30/04/2020

29/04/2020- ANCIENT INDIAN COINS- 16 Local Janapadas [2. Vidharbha Janapada]


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
68

16 Local Janapadas
2. Vidharbha Janapada


Vidharbha Janapada formed part of Cheddi, one of the 16 Mahajanapadas during 600 BC, before it carved its independence around 500 - 400 BC. 

These coins are also referred to as Wainganga / Painganga type referring to the River Basin or River Valley area of the same name in Eastern Maharashtra south west of Nagpur, where these coins were unearthed.
Modern Vidharbha comprises of Nagpur and Amaravati in Eastern Maharashtra.

The coins comprise of 4 punches of which 2 remains the same (placed opposite to each other) with the other 2 symbols being different, one of which always an elephant. 
Coins weigh 1.7 g (1/2 Karshapana Standard) and are dated to 400 BC.


28/04/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- മൊണ്ട് സെററ്റ്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
38
   
 മൊണ്ട് സെററ്റ്

കിഴക്കൻ കരീബിയൻ കടലിൽ മാല പൊലെ കിടക്കുന്ന ലെസർ അന്റിലിസ് ദ്വീപുകളുടെ വടക്കൻ മേഖലയായ ലീവർഡ് ദ്വീപുകളാണ് മൊണ്ട് സെററ്റ്. 102 ച .കി.മി.വിസ്ത്രിതിയും 4500 ഓളം ജനങ്ങളുമുള്ള മൊണ്ട് സെററ്റ് ബ്രിട്ടിഷ് ഓവർസീസ് ടെറിറ്റയാണ്.Crown colony  of monteserot എന്നാണ് ഔദ്യോഗീക നാമം' 1493-ലാണ് ക്രിസ്റ്റഫർ കൊളംമ്പസ് ഇവിടെയെത്തിയത്.തുടർന്ന് ദ്വീപ് സ്പാനിഷ് നിയന്ത്രണത്തിലായി.1632-ൽ ഇംഗ്ലീഷ് കോളനിയാവുകയും അയർലൻഡിലെ കത്തോലിക്ക കലാപകാരികളെ ഇംഗ്ലീഷുകാർ ഇങ്ങോട്ട് നാട് കടത്തുകയും ചെയ്തു.1871 മുതൽ 1938 വരെ ലീവർഡ് കോളനിയുടെ ഭാഗമായാണ് ബ്രിട്ടൻ ഈ ദ്വീപിനെ ഭരിച്ചത്.പിന്നീട് പ്രത്യേക കൗൺ കോളനിയായി. സോഫ്രെയർ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ഒരിക്കൽ തലസ്താന മായ പ്ലിമത്തിന്റെ മൂന്നിൽ രണ്ടു ഭാഗം കത്തി നശിച്ചു.ഇന്നും ഇവിടെ ലാവാ പ്രവാഹമുണ്ട്. ദ്വീപിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് ആകർഷണവും ഇതാണ്.കൃഷിയാണ് മുഖ്യ തൊഴിൽ .പരുത്തി പച്ചക്കറികൾ കയറ്റുമതി നടത്തുന്നു .ഇവിടെത്തെ നാണയം ഈസ്റ്റ് കരീബിയൻ ഡോളറാണ്.




26/04/2020

23/04/2020- ANCIENT INDIAN COINS- 16 Local Janapadas [1. Andhra Janapada]


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
67

16 Local Janapadas
1. Andhra Janapada

Andhra Janapada was one of the hundreds of Local Janapadas that existed in different parts of the country. The ancient region of Andhra Janapada was located between Godavari and Krishna rivers. The capital city was Dhanakataka, modern Bezwada. The inscriptions of Asoka mention Andhra as one of the Mauryan territory. 

The coins bear 4 punches, one of which is always an elephant that appears to have been the dynamic crest of the Andhra. Another common symbol on the coins is that of a leafed tree. Interestingly, none of the coins display any imperial symbols viz the sun or 6 - arm solar symbol, confirming these are local issues.  They weigh approximately 1.7 g  (1/2 Karshapana Standard) and dated to 500 BC. 

Due to recent find spots, coins earlier classified as Andhra are now referred to as Vidharbha Janapada.




22/04/2020- ANCIENT INDIAN COINS- MAHAJANAPADAS- 16.Avanti Mahajanapada


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
66

MAHAJANAPADAS
(16. Avanti Mahajanapada)

Avanti or Avantika Mahajanapada was ruled by the Yadava kings. Avanti corresponds to the present day Malwa region, with the great city of Ujjain (also known as Avanti) as it's capital. Avanti was divided into north and south by river Vetravati (Betwa) separated by Vindhya mountains; north part had its capital at Ujjaini and southern part had its capital at Mahishmati. The kingdom remained independent until about 403 BC when it was conquered by Emperor Sisunaga of the Magadha Empire.

The coins comprise of geometric OMEGA shaped symbol surrounded by tourine symbols, semi circles and circles. They weigh approximately 1.3 g based on the 6 - mashaka standard and date to 500 - 400 BC.




21/04/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ട്രിനിഡാഡ്& ടുബാഗോ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
37
   
 ട്രിനിഡാഡ്& ടുബാഗോ

തെക്കൻ കരീബിയനിലെ ദ്വീപു സമൂഹ രാഷ്ട്രമാണ് റിപ്പബ്ലിക്ക് ഓഫ് ട്രിനിഡാഡ് & ടുബാഗോ. 23 ദ്വീപുകളുടെ സമുഹമാണിത്.ഏഴായിരം വർഷം മുമ്പ് തന്നെ അമേരിക്കയിലെ അമേരിന്ത്യൻ ഗോത്രങ്ങളാണ് ഇവിടെ ആദ്യമായി കുടിയേറിയത്. നുറ്റാണ്ടുകളുടെ യൂറോപ്യൻ അധിനിവേശവും അടിമത്തവും കാരണം സ്വത്വം നഷ്ടപ്പെട്ട ജനതയാണിത്. ഇന്ന് ആഫ്രിക്കൻ, ഇന്ത്യൻ, യൂറോപ്യൻ മധ്യ പൂർവ്വ ദേശക്കാർ, ചൈനീസ് എന്നിവംശക്കാരുടെ മിശ്രമായ ഈ ജനസമൂഹമാണ്. 1962-ൽ ബ്രിട്ടനിൽ നിന്ന് സ്വതന്ത്ര്യം നേടി

