31/01/2019

31/01/2019- ANCIENT INDIAN COINS- Portuguese India


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
03

Portuguese India 

Portuguese were the earliest of European settlers. 
Since Admiral D Alfonso de Albuquerque's conquest of Goa, it had been the capital of the Portuguese India, till annexed by Government of India in 1962.
Till the introduction of machine struck coinage in 1871, the hammered crude silver/copper/lead coinage was a collector's delight of Portuguese heritage. The interesting aspect of the hammered silver coinage was that no two coins were alike. 
The money system of the Portuguese was complex  and different from that of the other settlers that followed. 
375 Bazarucose  = 300 Reis 
240 Reis  = 1 Pardeo 
2 Xerafins  = 1 Rupia 
(Only one silver Xerafin was equal to 1 Pardeo)

Specifics of the coin shown below 

Denomination  - Rupia 
Metal  - silver 
Issued - 1803 AD 
Obverse  - Ruler : D Maria (1777 - 1816 AD). Maria was the first queen of Portugal and Brazil. 
Reverse  - Monogram





30/01/2019- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- Cross coins


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
25

  Cross coins







29/01/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 7


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
07




28/01/2019- നോട്ടിലെ വ്യക്തികള്‍- സദ്ദാം ഹുസൈൻ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
39

സദ്ദാം ഹുസൈൻ


ജനനം:28 ഏപ്രിൽ 1937,
അൽ-അവാ, ഇറാഖ്.
മരണം:30 ഡിസംബർ 2006,
കാഡിമിയ, ബാഗ്ദാദ്, ഇറാഖ്.

