03/12/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - കന്നിമര തേക്ക്

     

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
73

കന്നിമര തേക്ക്

ഇന്ന് ലോകത്തു നിലനില്കുന്നതിൽ ഏറ്റവും പ്രായമുള്ളതും വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ളതുമായ തേക്കുമരം ആണ് കന്നിമര (Tectona grandis). നിലകൊള്ളുന്നത് പറമ്പിക്കുളത്തെ റിസേർവ്ഡ് ഫോറെസ്റ്റിൽ ആണ്.സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 548 മീറ്റർ ഉയരമുള്ള സ്ഥമാണിത്. ഈ വന്യീജവി സങ്കേതം 285 ചതുരശ്രകിലോമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്നു. അവസാനമായി ഇതിന്റെ ഉയരവയും വണ്ണവും ഒക്കെ പരിശോധിച്ചത് 2017 ആണ് , അന്നത്തെ കണക്കു അനുസരിച്ചു ഈ മുത്തശ്ശിക്ക് 465 വർഷത്തിലേറെ പ്രായവും 40 മീറ്റർ ഉയരവും ഉണ്ട്. . ചുരുക്കത്തില്‍ അഞ്ച് പേര്‍ ഇരുകൈക്കളും വശങ്ങളിലേക്ക് ചേര്‍ത്തുപിടിച്ചാലും കൂട്ടിമുട്ടാത്തത്ര വലിപ്പമാണ് തേക്കിനുള്ളത്. 2011-ൽ ഈ മരത്തിനു അന്നത്തെ കമ്പോളവില 3 കോടി രൂപയിലധികമായിരുന്നു. കടക്ക് 7 മീറ്ററിലധികം ചുറ്റളവുള്ള ഒരു അസാധാരണ മരമാണിത്.

1994 -ൽ ഇന്ത്യ ഗവണ്മെന്റ് ഈ സ്രേഷ്ട മരത്തിനെ മഹാവൃക്ഷ പുരസ്കാരം നൽകി ആദരിച്ചു. നിലമ്പൂർ കാടുകളിൽ തേക്ക് പ്ലാന്റേഷൻ ഒക്കെ വരുന്നതിനു എത്രയോ കാലം മുന്നേ തന്നെ ഈ മരം അവിടെ ഉണ്ട് , . ഒരിക്കൽ ബ്രിട്ടീഷുകാർഈതേക്ക്മുറിക്കാൻഒരുങ്ങി.ആദിവാസികളെയയായിരുന്നു മുറിക്കാനുള്ള ചുമതല ഏൽപിച്ചത്. അന്ന് കോടാലി വച്ച ഭാഗത്തു നിന്ന് രക്തം വാർന്നു എന്നാണ് പറയപ്പെടുന്നത് . അന്ന് മുതൽ അവർ ആ മരത്തിനെ ആരാധിച്ചു തുടങ്ങി . വിശുദ്ധ മരം എന്ന് അർഥം വരുന്ന കന്നിമര എന്ന വാക്കു അങ്ങനെ ആണ് രൂപപ്പെട്ടത് എന്നാണ് തദ്ദേശവാസികൾ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വാഭാവികമായി വളർന്ന തേക്കുകളിലൊന്നാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട് ഈ തേക്കിന്.







തീപ്പെട്ടി ശേഖരണം- വാഴപ്പഴം

                                    

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
146

വാഴപ്പഴം

വാഴപ്പഴം ലോകത്തിലെ ഏറ്റവും ജനപ്രിയവും ആരോഗ്യകരവുമായ പഴങ്ങളിൽ ഒന്നാണ്. ഇത് ഹൃദ്യവും രുചികരവും തൽക്ഷണം ഊർജ്ജസ്വലവുമാണ്. മറ്റ് ഭക്ഷണങ്ങളെപ്പോലെ വാഴപ്പഴത്തിന്റെ ഗുണങ്ങളെ അവയുടെ രാസഘടനയാണ് പൂർണ്ണമായും നിർണ്ണയിക്കുന്നത്. പോഷകസമൃദ്ധവും ഊര്‍ജ്ജ ദായകവുമാണ് വാഴപ്പഴം . പ്രകൃതി മനുഷ്യന് കനിഞ്ഞു നല്‍കിയ മാന്ത്രിക ഫലം എന്നാണ് വാഴപ്പഴത്തെ വിശേഷിപ്പിക്കാറ്.  പലതരം പഴങ്ങളാണ് മിക്ക ആളുകളുടെയും ഭക്ഷണക്രമത്തിൽ പ്രധാന ഭാഗം. ഏറെ പോഷക സമ്പുഷ്ടമാണ് പഴങ്ങൾ. അവയിൽ ഏറ്റവും പ്രധാനമാണ് വാഴപ്പഴത്തിന്റെ സ്ഥാനം.