സ്പാനിഷ് സമ്രാജ്യത്തിനായി കടൽയാനം ചെയ്ത ക്രിസ്റ്റഫർ കൊളമ്പസ് 1498 ജൂലായ് 31-ന് ട്രിനിഡാഡിൽ എത്തിയത്.അദ്ദേഹം ഈ ദ്വീപുകാർക്ക് "ഹോളി ട്രിനിറ്റി" എന്ന് പേരിട്ടു. ടുബാഗോയെ "സെല്ലഫോമ"എന്നു വിളിച്ചു. ട്രിനിറ്റിയിൽ നിന്ന് ട്രിനിഡായും ടുബാക്കോ ( പുകയില കൃഷിക്ക് അനുകൂലമണ്ണായിരുന്നു ഇവിടെത്തേത്. തന്നാട്ടുകാരായ അരവാക്കുകളെ അതിവേഗം കീഴടക്കി സ്പെയിൻ ട്രിനിഡായിൽ താവളമുറപ്പിച്ചു.പിന്നീട് ബ്രിട്ടിഷ് ,ഫ്രഞ്ച്, ഡച്ച് സാമ്രാജ്യങ്ങൾ പലദ്വീപുകളും കൈകലാക്കി.19 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രിട്ടൻ ഈ മേഖല പിടിച്ചടക്കുകയും ട്രിനിഡാഡ് & ടുബാക്കോ എന്ന കോളനിയുണ്ടാക്കുകയും ചെയ്തു. രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 93 ശതമാനം ട്രിനിഡാഡാണ്‌.5.8% ശതമാനം ടുബാഗോയും (300 ച.കി.മി) ശേഷിക്കുവാ 21 ദ്വീപുകളിൽ പലതിലും ആൾപ്പാർപ്പില്ല.കരിമ്പ്, കൊക്കൊ എന്നിവയാണ് പ്രധാന കൃഷി ചെറിയ തോതിൽ കാപ്പിത്തോട്ടങ്ങളുമുണ്ട്.ഇവിടെത്തെ നാണയം ട്രിനിഡാഡ് & ടുബാഗോ ഡോളറാണ്.





19-04-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(33) - നാഗലിംഗം


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
33

 നാഗലിംഗം

ഉഷ്ണമേഖല മഴക്കാടുകളിൽ കാണപ്പെടുന്ന ഒരിനം വൃക്ഷമാണ് നാഗലിംഗം. (ശാസ്ത്രീയനാമം: Couroupita guianensis). ഇതിന് കൈലാസപതി എന്നും പേരുണ്ട്. പീരങ്കിയുണ്ടകൾ പോലുള്ള കായ്കൾ ഉണ്ടാവുന്നതിനാൽ ഇതിന്‌ ഇംഗ്ലീഷിൽ Cannon ball Tree എന്നാണു പേര്‌. സംസ്കൃതത്തിൽ നാഗപുഷ്പമെന്നും തമിഴിൽ നാഗലിംഗം, ഹിന്ദിയിൽ നാഗലിംഗ, തെലുങ്കിൽ കോടിലിംഗാലു, മറാത്തിയിൽ ശിവലിംഗ എന്നീ പേരുകളിൽ അറിയപ്പെടുന്നു. തെക്ക്-മധ്യ അമേരിക്കകളിലെ മഴക്കാടുകളിലെ തദ്ദേശവാസിയാണ്. ലെസിതഡേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഈ ഇലപൊഴിക്കുന്നമരം അലങ്കാരവൃക്ഷമായി പലയിടത്തും നട്ടുവളർത്തിവരുന്നു. 

35 മീറ്റർ വരെ ഉയരത്തിൽ വളരാറുള്ള നാഗലിംഗത്തിന്റെ ഇലകൾ ഒത്തുചേർന്ന് പലനീളത്തിൽ കാണാറുണ്ട്. സാധാരണ 8 മുതൽ 31 സെന്റിമീറ്റർ വരെ നീളമുള്ള ഇലകൾ 57 സെന്റിമീറ്റർ വരെ നീളത്തിൽ എത്താറുണ്ട്.80 സെന്റിമീറ്റർ വരെ നീളമുള്ള കുലകളിലാണ് പൂക്കൾ ഉണ്ടാവുന്നത്. ചിലമരങ്ങളിൽ വളരെയേറെ പൂക്കൾ ഉണ്ടായി മരം മുഴുവൻ പൂക്കളാൽ നിറഞ്ഞിരിക്കും. ഒറ്റ ദിവസം ആയിരത്തോളം പൂക്കൾ വരെ ഉണ്ടാവാറുണ്ട്. നല്ല സുഗന്ധമുള്ളവയാണ് പൂക്കൾ, പ്രത്യേകിച്ചും രാവിലെയും വൈകുന്നേരവും. 6 സെന്റിമീറ്ററോളം വ്യാ‌സമുള്ള ആറ് ഇതളുകൾ ഉള്ള വലിയ പൂക്കൾ മിക്കവാറും കടുപ്പമുള്ള നിറങ്ങളോടു കൂടിയവയാണ്. ഇതളുകളുടെ ചുവടുകളിൽ പിങ്കും ചുവപ്പും നിറമുള്ളപ്പോൾ അഗ്രഭാഗമാവുമ്പോഴേക്കും മഞ്ഞനിറമാവുന്നു. വലിയ പീരങ്കിയുണ്ട പോലുള്ള കായകൾ 25 സെന്റിമീറ്ററോളം വലിപ്പമുള്ളവയാണ്. ചെറിയ കായയിൽ 65 വിത്തുകൾ ഉള്ളപ്പോൾ വലിയവയിൽ 550 വരെ വിത്തുകൾ ഉണ്ടാവും. കായ മൂപ്പെത്താൻ ഒരു വർഷം മുതൽ ഒന്നര വർഷം വരെ വേണം. പൂക്കളിൽ തേൻ ഇല്ലെങ്കിലും പൂമ്പൊടിക്കായി തേനിച്ചകൾ എത്തുന്നുണ്ട്. പലതരം തേനീച്ചകളും കടന്നലുകളുമാണ് പരാഗണം നടത്തുന്നത്. നിലത്തുവീഴുമ്പോൾത്തന്നെ കായകൾ പൊട്ടാറുണ്ട്. പൊട്ടാത്ത കായകൾ ചിലപ്പോൾ പല ജീവികളും വന്നുപൊട്ടിക്കുന്നു. പക്ഷികളുടെയും പല ജീവികളുടെയും ഭക്ഷണമാണ് കായയും വിത്തുകളും. ട്രികോമുകളാൽ ആവരണം ചെയ്യപ്പെട്ടതിനാൽ ആവണം ജീവികളുടെ ദഹനേന്ദ്രിയങ്ങൾ വഴി പോയാലും വിത്തുകളുടെ മുളയ്ക്കൽ ശേഷി നഷ്ടമാവാറില്ല.

