31/12/2019

31/12/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഹെയ്തി


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
21
   
ഹെയ്തി

റിപ്പബ്ലിക് ഓഫ് ഹെയ്തി എന്ന ഔദ്യോഗിക നാമമുള്ള ഹെയ്തി എന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യം, കരീബിയന്‍ ദ്വീപുകളിലൊന്നായ ഹിസ്പനിയൊല(Hispaniola)യില്‍ സ്ഥിതി ചെയ്യുന്നു. തലസ്ഥാനം പോര്‍ട്ട് ഓഫ് പ്രിന്‍സ് (Port-au-Prince). ഒരു കാലത്ത് തികച്ചും സമ്പന്നമായിരുന്ന ഈ രാജ്യം കറുത്തവര്‍ഗക്കാര്‍ നേതൃത്വം നല്‍കപ്പെട്ട ലോകത്തിലെ ആദ്യത്തെ സ്വതന്ത്ര റിപ്പബ്ലിക്ക് ആണ്. അതുപോലെത്തന്നെ അടിമകളുടെ വിപ്ലവത്തെത്തുടര്‍ന്ന് രൂപം കൊണ്ടിട്ടുള്ള ഏക രാജ്യവും. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ആദ്യത്തെയും പഴക്കം ചെന്നതുമായ സ്വതന്ത്ര രാഷ്ട്രവും.ഫ്രഞ്ച് പ്രാധാനഭാഷയായ ഒരേയൊരു കരീബിയൻ രാജ്യമാണ് ഹെയ്തി. കരീബിയയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ഹെയ്തി തങ്ങളുടെ ജീവിതത്തിൽ ഏറ്റവും അധികം മറക്കാൻ ശ്രമിക്കുന്ന വർഷമാണ് 2010. കാരണം ഒരു രാജ്യത്തിൻറെ തന്നെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്നടിഞ്ഞ ഒരു ഭൂകമ്പം ആയിരുന്നു ലോകം കണ്ടത്.

ഒരു കാലത്ത് തികച്ചും സമ്പന്നമായ കോളനിയായിരുന്ന ഈ രാജ്യം ഇന്ന് പശ്ചിമാര്‍ദ്ധഗോളത്തിലെ ഏറ്റവും ദരിദ്രമായ രാജ്യമായി  ഫ്രഞ്ച് അധിനിവേശം, 1804ല്‍ കറുത്ത വര്‍ഗക്കാരായ അടിമകളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട വിപ്ലവാനന്തര രാഷ്ട്രത്തിന് ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ നടപടി, അടിമകള്‍ ഫ്രഞ്ചുകാരായ ഭൂവുടമകളില്‍ നിന്നും പിടിച്ചെടുത്ത ഭൂമിക്കു പകരമായി ഫ്രാന്‍സിനു കൊടുക്കേണ്ടി വന്ന തുകയും അതിന്റെ പത്തിരട്ടിയോളം വന്ന പലിശയും, 1915 മുതല്‍ 1934 വരെയുള്ള അമേരിക്കന്‍ അധിനിവേശം, വീണ്ടും രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ മേല്‍ക്കോയ്മ, ഹെയ്തിയിലെ ഭരണാധികാരികളുടെ അഴിമതി, കയ്യിലിരിപ്പ്, സമ്പത്ത് ചെറുന്യൂനപക്ഷത്തിന്റെ കയ്യില്‍ കേന്ദ്രീകരിച്ചതും അവര്‍ അത് സംരക്ഷിക്കാന്‍ ശ്രമിച്ചതും, മണ്ണൊലിപ്പ്, കൃഷിരീതികളിലെ പിഴവ്, വിദ്യാഭ്യാസത്തിന്റെതായ പ്രശ്നങ്ങള്‍, ഭാഷയുടെ പ്രശ്നം അങ്ങിനെ നിരവധി കാരണങ്ങള്‍.







30/12/2019

30/12/2019- ചിത്രത്തിനുപിന്നിലെ ചരിത്രം(12)- റുഡ്യാർഡ് കിപ്ലിംഗ്


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
12


റുഡ്യാർഡ് കിപ്ലിംഗ്

ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ് ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് (ജനനം - 1865 ഡിസംബർ 30, മരണം - 1936 ജനുവരി 18). ചെറുകഥ എന്ന കലയിൽ ഒരു ഭാവനാവല്ലഭനായി അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി (ദി ജംഗിൾ ബുക്ക്) ഒരു വൈവിധ്യപൂർണവും ദീപ്തവുമായ കഥാകഥന പാടവത്തെ കാണിക്കുന്നു.