തെക്കുകിഴക്കൻ ഏഷ്യ (മലായ് ദ്വീപസമൂഹം) ആണ് വാഴപ്പഴത്തിന്റെ ജന്മദേശം, ബിസി പതിനൊന്നാം നൂറ്റാണ്ട് മുതൽ വാഴപ്പഴം പ്രത്യക്ഷപ്പെട്ടു ,വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്. സാധാരണക്കാരൻ തന്റെ ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത്

പഴം പ്രകൃതിയുടെ ഒരു ഉത്തമ ഔഷധമാണ്. ആപ്പിൾ നെ ക്കാൾ നാലിരട്ടി പ്രൊട്ടീനും രണ്ടു മടങ്ങു കാർബോഹൈഡ്രേറ്റും മൂന്നു മടങ്ങു ഫോസ്ഫറസും അഞ്ചിരട്ടി വിറ്റാമിൻ എയും ഇരുമ്പും ഇരട്ടി മറ്റു വിറ്റാമിനുകളും മിനറലുകളും വാഴപ്പഴത്തിൽ ഉണ്ട്.

എന്റെ ശേഖരണത്തിലെ വാഴപ്പഴത്തിന്റെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു...




ചിത്രത്തിനുപിന്നിലെ ചരിത്രം - ബോൾ പോയന്റ് പെൻ (Ballpoint pen).

           

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
89

ബോൾ പോയന്റ് പെൻ 
(Ballpoint pen).

അറ്റത്ത് ലോഹം കൊണ്ടുള്ള ഒരു ബോളിനാൽ മഷി തുടർച്ചയായി ഒരു പ്രതലത്തിൽ വ്യാപിപ്പിച്ച് എഴുതാൻ സഹായിക്കുന്ന  പേനയാണ് ബോൾ പെൻ അല്ലെങ്കിൽ ബോൾ പോയന്റ് പെൻ (Ballpoint pen). മഷിപ്പേനയും തൂവൽ കൊണ്ട് എഴുതുന്ന പേനയേക്കാളും വിശ്വസനീയവും വൃത്തിയുള്ളതുമായ ബോൾ പേനയാണ് ഇന്ന് ലോകത്തിൽ ഏറ്റവും വ്യാപകമായി എഴുതാൻ ഉപയോഗിക്കുന്നത്. 

ഉരുക്ക്, പിത്തള, ടംഗ്‌സ്റ്റൺ കാർബൈഡ്, എന്നിവയാണ് ഈ പേനകളുടെ അറ്റത്തെ ലോഹ ഭാഗം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ. പേനയുടെ അഗ്രഭാഗത്തുള്ള ലോഹ നിർമ്മിതമായ ബോൾ, എഴുതുമ്പോൾ , അകത്തേക്കോ പുറത്തേക്കോ തെറിച്ചു പോകാതെ കൃത്യതയോടെ കടലാസിൽ മഷി പുരട്ടി, കറങ്ങുന്നവയായിരുന്നു. ഒരു കടുകുമണിയേക്കാൾ ആറ് മുതൽ ഒൻപത് മടങ്ങ് വരെ ചെറിയവയാണ് ഇപ്പോഴുള്ള ബോളുകൾ. ആധുനിക ബോൾ പേന കണ്ടുപിടിച്ച ആളാണ് ലാസ്ലോ ജോസെഫ് ബൈറോ. 
 
1945-ല്‍ ന്യൂയോര്‍ക്കിലെ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന് മുമ്പിലെ നീണ്ട ക്യൂ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. 12.50ഡോളര്‍ വിലയുള്ള ഒരു പ്രത്യേക പേനയും വാങ്ങി ആളുകള്‍ കൂട്ടംകൂട്ടമായി പുറത്തുവരുന്നത് കാണാമായിരുന്നു. വെള്ളത്തിനടിയിലും എഴുതാന്‍ കഴിയുന്ന അത്ഭുതപേന എന്ന പേരില്‍ പരസ്യംചെയ്ത ഒരു പേനയായിരുന്നു അത്. തെളിവിനായി വെള്ളത്തിനടിയില്‍വച്ച് ആ പേനകൊണ്ടെഴുതുന്നത് ആ സ്റ്റോറിന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചകൊണ്ട് ഏകദേശം 2,500-പേനകള്‍ ആ സ്റ്റോറില്‍നിന്ന് വിറ്റഴിച്ചു. അത് ഇന്നത്തെ ബോള്‍ പോയിന്റ് പേന ആയിരുന്നു.!

