽ ഊർജ്ജ മേഖലയിലെ ഏറ്റവും വലിയ ഉപകരണ നിർമാതാക്കളാണ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ഹെവി ഇലക്ട്രിക്കൽസ് (BHEL).

സ്വാതന്ത്ര്യാനന്തരം ഭാരതത്തിന്റെ സമഗ്രമായ പുരോഗതിക്ക് വ്യവസായങ്ങൾ വികസിക്കണമെന്നും അതിന് ഊർജ്ജം അനിവാര്യമാണെന്നും സർക്കാർ മനസ്സിലാക്കിയിരുന്നു. വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് വേണ്ട ഉപകരണങ്ങളും അവ നിർമ്മിക്കാന്‍ ആവശ്യമായ യന്ത്രങ്ങളും ഇവിടെത്തന്നെ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യാത്ത പക്ഷം ഊർജ്ജോൽപാദനം മന്ദീഭവിക്കുമെന്നും അവർ തിരിച്ചറിഞ്ഞു.

അങ്ങനെ ജലവൈദ്യുത പദ്ധതികളും മറ്റും നിർമ്മിച്ചതിനൊപ്പം തന്നെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വൻ യന്ത്രോപകരണങ്ങൾ നിർമ്മിക്കാനും അവ പ്രവർത്തന കേന്ദ്രങ്ങളിലേക്ക് വഹിച്ചു കൊണ്ടു പോകുവാനും വേണ്ടിയുള്ള പദ്ധതികളും രൂപം കൊണ്ടു. 

ഇതോടൊപ്പം റയിൽവേ വികസനത്തിന് വേണ്ട യന്ത്രസാമഗ്രികളും വൈദ്യുത പ്രസരണത്തിനു വേണ്ട ഉപകരണങ്ങളും നിർമ്മിക്കേണ്ടതിന്റെയും കൂടി ആവശ്യകത ബോദ്ധ്യമായതോടെ വൻകിട വൈദ്യുത യന്ത്രോപകരണ നിർമ്മാണത്തിനു വേണ്ടി "ഹെവി ഇലക്ട്രിക്കൽസ് ഇന്ത്യ(ലിമിറ്റഡ്)" - HEI(L) എന്ന പേരിൽ ഭോപ്പാലിൽ ഒരു ഫാക്ടറി സ്ഥാപിക്കാന്‍ ബ്രിട്ടനിലെ  "അസോസിയേറ്റഡ് ഇലക്ട്രിക്കൽ കമ്പനി" എന്ന സ്ഥാപനവുമായി ഭാരത സർക്കാർ 1955 ൽ  ഒരു കരാറുണ്ടാക്കി. 1956 ൽ വാണിജ്യ - വ്യവസായ വകുപ്പിന് കീഴിൽ ഈ സ്ഥാപനം രജിസ്റ്റർ ചെയ്തു.

വൈദ്യുത ജനറേറ്ററുകൾ, അതിശക്തമായ പമ്പുകൾ, കംപ്രസ്സറുകൾ, ബോയ്ലറുകൾ, ആവിയിൽ നിന്നും ജലപാതത്തിൽ നിന്നും വൈദ്യുതി നിർമ്മിക്കാൻ വേണ്ട മറ്റു ഉപകരണങ്ങൾ എന്നിങ്ങനെ വലിയൊരു ശ്രേണിയിൽ വിവിധ ഉപയോഗത്തിനുള്ള വൻകിട യന്ത്രങ്ങളുടെയും ബൃഹത്തായ ഉപകരണങ്ങളുടെയും നിർമ്മാണത്തിന് വിവിധങ്ങളായ സൗകര്യങ്ങൾ ഒരുക്കിയ നിരവധി പ്ലാന്റുകൾ വേണ്ടി വരും എന്ന് കണ്ടതിനാൽ അന്നത്തെ ചെക്കോസ്ലോവാക്യൻ സർക്കാരിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, തെലങ്കാനയിലെ ഹൈദരാബാദ് എന്നിവിടങ്ങളിലും, റഷ്യൻ സഹായത്തോടെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഫാക്ടറികൾ ആരംഭിച്ചു.