ജോൺ ലോക്ക്‌വുഡ്‌ കിപ്ലിങ്ങിന്റെയും ആലിസ്‌ മക്‌ഡൊനാൾഡിന്റെയും പുത്രനായി 1865 ഡി. 30-ന്‌ ബോംബെയിൽ ജനിച്ചു. പിതാവായ ജോൺ കിപ്ലിങ്‌ ആദ്യം ബോംബെയിലെ സ്‌കൂൾ ഒഫ്‌ ആർട്‌സിലെ ശില്‌പശാസ്‌ത്ര വകുപ്പിന്റെ മേധാവിയും ഒടുവിൽ ലാഹോർ മ്യൂസിയത്തിന്റെ ക്യൂറേറ്ററുമായി ജോലി നോക്കിയിരുന്നു. ആറാമത്തെ വയസ്സിൽ (1871) സഹോദരിയോടൊപ്പം കിപ്ലിങ്‌ ഇംഗ്ലണ്ടിലേക്കു പോയി. അവിടത്തെ വിദ്യാഭ്യാസത്തിനുശേഷം 17- ആം വയസ്സിൽ (1882) ഇന്ത്യയിൽ മടങ്ങിയെത്തി, ലാഹോറിൽ സിവിൽ ആൻഡ്‌ മിലിട്ടറി ഗസറ്റിന്റെ സബ്‌ എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. അലഹബാദിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന പയനിയർ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ്‌ എഡിറ്ററായും കുറേക്കാലം സേവനമനുഷ്‌ഠിച്ചു. അക്കാലത്ത്‌ ഒരു ആംഗ്ലോ ഇന്ത്യൻ പത്രത്തിനുവേണ്ടി ചെറുകവിതകളും കഥകളും എഴുതി. 1887-89 കാലഘട്ടത്തിൽ എഴുപതോളം കഥകൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. 1890 മുതൽ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി.

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷുകാരനാണ് അദ്ദേഹം. ഇന്നും സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയായി അദ്ദേഹം തുടരുന്നു. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളിൽ ബ്രിട്ടീഷ് കവിതാ പുരസ്കാരവും സർ പട്ടവും ഉൾപ്പെടുന്നു. സർ പദവി അദ്ദേഹം നിരസിച്ചു. എങ്കിലും ജോർജ്ജ് ഓർവെലിന്റെ വാക്കുകളിൽ അദ്ദേഹം “ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രവാചകനായിരുന്നു“. മറ്റുള്ളവർ അദ്ദേഹത്തിന്റെ കൃതികളിൽ മുൻ‌വിധിയും ആക്രമണവും കാണുന്നു. അദ്ദേഹത്തെ ചുറ്റിയുള്ള വിവാദങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു നല്ല ഭാഗവും തുടർന്നു. നിരൂപകനായ ഡഗ്ലസ് കെറിന്റെ അഭിപ്രായത്തിൽ “കിപ്ലിംഗ് ഉൽക്കടമായ അഭിപ്രായവ്യത്യാസങ്ങൾ ഉണർത്താൻ കഴിയുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ സാഹിത്യ സാംസ്കാരിക ചരിത്രത്തിലുള്ള സ്ഥാനം ഉറക്കാത്തതാണ്”. പക്ഷേ യൂറോപ്യൻ സാമ്രാജ്യം അസ്തമിക്കുംതോറും അദ്ദേഹം ഈ സാമ്രാജ്യം എങ്ങനെ അനുഭവപ്പെട്ടു എന്ന് നമ്മെ അറിയിക്കുന്ന വിവാദപുരുഷനെങ്കിലും താരതമ്യങ്ങളില്ലാത്ത കലാകാരനാവുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ആഖ്യാനചാതുരി അദ്ദേഹത്തിനെ പരിഗണിക്കെപ്പെടേണ്ട ഒരു ശക്തിയാക്കുന്നു.”

1895-ൽ ഇംഗ്ലണ്ടിലെ "പൊയറ്റ്‌ ലോറേറ്റ്‌' (ദേശീയ കവി) എന്ന ബഹുമതിയാൽ ഇദ്ദേഹം ആദരിക്കപ്പെട്ടു. എങ്കിലും സ്വതന്ത്രനായി സാഹിത്യരചന നടത്തുവാനുള്ള ആഗ്രഹം നിമിത്തം ഇദ്ദേഹം ആ ബഹുമതി നിരസിക്കുകയാണ്‌ ചെയ്‌തത്‌. 1907-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു.








