ഇന്നത്തെ പഠനം | |
അവതരണം | സന്തോഷ് ഗിൽബർട്ട് തൃക്കാക്കര |
വിഷയം | തീപ്പെട്ടി ശേഖരണം |
ലക്കം | 122 |
വിരാട് കോഹ്‌ലി
ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമാണ് വിരാട് കോഹ്‌ലി പ്രേമിന്റെയും, സരോജ് കോഹ്ലിയുടേയും പുത്രനായി 1988 നവംബർ 5 ന് ഡൽഹിയിലാണ് വിരാട് കോഹ്‌ലി ജനിച്ചത് വിശാൽ ഭാരതി സ്കൂളിലും , സെന്റ് സേവ്യർ കോൺവെന്റ് സ്കൂളിലുമായിരുന്നു പഠനം.
1998-ൽ ഡൽഹി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചപ്പോൾ കോഹ്‌ലിയും അതിൽ ഒരു അംഗം ആയിരുന്നു . തന്റെ പിതാവിന്റെ മരണദിവസം രഞ്ജി ട്രോഫി ടൂർണമെന്റിൽ ഡൽഹിക്കുവേണ്ടി കർണാടകയ്ക്കെതിരായി ബാറ്റേന്തിയ മാച്ചായിരുന്നു കോലിയുടെ ക്രിക്കറ്റ് ജീവിത ചരിത്രത്തിലെ നിർണ്ണായക മത്സരം . അന്ന് 90 റൺസ് നേടിക്കൊണ്ട് സ്വന്തം പിതാവിന് അദ്ദേഹം സ്മരണാഞ്ജലികൾ നേർന്നു. പത്രങ്ങൾ ആ വാർത്ത വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അതോടെ അദ്ദേഹം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിൽ ഇടം നേടി.
മലേഷ്യയിൽ വെച്ചു നടന്ന അണ്ടർ-19 ലോകകപ്പിലെ ഇന്ത്യ യുടെ തിളക്കമാർന്ന വിജയത്തിനു പിന്നിൽ ടീം ക്യാപ്റ്റനായിരുന്ന കോലിയുടെ പങ്ക് വലുതായിരുന്നു. വെസ്റ്റിൻഡീസിനെതിരായ അണ്ടർ-19 മത്സരങ്ങളിൽ 6 മാച്ചുകളിൽ നിന്നായി ഒരു സെഞ്ചുറിയടക്കം 235 റൺസ്, നാലാമനായിറങ്ങിയ കോലി അടിച്ചെടുത്തു. ടൂർണ്ണമെന്റിൽ എതിർ ടീമുകൾ അടിപതറുന്ന ചൂടൻതന്ത്രങ്ങൾ ബോളിങ്ങിലും കോലി കൊണ്ടുവന്നു.ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്‌ലി.
ദേശീയ ക്രിക്കറ്റിലെത്തിയ നാൾ മുതൽ ആരാധകരുടെ എണ്ണം വർധിപ്പിച്ചു വരുന്ന താരമാണ് വിരാട് കോഹ്‌ലി. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്‌ലിയ്ക്ക് ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്.
എന്റെ ശേഖരണത്തിലെ വിരാട് കോഹ്‌ലിയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...
No comments:
Post a Comment