അതിന് ഡോട്ട്പേന എന്നൊരുപേരുമുണ്ടായിരുന്നു.  കണ്ടുപിടിച്ചത് താനായിരുന്നില്ലെങ്കിലും ആ പേനയുടെ പരസ്യപ്രചാരണങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് ചിക്കാഗോയിലെ മില്‍ട്ടണ്‍ റെയ്നോള്‍ഡ് ആയിരുന്നു.  ഹംഗറിയിൽ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയ ലാസ്ലോ ജോസെഫ് ബൈറോ ആയിരുന്നു ബോള്‍പോയിന്റ് പേനയുടെ ഉപജ്ഞാതാവ്. സഹോദരന്‍ ജോര്‍ജ് ബൈറോവിനൊപ്പം കണ്ടുപിടിത്തത്തിനുള്ള പേറ്റന്റും ലാസ്ലോ നേടി. റെയ്നോള്‍ഡിന്റെ എതിരാളികള്‍ ഇതേസമയത്തുതന്നെ  പുതിയൊരുതരം പേന വിപണിയിലിറക്കി. റോക്കറ്റ് പെന്‍ എന്നായിരുന്നു അതിന്റെ പേര്. 

അതിന്റെ പരസ്യങ്ങളില്‍ നിര്‍മാതാക്കള്‍ ഇങ്ങനെ എഴുതി: 'ഈ പേനക്ക് പൂട്ടുകള്‍ ഉരുക്കാന്‍ കഴിയും, കല്ലില്‍ എഴുതാനും നരച്ച മുടിയുടെ നിറം മാറ്റാനും കഴിയും.' ഈ പരസ്യം പ്രചരിപ്പിച്ചിട്ടും ബോള്‍പോയിന്റ് പേനയുടെ ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ റോക്കറ്റ് പെന്നിന് കഴിഞ്ഞില്ല. എന്നാൽ, അന്നത്തെ ബോള്‍ പോയിന്റ് പേനയുടെ ഗുണനിലവാരം അത്ര മികച്ചതായിരുന്നില്ല. ഈ പേന ലീക്ക് ചെയ്യാന്‍ തുടങ്ങിയതോടെ മാസങ്ങള്‍ക്കകം വാങ്ങിയവരെല്ലാം പേന തിരിച്ച് സ്റ്റോറില്‍ കൊണ്ടുക്കൊടുക്കാന്‍ തുടങ്ങി. ഇതോടെ ബോള്‍ പേനയുടെ കാലം അസ്തമിച്ചുവെന്ന് എല്ലാവരും കരുതി. 

ചെറിയ പിന്മാറ്റത്തിനുശേഷം വര്‍ധിപ്പിച്ച ഗുണനിലവാരത്തോടെ പേനയുടെ പുതിയ മാതൃക വിപണിയിലെത്തി. വില 19 സെന്റായി കുറയ്ക്കുകയും ഗുണം കൂട്ടുകയും ചെയ്തതോടെ ആവശ്യക്കാരേറി. ഇന്ന് ദശലക്ഷക്കണക്കിന് ബോള്‍ പോയിന്റ് പേനകളാണ്  ലോകം മുഴുവന്‍ ദിവസേന വില്‍ക്കുന്നത്. ബോൾ പെൻ കണ്ടുപിടിച്ച ലാസ്ലോ ജോസഫ് ബൈറോ ഹംഗറിയിലെ ബൂദാപെസ്റ്റിലാണ് ജനിച്ചത്. അദ്ദേഹം , 1931-ൽ ബൂദാപെസ്റ്റ് ഇന്റർനാഷ്ണൽ ഫെയറിലാണ് തന്റെ ആദ്യത്തെ ബോൾ പേനയുടെ മോഡൽ അവതരിപ്പിച്ചത്..! 

ഹങ്കറിയിലെ ഒരു ജേർണലിസ്റ്റായി പ്രവർത്തിക്കുമ്പോൾ പത്രം അച്ചടിക്കുന്ന മഷി  പെട്ടെന്ന് ഉണങ്ങുന്നതായി കണ്ടു.അദ്ദേഹം അതേ മഷി തന്റെ ഫൗണ്ടൻ പേനയിലും ഉൾപ്പെടുത്താൻ ശ്രമിച്ചു, പക്ഷെ ആ മഷി പേനയുടെ അറ്റത്തേക്ക് വരാതെ കട്ടിപിടിച്ചു കിടന്നു. തന്റെ സഹോദരനോടൊപ്പം പ്രവർത്തിക്കുന്ന സമയത്ത്, അദ്ദേഹം ആവശ്യമുള്ള സമയത്ത് മഷിയെ വലിച്ചെടുക്കുകയും പേപ്പറിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്ന പേനയുടെ ടിപ്പ് കണ്ടെത്തി, അദ്ദേഹത്തിന് 1938-ൽ അതിന്റെ പേരിൽ പേറ്റന്റ് ലഭിക്കുകയും ചെയ്തു.