29/12/2019

29/12/2019- ചിത്രത്തിനുപിന്നിലെ ചരിത്രം(11)- ബേക്കൽ കോട്ട


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
11


ബേക്കൽ കോട്ട 

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്

ഈ പ്രദേശം പണ്ട് കദംബരാജവംശത്തിന്റേയും മൂഷികരാജവംശത്തിന്റെയും കോലത്തിരി രാജാക്കന്മാരുടെയും കീഴിലായിരുന്നു. ഇതിനുശേഷം ഇവിടം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലായി. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം പരാജയപ്പെട്ടതിനു ശേഷം, പ്രദേശം ബദിനൂർ രാജാവിന്റെ അധീനതയിലായി. കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിതതാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്. എന്നാൽ അടുത്ത കാലത്തായി നടന്ന പുരാവസ്തു ഗവേഷണം ചൂണ്ടിക്കാട്ടുന്നത് കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്.

1763-നു അടുപ്പിച്ച് ഈ കോട്ട മൈസൂരിലെ രാജാവായിരുന്ന ഹൈദരലി കയ്യടക്കി. ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലബാറിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു. ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി.ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ ഭരണപരിധിയിലായി.

ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വൻ കോട്ടമതിലുണ്ട്, ഇതിൽ ഇടക്കിടെ കൊത്തളങ്ങൾ തീർത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.

കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണഗോപുരം പ്രത്യേകം പരാമർശയോഗ്യമാണ്. 24 മീറ്റർ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുള്ള ഇതിലേക്കുള്ള പ്രവേശനമാർഗ്ഗം, യുദ്ധോപകരണങ്ങൾ മുകളിലേക്കെത്തിക്കുന്നതിനായി ചെരിവുതലമായി രൂപപ്പെടുത്തിയിരിക്കുന്നു.

കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്.

ബേക്കൽ കോട്ടയ്ക്ക് ചുറ്റുമായി ഇന്ന് വിനോദസഞ്ചാര വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കേരള സർക്കാർ ബേക്കലിന്റെ വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കുവാനായി ബേക്കൽ റിസോർട്ട്‌സ് ഡെവെലപ്മെന്റ് കോർപ്പറേഷൻ രൂപവത്കരിച്ചു.







28/12/2019- ചിത്രത്തിനുപിന്നിലെ ചരിത്രം(10)- ജന ഗണ മന


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
10


ജന ഗണ മന

ജന ഗണ മന ഭാരതത്തിന്റെ ദേശീയഗാനമാണ്‌. സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യമായി ആലപിച്ചത്.ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം[അവലംബം ആവശ്യമാണ്] പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് 'ജന ഗണ മന ' ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജന ഗണ മന.

ജന-ഗണ-മന അധിനായക ജയഹേ
ഭാരത-ഭാഗ്യ-വിധാതാ,
പഞ്ചാബ്-സിന്ധു-ഗുജറാത്ത്-മറാഠാ
ദ്രാവിഡ-ഉത്‌കല-ബംഗാ,
വിന്ധ്യ-ഹിമാചല-യമുനാ-ഗംഗാ,
ഉച്ഛല-ജലധി-തരംഗാ,
തവ ശുഭ നാമേ ജാഗേ,
തവ ശുഭ ആശിഷ മാഗേ,
ഗാഹേ തവജയ ഗാഥാ,
ജന-ഗണ-മംഗല-ദായക-ജയഹേ
ഭാരത-ഭാഗ്യ-വിധാതാ.
ജയഹേ, ജയഹേ, ജയഹേ
ജയ ജയ ജയ ജയഹേ

മലയാള പരിഭാഷ: സർവ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും.

പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും, 
യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും

അവിടത്തെ ശുഭ നാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾ പ്രാർഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങൾ ആലപിക്കുന്നു. 

സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ,
ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!




27/12/2019- തീപ്പെട്ടി ശേഖരണം- കാപ്പി


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
69
   
കാപ്പി 

ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയങ്ങളിൽ ഒന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ എത്യോപ്യയിൽകണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും ഈജിപ്റ്റ്, യെമൻ എന്നീ രാജ്യങ്ങളിലേക്കും, പതിനഞ്ചാം നൂറ്റാണ്ടോടു കൂടി  പേർഷ്യ,   ടർക്കി,  ഉത്തരാഫ്രിക്ക എന്നിവിടങ്ങളിലേക്കും പടർന്നു. ഇതിനു പിന്നാലെ  ഇറ്റലി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പ്രചരിച്ചു. കാപ്പിച്ചെടിയുടെ കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ്  കാപ്പി.
    
