30/09/2018

29-09-2018- പത്രവര്‍ത്തമാനങ്ങള്‍- Felesteen


Today's study
Presentation
Ashwin Ramesh
The subject
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
Issue
63

Felesteen
(ഫെലസ്റ്റീൻ)

പാലസ്റ്റിനിൽ നിന്നും ഇറങ്ങുന്ന ഒരു ആന്റി-സിയോണിസ്റ്റ്, അറബി ദിനപത്രമാണ് ഫെലസ്റ്റീൻ. 2006ൽ അച്ചടി ആരംഭിച്ച ഈ പത്രം ഹമാസിനോട് ചായിവുള്ളതായി പറിയപെടുന്നു, എന്നാൽ ഔദ്യോഗികമായ വിവരങ്ങൾ ഇല്ല. ഗാസ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഈ പത്രത്തിന്റെ രണ്ടേ രണ്ടു എഡിഷനുകളായ ഗാസ, ജബാലിയ എഡിഷനുകൾ ചിത്രത്തിൽ കാണാം. പാലസ്റ്റിനിൽ ഏറ്റവുമധികം സർകുലേഷൻ ഉള്ള ഈ പത്രം ടാബ്ലോയിഡ് രൂപത്തിലാണ് തയ്യാറാകുന്നത്. 
ഗാസ-സ്ട്രിപ്പിലേക് പോവുന്നതും തിരിച്ചു വരുന്നതും കർശനമായ പരിശോധനക്ക് വിദേയമാവുന്നതിനാൽ പത്രം കൈപ്പറ്റുക ഒരു സാഹസം തന്നെ എന്ന് പറയാം.


28-09-2018- തീപ്പെട്ടി ശേഖരണം- മാൻ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
6

മാൻ

സെർവിഡായ് കുടുംബത്തിൽ പെടുന്ന ഒരു സസ്തനി ആണ് മാൻ (Artiodactyla) 0rder ൽ പെടുന്നതും അതുമായി ബന്ധപ്പെട്ട കുടുംബത്തിലെ മറ്റു ചില മൃഗങ്ങളെയും മാൻ എന്ന് വിളിക്കാറുണ്ട്. ഇന്ത്യയിൽ 8 തരം മാനുകൾ ആണ് ഉള്ളത് അതിൽ കലമാൻ, പുള്ളിമാൻ, കേഴമാൻ എന്നിവയെ കേരളത്തിൽ കാണപ്പെടുന്നു. കലമാനെ മലമാൻ എന്നും മ്ലാവ് എന്നും പറയാറുണ്ട് ഇന്ത്യയിൽ കാണുന്ന ഏറ്റവും വലിയ മാൻ ഇനം ഇതാണ്. ആൺ മാനിന് മാത്രമെ കൊമ്പ് ഉണ്ടാവുകയുള്ള കേരളത്തിലെ കാടുകളും കാലാവസ്ഥയും ഇവയ്ക്ക് വളരെ അനുയോജ്യമാണ്. ചെമ്പ് നിറത്തിൽ കാണുന്ന പുള്ളിമാന് ശരീരത്തിൽ വെളുത്ത പുള്ളികൾ കാണാം കേരളത്തിൽ വയനാട്, മറയൂർ, പറമ്പിക്കുളം ഭാഗങ്ങളിലാണ് സാധാരണയായി ഇവയെ കാണപ്പെടുന്നത്. കേഴമാന് പൊതുവെ ത വിട്ടു നിറമാണ് കവരകളുള്ള കൊമ്പുകൾ ആണ് ഇവയ്ക്കുള്ളത് വളരെ ഉച്ചത്തിൽ കുരക്കുന്നതിനാൽ ഇവയെ ഇംഗ്ലീഷിൽ ( barking deer) എന്ന് വിളിക്കുന്നു.

എന്റെ ശേഖരണത്തിൽ നിന്നും മാനിന്റെ ചിത്രമുള്ള ചില തീപ്പെട്ടികളുടെ ചിത്രം താഴെ ചേർക്കുന്നു.




26-09-2018- നോട്ടിലെ വ്യക്തികള്‍- സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
28

സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്

ജനനം: 31 ഡിസംബർ 1935.
റിയാദ്, സൗദി അറേബ്യ.