അലങ്കാരവൃക്ഷമായി വ്യാപകമായി നട്ടുവളർത്താറുള്ള നാഗലിംഗമരം അതിന്റെ കായയുടെ സവിശേഷതയാൽ സസ്യോദ്യാനങ്ങളിൽ വളർത്തിവരുന്നു. പന്നികൾക്കും കോഴികൾക്കുമൊക്കെ തീറ്റയായി കായ നൽകാറുണ്ട്. തിന്നാൻ കൊള്ളുമെങ്കിലും അനിഷ്ടകരമായ മണം കാരണം മനുഷ്യർ സാധാരണ ഭക്ഷിക്കാറില്ല. ഹിന്ദുക്കൾ ഇന്ത്യയിൽ ഈ മരം ശിവക്ഷേത്രങ്ങളിൽ വളർത്താറുണ്ട്. പലവിധ രോഗങ്ങൾക്ക് ഔഷധമായി ഈ സസ്യം ഉപയോഗിച്ചു വരുന്നുണ്ട്.നായ്ക്കളിലെ രോഗത്തിന് ഇതിന്റെ കായയുടെ പൾപ്പ് പുരട്ടാറുണ്ട്.








18-04-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(32) - ലോക സര്‍ക്കസ്‌ ദിനം


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
32

 ലോക സര്‍ക്കസ്‌ ദിനം  

ഏപ്രില്‍ മാസം മൂന്നാമത്തെ ശനിയാഴ്ച്ചയാണ്‌ ലോക സര്‍ക്കസ്‌ ദിനം ആയി ആചരിക്കുന്നത്‌. പരിശീലനം ലഭിച്ച മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനം, സൈക്കിള്‍ അഭ്യാസ പ്രകടനങ്ങള്‍,സംഗീതജ്ഞര്‍,നര്‍ത്തകര്‍,മാന്ത്രികന്മാര്‍,അതുപോലെ മറ്റ് വസ്തു കൌശലങ്ങള്‍, സ്റ്റണ്ട്-ഓറിയെന്റഡ് എന്നിവ ഉള്‍പ്പെടെയുള്ള പ്രകടനങ്ങളുമായി വിവിധ വിനോദ പരിപാടികള്‍ അവതരിപ്പിച്ച്‌ നാടുനീളം സഞ്ചരിക്കുന്ന സംഘത്തെയാണ് സര്‍ക്കസ് എന്നു സാധാരണയായി പ്രതിപാദിക്കുന്നത്.ചിലപ്പോള്‍ സര്‍ക്കസ് കൂടാരത്തിലെ അഭ്യാസികള്‍ നടത്തുന്ന പ്രകടങ്ങളെയും ഈ പദമുപയോഗിച്ചു പ്രതിപാദിക്കാറുണ്ട്.സര്‍ക്കസ് എവിടെയാണ് ഉത്ഭവിച്ചതെന്നോ എത്ര പഴക്കമുണ്ടെന്നോ കൃത്യമായി പറയാനാകില്ല.ഊരു ചുറ്റിക്കൊണ്ടിരുന്ന ജിപ്‌സികള്‍ എന്ന വിഭാഗക്കാര്‍ വഴിയരികില്‍ കായികാഭ്യാസങ്ങള്‍ കാട്ടി ആളുകളെ ആകര്‍ഷിച്ചിരുന്നു.ഇവരുടെ പിന്‍മുറക്കാരാണത്രെ സര്‍ക്കസ്സുകാര്‍.

