ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 98 |
മഹേന്ദ്ര സിംഗ് ധോണി
ഒരു ഇന്ത്യൻ മുൻ ക്രിക്കറ്ററും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായിരുന്നു മഹേന്ദ്ര സിംഗ് ധോണി എന്ന എം.എസ് ധോണി.1981 ജൂലൈ 7 ന് റാഞ്ചിയിലാണ് ധോണിയുടെ ജനനം മഹി എന്നാണ് വിളിപ്പേര്. റെറ്റ് ഹാൻഡ് ബാറ്റ്സ്മാനും, റെറ്റ് ഹാൻഡ് മീഡിയം ബൗളറും, വിക്കറ്റ് കീപ്പറും ആയിരുന്നു.
ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ ലോകകപ്പ് കിരീടം നേടിയത് 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോക കപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി. 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി , ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി. 2017 ൽ ഇന്ത്യൻ ഗവണ്മെന്റ് ധോണിയെ പതമഭൂഷൺ നൽകി ആദരിച്ചു. സെവൻ എന്ന വസ്ത്രനിർമ്മാണ ശൃംഖലയുടെ ഉടമസ്ഥനും ചെന്നെെയിൻ എഫ്സിയുടെ സഹ ഉടമസ്ഥനുമാണ് ധോണി.
2020 ഓഗസ്റ്റ് 15 ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. എൻ്റെ ശേഖരണത്തിലെ ധോണിയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.