സൗദി അറേബ്യയുടെ രാജാവാണ് സൽമാൻ ബിൻ അബ്ദുൽ അസീസ്‌ അൽ സൗദ്. സൗദി രാഷ്ട്രപിതാവ് അബ്ദുൽഅസീസ് രാജാവിന്‍റെയും ഹിസ്സ ബിൻത് അഹ്മദ് സുദൈരിയുടെയും 25 മക്കളിൽ ഒരാളായി  റിയാദിലാണ് സൽമാൻ ബിൻ അബ്ദുൽഅസീസ്‌ അൽ സൗദിന്‍റെ ജനനം. അദ്ദേഹത്തിന്‍റെ ബാല്യം മുറബ്ബ കൊട്ടാരത്തിലായിരുന്നു. തന്‍റെ പത്തൊൻപതാമത്തെ വയസിൽ തന്നെ സൽമാൻ ബിൻ അബ്ദുൽ അസീസ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആദ്യം 1955 മുതൽ 1960വരെയും പിന്നീട് 1963 മുതൽ 2011വരെയുമായി രണ്ടു തവണയായി റിയാദ് ഗവർണർ പദവി അലങ്കരിച്ച വെക്തിയാണ് സൽമാൻ രാജവ്. കിരീടവകാശിയായിരുന്ന സുൽത്താൻ രാജകുമാരന്‍റെ മരണത്തെ തുടർന്നാണ് പ്രതിരോധ മന്ത്രിയായി സൽമാൻ രാജാവ് ചുമതലയേല്‍ക്കുന്നത്ത്. തുടര്‍ന്ന് 2012 ജൂണിലാണ് സൽമാനെ കിരീടവകാശിയായി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചത്. ആരോഗ്യ കാരണങ്ങളാൽ ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നും അബ്ദുല്ല രാജാവ് വിട്ടുനിന്നപ്പോഴെല്ലാം പകരം ഭരണചുമതല വഹിച്ചിരുന്നത് 79കാരനായ സൽമാൻ രാജകുമാരനായിരുന്നു.

തുടര്‍ന്ന് 2015 ൽ അബ്ദുള്ള രാജാവ് അന്തരിച്ചപ്പോൾ, സൽമാൻ സൗദി അറേബ്യയുടെ രാജാവായി നിയമിതനായി. പ്രായോഗിക വാദിയെന്ന് അറിയപ്പെടുന്ന സൽമാൻ രാജകുടുംബത്തിലെ തർക്കങ്ങളും മറ്റും പരിഹരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വ്യക്തികൂടിയാണ് സൽമാൻ ബിൻ അബ്ദുൽ അസീസ്‌. സൗദി അറേബ്യയിലെ പ്രമുഖ ദിനപത്രമായ അശ്ശർക് അൽ ഔസാത്ത് എന്ന പത്രം സൽമാന്‍ രാജവിന്‍റെ ഉടമസ്ഥതയിലാണ്. റിയാദ് പ്രവിശ്യ ഗവർണർ, സൗദി പ്രതിരോധമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചതിനു ശേഷമാണ് ഇപ്പോഴുള്ള പദവിയിലെത്തിയത്. ഡെപ്യൂട്ടി ഓയിൽ മന്ത്രി അബ്ദുൽ അസീസ് രാജകുമാരൻ, മദീന ഗവർണർ ഫൈസൽ രാജകുമാരൻ, മുൻ വ്യോമസേനാ പൈലറ്റും ബഹിരാകാശ യാത്രികനും ടൂറിസം അതോറിറ്റി മേധാവിയുമായ സുൽത്താൻ രാജകുമാരൻ എന്നിവർ മക്കളാണ്. 

സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്നെ  ആദരിച്ചുകൊണ്ട് സൗദി അറേബ്യ  പുറത്തിറക്കിയ അഞ്ച് റിയാല്‍.





25-09-2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- Anna series-ലെ അണ നാണയങ്ങള്‍-1


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
7

 Anna series-ലെ അണ നാണയങ്ങള്‍







25/09/2018

23-09-2018- FUSILATELISM- 12


ഇന്നത്തെ പഠനം 
Presentation
MV മുഹമ്മദ് കൊണ്ടോട്ടി
The subject
FUSILATELISM  (Telephone Card Collection)
Issue
12


ഇന്ന് സൗദി അറേബ്യയുടെ ജെനറല്‍ കാര്‍ഡുകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൗദിയുടെ ഔദ്യോഗിക ടെലിഫോണ്‍ കമ്പനിയായ അല്‍ ഹാത്തിഫിന്‍റെ സലാം കാര്‍ഡുകള്‍ ആണ്. 






