07/05/2021

തീപ്പെട്ടി ശേഖരണം- അമ്മ

                    

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
121

അമ്മ

അമ്മ എന്നാൽ നിർവ്വചനങ്ങളിൽ ഒതുക്കുവാനാകാത്ത പുണ്യമാണ്, പ്രപഞ്ചം മുഴുവൻ അമ്മയെന്ന ഒറ്റ വാക്കിലേക്ക് ഒതുങ്ങി നില്ക്കുന്നു പൊക്കിൾക്കൊടിയുടെ ഒരിക്കലും മായാത്ത ബന്ധം എല്ലുകൾ നുറുങ്ങുന്ന പ്രസവ വേദനയിലും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖമോർത്ത് പുഞ്ചിരിക്കുന്നവൾ , വേദനയുടെ ഒടുക്കം കിട്ടുന്ന കനിയെ മാറോടണച്ച് സായൂജ്യമടയുന്നവൾ  പാലൂട്ടി, താരാട്ടി കുഞ്ഞിക്കാലടികൾക്കൊപ്പം നടന്ന് തന്റെ ജീവിതം മക്കളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നവർ മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടവും അഭിമാനത്തോടെ നെഞ്ചേറ്റുന്നവർ പരിഭവങ്ങളും പരാതികളും പറയാൻ മറന്നവർ                      മനുഷ്യനായാലും പക്ഷി മൃഗാദികളായാലും “അമ്മ” സിരകളിൽ പടർന്ന വികാരമാണ് രക്തബന്ധത്തിന്റെ ദൈവീക സാന്നിധ്യം പലരും പറഞ്ഞു കേട്ടിട്ടുണ്ട് എത്ര വലിയ പ്രതിസന്ധികളിലും അമ്മയുടെ മുഖമൊന്നോർത്താൽ മതി വിഷമങ്ങളെല്ലാം അലിഞ്ഞു പോകാനെന്ന് അമ്മയുടെ കരുതലും സാമീപ്യവും പകരം വെയ്ക്കുവാൻ ഇല്ലാത്ത അമൂല്യ നിധിയാണ് ഭൂമിയിൽ ജനനമെന്ന പ്രക്രിയയുടെ അവസാനവാക്ക് .

ഒട്ടു മിക്ക മതങ്ങളും അമ്മയ്ക്ക് ദൈവതുല്യ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ഹിന്ദു മതത്തിലെ പ്രത്യേകിച്ച് ശാക്തേയ സമ്പ്രദായത്തിലെ ഭഗവതി അഥവാ പരാശക്തിയെ വിശ്വാസികൾ അമ്മ എന്നാണ് വിളിക്കപ്പെടുന്നത്. മാതൃദേവത എന്നും അറിയപ്പെടുന്നു. യേശുവിന്റെ മാതാവായ മറിയത്തെ ക്രിസ്തുമത വിശ്വാസികൾ പരിശുദ്ധ മാതാവ് എന്നാണ് സംബോധന ചെയ്യുന്നത്.

ലോകത്തിൽ അമ്മ എന്ന വാക്കിന് പകരമായി ഒരു പാട് പേരുകൾ ഉണ്ട്. ശിശുക്കൾ ആദ്യമായി ഉണ്ടാക്കുന്ന ശബ്ദം മാ അല്ലെങ്കിൽ മാമ്മാ എന്നതിന്റെ വകഭേദങ്ങൾ ആയതിനാൽ മിക്ക പദങ്ങളും ഇതേ ശബ്ദത്തിൽ അധിഷ്ഠിതമാണ്. അമ്മ  പൊതുവിൽ മലയാളത്തിൽ വ്യാപകമായി ഉപയൊഗിക്കുന്നു ഉമ്മ, ഉമ്മച്ചി മുസ്ലിം വിഭാഗങ്ങൾക്കിടയിൽ അമ്മയെ ഉമ്മ എന്നൊ, ഉമ്മച്ചി എന്നൊ പ്രാദേശിക വ്യതിയാനങ്ങളോടെ വിളിക്കപ്പെടുന്നു. അമ്മച്ചി പൊതുവിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലും, തെക്കൻ തിരുവിതാംകൂറിൽ വ്യാപകമായി ഹിന്ദുക്കൾ അടക്കമുള്ളവർക്കിടയിലും വിളിക്കപ്പെടുന്നു .

എന്റെ ശേഖരണത്തിലെ അമ്മ യുടെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു...







No comments:

Post a Comment