22/05/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (83) - കൊമാഗാതാമാരു സംഭവം, 2014

                       

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
83

കൊമാഗാതാമാരു സംഭവം, 2014

1914 -ൽ, കൊമാഗാതാമാരു എന്ന കപ്പലിൽ പലായനം ചെയ്ത് കാനഡയിലേക്ക് കുടിയേറുവാൻ ശ്രമിച്ച ഒരു സംഘം ഇന്ത്യക്കാർ ബ്രിട്ടീഷുകാരാൽ കൊല ചെയ്യപ്പെട്ട സംഭവമാണ് കൊമാഗാതാമാരു സംഭവം. 

നാളെ, മെയ് മാസം 23, 2021, ഈ സംഭവത്തിന്റെ 107ആം വാർഷികം ആണ്.

1914 ഇൽ,  കാനഡയിൽ  കുടിയേറി പാർക്കുവാൻ  376 യാത്രക്കാരുമായി കൊമാഗാതാമാരു എന്ന ജാപ്പനീസ് കപ്പൽ  ഹോങ്കോംഗിൽ നിന്ന്  കാനഡയിലേക്ക് പുറപ്പെട്ടു. യാത്രക്കാരിൽ ഭൂരിഭാഗവും സിഖ് മതസ്ഥർ ആയിരുന്നു. കൂടാതെ കുറച്ച് ഹിന്ദുക്കളും മുസ്ലിംങ്ങളും യാത്രക്കാരായി ഉണ്ടായിരുന്നു.  കനേഡിയൻ ബ്രിട്ടീഷ് ഗവണ്മെന്റ് വർണ്ണ-വർഗ്ഗാധിഷ്ഠിതമായ വിവേചന നയങ്ങൾ പിന്തുടരുകയും കാനഡയിൽ ഈ കപ്പലിലെ യാത്രക്കാർക്ക് ഇറങ്ങാൻ അനുമതി നിഷേധിക്കുകയും ചെയ്തു. ആ സമയത്ത് കാനഡയിൽ ഏകദേശം 2000-ത്തോളം സിഖ് മതസ്ഥരായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ സംഘടിതമായ ശ്രമഫലമായി 24 യാത്രികർക്കുമാത്രം കാനഡയിലേക്ക് പ്രവേശനാനുമതി ലഭിച്ചു.  ബാക്കി യാത്രികരെ തിരിച്ച് ഇന്ത്യയിലേക്ക് അയച്ചു. അപ്പോഴേക്കും യാത്രക്കാർ കപ്പലിൽ താമസമാക്കിയത് രണ്ട് മാസം.

ഈ കപ്പൽ വാടകയ്ക്ക് എടുത്ത് ഇന്ത്യക്കാരെ ഈ യാത്രക്ക്  സഹായിച്ച ബാബ ഗുർദിത് സിംഗും ഈ കപ്പലിൽ യാത്രക്കരനായി ഉണ്ടായിരുന്നു. കപ്പൽ കൽക്കത്തയിൽ എത്തിയപ്പോൾ, ബ്രിട്ടീഷ് സൈന്യം  ബാബ ഗുർദിത് സിംഗിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. യാത്രക്കാർ അതിനെ ചെറുത്തു.  ഇതെ തുടർന്ന് ഉണ്ടായ  സംഘർഷത്തിൽ 19 യാത്രക്കാർ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ചു. (ബാബ ഗുർദിത് സിംഗും ചുരുക്കം ചിലരും രക്ഷപ്പെട്ടു.)

ഈ യാതനാപൂർണ്ണമായ യാത്രയും അതിന്റെ ശോക പര്യവസാനവും കൊമാഗാതാമാരു എന്ന് അറിയപ്പെടുന്നു. ഈ ദാരുണ സംഭവത്തിന്റെ 100ആം വാർഷികം പ്രമാണിച്ച്, 2014ൽ, ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഈ ലക്കത്തിൽ പ്രതിപാദിക്കുന്നത്.








No comments:

Post a Comment