22-09-2018- പത്രവര്‍ത്തമാനങ്ങള്‍- ടെ ഉലുഗാ ടാലഫാഉ


Today's study
Presentation
Ashwin Ramesh
The subject
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
Issue
62

Te Ulugā Talafau
(ടെ ഉലുഗാ ടാലഫാഉ)

സതേൺ പസിഫിക് ഓഷ്യനിൽ ഉള്ള ഒരു ദ്വീപസമൂഹമായാ ടോകെലൗയിലെ ആദ്യ പത്രമാണ് ടെ ഉലുഗാ ടാലഫാഉവെറും 4 Sq Km  വിസ്തീർണ്ണം വരുന്ന ഈ ദ്വീപിന്റെ 3 ചെറുദ്വീപുകളിൽ ഒരെണ്ണമായ നുക്‌നൗവിൽ മാത്രമേ സഞ്ചാരികൾക്കു പ്രവേശിക്കാൻ അനുമതി ലഭിക്കുകയുള്ളു, അതും അവിടുത്തെ സ്ഥിരതാമസക്കാരുടെ സ്വീകരണമുണ്ടേൽ മാത്രം. സ്വീകരണം ലഭിച്ചാലും, വിസ കിട്ടിക്കോളണം എന്ന് യാതൊരു ഉറപ്പും ഉണ്ടാകില്ല. ഇതൊക്കെ കൊണ്ട് ഈ പത്രം കൈപ്പറ്റുക എന്നത് വളരെ ബുദ്ധിമുടുള്ള ഒരു കാര്യം തന്നെയായിരുന്നു. 
ടോകെലൗയിലെ കുറഞ്ഞ ജനസംഘ്യക്കുമാത്രം അച്ചടിക്കുന്ന ഈ പത്രം കോംപാക്ട് രൂപത്തിലാണ് തയ്യാറാകുന്നത്. 






21/09/2018

21-09-2018- തീപ്പെട്ടി ശേഖരണം- കടുവ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
5

കടുവ

മാംസഭുക്കുകളായ മാർജ്ജാര കുടുംബത്തിലെ ഒരംഗമാണ് കടുവ; അഥവാ വരയൻ പുലി. 

ഏഷ്യൻ വൻകരകളിലാണ് സാധാരണയായി കണ്ടുവരുന്നത്. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയുടെ ഉപവംശമാണ് ബംഗാൾ കടുവകൾ. 

എന്റെ ശേഖരണത്തിലുള്ള കടുവയുടെ ചിത്രമുള്ള ചില തീപെട്ടികൾ താഴെ ചേർക്കുന്നു.








20-09-2018- വിജ്ഞാന കൗതുകം- SBT


ഇന്നത്തെ പഠനം
അവതരണം
ആൻ്റണി പോൾ വള്ളുവശ്ശേരി
വിഷയം
വിജ്ഞാന കൗതുകം 
ലക്കം
6

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ(SBT)


1945 ൽ തിരുവിതാംകൂറിൽ അന്നത്തെ ദിവാൻ സർ സി പി രാമസ്വാമി അയ്യർ ഒരു ബാങ്ക് സ്ഥാപിച്ചു. ട്രാവൻകൂർ ബാങ്ക് എന്ന് ആ ബാങ്ക് നാമകരണം ചെയ്യപ്പെട്ടു.

1960 ൽ 'ട്രാവൻകൂർ ബാങ്ക് ' ദേശസാത്കരിക്കപ്പെട്ടു. 'സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ' എന്ന് പുനര്നാമകരിക്കപ്പെടുകയും ചെയ്തു. 

2017 മാർച്ച് മാസത്തിൽ 'എസ് ബി ടി' 'എസ് ബി ഐ' യുമായിട്ടു ലയിക്കുകയും അങ്ങനെ 'എസ് ബി ടി' ചരിത്രമാവുകയും ചെയ്തു . 

'എസ് ബി ടി' ഉപയോഗിച്ചിരുന്ന ഏതാനും ബാങ്ക് ടോക്കണുകൾ ചിത്രത്തിൽ പ്രദർശിപ്പിക്കുന്നു. (എന്റെ ശേഖരത്തിൽ നിന്നും).