ഇന്ന് കാണുന്ന വിധത്തില്‍ സംഘം ചേര്‍ന്നുള്ള സര്‍ക്കസ് ആരംഭിച്ചത് ഇംഗ്ലണ്ടിലാണെന്ന് കരുതപ്പെടുന്നു.സര്‍ക്കസ്സിന് ഇന്നുള്ള രൂപവും ഭാവവും നല്‍കിയത് ഫിലിപ് ആസ്റ്റ്‌ലിയാണ്.അതിനാല്‍ അദ്ദേഹം ആധുനിക സര്‍ക്കസ്സിന്റെ പിതാവായി അറിയപ്പെടുന്നു. കുതിരപ്പുറത്ത് പല അഭ്യാസപ്രകടനങ്ങളും നടത്തി പേരെടുത്തയാളായിരുന്നു ആസ്റ്റ്‌ലി.കടം വാങ്ങിയ കുതിരയുമായി വീട്ടില്‍ നിന്ന് ഒളിച്ചോടി പട്ടാളത്തില്‍ ചേര്‍ന്ന ആസ്റ്റ്‌ലി അവിടെ പല വിദ്യകളും കാണിച്ച് ശ്രദ്ധേയനായി.പട്ടാളത്തില്‍ നിന്ന് പിരിയുമ്പോള്‍ ഒരു മിടുക്കന്‍ കുതിരയെ കേണല്‍ ഏലിയട്ട്,ആസ്റ്റ്‌ലിക്ക് സമ്മാനിച്ചുവത്രെ! അതിനെയും കൊണ്ട് ഊരു ചുറ്റി അഭ്യാസങ്ങള്‍ കാണിക്കലായി പിന്നെ.ഇതിനിടെ ഒരു സവാരിവിദഗ്ധയെ കല്യാണവും കഴിച്ചു. പിന്നീട് രണ്ട് പേരും കൂടി വൃത്താകൃതിയില്‍, തുണി കൊണ്ട് മറച്ച റിങ്ങില്‍ സാഹസികപ്രകടനങ്ങള്‍ അവതരിപ്പിച്ചുതുടങ്ങി.സവാരി വിദ്യകള്‍ക്കിടയിലുള്ള വിശ്രമവേളകളില്‍ കോമാളികളെയും കത്തിയേറുകാരെയും വെച്ച് അവര്‍ പല പ്രകടനങ്ങളും നടത്തി. ടിക്കറ്റില്ലാതെ നടത്തിയിരുന്ന ഈ സര്‍ക്കസ്സിനൊടുവില്‍ ആസ്റ്റ്‌ലി തന്നെ തന്റെ തൊപ്പിയൂരി കാണികളുടെ നേരെ നീട്ടി സംഭാവന പിരിക്കും. അതുകഴിഞ്ഞ് അടുത്ത തെരുവിലേക്ക് നീങ്ങും.ഇതായിരുന്നു സര്‍ക്കസ്സിന്റെ ആദ്യരൂപം.

നമ്മുടെ രാജ്യത്തേക്ക് സര്‍ക്കസ്സിനെ എത്തിച്ചത് ഒരു വാശിയാണെന്ന് അറിയാമോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഒരു വിദേശ സര്‍ക്കസ് കമ്പനി ബോംബെയിലെത്തി. കാണികളെ കൈയിലെടുക്കുന്ന ഒരുപാട് നമ്പറുകളുണ്ടായിരുന്നു അവരുടെ കൈയില്‍. നമ്മുടെയാളുകളാവട്ടെ അതെല്ലാം ആദ്യമായി കാണുകയായിരുന്നു. കുന്ദ്‌വാഡയിലെ രാജാവായ ബാലാസാഹിബും ഉണ്ടായിരുന്നു കാണികളുടെ കൂട്ടത്തില്‍. കുതിരകളെ കൊണ്ട് കുറെ അഭ്യാസപ്രകടനങ്ങള്‍ നടത്തിച്ച ശേഷം, കമ്പനിയുടെ ഉടമയായ വെള്ളക്കാരന്‍ ഒരു വെല്ലുവിളിയങ്ങ് പാസാക്കി.'ഈ കുതിരകളെക്കൊണ്ട് ചെയ്യിച്ചതുപോലുളള ഒന്ന് ഇന്ത്യക്കാരില്‍ ആര്‍ക്കെങ്കിലും നിങ്ങളുടെ കുതിരകളെ കൊണ്ട് ചെയ്യിക്കാനാകുമോ ? അത് സാധിച്ചാല്‍ അയാള്‍ക്ക് 1000 പവനും ഇതിലൊരു കുതിരയെയും തരുന്നതായിരിക്കും.'

ബാലാസാഹിബിന്റെയൊപ്പം അദ്ദേഹത്തിന്റെ കുതിരലായം സൂക്ഷിപ്പുകാരനായ വിഷ്ണുപന്ത് ഛത്രേയും ഉണ്ടായിരുന്നു. അദ്ദേഹം രാജാവിനോട് പറഞ്ഞു : ' ഈ വെല്ലുവിളി നമ്മള്‍ സ്വീകരിക്കണം, ബാക്കി ഞാനേറ്റു.'അങ്ങനെ രാജാവ് വെല്ലുവിളി സ്വീകരിച്ചു. വിഷ്ണുപന്ത് തന്റെ കുതിരകളില്‍ ഒന്നിനെ തിരഞ്ഞെടുത്ത് പരിശീലനം തുടങ്ങി. വൈകാതെ  രസികന്‍ അഭ്യാസപ്രകടനവും നടത്തി. എന്നാല്‍ വിദേശ സര്‍ക്കസ് കമ്പനിയുടെ ഗതി മറ്റൊന്നായിരുന്നു. അത് അപ്പോഴേക്കും തളര്‍ച്ചയിലെത്തുകയും പിന്നീട് അടച്ചുപൂട്ടുകയും ചെയ്തു.ആ കമ്പനിയിലെ സര്‍ക്കസ് സാമഗ്രികളില്‍ ഏറെയും വിഷ്ണുപന്ത് മൊറെശ്വര്‍  ഛേ്രത വാങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പുതിയ സര്‍ക്കസ് കമ്പനി ഉണ്ടാക്കി. ഛത്രേസ് ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് - അതായിരുന്നു ഇന്ത്യയിലെ ആദ്യ സര്‍ക്കസ് കമ്പനി.