ഇറാഖ് എന്ന രാജ്യത്തിന്‍റെ പ്രസിഡണ്ടായിരുന്ന വ്യക്തിയാണ് സദ്ദാം ഹുസൈൻ അബ്ദ് അൽ-മജീദ് അൽ-തിക്രിതി എന്ന സദ്ദാം ഹുസൈൻ. വടക്കൻ ഇറാഖിൽ ടൈഗ്രീസ് നദിക്കരയിലുള്ള തിക്രിത്ത് പട്ടണത്തിൽ നിന്നും എട്ടു കിലോമീറ്റർ അകലെയുള്ള അൽ-അവ്ജ ഗ്രാമത്തിൽ സുബഹ് തുൽഫയുടെയും ഹുസൈൻ അൽ മജീദിന്‍റെയും മകനായാണ് സദ്ദാം ജനിച്ചത്. സദ്ദാമിന്‍റെ ചെറുപ്പത്തിലെ പിതാവ് മരിച്ചതിനെ തുടര്‍ന്ന്, അമ്മാവനായ ഖൈരള്ള തുൽഫയുടെ സംരക്ഷണയിലാണ് സദ്ദാം വളർന്നത്. ഇറാഖ് സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു ഖൈരള്ള. രാജകുടുംബത്തെയും അവരെ പിന്തുണക്കുന്ന ബ്രിട്ടനെയും എതിർത്തതിന്‍റെ പേരിൽ അദ്ദേഹം ജയിലിലായി. അതോടെ സദ്ദാമിന്‍റെ  ജീവിതം കഷ്ടത്തിലായി. അമ്മയുടെ അടുത്ത് മടങ്ങിയെത്തിയ സദ്ദാമിനെ രണ്ടാനഛൻ തരം കിട്ടിയപ്പോഴൊക്കെ കഠിനമായി ദ്രോഹിച്ചിരുന്നു. അഞ്ചു വർഷത്തിനു ശേഷം ഖൈരള്ള ജയിൽമോചിതനാവുകയും, സദ്ദാം വീണ്ടും അദ്ദേഹത്തിന്‍റെ സംരക്ഷണതിലുംമായി. പിന്നീട് സദ്ദാം അമ്മാവനൊപ്പം ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്ദാദിലേക്കു പോയി പഠനം തുടരുകയും ഒപ്പം രാക്ഷ്ട്രീയത്തിലുമിറങ്ങി. അങ്ങനെ 1957-ൽ സദ്ദാം ബാത്ത് പാർട്ടിയിൽ അംഗമായി. ബാത്ത് പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന 1968-ലെ സൈനിക അട്ടിമറിയുടെ ഒരു പ്രധാന സംഘാടകൻ സദ്ദാം ആയിരുന്നു. ഈ സൈനിക അട്ടിമറി ആണ് ബാത്ത് പാർട്ടിയെ ദീർഘകാല ഭരണത്തിലേക്ക് കൊണ്ടുവന്നത്. ശക്തവും ക്രൂരവുമായ സുരക്ഷാസേനയെ നിർമ്മിച്ച സദ്ദാം തന്‍റെ അധികാരം സർക്കാരിനു മുകളിൽ ഉറപ്പിച്ചു. രാഷ്ട്രപതിയായപ്പോൾ സദ്ദാം ഒരു ശക്തമായ സർക്കാർ രൂപവത്കരിച്ചു. രാജ്യത്ത് ശക്തിയും സ്ഥിരതയും സദ്ദാം ഉറപ്പിച്ചു. അദ്ദേഹത്തിന്‍റെ ഭരണ കാലത്താണ് ഇറാൻ - ഇറാഖ് യുദ്ധം (1980-1988), ഗൾഫ് യുദ്ധം (1991) എന്നിവ നടന്നത്. തന്‍റെ ഭരണത്തെ അസ്ഥിരപ്പെടുത്തുന്ന മുന്നേറ്റങ്ങളെ അദ്ദേഹം അടിച്ചമർത്തി. പ്രത്യേകിച്ചും വർഗ്ഗീയമായ വിഭജനങ്ങളുടെ പേരിൽ സ്വയംഭരണാവകാശം ആവശ്യപ്പെട്ട വംശീയ-മതപരമായ മുന്നേറ്റങ്ങളെ അദ്ദേഹം ശക്തമായി അടിച്ചമർത്തി. സുന്നി ഇറാഖികളുടെ ഇടയിലും അറബ് വംശജരുടെ ഇടയിലും അദ്ദേഹം ഒരു ജനകീയ നായകനായി തുടർന്നു. ഇസ്രായേലിനു എതിരായും അമേരിക്കയ്ക്ക് എതിരായും ചങ്കുറപ്പോടെ നിലകൊണ്ട ഒരു ഭരണാധികാരിയായിരുന്നു സദ്ദാം എന്നതായിരുന്നു ഈ ജനപ്രിയതയ്ക്കു കാരണം. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു ശേഷം സദ്ദാം 2003 ഡിസംബർ 13-നു പിടികൂടപ്പെട്ടു. നവംബർ 5, 2006-ൽ അദ്ദേഹത്തെ മനുഷ്യത്വത്തിനെതിരായി ഉള്ള കുറ്റങ്ങളുടെ പേരിൽ അദ്ദേഹം തുക്കിക്കൊലയ്ക്കു വിധിക്കപ്പെട്ടു. സദ്ദാമിന്‍റെ അപ്പീൽ പരമോന്നത കോടതി 2006 ഡിസംബർ 26-നു തള്ളി. ഡോക്ടർമാർ, വക്കീലന്മാർ, ഭരണാധികാരികൾ എന്നിവരുടെ മുന്നിൽ വെച്ച് സദ്ദാം 2006 ഡിസംബർ 30 രാവിലെ 6 മണിക്ക് തൂക്കിക്കൊല്ലപ്പെട്ടു. സദ്ദാം ഹുസൈൻനെ ആദരിച്ചുകൊണ്ട് ഇറാഖ് പുറത്തിറക്കിയ ഇരുപത്തിഅഞ്ച് ദിനാര്‍.






27/01/2019- മുഗളന്‍ ചെമ്പ്നാണയങ്ങള്‍- 6


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
06





26/01/2019- തീപ്പെട്ടി ശേഖരണം- സുഭാഷ് ചന്ദ്ര ബോസ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
22
   