19-09-2018- നോട്ടിലെ വ്യക്തികള്‍- തുവാങ്ക് ഇമാം ബോൺജോൾ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
27

തുവാങ്ക് ഇമാം ബോൺജോൾ

ജനനം: 1772. ബോഞ്ജോൾ, പടിഞ്ഞാറ് സുമാത്ര.
മരണം: 6 നവംബർ 1864.  മാനഡോ, ഡച്ച് ഈസ്റ്റ് ഇൻഡീസ്.

സെൻട്രൽ സുമാത്രയിലെ 
(ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണിത്. സുമാത്ര ദ്വീപിലെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്നു.) പദ്രി പ്രസ്ഥാനത്തിന്‍റെ ജനകീയ നേതാക്കളിൽ ഒരാളായിരുന്നു തുവാങ്ക് ഇമാം ബോൺജോൾ. മുഹമ്മദ് സായാബ്, പെറ്റോ സറിയാഫ്, മാലിം ബസ എന്നീപേരുകളിലും അറിയപ്പെട്ടിരുന്ന വെക്തികൂടിയാണ്തുവാങ്ക് ഇമാം. ബേനാനുദ്ദീൻ എന്ന തന്‍റെ പിതാവിൽ നിന്നും പിന്നീട് വിവിധ മുസ്ലിം ദൈവശാസ്ത്രജ്ഞന്മാരിൽ നിന്നും പഠിച്ച അദ്ദേഹം ഇസ്ലാമിക പഠനത്തിൽ മുഴുകിയിരുന്നു. ഇപ്പോൾ സൗദി അറേബ്യയിലെ അഹ്ലുസ് സുന്ന വാല് ജമാഹ് (സുന്നി) ഇസ്ലാമിനുമായി താരതമ്യപ്പെടുത്തിയിട്ടുള്ള പാദീയർ പ്രസ്ഥാനവും ഇസ്ലാം ചൂതാട്ടവും, ചൂഷണവും പോലെയുള്ള പ്രാദേശിക വികലമാതാപനം നീക്കം ചെയ്തുകൊണ്ട് അതിന്റെ മൂലധനം ശുദ്ധീകരിക്കാൻ ശ്രമിച്ച വെക്തികൂടിയാണ് തുവാങ്ക് ഇമാം. 1864 നവംബർ 6 ന് . 92 വയസ്സുള്ളപ്പോൾ അദ്ദേഹം മരണപെടുക്കയും,  സുലവേസിയിൽ അടക്കവും ചെയ്തു. അദ്ദേഹത്തിന്‍റെ ക്കുഴിയുടെ സ്ഥാനം മിൻഗ്കാബു (വെസ്റ്റ് സുമാത്രൻ) ഭവനത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ഇൻഡോനേഷ്യയുടെ നാഷണൽ ഹീറോ ആയി പ്രഖ്യാപിക്കപ്പെട്ട വെക്തികൂടിയാണ് തുവാങ്ക് ഇമാം. 


തുവാങ്ക് ഇമാം ബോൺജോൾനെ ആദരിച്ചുകൊ ന്തോനേഷ്യ പുറത്തിറക്കിയ അയ്യായിരം‍ റുഫിയ.





18-09-2018- പുരാവസ്തുപരിചയം- ഷേര്‍ തൂക്കകട്ടികള്‍


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തുപരിചയം
ലക്കം
26

ഷേര്‍ തൂക്കകട്ടികള്‍

ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ പരിചയപ്പെടുത്തുന്നത് 1940 ഇന്ത്യാ രാജ്യത്ത് നിലവിലുണ്ടായിരുന്ന ഷേര്‍ എന്ന തൂക്കകട്ടികള്‍. ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളിലാണ് ഇതിലെ എഴുത്തുകള്‍.


18/09/2018

18-09-2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- Anna series-ലെ ഒരു പൈസ നാണയം


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
6

 Anna series-ലെ ഒരു പൈസ നാണയം


15-09-2018- പത്രവര്‍ത്തമാനങ്ങള്‍- La Nation


Today's study
Presentation
Ashwin Ramesh
The subject
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
Issue
61

La Nation
(ല നസ്‌യോൺ)

പശ്ചിമ ആഫ്രിക്കയിലെ ബെനിൻ എന്ന കുഞ്ഞു രാജ്യത്തിൽ നിന്നും ഇറങ്ങുന്ന ഒരു ഫ്രഞ്ച് ദിനമാത്രമാണ് ല നസ്‌യോൺ1990ൽ പ്രവർത്തനമാരംഭിച്ച ഈ പത്രം ബെനിൻ സർക്കാരാണ് നടത്തുന്നത്.  ഈ പത്രം ഇന്ന് ടാബ്ലോയിഡ് രൂപത്തിലാണ് വിപണിയിൽ ഇറങ്ങുന്നത്. 