ഇദേഹത്തെ ഇന്ത്യന്‍ സര്‍ക്കസ്സിന്റെ പിതാവായി കാണുന്നത്, 'ഇന്ത്യന്‍ സര്‍ക്കസ്സ്'. ലോകം മുഴുവന്‍ ചുറ്റി കറങ്ങി ഒടുവില്‍ 1888-ല്‍ അദ്ദേഹം കണ്ണൂരിലെ തലശ്ശേരിയിലുമെത്തി. അക്കാലം മുതലാണ് ഇന്ത്യന്‍ സര്‍ക്കസ്സിന്റെ ദിശതന്നെ മാറിതുടങ്ങിയത്. അന്നത്തെ പേരുകേട്ട തലശ്ശേരി കളരിയുടെ ഇതിഹാസമായിരുന്നു കീലേരി കുഞ്ഞികണ്ണന്‍. അദ്ദേഹവുമായി ഛത്രേ നടത്തിയ കൂടിക്കാഴ്ചയാണ് സര്‍ക്കസ്സിന്റെ വിപ്ലവാത്മകമായ മുന്നേറ്റത്തിന് കേരളത്തിലും വഴിവെച്ചത്.ഛത്രേയും കീലേരിയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം കീലേരി കുഞ്ഞികണ്ണന്‍ അഭ്യസികളെ സര്‍ക്കസ്സിനായി പരിശീലിപ്പിക്കുമെന്നും അവര്‍ക്ക് ഛത്രേ ജോലി നല്‍കും എന്നുമായിരുന്നു ഉടമ്പടി.തുടര്‍ന്ന് കീലേരി മാസ്റ്റര്‍ ചിറക്കരയില്‍ സര്‍ക്കസ്സ് പരിശീലന കേന്ദ്രവും തുടങ്ങി. 

കേരള സര്‍ക്കസ്സിന്റെ പിതാവായി അറിയപ്പെടുന്നത് കീലേരി കുഞ്ഞിക്കണ്ണനാണ്‌. ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കസ്സ് സ്കൂള്‍ അദ്ദേഹം 1901-ല്‍ തലശ്ശേരിയില്‍ ആരംഭിച്ചു. ഇന്ത്യന്‍ സര്‍ക്കസ്സിന്റെ കളിത്തൊട്ടിലായാണ്‌ അക്കാലത്ത് തലശ്ശേരി അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ആദ്യ സര്‍ക്കസ്സ് കമ്പനിയായ മലബാര്‍ ഗ്രാന്‍ഡ് സര്‍ക്കസ്സ് അദ്ദേഹത്തിന്റെ ശിഷ്യനായ കണ്ണന്‍ 1904-ല്‍ ചിറക്കരയില്‍ ആരംഭിച്ചതാണ് അത് ചരിത്രം സൃഷ്ടിച്ചു.

ലോകത്തെ ആകെ വിറപ്പിച്ച ഹിറ്റ്‌ലര്‍  ബോംബെ സര്‍ക്കസ്സ് കണ്ട് അതിശയിച്ചിരുന്നിട്ടുണ്ട്. ഒരു കയറില്‍ നിന്നും മറ്റൊരു കയറിലേക്ക് അനായാസം പറന്നുപോകുന്ന അതിസാഹസികനെ നോക്കി അദ്ദേഹം പറഞ്ഞത് 'Jumping Devil' (മലക്ക പിശാച്) എന്നാണ്. ഹിറ്റ്‌ലറെ പോലും വിസ്മയിപ്പിച്ച ആ പ്രതിഭ തലശ്ശേരിക്കാരനായ കണ്ണനാണ്. ലോകം അന്നുമുതല്‍ തലശ്ശേരിയെക്കൂടി  സര്‍ക്കസ്സിനൊപ്പം കേട്ട് ശീലിക്കുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കസ്സിന്റെ പരീക്ഷണങ്ങളുടെ നെടും തൂണാവുകയായിരുന്നു പിന്നീട് കീലേരി കുഞ്ഞികണ്ണനും ശിഷ്യന്മാരും. കേരളത്തിന് പുറത്തുനിന്നും സര്‍ക്കസ്സ് പഠിക്കാന്‍ യുവത്വം തലശ്ശേരിയിലേക്ക് ഒഴുകി. ഇതില്‍ കൂടുതല്‍ പേര്‍ വന്നത് മണിപ്പൂര്‍,ആസ്സാം,ഒഡിഷ എന്നിവിടങ്ങളില്‍ നിന്നായിരുന്നു.

പിന്നീട് സര്‍ക്കാര്‍ സഹായത്തോടെ വന്ന ആദ്യ സര്‍ക്കസ്സ് അക്കാദമിയും തലശ്ശേരിയില്‍ ആയിരുന്നു. ഭരണകൂടം അതിന്റെ എല്ലാ ഉദാസീനതയോടുമാണ് ആ സ്ഥാപനത്തെയും കണ്ടത്. സിനിമ തിയേറ്റര്‍ പുറം മോടിപിടിപ്പിച്ച് സര്‍ക്കസ്സ് പരിശീലന കേന്ദ്രമാക്കി മാറ്റുകയായിരുന്നു അന്ന് സര്‍ക്കാര്‍ ചെയ്തത്. അതും യാതൊരു വിധ പരിശീലന സാമഗ്രികളും ഇല്ലാതെ! ഏതാനും കുട്ടികളെയും ചേര്‍ത്തു. ഭാവി തുലാസിലാണെന്ന് മനസിലാക്കിയ ചിലര്‍ അവിടം വിട്ടു. ക്രമേണ പ്രഹസനത്തിന്റെ കൊട്ടകക്ക് താഴുവീണു. ആരൊക്കെയോ ഒരു വലിയ ഉദ്യമത്തിന്റെ കട തന്നെ വെട്ടുകയായിരുന്നു. അവഗണനയുടെ ചരിത്ര സ്മാരകമായി ഇന്ന് അത്  മാറി.