എത്യോപ്യയിൽ കൽദി എന്ന് പേരുള്ളൊരു ആട്ടിടയൻ ഒരിക്കൽ തന്റെ ആടുകൾ ഇളകിമറിഞ്ഞ് തിമിർക്കുന്നതു കണ്ടു.അടുത്ത് ഉള്ള പച്ച ചെടിയുടെ ചുവന്ന നിറത്തിലുള്ള കായകൾ അവ ഭക്ഷിച്ചിരുന്നതാണ് കാരണം എന്നവൻ മനസ്സിലായി. അവനും അതൊന്ന് തിന്നുനോക്കി. ആകെപ്പാടെ ഒരു ഉത്സാഹം തോന്നി. അടുത്തുള്ളൊരു സന്യാസിയോട് ഈ വിവരം പറഞ്ഞു. അയാൾക്കും ഈ കായ തിന്നപ്പോൾ രസം തോന്നി. അയാൾ ആ കായ പൊടിച്ച് വെള്ളത്തിൽ കലക്കി തന്റെ സന്യാസിമഠത്തിലെല്ലാവർക്കും നൽകി. ആ കായ കാപ്പിക്കുരു ആയിരുന്നു എന്നാണ് ഐതീഹ്യം.

ഏഴാം നൂറ്റാണ്ട് മുതല് ചുവപ്പു കടലിനു സമീപം കാപ്പിച്ചെടി നട്ടുവളർത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറേബ്യൻ സഞ്ചാരിയായിരുന്ന ഷഹാബുദ്ദിൻ ബെൻ എഴുതിയിരിക്കുന്നത് വളരെ കിലങ്ങൾക്കു മുമ്പെ എത്യോപ്യക്കാർ  കാപ്പി ഉപയോഗിച്ചു തുടങ്ങി എന്നാണ്.

1906ൽ ഗ്വാട്ടിമാലയിൽ      ജീവിച്ചിരുന്ന വാഷിംഗ്ടൺ എന്ന ഇംഗ്ലിഷുകാരൻ ഇൻസ്റ്റന്റ് കോഫി കണ്ടുപിടിച്ചു. ഫിൽട്ടർയന്ത്രം കണ്ടു പിടിക്കുന്നത് 1822 ൽ ഫ്രഞ്ച് കാരാണ്. പക്ഷെ ഇറ്റലിക്കാരാണ് ഇതിനെ മെച്ചപ്പെടുത്തുകയും വിതരണം ചെയ്യുകയും മറ്റും ചെയ്തത്. ലോകത്തിൽ ആകെ 25  ൽ  കൂടുതൽ ഇനം കാപ്പിക്കുരു കണ്ടുപിടിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് റോബസ്റ്റ - ലൈബീരിയ , കോഫിയ  അറബിക  എന്നീ മൂന്നിനങ്ങളാണ്. ലോകത്തിൽ ഉൽപാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനത്തോളം ഈ മൂന്നിനങ്ങളിൽ നിന്നുമാണ്. ഏകദേശം ഒരു കിലോയോളം കാപ്പിക്കുരു ഒരു ചെടിയിൽ നിന്നും ഒരു വർഷം ലഭിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഊർജ്ജുദായക പാനീയങ്ങളിൽ ഒന്നാണ് കോഫിഒരു കപ്പ് സാധാരണ കോഫിയിൽ 115 മില്ലി ഗ്രാം കഫീൻ അടങ്ങിയിരിക്കുന്നു. കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ (Caffeine) ആസ്പിരിനിലും മറ്റും വേദനസംഹാരിയായി ഉപയോഗിക്കുന്നു. കഫീന്റെ ഒരു പ്രധാനപ്പെട്ട ഒരു ഗുണം തലവേദനയെ അകറ്റി നിർത്തുന്നു എന്നുള്ളതാണ്.

ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്നത്  ബ്രസീൽ  ആണ്. ആഫ്രിക്കയിലും അമേരിക്കയിലുംഏഷ്യയിലും പലയിടത്തും കാപ്പി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.                    എ.കെ ഗോപാലൻ കേരളത്തിലും  ഇന്ത്യയിലുടനീളവും സ്ഥാപിച്ച ഇൻഡ്യ കോഫീബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ  ഇന്ത്യൻ കോഫീ ഹൗസുകൾ വളരെ പ്രസിദ്ധമാണ്.