1943 -ൽ അദ്ദേഹവും, സഹോദരനും, അർജന്റീനയിലേക്ക് താമസം മാറി. അർജന്റീനയിൽ ലാസ്ലോ ജോസെഫ് ബൈറോമിന്റെ ഈ ബോൾ പേന "ബൈറോം" എന്നാണ്അറിയപ്പെട്ടിരുന്നത്. 1985 -ന് അദ്ദേഹം അർജന്റീനയിലെ ബ്യൂനോസ് എയേർസിൽ വച്ച് മരണമടഞ്ഞു. യു.കെ, ഐർലാന്റ്, ആസ്റ്റ്രേലിയ, ഇറ്റലി പോലുള്ള രാജ്യങ്ങളിൽ ബോൾപോയിന്റ് പേന ഇപ്പോഴും "ബൈറോം" എന്ന പേരിൽ അറിയപ്പെട്ടുവരുന്നു. അതുകൊണ്ടുതന്നെ ഈ വാക്ക് ഒരു ട്രെയ്ഡ്മാർക്കായി പരക്കെ അംഗീകരിച്ചിരിക്കുന്നു.






02/12/2021

ചിത്രത്തിനുപിന്നിലെ ചരിത്രം - വേലുത്തമ്പി ദളവ

          

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
88

വേലുത്തമ്പി ദളവ 
( 1765-1809)

കന്യാകുമാരി ജില്ലയിലെ തലക്കുളം ഗ്രാമത്തിൽ വലിയ വീട്ടിൽ വള്ളിയമ്മപ്പിള്ള തങ്കച്ചിയുടെ മൂത്ത മകനായി 1765 മെയ് 6 ന് വേലുത്തമ്പി ജനിച്ചു,, അച്ചൻ മണക്കര കുഞ്ഞുമായിട്ടിപ്പിള്ള,മഹാരാജാവിൽ നിന്നും 'ചെമ്പകരാമൻ' എന്ന പട്ടം പാരമ്പര്യമായി ലഭിച്ചിരുന്ന തറവാടായിരുന്നു വലിയ വീട്,
യഥാർത്ഥ നാമം വേലായുധൻ ചെമ്പകരാമൻ തമ്പി ,
:കൊല്ലവർഷം 959 ആം മാണ്ടിൽ കാർത്തിക തിരുനാൾ മഹാരാജാവിൻ്റെ യാത്രാമദ്ധേ കൊള്ളക്കാർ അദ്ദേഹത്തിൻ്റെ സാധനങ്ങൾ കൊള്ളയടിക്കുകയുണ്ടായി, മോഷ്ടാക്കളെ കണ്ടു പിടിക്കാനുള്ള ശ്രമം വിഫലമായതോടെ രാജാവ് തമ്പിയുടെ കുടുംബത്തിൻ്റെ സഹായം അഭ്യർത്ഥിക്കുകയും വേലുത്തമ്പിയുടെ സഹായത്തോടെ മോഷ്ടിക്കപ്പെട്ട സാധനങ്ങൾ കണ്ടെടുക്കുകയും ചെയ്തു, അങ്ങനെ കാർത്തിക തിരുനാളിനാൾ അനുഗ്രഹീതനായ വേലുത്തമ്പിക്ക് കൊട്ടാരത്തിൽ കാര്യക്കാരനായി ജോലി ലഭിച്ചു, അന്ന് അദ്ദേഹത്തിന് 20 വയസായിരുന്നു, മഹാനായ രാജാകേശവദാസ് ആയിരുന്നു അന്നത്തെ ദളവ ( പ്രധാനമന്ത്രി),

1798 ഫെബ്രുവരി 17 ന് കാർത്തിക തിരുനാൾ നാടുനീങ്ങിയപ്പോൾ ' 16 വയസുണ്ടായിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മ രാജാവായി സ്ഥാനാരോഹണം ചെയ്തു, തിരുവിതാംകൂർ രാജാക്കന്മാരുടെ വംശപരമ്പരയിൽ ഏറ്റവും ദുർബലനും ഭരണകാര്യങ്ങളിൽ അറിവും വിവേകവും കുറഞ്ഞവനുമായാണ് അവിട്ടം തിരുനാളെചരിതം രേഖപ്പെടുത്തിയിരിക്കുന്നത്, അദ്ദേഹം ഏതാനും കൊട്ടാരം സേവകൻമാരുടെ വംശവദനായാണ് ഭരണം നിർവ്വഹിച്ചത്, പ്രായം കുറഞ്ഞവനും ദുർബലനുമായിരുന്നു രാജാവെങ്കിലും ശക്തനായ രാജാകേശവദാസ് ദിവാനായി ഉണ്ടായിരുന്നു, എന്നാൽ 1799 ൽ കേശവദാസ് അന്തരിച്ചു, അദ്ദേഹത്തെ ജയന്തൻ നമ്പൂതിരി ചതിച്ച് കൊന്നതാണെന്നും പറയുന്നു,