മൃഗങ്ങള്‍ ആയിരുന്നു ഓരോ സര്‍ക്കസ്സിന്റെയും പ്രധാന ആകര്‍ഷണം. സര്‍ക്കസ്സ് പ്രകടനങ്ങളില്‍ മൃഗങ്ങളെ നിരോധിച്ച കേരള ഹൈക്കോടതി ഉത്തരവ് 2001-ല്‍ സുപ്രീംകോടതിയും ശരി വച്ചിരുന്നു.കുട്ടികള്‍ക്ക് വന്യ ജീവികളെ അടുത്തറിയാനുള്ള ഏക അവസരവും സര്‍ക്കസ്സ് ആയിരുന്നു. ആ ആകാംഷകള്‍ ആയിരുന്നു സര്‍ക്കസ്സ് തമ്പുകള്‍ ജന നിബിഡമാക്കിയിരുന്നത്.2011 ഏപ്രില്‍ 18 - മുതല്‍ സര്‍ക്കസ്സിന് കുട്ടികളെ ഉപയോഗിക്കുന്നതിന് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തി. ഇതു മൂലം കുട്ടികളെ സര്‍ക്കസില്‍ അടിയന്തരമായി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തെ സമയപരിധി ഇതിനായി അനുവദിക്കുകയും ചെയ്തു.ഇതോടെ സര്‍ക്കസ്സ് പ്രതിഭകളും ഇല്ലാതായി. ചെറുപ്പം മുതലേ പരിശീലിക്കേണ്ട കലയാണെന്നും, അതിന് സാധ്യമായില്ലെങ്കില്‍ മികച്ച കലാകാരനെ ലഭ്യമാകില്ല എന്നുമാണ് പരിശീലകര്‍ പറയുന്നത്.250 ഓളം സര്‍ക്കസ്സ് കമ്പനികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 20 ഇല്‍ താഴെയായി ചുരുങ്ങിയിരിക്കുന്നു. ചുരുങ്ങിയ കാലകൊണ്ട് സര്‍ക്കസ് വിസ്മൃതിയായി മാറും.








18/04/2020

16/04/2020- തീപ്പെട്ടി ശേഖരണം- എമു


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
84
   
എമു

ഭൂമിയിലെ ഏറ്റവും വലിയ രണ്ടാമത്തെ  പക്ഷിയായ  എമു . ഓസ്ട്രേലിയയിൽ ആണ്കൂടുതലായി കാണപ്പെടുന്നത്. പ്രപഞ്ച നിയമത്തി ൽ   അനിവാര്യമായ പരിണാമ പ്രക്യി യക്ക് വിധേയരാകാത്ത ഏക പക്ഷി എമുവാണ്‌. ഒട്ടകപക്ഷി കഴിഞ്ഞാൽ ഏറ്റവും വലിയ പക്ഷിയായ എമുവിനെ ഇറച്ചി, മുട്ട, തുകൽ, എണ്ണ എന്നിവയ്ക്കായിട്ടാണ് പ്രധാനമായും വളർത്തുന്നത്. ഇത്തരം ഫാമുകളിൽ കൂടുതലും  ഹോളണ്ട്, ഫ്രാൻസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലാണ്‌ സ്ഥിതി ചെയ്യുന്നത്. റാട്ടെറ്റ് (Ratite) വർഗത്തിൽപെട്ട കാട്ടുപക്ഷിയാണ്‌ എമു. ഏതുതരം പ്രതികൂല സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവ്, ഉയർന്ന രോഗപ്രതിരോധ ശക്തി എന്നിവ ഇവയുടെ പ്രത്യേകതകളാണ്‌.

                          എമുവിന്റെ ഇറച്ചി സുഗന്ധമുള്ളതും കൊഴുപ്പ് കുറഞ്ഞതുമാണ്‌. കൂടാതെ മുതുകിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഉരുക്കി എണ്ണയും എടുക്കുന്നു. ഇങ്ങനെ എടുക്കുന്ന എണ്ണ സൗന്ദര്യവസ്തുക്കളിൽ ഉപയോഗിക്കുന്നു. ചർമ്മത്തിനുള്ളിൽ ആഴ്ന്നിറങ്ങി അവയ്ക്ക് മൃദുത്വവും ഭംഗിയും ജലാംശവും നൽകുന്നു.

        എമു പക്ഷികൾ കൂടുകെട്ടുന്നത് ശീതകാലത്താണ്. കൂട് ഉണ്ടാക്കുക യും മുട്ടയിടുകയും ചെയ്യുന്നതടക്കം ഉള്ള ഏകദേശം അഞ്ചു മാസക്കാലം ഇണകൾ ഒന്നിച്ചു കഴിയുന്നു. പത്തു സെന്റീമീറ്റർ കനത്തിലും ഒന്നു രണ്ടു മീറ്റർ വ്യാസത്തിലും തറയിൽ പുല്ല് നിരത്തിയാണ് കൂടുണ്ടാക്കുന്നത്. 2-4 ദിവസത്തെ ഇടവേളകളിലായി 5 മുതൽ പതിനഞ്ചുവരെ മുട്ടകൾ ഇടുന്നു. ആദ്യം മുട്ടകൾക്ക് നീലയും പച്ചയും ചേർന്ന കടുത്ത നിറമാണെ ങ്കിലും സൂര്യപ്രകാശമേറ്റ് ക്രമേണ അവ നിറം‌ മങ്ങുന്നു.

                 ഇണ ചേരുന്ന സമയത്ത് പെൺപക്ഷിക്കാണ് ആധിപത്യം. എന്നാൽ അടയിരിക്കേണ്ട സമയമാകുമ്പോൾ ആൺപക്ഷി സ്വന്തം ഇണ അടക്കമുള്ള മറ്റു പക്ഷികൾക്കുനേരെ ആക്രമണകാരിയാകുന്നു. അടയിരിക്കുന്ന ജോലി ആൺപക്ഷിയെ ഏല്പ്പിച്ച് പെൺപക്ഷി പോകുന്നു. മിക്കപ്പോഴും അത് മറ്റൊരിണയെ കണ്ടെത്തിയെന്നിരിക്കും. വെള്ളമോ, ആഹാരമോ, വിസർജ്ജനമോ ഇല്ലാതെ ആൺപക്ഷി 55 ദിവസം കൂടുവിടാതെ മുട്ടക്ക് അടയിരിക്കുന്നു. മുട്ട വിരിഞ്ഞിറങ്ങു ന്ന കുഞ്ഞുങ്ങൾക്ക് ക്രീം നിറത്തിന്‌മേൽ കടുത്ത തവിട്ട് വരകളാണ്. രണ്ടുമുതൽ ഏഴുവരെ ദിവസത്തിനകം, സ്വയം ഭക്ഷണം കഴിക്കാറായി, അവ കൂടിനു പുറത്തു വരുന്നു. എന്നാൽ പക്ഷി ക്കുഞ്ഞുങ്ങൾ ആൺപക്ഷി യോടൊപ്പം നാലഞ്ചു മാസം കൂടി കഴിയുന്നു. ഈ സമയത്ത് അവയുടെ ശരീരത്തിലെ രോമം പോലുള്ള ആവരണവും തവിട്ടുവരകളും പോയി തൂവൽ വരുന്നു. ഒരു വർഷംകൊണ്ട് അവ പൂർണ്ണവളർച്ചെയെത്തുകയും ഇരുപതുമാസത്തിനകം പ്രത്യത്പാദനക്ഷമമാകുകയും ചെയ്യുന്നു. 