എന്റെ ശേഖരണത്തിൽ നിന്നും കോഫിയുടെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു....




26/12/2019- ചിത്രത്തിനുപിന്നിലെ ചരിത്രം(09)- സൂര്യഗ്രഹണം


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
09


സൂര്യഗ്രഹണം 

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം'. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ചന്ദ്രൻ ക്രാന്തിവൃത്തത്തോട് ചേർന്നു നിൽക്കുന്ന ദിവസമായിരിക്കും ഇത്.  എങ്കിലും ചന്ദ്രന്റെ നിഴൽ അംബ്ര ഭൂമിയിലെ ചെറിയൊരു ഭാഗത്തുകൂടിയാണ് കടന്നുപോവുക എന്നതിനാൽ ഭൂമിയിലെ ഏതു പ്രദേശത്തും പൂർണ്ണ സുര്യഗ്രഹണം എന്നത് അപൂർവമായ ഒരു പ്രതിഭാസമാണ്. പൂർണ്ണസൂര്യഗ്രഹണത്തിൽ സൂര്യൻ മുഴുവനായും ചന്ദ്രന്റെ നിഴലിൽ മറഞ്ഞു പോകും. എന്നാൽ ഭാഗിക ഗ്രഹണത്തിലോ വലയഗ്രഹണത്തിലോ ഇങ്ങനെ സംഭവിക്കുന്നില്ല.

ചന്ദ്രൻ ഭൂമിയോട് കുറച്ചുകൂടി അടുത്തും ഭൂമിയുടെ പ്രദക്ഷിണപഥത്തിന്റെ അതേ തലത്തിലുമാണ് ഭൂമിയെ ചുറ്റുന്നത് എങ്കിൽ എല്ലാ അമാവാസികളിലും സൂര്യഗ്രഹണം സംഭവിക്കുമായിരുന്നു. എന്നാൽ ചന്ദ്രന്റെ പ്രദക്ഷിണപഥം ഭൂമിയുടെ പ്രദക്ഷിണപഥവുമായി 5 ഡിഗ്രി ചരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. ഇതു മൂലം ചന്ദ്രന്റെ നിഴൽ എപ്പോഴും ഭൂമിയിൽ പതിക്കാതെ വരുന്നു. അതുകൊണ്ട് ചന്ദ്രൻ ക്രാന്തിവൃത്തത്തെ മുറിച്ചു കടക്കുന്ന അമാവാസി ദിനങ്ങളിൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കുകയുള്ളു. 

പൂർണ്ണസൂര്യഗ്രഹണം വളരെ അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളു. ഇതിന് അമാവാസി ദിവസം ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വന്നാൽ മാത്രം പോരാ. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ മദ്ധ്യബിന്ദുവും സൂര്യന്റെ മദ്ധ്യബിന്ദുവും ഒരേ നേർരേഖയിൽ വരികയും ചന്ദ്രൻ ഉപഭൂവിലായിരിക്കുകയും വേണം. ഇതെല്ലാം കൂടെ ഒന്നിച്ചു ചേരുന്നത് വളരെ അപൂർവ്വമായതുകൊണ്ടാണ് പൂർണ്ണസൂര്യഗ്രഹണം അസാധാരാണമാവുന്നത്.

ഭൂമിയും ചന്ദ്രനും തമ്മിലും, ചന്ദ്രനും സൂര്യനും തമ്മിലുമുള്ള ദൂരങ്ങൾ അനുനിമിഷം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതുമൂലം സൂര്യബിംബത്തിന്റെയും ചന്ദ്രബിംബത്തിന്റെയും ആപേക്ഷിക വലിപ്പവും അനുനിമിഷം വ്യത്യാസപ്പെടുന്നുണ്ട്. ഗ്രഹണസമയത്ത് ചിലപ്പോൾ, ഭൂമിയിലെ ചില ഭാഗങ്ങളിൽ നിന്നു നോക്കുമ്പോൾ, യാദൃച്ഛികമായ സാധ്യതമൂലം ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറച്ചതായി കാണപ്പെടും. ഇതിനെ പൂർണ്ണ സൂര്യഗ്രഹണം (Total solar eclipse) എന്നു വിളിക്കുന്നു. സൂര്യന്റെയും ചന്ദ്രന്റെയും കേന്ദ്രത്തിൽ കൂടി കടന്നു പോകുന്ന രേഖ ഭൂമിയിൽ പതിയുന്ന ഇടങ്ങളിലും അതിനു ചുറ്റുമുള്ള കുറച്ചു പ്രദേശങ്ങളിലുമാണ് പൂർണ്ണസൂര്യഗ്രഹണം അനുഭവപ്പെടുക. ഈ ഇടങ്ങളെയാണ് പൂർണ്ണഗ്രഹണപാത എന്നു പറയുന്നത്.

