ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 82 |
തത്യാ ടോപെ (താന്തിയോ തോപ്പി) 200 ആം ജന്മവാർഷികം, 2015
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, 1857 -ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ നേതാവുമായിരുന്നു രാമചന്ദ്ര പാണ്ടുരംഗ് തോപ്പെ എന്ന താന്തിയോ തോപ്പി (തത്യാ ടോപെ). നാനാ സാഹിബിന്റെ സൈന്യാധിപനും സുഹൃത്തും കൂടിയായിരുന്നു താന്തിയോ തോപ്പെ. കാൺപൂരിലെ പരാജയത്തിനുശേഷം നാനാ സാഹിബ് ബിഥൂറിലേക്കു പലായനം ചെയ്ത ശേഷം, കാൺപൂർ തിരിച്ചുപിടിക്കാൻ നാന്തിയോ തോപ്പെയുടെ നേതൃത്വത്തിൽ ഒരു ശ്രമം നടത്തുകയും, ഭാഗികമായി അതിൽ വിജയിക്കുകയും ചെയ്തു. അവിടെ നിന്നും പിൻമാറിയ ടോപെ, പിന്നീട് ജനറൽ വിൽഹാമിനെ എതിർക്കുകയും തോൽപ്പിക്കുകയും ചെയ്തു. ഗ്വാളിയോർ യുദ്ധത്തിൽ ഝാൻസി റാണിയുടെ സഹായത്തിനായി എത്തിച്ചേർന്നതും തോപ്പെ ആയിരുന്നു.
തത്യാ ടോപെയുടെ 200ആം ജൻമവാർഷികം പ്രമാണിച്ച് ഇന്ത്യ 2015ൽ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഈ ലക്കത്തിൽ പ്രതിപാദിക്കുന്നത്.
ഇന്ത്യ ഇറക്കിയ ഏക 200 രൂപ നാണയം ഇതിൽ ഉൾപ്പെടുന്നു . തത്യാ ടോപെ രക്തസാക്ഷിത്വം വരിച്ചതിൻറെ വാർഷിക ദിനമായ ഏപ്രിൽ 18, 2016 നാണ് ഔപചാരികമായി ഈ നാണയങ്ങൾ പുറത്തിറക്കിയത്. ഈ നാണയങ്ങൾക്ക് പുറമെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 150 ആം വാർഷികം പ്രമാണിച്ച് ഇന്ത്യ 2007 ൽ ഇറക്കിയ നാണയങ്ങളിലും തത്യാ ടോപെയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു.
No comments:
Post a Comment