17/04/2020

15-04-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(32) - ലോകത്തിലെ ആദ്യ ഒഴുകുന്ന പോസ്റ്റ്‌ ഓഫീസ്


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
32

ലോകത്തിലെ ആദ്യ ഒഴുകുന്ന പോസ്റ്റ്‌ ഓഫീസ്

ഇന്ത്യയിലെ ഏറ്റവും പുരാതന പൊതുമേഖല സ്ഥാപനമാണ് ഇന്ത്യന്‍ പോസ്റ്റ്. ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപകരിലൊരാളായ ലോര്‍ഡ് റോബര്‍ട്ട് ക്ലൈവിന്റെ കാലത്താണ് അതായത് 1746ലാണ് ഇന്ന് കാണുന്ന പോസ്റ്റല്‍ സമ്പ്രദായം നിലവില്‍ വന്നത്.
സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് 23344 തപാലാപ്പിസുകളണ് മൊത്തം ഉണ്ടായിരുന്നത്.
ഇവ കൂടുതലും പട്ടണപ്രദേശങ്ങളിലായിരുന്നു. പിന്നീട് ഗ്രാമങ്ങളേക്കൂടി ഉൾപ്പെടുത്തി ഈ ശൃംഖല ആറിരട്ടിയോളം വികസിപ്പിക്കപ്പെട്ടു. അങ്ങനെ 21.23 ചതുരശ്ര കി.മീ. ക്ക് ഒന്ന് എന്നതോതിൽ, ശരാശരി 7114 ആളുകൾക്ക് ഒന്ന് എന്നതോതിൽ വിപുലീകരിച്ചു. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായ പോസ്റ്റല്‍ സംവിധാനമാണ് ഇന്ത്യയിലേത്. 1,55,400 പോസ്റ്റ് ഓഫീസുകള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യയ്ക്ക് മാത്രം സ്വന്തം. അഞ്ചര ലക്ഷത്തിലധികം ജീവനക്കാരാണ് ഇന്ത്യന്‍ പോസ്റ്റല്‍ ഡിപാര്‍ട്ട്മെന്റില്‍ സേവനമനുഷ്ടിക്കുന്നത്. ഇന്ത്യയുടെ 88% ശതമാനം ഭൂപ്രദേശത്തും ഇന്ന് തപാല്‍ സംവിധാനം നിലവിലുണ്ട്.

ഇനി പോസ്റ്റിന്റെ ഉള്ളടക്കത്തിലേയ്ക്ക് പോകാം. ലോകത്ത്‌ ആദ്യമായി ഒരു ഒഴുകുന്ന പോസ്റ്റ്‌ ഓഫീസ് ഉണ്ട്. എവിടെയാണെന്ന് അറിയുമോ? ഉത്തരം വളരെ ലളിതവും അഭിമാനിക്കാവുന്നതും ആണ്. നമ്മുടെ ഇന്ത്യയിൽ 🇮🇳തന്നെ.. അതേ ലോകത്ത് ഏറ്റവും അധികം പോസ്റ്റ് ഓഫീസുള്ള നമ്മുടെ സ്വന്തം രാജ്യത്ത് തന്നെയാണ് ഈ സംഭവവും.  ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന് വിളിക്കുന്ന കശ്മീരിലെ ദാല്‍ തടാകത്തിലാണ് ഈ പോസ്റ്റ് ഓഫീസ് കത്തുകളുമായി ഒഴുകിനടക്കുന്നത്. 

ഇന്ന് "ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് "കശ്മീര്‍ ടൂറിസത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. നാട്ടുകാരേക്കാള്‍ ഇവിടെയത്തുന്ന നൂറുകണക്കിന് സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളാണ് ഈ ഒഴുകുന്ന പോസ്റ്റ് ഓഫീസ് കൂടുതലും ഉപയോഗിക്കുന്നത് എന്നുവേണം പറയാന്‍. ഘാട്ട് നമ്പര്‍ 14 നും 15 നുമിടയിലായി നങ്കൂരമിട്ടിരിക്കുന്ന പോസ്റ്റ് ഓഫീസ് ഇന്ന് മ്യൂസിയമായും പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസില്‍ നിന്നും പോസ്റ്റ് കാര്‍ഡ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയയ്ക്കാനായി നിരവധിപ്പേര്‍ ഇവിടെ കാത്തുനില്‍ക്കും. ദാല്‍ തടാകത്തിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് ഭരണകൂടം 2011 ല്‍ നെഹ്‌റു പാര്‍ക്ക് എന്ന പോസ്റ്റ് ഓഫീസിനെ ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് എന്നാക്കി മാറ്റിയത്.

