18/05/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (93) - ബംഗ്ലാദേശ്

              

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
93

ബംഗ്ലാദേശ്

തെക്കനേഷ്യയിലെ ഒരു രാജ്യമാണ്‌ ബംഗ്ലാദേശ് ഇന്ത്യയും മ്യാന്മറുമാണ്‌ അതിർത്തിരാജ്യങ്ങൾ. ഇന്ത്യയിലെ പശ്ചിമ ബംഗാളിലേതു പോലെ ബംഗാളി വംശജരുടെ രാജ്യമാണിത്. പേരു സൂചിപ്പിക്കുന്നതും അതു തന്നെ. ഇന്ത്യാ വിഭജനത്തിൽ പാകിസ്താന്റെ കിഴക്കൻ പ്രവിശ്യയായാണ് ബംഗ്ലാദേശ് നിലവിൽ വന്നത്. കിഴക്കൻ പാകിസ്താൻ എന്നു തന്നെയായിരുന്നു തുടക്കത്തിൽ പേര്. ബംഗാളിന്റെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ് വിഭജനത്തിൽ പാകിസ്താന്റെ ഭാഗമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചത്. എന്നാൽ ഭരണ കേന്ദ്രവുമായി 1600 കിലോമീറ്ററിലേറെ ദൂരം എന്നത് കിഴക്കൻ പാകിസ്താനിലെ ജനങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി. അതിനേക്കാളേറെ പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും നേരിടേണ്ടി വന്ന അവഗണന പുതിയൊരു രാജ്യമെന്ന ചിന്ത അവരിൽ വളർത്തി. അങ്ങനെ 1971-ൽ ഇന്ത്യയുടെ പിന്തുണയോടെ അരങ്ങേറിയ യുദ്ധത്തിലൂടെ ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.

നദികളുട നാടായ ബംഗ്ലദേശ് ച ണം (Jute) ഉത്പാദനത്തിൽ ലോകത്ത് ഒന്നാമത്. ലോകത്ത് ഏറ്റവും അധികം ജനങ്ങൾ വസിക്കുന്ന പത്ത് നാടുകളിൽ ഒന്ന്. കണ്ടൽക്കാടുകൾ . ബംഗാൾ കടുവ. മീൻ. അരി . മാങ്ങ. ചക്ക. തേയില . കടുക്, ഇവയും ഈ നാട്ടിൽ സുലഭം. രണ്ട് വനിതാ പ്രധാനമന്ത്രിമാർ ക്ക്  ഭരിക്കാൻ ഇട കൊടുത്ത ഇസ് ലാമിക നാട് .( ശൈഖ് ഹസീനയും. ഖാലിദ സിയയും)ഒരു കാലത്ത് വംഗദേശം മെന്നായിരുന്നു. ഗംഗാ- ബ്രഹ്മപുത്ര നദി തടത്തിൽ (Delta) സ്ഥിതി ചെയ്യുന്നു. ജനസംഖ്യയിൽ ലോകത്ത് എട്ടാമത്. ഇസ്‌ലാമിക ജനസംഖ്യയിൽ മൂന്നാമത്. വെള്ളപ്പൊക്കവും. ചുഴലിക്കാറ്റ്. പട്ടാള അട്ടിമറികൾ പതിവാണ്. ഇന്ന് ജനാധിപത്യത്തിന്റെ ഭരണകൂടം.

പഴയ പേര് കിഴക്കൻ ബംഗാൾ/ കിഴക്കൻ പാക്കിസ്ഥാൻ എന്നായിരുന്നു. പടിഞ്ഞാറൻ പാക്കിസ്ഥാൻ സിവിൽ സർവ്വീസിലും . സേനയിലും . വരുമാന വീതത്തിലും . കിഴക്കൻ പാക്കിസ്ഥാനെ അവഗണിച്ചു. കാശ്മീർ തർക്കത്തിലും കിഴക്കൻ പാക്കിസ്ഥാൻ എതിരായിരുന്നു. 1970 - 1971, ലെ പാക്ക് പാർലമെന്റ് തെരഞ്ഞ് എടുപ്പിൽ കിഴക്കൻ പാക്കിസ്ഥാനിലെ ഭൂരിപക്ഷം സീറ്റും അവാമി ലീഗ് നേടി . സ്വാതന്ത്ര മോഹം ഉണർന്നു. കിഴക്കൻ പാക്കിസ്ഥാൻ നേതാവ് ശൈഖ് മുജീബുൾ റഹ് മാൻ. സ്വാതന്ത്രത്തെക്കുറിച്ച് സൂചനാപ്രസംഗം നടത്തി. ജനങ്ങൾ ബംഗ്ലദേശ് പതാക ഉയർത്തി. പിന്നീട് പടിഞ്ഞാറൻ പാക്കിസ്ഥാന്റെ സൈനീക ഇടപെടൽ. പകരം 1971 ഡിസംബർ മാസം16 ഭാരത സേനയുടെ മുന്നിൽ പടിഞ്ഞാറൻ പാക്കിസ്ഥാൻ സേന കീഴടങ്ങി . ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകളുടെ നാട് ആണ് . എന്നാലും വനം 15% മാത്രം. 700 നദികൾ ഉണ്ട് ഇവിടെ. ചിറ്റഗോങ്ങ് പ്രധാന തുറമുഖം . പഴയ പേര് കാള ചന്ത (Cox Bazaar) പ്രകൃതി വാതകശേഖരം ഉണ്ട് . മതപരമായി 83% ഇസ്‌ലാമിക വിശ്വാസികൾ . 16% ഹിന്ദു മത വിശ്വാസികൾ . ബുദ്ധമത . ക്രിസ്തുമത വിശ്വാസികളും . ഇവിടെ വസിക്കുന്നു. തലസ്ഥാനം. ധാക്ക നാണയം . ടാക്ക (Taka )ഭാഷ. ബംഗാളി . മീൻ മാട്ടിറച്ചി . ചോറ് പ്രധാന ആഹാരം ടെസ്റ്റ് പദവിയും ഏകദിന പദവിയുമുള്ള ബംഗ്ലാദേശ്, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലെ ഒരു പൂർണാംഗമാണ്. 2000മാണ്ട് മുതൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ടെസ്റ്റ് പദവി ഉണ്ട്. ടെസ്റ്റ് പദവി ലഭിക്കുന്ന പത്താമത് ടീമാണ് ബംഗ്ലാദേശ്.










No comments:

Post a Comment