സുഭാഷ് ചന്ദ്ര ബോസ്

ഇന്ത്യൻ സ്വാതന്ത്യ സമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു സുഭാഷ് ചന്ദ്ര ബോസ് നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത് തുടർച്ചയായി 2 തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജി യുടെ അഹിംസാ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്രൃം നേടിത്തരാൻ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി അദ്ദേഹം രൂപികരിച്ചു.
                     1897 ൽ ബ്രിട്ടീഷ് ഇന്ത്യൻ അധീനതയിലുള്ള ബംഗാൾ പ്രവിശ്യയിലെ ഒറീസയിലെ കട്ടക്ക് എന്ന സ്ഥലത്ത് ജാനകി നാഥ് ബോസിന്റെയും പ്രഭാവതിയുടെയും ആറാമത്തെ മകനായി ജനിച്ചു.പ്രൊട്ടസ്റ്റന്റ് മിഷനറിമാർ നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് സുഭാഷ് തന്റെ പ്രാഥമിക വിദ്യഭ്യസത്തിനായി ചേർന്നത്.ബ്രിട്ടീഷ് നേതൃത്വത്തിലുള്ള വിദ്യാഭ്യാസ രീതിയിൽ സുഭാഷ് സംതൃപ്തൻ ആയിരുന്നില്ല. 
                     1920 ൽ ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷ ഉയർന്ന മാർക്ക് വാങ്ങി പാസ്സായിട്ടും സ്വാതന്ത്ര്യ സമരത്തിൽ പ്രവർത്തിക്കുവാൻ വേണ്ടി അദ്ദേഹം സിവിൽ സർവ്വീസ് ഉപേക്ഷിച്ചു. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. എന്നാൽ ഗാന്ധിജിയുടെ അഹിംസ സിദ്ധാന്തവുമായി യോജിച്ച് പോകുവാൻ ബോസിന് കഴിഞ്ഞില്ല. 1924 ൽ തീവ്രവാദി ആണെന്ന സംശയത്തിൽ ബോസിനെ അറസ്റ്റ് ചെയ്യുകയും ആദ്യം അലിപ്പൂർ ജയിലിലും പിന്നീട് ബർമ്മയിലേക്കും നാട് കടത്തി .
                      1943 ജൂലൈ 4 ന് റാഷ് ബിഹാരി ബോസ് സിംങ്കപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച്ച് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാഷ് ചന്ദ്ര ബോസിന് കൈമാറി അടുത്ത ദിവസം അദ്ദേഹം ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യൻ നാഷണൽ ആർമ്മി രൂപവത്കരിച്ചു. I N A യുടെ രൂപികരണത്തിലും പ്രവർത്തനങ്ങളിലും ഒത്തിരി മലയാളികളും പങ്ക് വഹിച്ചു.
                   1945 ഓഗസ്റ്റ് 18ന് ബോസ് തായ് വാനിലെ തെയ്ഹോക്കു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവർൺമെന്റിന്റെ ഔദ്യോഗിക ഭാഷ്യം ഇതിനെ പറ്റി അന്വേഷിക്കുവാൻ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷനും ഇന്ദിരാഗാന്ധിയുടെ കാലത്ത് ഖോസ്ലാ കമ്മീഷനും നിയോഗിക്കപ്പെട്ടിരുന്നു. ഈ രണ്ട് കമ്മീഷനും ബോസ് വിമാന അപകടത്തിൽ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. പിന്നീട് ഇതിനെ പറ്റി കുറെ ഉഹാപോഹങ്ങൾ നിലനിന്നിരുന്നെങ്കിലും വേറെ കൃത്യമായ തെളിവുകൾ ഒന്നും തന്നെ കിട്ടിയിരുന്നില്ല.
                      എന്റെ ശേഖരണത്തിലെ സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ ചുവടെ ചേർക്കുന്നു.


25/01/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 5


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
05






24/01/2019- ANCIENT INDIAN COINS- Mughal Empire


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
02

  Mughal Empire 

Zahir - ud  - din Muhammad Babur, a patrilinear descendent of Timur and matrilinear descendent of Genghis Khan, was a conqueror from central Asia who laid the foundation of Mughal Empire in the Indian subcontinent. His roots have brought the Persian ethos to the subcontinent. 

Babur suffered many short-lived victories and was without shelter and in exile in Tashkent during 1490s AD. In 1499 he wrote "I endured much poverty and humiliation. No country and hope of one". It is only after losing the city of Samarkand in central Asia twice that he drew his focus to the Indian subcontinent. 

Babur defeated Ibrahim Lodhi in the first battle of Panipat in 1526. After a four years reign, Babur died and buried in Kabul in Afghanistan. Babur is considered as a national hero in Uzbekistan and his songs have become Uzbek folklore. He is also held in high esteem in Afghanistan, Iran and Kyrgyzstan too. 

Specifics of the coin shown below 

Silver Shahrukhi issued during the early years of Babur's reign (1526 - 1530 AD).
Countermarked 'adl babur ghazi' in hexafoil on an earlier issue.



23/01/2019- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- 10 രൂപ


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
24

  പത്ത് രൂപ  നാണയങ്ങൾ








22/01/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 4


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
04







21/01/2019- നോട്ടിലെ വ്യക്തികള്‍- ന്യൂട്ടൺ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
38

സർ ഐസക് ന്യൂട്ടൺ


ജനനം:4 ജനുവരി 1642, വൂള്‍സ്തോര്‍പ്പ്, ലിങ്കണ്‍ഷെയര്‍, ഇംഗ്ലണ്ട്.
മരണം:31 മാര്‍ച്ച് 1727, കെന്‍സിങ്ടണ്‍, ഇംഗ്ലണ്ട്.

പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റുംആയിരുന്നു സർ ഐസക് ന്യൂട്ടൻ. പന്ത്രണ്ടാമത്തെ വയസ്സിലാണ് ഐസക് ന്യൂട്ടൻ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്. എന്നാല്‍ പതിനഞ്ചാമത്തെ വയസ്സിൽ ന്യൂട്ടന് പഠനം നിർത്തിവയ്കേണ്ടിവന്നു. കൊച്ചു ബാലനിലുള്ള അസാധാരണത്വം ദർശിച്ച അമ്മാവന്‍ 1660-ല്‍ തന്‍റെ 18 വയസ്സിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർക്കുകയും, 1665-ല്‍ ട്രിനിറ്റി കോളേജിൽനിന്ന് ന്യൂട്ടന് ബിരുദമെടുക്കുകയും ചെയ്തു. 1666- ൽ ഗുരുത്വാകർഷണ നിയമംപ്രഖ്യാപിച്ചവെക്തിയാണ് സർ ഐസക് ന്യൂട്ടൻ. 1665-ൽ ആപ്പിൾമരത്തിന്‍റെ ചുവട്ടിലിരിക്കുമ്പോൾ ആപ്പിൾ താഴെവീഴുന്നതുകണ്ട് എന്താണ് ഇത് മുകളിലേയ്ക്ക് പോകാത്തതെന്ന് വിചാരിച്ച ന്യൂട്ടന്‍റെ ചിന്തയാണ് 22 വർഷത്തിനുശേഷം ഗുരുത്വാകർഷണസിദ്ധാന്തമായി 1687- ൽ പിന്നീട് പുറത്തുവന്നത്. 2005-ൽ റോയൽ സൊസൈറ്റിനടത്തിയ അഭിപ്രായ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടൺനെ ആണ്, ബലത്തിന്‍റെ യൂണിറ്റ് ന്യൂട്ടന്‍റെ പേരിലാണ് അറിയപ്പെടുന്നത്. രാഷ്ട്രത്തിന്‍റെ ആദരവോടെ ശവമടക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ഐസക് ന്യൂട്ടൻ. സർ ഐസക് ന്യൂട്ടൺനെ ആദരിച്ചുകൊണ്ട് ഇംഗ്ലണ്ട് പുറത്തിറക്കിയ ഒരു പൗണ്ട്.


20/01/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 3


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
03








19/01/2019- തീപ്പെട്ടി ശേഖരണം- ഛത്രപതി ശിവാജി


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
21
   
ഛത്രപതി ശിവാജി

മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ഛത്രപതി ശിവാജി മഹാരാജാവ് എന്നറിയപ്പെടുന്ന ശിവാജി ശഹാജി ഭോസ്ലേ .1627 ഫെബ്രുവരി 19 ആം തീയതി മഹാരാഷ്ട്രയിലെ പുനെക്ക് സമീപമുള്ള ശിവനേരി കോട്ടയിൽ ഷ ഹാജി ഭോസ്ലേയുടെയും ജിജാഭായി യുടെയും ഇളയ മകനായി ശിവാജി ജനിച്ചത്.

മാതാവിൽ നിന്നും ഇതിഹാസ കഥകൾ കേട്ടു വളർന്ന ശിവാജി ഒരു തികഞ്ഞ യോദ്ധാവും രാഷ്ട്രതന്ത്രജ്ഞനും ആയി വളർന്നു. തന്റെ വിദ്യാഭ്യസത്തോടൊപ്പം ഹെന്ദവ ഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യം നേടി. ശിവാജിയുടെ പിതാവ് മറാത്ത ജനറൽ ആയിരുന്നു. ബിജ്പൂർ, ഡെക്കാൻ, മുഗൾ സാമാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു. ചത്രപതി ശിവാജി യുടെ കാലഘട്ടം 1627-1680 ആയിരുന്നു എന്ന് കണക്കാക്കി വരുന്നു.1674 ജൂൺ 6ന് ആണ് ശിവാജി മഹാരാജാവ് ഛത്രപതി ആയത്. അദ്ദേഹം തന്റെ സാമ്രാജ്യത്തെ ഹിന്ദു സാമ്രാജ്യം എന്ന് വിളിച്ചിരുന്നത്.


