20/05/2021

തീപ്പെട്ടി ശേഖരണം- സൽമാൻ ഖാൻ

                      

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
123

സൽമാൻ ഖാൻ

അബ്ദുൾ റഷീദ് സലിം സൽമാൻ ഖാൻ  ബോളിവുഡ്  സിനിമാ രംഗത്തെ ഒരു പ്രധാന നടനാണ്. സൽമാൻ തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് 1988 ൽ ബീവി ഹോ തോ ഐസി എന്ന സിനിമയിലൂടെയാണ്

ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ്‌ സൽമാൻ ജനിച്ചത്‌. സൽമാന്റെ അമ്മ ഹിന്ദു ആയിരുന്നു. സൽമാന് 5 വയസ്സുള്ളപ്പോഴായിരുന്നു സലിം ഖാൻ അക്കാലത്തെ നടി കൂടിയായ ഹെലെനെ വിവാഹം കഴിച്ചത്. പിതാവ് അങ്ങനെ രണ്ടാമത് വിവാഹം കഴിച്ചത് ഞങ്ങൾ കുട്ടികൾക്ക് വളരെ വിഷമമുണ്ടാക്കിയതായി പിന്നീട്  സൽമാൻ പറഞ്ഞിട്ടുണ്ട്. നടന്മാരായ  അർബാസ് ഖാൻ, സൊഹൈൽ ഖാൻ എന്നിവർ സഹോദരങ്ങളാണ്.

1987ൽ തന്റെ 21-ആമത്തെ വയസ്സിലാണ് സൽമാൻ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. രാജ്ശ്രി ഫിലിംസ് ന്റെ ബീവി ഹൊ തോ ഐസി എന്ന ചിത്രത്തിലൂടെ ആയിരുന്നു അത്. എന്നാൽ രാജ്ശ്രി ഫിലിംസിന്റെ തന്നെ ചിത്രമായ മേനെ പ്യാർ കിയ സൽമാനെ ഇന്ത്യയിലെ ഒരു പുതിയ താരമാക്കി മാറ്റി. സമപ്രായക്കാരനും കൂട്ടുകാരനുമായ സൂരജ് ബർജാത്യയുടെ ചിത്രമായിരുന്നു ഇത്. ഈ ചിത്രവും ചിത്രത്തിലെ ഗാനങ്ങളും ഇന്ത്യയാകെ ഹരമായി മാറി.

ബോളിവുഡിലെ മസിൽമാൻ  ആയ സൽമാൻ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. പ്രണയനൈരാശ്യങ്ങളും, മദ്യപാനവും സൽമാന് ചീത്ത പേരുകൾ സമ്പാദിച്ച് കൊടുത്തിട്ടുണ്ട്. വംശനാശ ഭീഷണിയെ നേരിടുന്ന മൃഗങ്ങളെ വേട്ടയാടിയതിനും മദ്യപിച്ച് വണ്ടിയോടിച്ച് മറ്റുള്ളവരുടെ മരണത്തിനിടയാക്കിയതിനും സൽമാൻ ജയിൽ ശിക്ഷയും ഏറ്റ് വാങ്ങിയിട്ടുണ്ട് .

                    എന്റെ ശേഖരണത്തിലെ സൽമാൻ ഖാന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...






No comments:

Post a Comment