അവിട്ടം തിരുനാൾ രാജാവ് 'ജയന്തൻ നമ്പൂതിരിയെ സർവ്വാധി കാര്യക്കാരനായി നിയമിച്ചു, ബ്രിട്ടീഷ് വൈസ്രോയിയുടെ അനുമതി ഉണ്ടെങ്കിലേ ദിവാനെ നിയമിക്കാൻ കഴിയു, അതിനാൽ ജയന്തന് ദിവാൻ പദവി ലഭിച്ചില്ല,

അഴിമതിക്കാരനും ദുരാഗ്രഹിയുമായ ജയന്തൻ്റെ ഭരണം ജനങ്ങളെ പൊറുതിമുട്ടിച്ചു, ജയന്തൻ തൻ്റെ കൂട്ടാളികളായ തലകുളത്തു ശങ്കരനാരായണൻ ചെട്ടിയെ വലിയ മേലെഴുത്തായും, തച്ചിൽ മാത്യുത രകനെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചു, ശങ്കരൻ ചെട്ടി ഒട്ടുമിക്ക ഭൂപ്രദേശങ്ങളും തൻ്റെ പേരിലാക്കി, മൂന്ന് പേരും ചേർന്ന് നടത്തിയ അഴിമതിയിൽ ഖജനാവ് കാലിയായി, ഇവർ ജനങ്ങളിൽ നിന്നും കൂടുതൽ നികുതി പണം പിരിക്കാനും തുടങ്ങി,

1799 മേയ് 3 ന് ഇരണിയലിൽ വേലുത്തമ്പിയുടെ നേതൃത്വത്തിൽ നാട്ടുകൂട്ടം കൂടി, ജൂൺ 12ന് നാട്ടുകൂട്ടം രാജസന്നിധിയിൽ എത്തിചേർന്നു, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കി രാജ്യത്തെ രക്ഷിക്കണമെന്ന് അവിട്ടം തിരുനാളെ അറിയിച്ചു, തമ്പിയുടെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടം കണ്ട് ഭയന്ന രാജാവ് ഉടനെ അഴിമതിക്കാരെ പുറത്താക്കി വേലുത്തമ്പിയെ പുതിയ ദളവയായി പ്രഖ്യാപിച്ചു (1802 ൽ ),

വേലുത്തമ്പി ദളവ 'ജയന്തനെ നാടുകടത്തി, ചെട്ടിയുടെയും തരകൻ്റെയും സ്വത്തുക്കൾ കണ്ടു കെട്ടി അവരെ തുറങ്കിലsച്ചു, പക്ഷെ അപ്പോഴെക്കും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു, ബ്രിട്ടിഷ്കാർക്ക് കൊടുക്കേണ്ട കപ്പം മുടങ്ങി, 1805 ൽ ദളവ ബ്രിട്ടിഷു കാരുമായി ഉടമ്പടി നവീകരിച്ചു, കപ്പം നല്കാൻ മൂന്ന് മാസം അവധി വെച്ചു, എന്നാൽ ദേശാഭിമാനിയായ വേലുത്തമ്പി ദളവ കപ്പം കൊടുക്കുന്നതിന് മാനസീകമായി എതിരായിരുന്നു, നമ്മുടെ രാജ്യത്ത് നമുക്ക് ജീവിക്കാൻ ആർക്കും കപ്പം കൊടുക്കേണ്ട ആവശ്യമില്ല. അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ബോധവൽക്കരണം നടത്തി, അവിട്ടം തിരുനാളെ അറിയിക്കാതെ ദേശസ്നഹികളുമായി ചേർന്ന് 1808ൽ ബ്രിട്ടിഷ് റസിഡൻ്റ് മെക്കാളയ്ക്കെതിരെ ആക്രമണം നടത്തി,

1809 ജനുവരി 11ന് ബ്രിട്ടിഷ് കാർക്കെതിരെ പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രശസ്തമായ 'കുണ്ടറ വിളംബരം "

മാർച്ച് 18 ന് ദളവാ പദവിയിൽ നിന്നും സ്വയം ഒഴിഞ്ഞു,  തിരുവിതാംകൂറിൻ്റെ പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ച് ജനങ്ങൾക്കുവേണ്ടി ബ്രിട്ടിഷ് ക്കാർക്കെതിരെ സമരം നയിച്ച ത്യാഗിയായും അദ്ദേഹത്തെ വാഴ്ത്തുന്നു,