പൂർണ്ണഗ്രഹണസമയത്ത് മാത്രമേ സൂര്യന്റെ അന്തരീക്ഷമായ കൊറോണ കാണാൻ കഴിയാറുള്ളു. ചന്ദ്രബിംബം സൂര്യബിബത്തെെ പൂർണ്ണമായും മറക്കേണ്ട സ്ഥാനങ്ങളാണ് രാഹുവും കേതുവും. സൂര്യബിംബവും ചന്ദ്രബിംബവും പൂർണ്ണമായും രാഹുവിലോ കേതുവിലോ ഒരേ സമയം ഒന്നിനുമുകളിൽ ഒന്നായി എത്തിച്ചേരുമ്പോൾ പൂർണ്ണഗ്രഹണം സംഭവിക്കുന്നു.

ഭൂമിയിലെ ഏതെങ്കിലും ഒരു ബിന്ദുവിൽ സമ്പൂർണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം 7 മിനിറ്റ് 31 സെക്കന്റ് ആണ്.
ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം 2009 ജൂലൈ 22-ലെ സൂര്യഗ്രഹണമായിരുന്നു. 6 മിനിറ്റ് 39 സെക്കന്റായിരുന്നു ഇതിന്റെ കൂടിയ ദൈർഘ്യം. ഇനി 2132-ലാകും ഇത്തരത്തിലൊരു ഗ്രഹണം ദൃശ്യമാകുക.

 2019 ഡിസംബർ 26നു ഒരു വലയസൂര്യഗ്രഹണം ദർശിക്കാനാകും.  ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാൾ ചെറുതാണെങ്കിൽ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയം പോലെ ചന്ദ്രനു വെളിയിൽ കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളാണ് വലയ സൂര്യഗ്രഹണം (Annular eclipse) എന്നു് അറിയപ്പെടുന്നത്. ഒരു വലയസൂര്യഗ്രഹണം ആയിരക്കണക്കിനു കിലോമീറ്റർ വീതിയിൽ ഭാഗീകമായി നിരീക്ഷിക്കാൻ സാധിക്കും.









25/12/2019- ANCIENT INDIAN COINS- Princely State - Sikh Empire


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
50

Sikh Empire

Bhangi Misls issue

An interesting history behind the Bhangi Misls coins.

When the Afghans lost Lahore in 1765, the capital of Punjab was occupied by three Sikh chiefs also called the three Hakims to this day. To Lahna Singh Majithia fell the centre of the city with the fort and the mint, to Sobha Singh Khanaya the southern part and to Gujjar Singh Bhangi the eastern part of town up to Baghbanpura and the Shalimar Gardens as per Hans Herrli, the historian and the author of the book "The coins of the Sikhs".

Misl generally refers to the sovereign states of the Sikh Confederacy, that rose during the 18th century in the Punjab region in the northern part of the Indian subcontinent after the collapse of the Mughal Empire.

The misls formed a commonwealth that was described by Antoine Polier as an "aristocratic republic" which collectively form the Khalsa. Although the misls were unequal in strength, and each misl attempted to expand its territory and access to resources at the expense of others, they acted in unison in relation to other states. The misls held biannual meetings of their legislature, the Sarbat Khalsa in Amritsar.

The misl received its name "Bhangi" because Chhajja Singh and his soldiers were addicted to the herbal intoxicant "bhang". Bhangi Misl held the possession of Zamzama, the famous cannon, which was at the time named Bhangi Toap/Bhangianwala Toap/Bhangian di Top, names it retains to this day, and now sits at the entrance of Punjab Museum Lahore.

Gobindshahi Couplet which is the central theme of this coin and many others is inscribed "Deg tegh fateh nusrat bedarang, Yaft az Nanak Guru Gobind Singh" which translates to "Abundance, Power and Victory (and) assistance without delay are the gift of Nanak (and) Guru Gobind Singh".