എന്റെ ശേഖരണത്തിൽ ഛത്രപതി ശിവാജിയുടെ ചിത്രമുള്ള തീപ്പെട്ടികൾ ചുവടെ ചേർക്കുന്നു .


18/01/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 2


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
02





📚 ഇന്നത്തെ പഠനം
അവതരിപ്പിക്കുന്നത് മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി അബ്ബാസ്

നാണയ പഠനം തപസ്യയാക്കിയ അബ്ബാസിൻ്റെ പക്കൽ പുരാതന നാണയങ്ങളുടെ വൻ ശേഖരമുണ്ട്. ഗുർജാര, പ്രത്തിഹാര നാണയങ്ങൾ മുഗൾ - സുൽത്താനേറ്റ് - ഗുജറാത്ത് സുൽത്താനേറ്റ്  നാണയങ്ങൾ, വിവിധ മുസ്ലിം രാജവംശങ്ങളുടെ നാണയങ്ങൾ എന്നിവ മിൻ്റ് അടിസ്ഥാനമാക്കി ക്രമത്തിൽ ശേഖരിച്ചിട്ടുണ്ട്.

നാണയങ്ങൾക്ക് പുറമേ കറൻസി  പുരാവസ്തുക്കൾ ന്യൂസ് പേപ്പറുകൾ എന്നിവയും ശേഖരിക്കുന്നുണ്ട്. 

ചരിത്ര വിദ്യാർത്ഥിയായിരിക്കെയാണ് നാണയ ശേഖരണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ശേഖരിച്ച നാണയങ്ങളാണ് പിന്നീട് അമൂല്യ ശേഖരമായി മാറിയത്. 

ചരിത്ര പഠനത്തോടൊപ്പം ചിത്ര രചനയും വഴങ്ങും ആർട്ടിസ്റ്റ് കൂടിയായ അബ്ബാസിന്.



17/01/2019- ANCIENT INDIAN COINS- Sangam Age


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
01

  Sangam Age - 3rd century BC - 3rd century AD 

Cheras were one of the three principal Dravidian dynasties of the sangam age of the Tamils. The Cheras were referred as Kedalaputho (Kerala Putra) in the Asoka's edict of the 3rd century BC. The Graeco - Roman trade map Periplus Maris Erythraei refers to the Cheras as Celobotra. The Chera kingdom owed its importance to trade with West Asia, Greece and Rome. The capital of Chera dynasty is assumed to be Karur identified with Karura of Ptolemy. 

The kingdom extended to the plains of Kerala and Palghat gap and had two natural harbour towns due to which trade with the Roman trade settlements flourished. Cheras were in constant conflict with all the rulers  - Pandyas, Kadambas and Yavanas (Greeks on the Indian coast).

Sangam literature is rich in descriptions about a number of Chera kings and princes. Their power and influence waned rapidly with the decline of the trade with the Romans.


Specifics of the coin shown below 

Ruler  - unknown 
Issued  - 300 BC - 200 AD 
Metal  - Copper 
Weight  - 6.1 gms 
Obverse  - Elephant with trunk raised with a tree on the top left corner.
Reverse  - Bow and arrow (dynastic symbol) in a circular border.











ഇന്നത്തെ പഠനം അവതരിപ്പിക്കുന്നത്  തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം പുതുക്കുറിച്ചി സ്വദേശി
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസുസ.

ഇപ്പോൾ തിരുവനന്തപുരത്തെ Philatelic And Numismatic Assosiation (PANA) ൻ്റെ സെക്രട്ടറി സ്ഥാനം വഹിക്കുന്നു. തീപ്പെട്ടി പടവും ബസ്സ് ടിക്കറ്റും ശേഖരിച്ചാണ് ഈ രംഗത്തേക്ക് കടന്നുവന്നത്.

പിന്നീട് സ്റ്റാമ്പും ശേഷം നാണയവും ആയി. എല്ലാം കൂടി കൊണ്ടുനടത്താന്‍ കഴിയാത്തതിനാല്‍ നാണയങ്ങൾ മാത്രമായി പരിമിതപ്പെടുത്തി. ഇപ്പോള്‍ World coins, Ancient Coins എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പ്രവാസം മതിയാക്കി വിശ്രമ ജീവിതം നയിക്കുന്ന അഗസ്റ്റിൻ Numismatic And Philatelic Assosiation Quilon (NAPAQ) എന്ന കൊല്ലം ക്ലബ്ബില്‍ ലൈഫ് മെമ്പറുമാണ്.