തിരുച്ചിറപള്ളിയിൽ അതിമർദ ബോയ്ലറുകളും, ഹൈദരാബാദിൽ ആവിയിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള ജനറേറ്റർ, അതിമർദ പമ്പുകൾ, കംപ്രസ്സറുകൾ എന്നിവയും, ഹരിദ്വാറിൽ ജലവൈദ്യുത ജനറേറ്ററുകൾ തുടങ്ങിയവയും നിർമ്മിക്കാനായിരുന്നു ലക്ഷ്യമിട്ടത്.

1964 വരെ ഭോപ്പാൽ കേന്ദ്രമാക്കിക്കൊണ്ട് ഇവയുടെ ഏകീകരണം നടന്നു. ഭോപ്പാലിൽ മറ്റൊരു ജലവൈദ്യുത ജനറേറ്റർ പ്ലാന്റും പ്രവർത്തിച്ചിരുന്നു. ഒരേ യന്ത്രോപകരണങ്ങൾ  തന്നെ വിവിധ കേന്ദ്രങ്ങളിൽ ഉൽപാദിപ്പിക്കുന്നത് വ്യാവസായികമായി നഷ്ടമാണെന്നുള്ളതിനാൽ പരസ്പര പൂരകമായി ഏകോപനം നടത്തി ഉൽപാദന ക്ഷമത പരമാവധി ഉയർത്താൻ വേണ്ടി "ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്" എന്ന ഒരു സ്ഥാപനം രൂപീകരിച്ചു. 1974 ൽ HEI (L) നെക്കൂടി ഇതിൽ ലയിപ്പിക്കുകയും ചെയ്തു.

2014 ല്‍, ബി.എച്ച്.ഇ.എൽ. സുവർണ്ണ ജൂബിലി ആഘോഷിച്ച വേളയിൽ ഭാരത സർക്കാർ, 50 രൂപ, 5 രൂപ മൂല്യങ്ങളില്‍ സ്മാരക നാണയങ്ങള്‍ നിർമ്മിക്കുകയുണ്ടായി.

നാണയം വിവരണം

നണയത്തിന്റെ‍  പിൻവശത്ത്  നടുവിൽ ഇടത്തായി  BHEL ന്റെ ഔദ്യോകിക ചിഹ്നത്തിന് താഴെ “മഹാരത്ന കമ്പനി” എന്നും വലത്തായി "ഗോൾഡൻ ജൂബിലി 50 ഇയേഴ്സ്” എന്നും കാണുന്നു.
50 എന്നതിലെ "0" രൂപകല്പന ചെയ്തിരിക്കുന്നത് കൊണാര്‍ക്കിലെ സൂര്യരഥത്തിന്റെ ചക്രത്തെയും ഒരു യന്ത്രത്തിലെ ചക്രത്തെയും ഒരേ സമയം അനുസ്മരിപ്പിക്കുന്ന വിധം ആണ്.  ഇതിനു താഴെ "1964 - 2014", മിന്റ് മാർക്ക് എന്നിവയുണ്ട്. അരികിലായി മുകളിൽ "അഭിയാന്ത്രികി ഉത്ക്കൃഷ്ടതാ കേ 50 വർഷ് " എന്ന് ഹിന്ദിയിലും താഴെ "50 ഇയേഴ്സ് ഓഫ് എൻജിനീയറിങ് എക്സലൻസ് " എന്ന് ഇംഗ്ലീഷിലും ആലേഖനം ചെയ്തിരിക്കുന്നു.

സാങ്കേതിക വിവരണം

1 മൂല്യം - 50 രൂപ, ഭാരം - 22.5 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%. 
2 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നാകം - 20%, നിക്കൽ - 5%.