Specifics of the coin shown below 

Ruler  -  Lahna Singh Majithia, Sobha Singh Khanaya & Gujjar Singh Bhangi
Year - 1771 AD 
Metal  - Silver 
Mint - Lahore
Weight -  11.28 gms
Diameter  -  21.2 mm







24/12/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഡൊമനിക്കൻ റിപ്പബ്ലിക്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
20
   
ഡൊമനിക്കൻ റിപ്പബ്ലിക്

ഡൊമനിക്കൻ റിപ്പബ്ലിക് കരീബിയൻപ്രദേശത്തെ ഒരു രാജ്യമാണ്. ഹിസ്പാനിയോളദ്വീപിൽ ഹെയ്റ്റിയോട് ചേർന്നാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഗ്രേറ്റർ ആന്റിലെസിന്റെഭാഗമായ ഈ രാജ്യത്തിന്റെ സ്ഥാനം പ്യുവർട്ടോ റിക്കോയുടെ പടിഞ്ഞാറും ക്യൂബയുടെയുംജമൈക്കയുടെയും കിഴക്കുമായാണ്.

യൂറോപ്യന്മാർ ഡൊമിനിക്കൻ റിപ്പബ്ളിക്കിൽ അധികാരം സ്ഥാപിക്കുന്നതിനുമുമ്പ് ഇവിടെ വസിച്ചിരുന്നത് അരാവാക് ഇന്ത്യർ (Arawak Indians) എന്ന ജനവർഗമായിരുന്നു. ഹിസ് പാനിയോള ദ്വീപ് കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ ക്രിസ്റ്റഫർ കൊളംബസ് ആണ് (1492 ഡി. 6). വടക്കേ അമേരിക്കയുടെ കിഴക്കേ തീരത്തുള്ള ബഹാമയും ക്യൂബയും കണ്ടെത്തിയതിനുശേഷം സ്പെയിനിലേക്കു മടങ്ങവേ കപ്പലിന് കേടുപാടുകൾ ഉണ്ടായതിനെത്തുടർന്ന് ദ്വീപിന്റെ വടക്കൻ തീരത്ത് അദ്ദേഹത്തിന് ഇറങ്ങേണ്ടി വന്നു. ദ്വീപിന്റെ മനോഹാരിതയിൽ ആകൃഷ്ടനായ കൊളംബസ് സ്പാനിഷ് രാജാവിന്റെ പേരിൽ ദ്വീപിനെ ഏറ്റെടുക്കുകയും 'ലാ ഇസ്ളാ എസ്പാനോള' (സ്പാനിഷ് ഐൽ) എന്ന് പേരിടുകയും ചെയ്തു. ദ്വീപിന്റെ വടക്കൻ തീരത്ത് ഒരു കോട്ട പണികഴിപ്പിച്ചതിനുശേഷം അതിന്റെ സംരക്ഷണം തന്റെ അനുയായികളെ ഏല്പിച്ച കൊളംബസ് സ്പെയിനിലേക്കു മടങ്ങി. 'ലാ-നാവിദാദ' എന്ന പേരിലറിയപ്പെട്ട ഈ കോട്ട നവീന ഭൂഖണ്ഡത്തിലെ ആദ്യത്തെ സ്പാനിഷ് കോളനിയായിരുന്നു.

യൂറോപ്യന്മാരുടെ ആദ്യത്തെ സ്ഥിരമായ അമേരിക്കൻ കോളനി ഡൊമനിക്കൻ റിപ്പബ്ലിക്കിലായിരുന്നു. ഇപ്പോഴത്തെ തലസ്ഥാന നഗരമായ സാന്റോ ഡൊമനിഗോഅമേരിക്കയിലെ ആദ്യ കോളനി തലസ്ഥാനം ആയിരുന്നു. രാജ്യത്തിന്റെ സ്വതന്ത്ര ചരിത്രത്തിൽ മിക്ക സമയങ്ങളിലും രാഷ്ട്രീയ അരക്ഷിതാവസ്ഥയും അശാന്തിയും ഡൊമനിക്കൻ റിപ്പബ്ലിക്കിൽ അനുഭവപ്പെട്ടു. 1961-ൽ ഏകാധിപതിയായ റാഫേൽ ട്രുജിലോ അന്തരിച്ചതിനെത്തുടർന്ന് ഈ രാജ്യം ഒരു സ്വതന്ത്ര സമ്പദ്ഘടനിഅയിലേക്കും പ്രാതിനിധ്യ ജാനാധിപത്യത്തിലേക്കും മാറി. തുടർന്ന് ഈ പ്രദേശത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ഡൊമനിക്കൻ റിപ്പബ്ലിക് മാറാൻ ഇത് കാരണമായി.