രാജാവിൻ്റെയും രാജ്യത്തിൻ്റെ യുംസഹകരണം ഇല്ലാതായ വേലുത്തമ്പി ദളവ ഒറ്റപ്പെട്ടു, അവസാനം അദ്ദേഹം മണ്ണടി ക്ഷേത്രത്തിൽ അഭയം തേടി, എന്നാൽ ക്ഷേത്രം ബ്രിട്ടിഷ് സൈന്യം വളഞ്ഞു ,ബ്രിട്ടിഷുകാരുടെ മുന്നിൽ കീഴടങ്ങുന്നതിനെക്കാളും നല്ലത് സ്വയം മരിക്കുന്നതാണെന്ന് ആ ധീര രാജസ്നേഹി തീരുമാനിച്ചു, 1809 എപ്രിൽ 8 ന് മണ്ണടി ക്ഷേത്രത്തിൽ വെച്ച് ഉടവാൾ നെഞ്ചിൽ സ്വയം കുത്തിയിറക്കി വേലുത്തമ്പി ദളവ മരണം വരിച്ചു.








01/12/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - കുറവുകളെ നിറവുകളാക്കിയ പ്രതിഭ

     

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
71

കുറവുകളെ നിറവുകളാക്കിയ പ്രതിഭ

റൊവാൻ ആറ്റ്കിൻസൺ (Rowan Atkinson) എന്ന പേര് ഏവർക്കും അത്ര സുപരിചിതം ആകണമെന്നില്ല. എന്നാൽ അദ്ദേഹം അവതരിപ്പിച്ച് അനശ്വരമാക്കിയ മിസ്റ്റർ ബീൻ എന്ന കഥാപാത്രം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പരിചിതമാണ്. നിഷ്കളങ്ക മുഖത്തോടെ മിസ്റ്റർ ബീൻ കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങൾ ഒരിക്കലെങ്കിലും കണ്ടവർക്ക് മറക്കാൻ കഴിയില്ല. ഒരക്ഷരംപോലും ഉരിയാടാതെ സ്വന്തം ശരീരചലനങ്ങൾ മാത്രമുപയോഗിച്ച് കഥാപാത്രത്തെ സോജ്വലമാക്കിയ റൊവാൻ ആറ്റ്കിൻസൺ എക്കാലത്തെയും മികച്ച ഹാസ്യ നടന്മാരിൽ ഒരാളാണ്. തന്റെ കഥാപാത്രം മണ്ടത്തരങ്ങൾ മാത്രം കാട്ടിക്കൂട്ടുന്ന ആളാണെങ്കിലും റൊവാൻ ആറ്റ്കിൻസൺ എന്ന വ്യക്തി സ്വകാര്യ ജീവിതത്തിൽ എടുത്ത ബുദ്ധിപരമായ തീരുമാനങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. 

സംസാരിക്കുമ്പോൾ വിക്കുണ്ട്, കോമാളിയുടേതുപോലുള്ള മുഖമാണ്, സൗന്ദര്യവുമില്ല– അവസരങ്ങൾ ചോദിച്ചു ചെല്ലുന്ന ഷൂട്ടിങ് ലൊക്കേഷനുകളിൽ നിന്നെല്ലാം ആ ചെറുപ്പക്കാരനെ പുറത്താക്കാൻ ഇതുപോലെ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. എങ്കിലും സിനിമാ മോഹവും തലയിലേറ്റി ഷൂട്ടിങ് സെറ്റുകളിൽ നിന്നു സെറ്റുകളിലേക്ക് അയാൾ സഞ്ചരിച്ചുകൊണ്ടേയിരുന്നു. എല്ലാവരും അവനെ അപമാനിച്ചു പുറത്താക്കി. പക്ഷേ, അവസാനം തന്റെ എല്ലാ കഴിവുകേടുകളെയും ഒരുമിച്ചുചേർത്ത് ഒരു കഥാപാത്രത്തെ അയാൾ സൃഷ്ടിച്ചു; മിസ്റ്റർ ബീൻ. കോമാളിയുടെ മുഖമുള്ള, സംസാരിക്കാത്ത, സൗന്ദര്യമില്ലാത്ത ഒരു കഥാപാത്രം. തെരുവുകളിലും വേദികളിലും തന്റെ കഥാപാത്രവുമായി അദ്ദേഹം കയറിയിറങ്ങി. പതിയെ ആ കഥാപാത്രത്തെ ലോകം സ്വീകരിച്ചു. ടെലിവിഷൻ പരമ്പരകളായും സിനിമകളായും ആ‌ കഥാപാത്രം പ്രേഷകകോടികളുടെ മനം കവർന്നു. മിസ്റ്റർ ബീൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതും ജീവൻ നൽകിയതും റൊവാൻ അറ്റ്കിൻസൺ എന്ന പ്രതിഭയാണ്. മുതിർന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി എന്നാണ് റൊവാൻ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്