14-09-2018- തീപ്പെട്ടി ശേഖരണം- സിംഹം


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
4

സിംഹം

സസ്തനികളിലെ ഫെലിഡെ കുടുബത്തിലെ പാന്തറ ജനുസ്സിൽപെട്ട ഒരു വന്യജീവിയാണ് സിംഹം. വലിയ പൂച്ചകൾ [Big cats] എന്നറിയപ്പെടുന്ന നാല് ജീവികളിൽ ഒന്നാണ് സിംഹം. ഇവയ്ക്ക് ഏകദേശം 272 കിലോ വരെ ഭാരം വയ്ക്കും.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലും ഏഷ്യയിലും ഇപ്പോൾ സിംഹങ്ങൾ അധിവസിക്കുന്നത് 

എന്റെ ശേഖരണത്തിലെ സിംഹത്തിന്റെ ചിത്രമുള്ള ചില തീപെട്ടികൾ താഴെ ചേർക്കുന്നു.









14/09/2018

13-09-2018- വിജ്ഞാന കൗതുകം- ആദ്യത്തെ നോട്ട് നിരോധനം


ഇന്നത്തെ പഠനം
അവതരണം
ആൻ്റണി പോൾ വള്ളുവശ്ശേരി
വിഷയം
വിജ്ഞാന കൗതുകം 
ലക്കം
5

ആദ്യത്തെ നോട്ട് നിരോധനം

സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളിൽ ഇന്ത്യയും പാകിസ്താനും ബ്രിട്ടീഷ് ഇന്ത്യൻ കറൻസി നോട്ടുകൾ ഉപയോഗിച്ചു . പാകിസ്ഥാനിൽ ഉപയോഗിച്ച നോട്ടുകളിൽ 'പാക്കിസ്ഥാൻ ഗവണ്മെന്റ്' എന്ന് ഓവർ പ്രിന്റ് ചെയ്യുകയുണ്ടായി. 

1949 ൽ ഇന്ത്യ സ്വന്തം നോട്ടുകൾ അടിച്ചപ്പോൾ ബ്രിട്ടീഷ് ഇന്ത്യ നോട്ടുകൾ നിരോധിച്ചു . ബ്രിട്ടീഷ് ഇന്ത്യ നോട്ടുകൾ തിരിച്ചു വാങ്ങുകയും പകരമായി പുതിയ ഇന്ത്യൻ നോട്ടുകൾ കൊടുക്കുകയും ചെയ്തു.

ഇക്കൂട്ടത്തിൽ പാകിസ്ഥാന്റെ ഓവർ പ്രിന്റോടു കൂടിയ ചില നോട്ടുകളും വരികയുണ്ടായി . എന്നാൽ , പാക്കിസ്ഥാൻ നോട്ടുകൾക്കു പകരമായി ഇന്ത്യൻ രൂപ നല്കുകയുണ്ടായില്ല . പാക്കിസ്ഥാൻ നോട്ടുകളിൽ ' പയ്മെന്റ്റ് റെഫ്യൂസ്ഡ് ' എന്ന് സ്റ്റാമ്പ് അടിക്കുകയും ചെയ്തു. 



അത്തരത്തിൽ ഓവർ സ്റ്റാമ്പ് ചെയ്ത ഒരു പാക്കിസ്ഥാൻ നോട്ട് (എന്റെ ശേഖരണത്തിൽ നിന്ന് )

12-09-2018- നോട്ടിലെ വ്യക്തികള്‍- ഇവ പെറോൻ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
26

ഇവ പെറോൻ

ജനനം:7. മെയ് 1919. ലോസ് ടൊൾഡോസ്, അർജന്‍റീന.
മരണം: 26 ജൂലൈ 1953. ബ്യൂണസ് അയേഴ്സ്, അർജന്‍റീന.

