ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 92 |
ശ്രീലങ്ക
ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ 'സിലോൺ' എന്നായിരുന്നു ഔദ്യോഗികനാമം. സിംഹള ഭൂരിപക്ഷവും തമിഴ് ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക
മനോഹരമായ ബീച്ചുകളും ആയിരത്തോളം വര്‍ഷം പഴക്കമുള്ള ബുദ്ധ ക്ഷേത്രങ്ങളും വൈവിധ്യമാര്‍ന്ന വന്യജീവി വനമേഖകളും ആര്‍ക്കിയോളജി അത്ഭുതങ്ങളും ചേര്‍ന്നതാണ് ശ്രീലങ്ക എന്ന ദ്വീപ് രാഷ്ട്രം. സ്തൂപങ്ങളും ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും മറ്റുമൊക്കെ കാണുന്നതിന് പുറമെ നിരവധി സാഹസിക വിനോദങ്ങള്‍ക്കും ശ്രീലങ്ക അവസരമൊരുക്കുന്നു.ശ്രീലങ്കയെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ ലിഖിത പരാമർശമുള്ളത് രാമായണത്തിലാണ്. ബുദ്ധമത ഗ്രന്ഥങ്ങളായ മഹാവംശം, ദീപവംശം, എന്നിവയിൽ ശ്രീലങ്കയുടെ ചരിത്രം വെളിപ്പെടുത്തിയിട്ടുണ്ട്. രാമായണകാലത്തിന്നും മുമ്പു തന്നെ ശ്രീലങ്കയിൽ ജനവാസമുണ്ടായിരുന്നു. ഒന്നേകാൽ ലക്ഷം വർഷം മുമ്പേ ശ്രീലങ്കയിൽ മനുഷ്യൻ ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷഷകരുടെ പക്കലുള്ള തെളിവുകൾ വ്യക്തമാക്കുന്നു. ഈ ആദിമവാസികളുടെ ശവകുടീരങ്ങളും തെക്കേ ഇൻഡ്യയിലെ ദ്രാവിഡരുടെതുമായി വളരെ സാദ്യശ്യമുണ്ട്. ബി.സി.ആറാം നൂറ്റാണ്ടു മുതൽ ഇൻഡ്യയിൽ നിന്നുള്ള ഇൻഡോ- ആര്യൻ ജനസമൂഹം കുടിയേറാൻ തുടങ്ങിയതോടെയാണ് ശ്രീലങ്കയുടെ ലിഖിത ചരിത്രം തുടങ്ങുന്നത്. കറുവപ്പട്ട (Cinnamon)യുടെ ജൻമദേശം ശ്രീലങ്കയാണന്ന് കരുതപ്പെടുന്നു.ബി.സി. 1500-ൽ ശ്രീലങ്കയിൽ നിന്നും കറുവപ്പട്ട ഈജിപ്തിലേക്ക് എത്തിയിരുന്നു.1948 ഫെബ്രുവരി 4-നാണ് ശ്രീലങ്ക, കോമൺവെൽത്ത് ഓഫ് സിലോൺ എന്ന പേരിൽ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായത്.തേയില ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നാട് . സിംഹള . തമിഴ് വംശജർ ആണ് ജനങ്ങൾ . മതം. ബുദ്ധമതം. ഹിന്ദു മതം . ക്രിസ്തുമതം. ഇസ്‌ലാം. ഭാഷ. സിംഹള . തമിഴ് . തലസ്ഥാനം. കൊളംബോ . നാണയം . റുപ്പി . ശ്രീലങ്കയിലെ സാധാരണ ഭക്ഷണം ചോറും മീൻ കറികളും മാണ്. തെക്കേ ഭാരതത്തിലെ പോലെ തന്നെ. പനംകള്ളാണ് ഇവിടുത്തെ ജനപ്രിയ പാനിയം . ജനങ്ങളിൽ 74% സിംഹളർ തദേശിയർ .18% തമിഴ് വംശജർ കുടിയേറി പാർത്ത വർ. ഉത്തര കിഴക്കൻ ശ്രീലങ്ക തമിഴ് മേഖല. ജാഫ്ന, ട്രിങ്കോമാലി . ബട്ടി കോവല നഗരങ്ങൾ തമിഴ് മേഖലിലാണ്. കൊളംബോ . അനുരാധപുര ,. കാൻഡി . എന്നീ നഗരങ്ങൾ സിംഹള മേഖലയായ തെക്ക് പടിഞ്ഞാറൻ ശ്രീലങ്കയിലും . പഴയ കാലത്ത് സിലോൺ (CEYLON) എന്നാണ് ഈ നാട് അറിയപ്പെട്ടിരുന്നത്
No comments:
Post a Comment