ഒറ്റനോട്ടത്തില്‍ ഇതൊരു സാധാരണ ശിക്കാര ബോട്ടെണെന്ന് തോന്നിയേക്കാം. എന്നാല്‍ ആ ഹൗസ് ബോട്ടിന്റെ അകത്തേക്ക് കയറിയാല്‍ ആരേയും അദ്ഭുതപ്പെടുത്തും വിധമുള്ള വാസ്തുവിദ്യകളാണ് വരവേല്‍ക്കുന്നത്. ഇവിടുത്തെ സ്റ്റാമ്പുകളില്‍ ദാൽ തടാകത്തിന്റെ ചിത്രം ഉള്‍ക്കൊള്ളുന്നു. ഇവിടെ നിന്നും പോസ്റ്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ദാല്‍ തടാകത്തിന്റെയും ശ്രീനഗര്‍ സിറ്റിയുടെയും മനോഹരമായ ഒരു ഡിസൈനും ഉണ്ടായിരിക്കും. കൂടാതെ, സവിശേഷമായ സ്റ്റാമ്പുകളുടെ ഒരു വലിയ ശേഖരം ഉള്‍ക്കൊള്ളുന്ന ഒരു ഫിലാറ്റലി മ്യൂസിയവും പോസ്റ്റ്കാര്‍ഡുകള്‍, സ്റ്റാമ്പുകള്‍, പ്രാദേശിക ഇനങ്ങള്‍, ഗ്രീറ്റിംഗ് കാര്‍ഡുകള്‍ എന്നിവ വാങ്ങാന്‍ കഴിയുന്ന ഒരു സുവനീര്‍ ഷോപ്പും ഈ ഒഴുകുന്ന പോസ്റ്റ് ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.ഷെയർ ചെയ്യുക. നമ്മുടെ രാജ്യത്തിലെ ഈ അഭിമാന അറിവുകൾ.





13/04/2020

08/04/2020- ANCIENT INDIAN COINS- MAHAJANAPADAS- 15. Surasena Mahajanapada


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
65

16 MAHAJANAPADAS
15. Surasena Mahajanapada

The territory of ancient Surasena Mahajanapada was in modern Uttar Pradesh west of Yamuna River with the Panchala Mahajanapada as its neighbour east of that river. It's capital was Mathura. Few details are available about Surasena's political history. We only hear that Surasena's king Avantiputra had close relations with king Pradyota of Avanti who was a contemporary of Bimbisara, king of Magadha. At about 350 BC, Surasena seems to have been conquered by Mahapadmananda, king of Magadha. 

Coins of Surasena have a very charectorestic design which in most cases had been deeply incused by a single punch of round or oval shape; a lion - like animal with a fish above and some ancillary symbols around. Many varieties exist in the shape of animals and the kind of the ancillary symbols. Sometimes the fish is exchanged by a second lion, a sun or a taurine. The exact identification of minor varieties is frequently impossible as only parts of the complete design appear on the coins because the punch was always considerably larger than the flan. 

The coins are dated 400 - 350 BC and weighs between 1.5 - 1.8 g of half Karshapana Standard.







07/04/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ജമൈക്ക


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
35
   
 ജമൈക്ക

കരീബിയൻ കടലിൽ ഗ്രേറ്റർ ആന്റിലിസ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്ര മാണ് ജമൈക്ക ആദ്യകാല കുടിയേറ്റക്കാരായ ടയ്നോകൾ സയ്മാകു എന്നാണു ഈ ദ്വീപിനെ വിളിച്ചിരുന്നത് (വസന്തത്തിന്റെ നാട് എന്നർത്വം ). 1962 ൽ സ്വതന്ത്ര്യം നേടിയ അമേരിക്കൻ മേഖലയിലെ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രമ വിത്.ക്രിക്കറ്റിനും, റെഗ്ഗെസംഗീതത്തിനും പേരുകേട്ട ജമൈക്ക മറ്റ് കരീബിയൻ ദേശങ്ങളെ പൊലെ കരിമ്പ്, പഞ്ചസാര, പുകയിലക്കൃഷി, വിനോദസഞ്ചാരം എന്നിവയിലൂടെ ജീവിക്കാനുള്ള വക നേടുന്നു. കൃഷിപണിക്കായി പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും മറ്റും ബ്രിട്ടൻ ഇറകുമതി ചെയ്ത കറുത്ത വർഗ്ഗക്കാരുടെ പിൻമുറക്കാരാണ് ഇന്നത്തെ ജമൈക്കൽമാർ.

ക്രിസ്തുവിന് 500 വർഷം മുമ്പെങ്കിലും തെക്കേ അമേരിക്കയിൽ നിന്ന് കുടിയേറിയ അരവാക് സംസാരിക്കുന്ന ടയ്നോകളാണ് അദ്യകാല കുടിയേറ്റക്കാർ .1494-ൽ ക്രിസ്റ്റഫർ കൊളംബസ് ഇവിടെ കാലു കുത്തുകയും  ദ്വീപു സ്പെയിനിന്റെ താണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.1655 ൽ അഡ്മിറൽ വില്യം പെൻ ജനറൽ റോബർട്ട് എന്നിവരുടെ നേതൃത്ത്വത്തിൽ സംയുക്ത നാവിക - കരസേനകളുടെ ആക്രമണത്തിൽ ബ്രിട്ടൻ സ്പെയിനിൽ നിന്ന് ഈ ദ്വീപ് പിടിചെടുത്തു.ബ്രിട്ടൻ അടിമുടി ദ്വീപിനെ ഇംഗ്ലീഷ് വത്ക്കരിച്ചു. രാജ്യം ചെറുതാണെങ്കിലും സമ്പന്നമായൊരു സാംസ്ക്കാരിക ജീവിതത്തിന് ഉടമകളാണിവർ.ലോക പ്രശസ്ഥ റെഗ്ഗെ സംഗീതജ്ഞൻ ബോബ് മർലിയുടെ ജന്മദേശമാണിത്.സാംസ്ക്കാരിക ജീവിതത്തിൽ ക്രിസ്തുമതത്തിന് വൻ സ്വാധീനമാണ് ഇവിടെ ഹാലി സെലാസിനെ ദൈവം മായി കരുതുന്ന റസ്റ്റഫാറിസ് മതക്കാരും ഇവിടെ ധാരാളം ഉണ്ട്.ഇവിടെത്തെ നാണയം ഡോളറാണ്.