ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 36 |
മഹാറാണാ പ്രതാപ്
1540 ലാണ് മഹാറാണാ പ്രതാപ് എന്നറിയപ്പെടുന്ന റാണാ പ്രതാപ് സിംഗ് ജനിച്ചത്. റാണാ ഉദയ് സിങിന്റെ പുത്രനായ ഇദ്ദേഹം തന്റെ ഭരണ കാലമായിരുന്ന 1572 മുതൽ 1597 വരെയും ചിത്തോർ കീഴടക്കാനുള്ള മുഗൾ ചക്രവർത്തി അക്ബറിന്റെ ശ്രമങ്ങളെ വളരെ ഫലപ്രദമായി ചെറുത്തു നിന്നു. കാരുണ്യ ഭരിതമായ ഭരണവും നീതിപൂർവ്വമായ തീരുമാനങ്ങളും ജനങ്ങൾക്ക് അനുഗ്രഹമായിരുന്നു.
മുഗളരുമായുണ്ടായ 1572 ലെ ഹൽദിഗാട്ടി യുദ്ധപരാജയ ശേഷം ഉൾനാടൻ കുന്നുകളിൽ താവളമുറപ്പിച്ച ഇദ്ദേഹം മുഗളർക്ക് നികുതി നൽകരുതെന്ന് ആഹ്വാനം ചെയ്തു. ഗറില്ല യുദ്ധമുറകളും അശ്വസേനയുടെ മികവും മേവാർ തിരികെ പിടിക്കാൻ അദ്ദേഹത്തിന് സഹായകമായി.
റാണാ പ്രതാപിന്റെ ധീരതയും ത്യാഗവും ഭാരത ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
2003 ൽ ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി 100 രൂപ,10 രൂപ 1 രൂപ നാണയങ്ങൾ പുറത്തിറക്കിയിരുന്നു.
നാണയ വിവരണം
നാണയത്തിന് പുറകു വശത്ത് നടുവിൽ പടച്ചട്ടയണിഞ്ഞ്, കുന്തവും ധരിച്ച് ഇടത്തേക്ക് തിരിഞ്ഞ മഹാറാണയുടെ ശിരസ്സും താഴെ 2003 എന്ന വർഷവും രേഖപ്പെടുത്തിയിരിക്കുന്നു. ഇടത്തെ അരികിലായി ഹിന്ദിയിലും മുകളില്‍ അരികലായി ഇംഗ്ലീഷിലും "മഹാറാണാ പ്രതാപ്" എന്ന ലിഖിതവും അതിന്റെ തുടർച്ചയായി "1540 - 1597" എന്ന് അദ്ദേഹത്തിന്റെ കാലഘട്ടവും കാണിച്ചിരിക്കുന്നു.
സാങ്കേതിക വിവരണം
1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 10 രൂപ, ഭാരം - 12.5 ഗ്രാം, വ്യാസം - 31 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
3 മൂല്യം - 1രൂപ , ഭാരം - 4.95 ഗ്രാം, വ്യാസം - 25 മില്ലിമീറ്റര്‍, ലോഹം - ഇരുമ്പ് - 83%, ക്രോമിയം - 17% .
2015 ൽ മഹാറാണാ പ്രതാപിന്‍റെ 475ാം ജന്മ വാർഷികം ആചരിക്കുന്ന വേളയിൽ ഇദ്ദേഹത്തിന്‍റെ സ്മരണയില്‍ 100 രൂപയുടെയും 10 രൂപയുടെയും നാണയങ്ങൾ നിർമ്മിക്കപ്പെട്ടു.
നാണയ വിവരണം
നാണയത്തിന്‍റെ പിൻവശത്ത് നടുവിൽ കോപ്പർ - നിക്കൽ പ്രതലത്തിൽ പടച്ചട്ടയണിഞ്ഞ് ഇടതു തോളിൽ വില്ലും വലതു കയ്യിൽ കുന്തവുമേന്തിയ മഹാറാണാ പ്രതാപിന്റെ രൂപം കാണാം.
പിത്തള ഭാഗത്ത് മുകളിൽ "മഹാറാണാ പ്രതാപ് കീ 475 വീം ജയന്തി" എന്ന് ഹിന്ദിയിലും, താഴെ "475 ത് ബർത്ത് ആനിവേഴ്സറി ഓഫ് മഹാറാണാ പ്രതാപ്" എന്ന് ഇംഗ്ലീഷിലും ആലേഖനം ചെയ്തിരിക്കുന്നു. താഴെ "2015" എന്നും ഏറ്റവും താഴെ ഹൈദരാബാദ് മിന്റിന്റെ അടയാളവും രേഖപ്പെടുത്തിയിരിക്കുന്നു.
സാങ്കേതിക വിവരണം
1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200.
2 മൂല്യം - 10 രൂപ, ഭാരം - 7.71 ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - Bimetal outer: ചെമ്പ് - 92%, അലൂമിനിയം - 6%, നിക്കൽ - 2%,
Inner: ചെമ്പ് -75%, നിക്കൽ - 25%, നാകം - 5%.
No comments:
Post a Comment