തനിക്കു വിജയിക്കാനുള്ള ലോകം സ്വയം സൃഷ്ടിക്കേണ്ടിയിരിക്കുന്നു എന്ന ചിന്ത റൊവാനിൽ രൂപപ്പെട്ടു. ഓക്സ്ഫോർഡിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ സജീവമായതോടെ കോമഡി കഥാപാത്രങ്ങളാണ് തനിക്ക് അനുയോജ്യമെന്ന് തിരിച്ചറിഞ്ഞു. ശരീരഭാഷ ഉപയോഗിച്ച് അഭിനയിക്കുന്നതിൽ വൈദഗ്ധ്യം നേടി. 1979 മുതൽ ബിബിസി ചാനലിൽ അവതരിപ്പിച്ച കോമഡി പരിപാടി ‘‘നോട്ട് ദ് നയൻ ഒ ക്ലോക്ക് ന്യൂസ്’’ (Not the Nine'O Clock News) ജനശ്രദ്ധ ആകർഷിച്ചതോടെ എൻജിനീയറിങ് രംഗത്തുനിന്നും അഭിനയരംഗത്തേക്ക് ചുവട് മാറ്റി. 1990ൽ ഓക്സ്ഫഡിൽ പഠിച്ചു കൊണ്ടിരിക്കെയാണ് മിസ്റ്റർ ബീൻ എന്ന കഥാപാത്രത്തിന് ജന്മം കൊടുക്കുന്നത്. വാക്കുകളേക്കാൾ, ശരീര ഭാഷകൊണ്ടാണ് മിസ്റ്റർ ബീൻ സംസാരിക്കുന്നത്.16 എപ്പിസോഡുകളുള്ള സീരീസായും 2 ഫീച്ചർ സിനിമകളായും മിസ്റ്റർ ബീൻ പുറത്തിറങ്ങി. ഒരക്ഷരം പോലും ഉരിയാടാതെ സ്വന്തം ശരീര ചലനങ്ങൾ മാത്രം ഉപയോഗിച്ച് കഥാപാത്രത്തെ അനശ്വരമാക്കിയ റൊവാൻ അറ്റ്കിൻസൺ എക്കാലത്തെയും മികച്ച ഹാസ്യ നടന്മാരിൽ ഒരാളാണ്. ചാർലി ചാപ്ലിനു ശേഷം ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട ഒരു ഹാസ്യതാരം ഇല്ലെന്നുതന്നെ പറയാം.








ചിത്രത്തിനുപിന്നിലെ ചരിത്രം - ചമ്പാവത് കടുവ

         

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
87

ചമ്പാവത് കടുവ 

ഗിന്നസ് റെക്കോർഡ് ഉടമയാണ് ഈ പെൺ കടുവ......ഇന്ത്യയിലും നേപ്പാളിലും ആയി 436 പേരുടെ  ജീവൻ ആണ് ഈ കടുവ കവർന്നത്. 

200 ൽ പരം പേരെ കൊന്ന കടുവയെ നേപ്പാളീസ് പട്ടാളത്തിന്  അതിനെ പിടിക്കാനോ കൊല്ലനോ കഴിഞ്ഞില്ല. അവർ കടുവയെ  അതിർത്തിയിലേക്ക് ഓടിച്ചു വിട്ടു. സർധ നദി കടന്ന് ഇന്ത്യയി ലെ കുമയൂൺ ഭാഗത്തെത്തി തന്റെ വേട്ട തുടർന്ന കടുവ പകൽ നേരങ്ങളിലും വേട്ട നടത്താൻ ധൈര്യം കാണിച്ചു.  ഏകദേശം 32 km ഒരു ദിവസം ഈ കടുവ സഞ്ചരിച്ചതായി കണ്ടെത്തി. കടുവയെ ഭയന്ന് പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ സാധിക്കാതെ ജനങ്ങൾ പട്ടിണിയിലേക്ക് നീണ്ടു. ഭരണാധികാരികൾ ഭീമമായ പ്രതിഫലം പ്രഖ്യാപിച്ചു. വേട്ടക്കാർ ഗ്രാമങ്ങളിൽ തമ്പടിച്ചു.  കാട് കയറിയ ചിലർക്ക് കടുവയെ കാണാൻ പോലും സാധിച്ചില്ല. കണ്ടവർക്ക്  തിരിച്ചു വരാനും സാധിച്ചില്ല. 