അർജന്‍റീനന്‍ പ്രസിഡന്‍റായിരുന്ന ജ്വാൻ പെറോൻ ന്‍റെ പത്നിയും1946 മുതൽ 1952-ൽ മരിക്കുന്നതുവരെ ഫസ്റ്റ് ലേഡി ഓഫ് അർജന്‍റീനയും ആയിരുന്നു. ഇവ മരിയ ഡെറോടെ ദെ പെറോൻ. ഇവ പെറോൺ, പ്രൊ പെറോണിസ്റ്റ് ട്രേഡ് യൂണിയനുകളിൽ, പ്രാഥമികമായും തൊഴിൽ അവകാശങ്ങളുടെ പേരിൽ സംസാരിക്കുന്ന ശക്തിയുള്ള വനിതയായിരുന്നു. ഇവ പെറോൻ. മന്ത്രാലയത്തിൽ തൊഴിൽ, ആരോഗ്യം എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്ത് പ്രവർത്തിച്ചു കൊണ്ട് ചാരിറ്റബിൾ ഇവാ പെറോൺ ഫൗണ്ടേഷൻ സ്ഥാപിക്കുകയും, അർജന്റീനയിൽ വനിതാ വോട്ടെടുപ്പ് നടത്തുകയും, രാജ്യത്തെ ആദ്യത്തെ വലിയ വനിതാ രാഷ്ട്രീയ പാർട്ടിയായ ഫീമെയ്ൽ പെറോണിസ്റ്റ് പാർട്ടി സ്ഥാപിക്കുകയും നടപ്പിൽ കൊണ്ടുവരികയും ചെയ്തവെക്തിയാണ് ഇവ പെറോൻ. പതിവായി ഇവ പെറോൻ, എവിറ്റ എന്നീ പേരുകളും വിളിച്ചിരുന്നു. 


ഇവ പെറോൻയെ ആദരിച്ചുകൊണ്ട് അര്‍ജന്‍റീന പുറത്തിറക്കിയ 100 പിസോ.

11-09-2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- സ്മരണിക നാണയങ്ങൾ


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
5

സ്മരണിക  നാണയങ്ങൾ
(Commemorative coins)


പ്രമുഖ വ്യക്തിയെയോ, ശ്രേഷ്ഠമായ സ്ഥാപനത്തെയോ, വളരെയേറെ പ്രാധാന്യമുള്ള ഒരു സംഭവത്തെയോ അനുമോദിക്കുന്നതിനോ സ്മരിക്കുന്നതിനോ ആദരിക്കുന്നതിനോ ആയി ഇറക്കുന്ന നാണയങ്ങളാണ് സ്മരണിക നാണയങ്ങള്‍. അപൂര്‍വ്വമായി നടക്കുന്ന ഉച്ചകോടി സമ്മേളനങ്ങള്‍, കായികമേളകള്‍ എന്നിവയോട് അനുബന്ധിച്ചും സ്മരണിക നാണയങ്ങള്‍ ഇറക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, പൊതുജനാരോഗ്യം മുതലായ വിഷയങ്ങളില്‍ ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും ഇത്തരം നാണയങ്ങള്‍ ഇറക്കാറുണ്ട്. ഈ നാണയങ്ങള്‍ ഉചിതമായ സമയത്ത് (വര്‍ഷത്തില്‍) മാത്രമായി ഇറക്കപ്പെടുന്നു. ഈ നാണയങ്ങളുടെ മുന്‍വശങ്ങളില്‍ ദേശീയ ചിഹ്നങ്ങള്‍ക്ക് പുറമേ നാണയങ്ങളുടെ മൂല്യവും കൊടുത്തിട്ടുണ്ടാകും. പിന്‍വശങ്ങളില്‍ നാണയത്തിന്‍റെ പ്രതിപാദ്യവിഷയത്തിന് അനുയോജ്യമായ ചിത്രങ്ങളും ഇറക്കിയ വര്‍ഷവും മുദ്രണം ചെയ്തിട്ടുണ്ടാകും. 

ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ മരണത്തിന് ശേഷം അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായി 1964-ല്‍ ആണ് ആദ്യമായി ഇന്ത്യയില്‍ സ്മരണിക നാണയങ്ങള്‍ ഇറക്കുന്നത്. പിന്നീട് 1969-ല്‍ മഹാത്മാഗാന്ധിയുടെ ജന്മഷദാബ്ദി പ്രമാണിച്ച് ഗാന്ധിജിയുടെ ഓര്‍മ്മക്കായി സ്മരണികനാണയങ്ങള്‍ ഇറക്കിയിരുന്നു. അതിന് ശേഷം ഇന്ത്യ നിരവധി സ്മരണിക നാണയങ്ങള്‍ ഇറക്കിയിട്ടുണ്ട്.