ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 81 |
ഒന്നാം സ്വാതന്ത്ര്യസമരം, 150 ആം വാർഷികം, 2007
ഈ മാസം പത്താം തിയ്യതി ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 164ആം വാർഷികമാണ്.
1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം. മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു. കാൾ മാർക്സാണ് ആദ്യമായി ഈ കലാപത്തെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിച്ചത്. ഈ സമരത്തിൻറെ വാർഷികമാണ് ഈ മാസത്തെ 10ആം തിയ്യതി.
ഈ സമരത്തിനെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും, ഇതിന് മുമ്പും ബ്രിട്ടീഷ് കമ്പനിക്കെതിരെ കലാപങ്ങളും യുദ്ധങ്ങളും നടന്നിട്ടുണ്ട്.
ആറ്റിങ്ങൽ (അഞ്ച് തെങ്ങ്) കലാപം, പഴശ്ശി വിപ്ലവങ്ങൾ, വേലുത്തമ്പിയും പാലിയത്തച്ചനും നടത്തിയ സമരങ്ങൾ മുതലായവ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിക്കപ്പെട്ട 1857 ലെ സമരങ്ങൾക്ക് മുമ്പ് നടന്നവയാണ്.
1857 ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 150ആം പ്രമാണിച്ച് ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഈ ലക്കത്തിൽ പ്രതിപാദിക്കുന്നത്.
No comments:
Post a Comment