1907 ൽ, ചമ്പാവത്തിൽ 16 വയസ്സുള്ള പെൺകുട്ടിയെ വേട്ടയാടിയതിന്റെ പിറ്റേ ദിവസം പ്രശസ്ത വേട്ടക്കാരൻ ജിം കോർബറ്റ് കടുവയെ വെടിവച്ച് കൊന്നു . ജിം കോർബറ്റിന്റെ ആദ്യത്തെ കടുവ വേട്ട ആയിരുന്നു ഇത് .  300 ഓളം ഗ്രാമീണരും ഈ സാഹസകൃത്യത്തിന് ഇദ്ദേഹത്തെ അനുഗമിച്ചിരുന്നു. പോസ്റ്റ് മോർട്ടം രേഖ പ്രകാരം കടുവയുടെ വലതു വശത്തെ മുകളിലെയും താഴെയുമുള്ള കോമ്പല്ല്‌ , മുകളിലത്തേത് പകുതിയും, താഴത്തേത് മുഴുവനായും തകർന്നിരുന്നു. സ്വാഭാവിക ഇര പിടുത്ത ത്തിന് സാധിക്കാത്തതിനാൽ ദുർബലരായ മനുഷ്യരെ വേട്ടയാടി എന്ന അഭിപ്രായമാണ് കിമ്മിന് ഉണ്ടായിരുന്നത്.

ഒരു വേട്ടക്കാരന്‍ എന്ന വിശേഷണത്തിന് ഉടമയായിരിക്കെ തന്നെ, കറയറ്റ പ്രകൃതി സ്‌നേഹി എന്ന നിലയിലും പ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയാണ് ബ്രിട്ടീഷുകാരനായ ജിം കോര്‍ബെറ്റ്. പ്രകൃതിയെയും ജീവജാലങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന അദ്ദേഹം, മനുഷ്യഭോജികളായ മൃഗങ്ങളെ   പ്രധാനമായും കടുവ, പുള്ളിപ്പുലി മാത്രമെ വേട്ടയാടിയിരുന്നുള്ളൂ. അദ്ദേഹത്തോടുള്ള ആദരസൂചകമായി 1957ല്‍ ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനമായ ഉത്തരാഖണ്ഡിലെ ദേശീയ ഉദ്യാനം, ‘ജിം കോര്‍ബെറ്റ് ദേശീയ ഉദ്യാനം’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.





കറൻസിയിലെ വ്യക്തികൾ (77) - ഡേവിഡ് ബെൻ- ഗുരിയൻ (David Ben - Gurion)

  

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
77
   
ഡേവിഡ് ബെൻ- ഗുരിയൻ (David Ben - Gurion)


ഇസ്രായേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് ബെൻ-ഗുരിയൻ  (ഒക്ടോബർ 16 1886 - ഡിസംബർ 1 1973). ഡേവിഡ് ഗ്ര്യൂൻ എന്നതായിരുന്നു ജനനനാമം.ഇസ്രായേലിൻ്റെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

ചെറുപ്പം മുതലേ സയണിസ്റ്റ് പ്രസ്ഥാനംസയണിസത്തോട് കടുത്ത അനുഭാവം പ്രകടിപ്പിച്ചു.1905-ൽ റഷ്യൻ വിപ്ലവകാലത്ത് രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ടു. കിഴക്കേ യൂറോപ്പിലെ ജൂതവിരുദ്ധത മൂലം 1906-ൽ ഓട്ടോമാൻ പലസ്തീനിലേക്ക് കുടിയേറി. അവിടെ പോളെ സയൺ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായി മാറി. ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നതിൽ ബെൻ-ഗുരിയൻ പ്രധാന പങ്കു വഹിച്ചു. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേലിനെ വിജയത്തിലേക്ക് നയിച്ച ശേഷം രാഷ്ട്രസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ സഹായിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജൂതർ ഇക്കാലത്ത് ഇസ്രായേലിലെത്തി. 1970-ൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. മരണശേഷം അദ്ദേഹത്തെ ടൈം മാസിക ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി.

 1978ൽ ഇസ്രായേൽ പുറത്തിറക്കിയ 50 ഷെക്കേൽ കറൻസി നോട്ട്.
മുൻവശം(Obverse): ഡേവിഡ് ബെൻ- ഗുരിയൻ ഛായാചിത്രം പശ്ചാത്തലത്തിൽ കിബുറ്റ്സിലെ ലൈബ്രറി മന്ദിരം, നെഗേവ് മരുഭൂമി എന്നിവ ചിത്രീകരിച്ചിരിക്കുന്നു.
പിൻവശം (Reverse): പഴയ ജെറുശലേമിലെ ഗോൾഡൻ ഗേറ്റ്.