23/12/2019- ചിത്രത്തിനുപിന്നിലെ ചരിത്രം(08)- ട്രാൻസിസ്റ്റർ


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
08


ട്രാൻസിസ്റ്റർ

ഏതെങ്കിലും രണ്ടു പിന്നുകൾക്കിടയിൽ കൊടുക്കുന്ന ദുർബ്ബലമായ ഒരു സിഗ്നൽ മറ്റു രണ്ടു പിന്നുകൾക്കിടയിലെ താരതമ്യേന വലിയ സിഗ്നലിനെ നിയന്ത്രിക്കുന്നു എന്ന പ്രതിഭാസമാണ്‌ ട്രാൻസിസ്റ്ററിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്ത്വം. ഇരുപതാം നൂറ്റാണ്ടിൽ നടന്ന വളരെ വലിയ ഒരു കണ്ടുപിടിത്തമായി ട്രാൻസിസ്റ്ററിന്റെ കണ്ടുപിടിത്തം കണക്കാക്കപ്പെടുന്നു, ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളടക്കമുള്ള, ഇലക്ട്രോണിക്സിലെ‍ മിക്കവാറും സർക്യൂട്ടുകളിലും സിഗ്നലുകളുടെ ഉച്ചത വർദ്ധിപ്പിക്കുവാനും സ്വിച്ച് ആയി പ്രവർത്തിക്കുവാനുമായി ഉപയോഗിക്കുന്ന ഒരു അർദ്ധചാലക ഉപാധിയാണ്‌ ട്രാൻസിസ്റ്റർ.ഇന്നത്തെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടിസ്ഥാന ഘടകമാണ്‌ ട്രാൻസിസ്റ്റർ, റേഡിയോ, ടെലഫോൺ‍, കം‌പ്യൂട്ടർ തുടങ്ങി അനേകം ഉപകരണങ്ങളിൽ ഇതുപയോഗിക്കപ്പെടുന്നു. ആദ്യകാലത്ത് ട്രാൻസിസ്റ്ററുകൾ ഒറ്റയായ അവസ്ഥയിൽ നിർമ്മിക്കപ്പെടുകയും ട്രാൻസിസ്റ്റർ എന്ന ഉപാധിയായി നമുക്കു കമ്പോളത്തിൽ ലഭിക്കുമായിരുന്നു. എന്നാൽ ഇന്നു നിർമ്മിക്കപ്പെടുന്ന ട്രാൻസിസ്റ്ററുകളിൽ ഭൂരിഭാഗവും ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളിലാണ്‌ കാണപ്പെടുന്നത്.1947 നവംബർ 17 ന്‌ ജോൺ ബർഡീനും വാൾട്ടർ ബ്രാട്ടെയ്നും ജെമേനിയത്തിന്റെ പരലിൽ വൈദ്യുതിപ്രവഹിപ്പിച്ചപ്പോൾ നിക്ഷേപ (input) ഊർജ്ജത്തേക്കാൾ കൂടുതൽ ഉല്പന്ന (output) ഊർജ്ജം പ്രവഹിക്കുന്നതായി കണ്ടെത്തി. 1947 ഡിസംബർ 23ന് - ബെൽ ലാബ്സ് ട്രാൻസിസ്റ്റർ പ്രദർശിപ്പിച്ചു.

വില്യം ഷോക്ക്‌ലി ഈ മേഖലയിൽ മാസങ്ങളോളം ഗവേഷണത്തിലേർപ്പെടുകയും അർദ്ധചാലകങ്ങളെ സംബന്ധിച്ച കൂടുതൽ അറിവുകൾ കണ്ടെത്തുകയും ചെയ്തു, അതിനാൽ ഇദ്ദേഹത്തെ ട്രാൻസിസ്റ്ററിന്റെ പിതാവ് എന്നു പറയപ്പെടുന്നു.വിവിധ കമ്പനികൾ വർഷം തോറും ബില്ല്യൺ കണക്കിന്‌ ട്രാൻസിസ്റ്ററുകൾ തനത് ഉപാധികളായി നിർമ്മിക്കപ്പെടുന്നുണ്ട്.  ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾക്കുള്ളിലുള്ള രൂപത്തിൽ ഡയോഡുകൾ, റെസിസ്റ്ററുകൾ, കപ്പാസിറ്ററുകൾ എന്നിവയോടുകൂടിയ നിലയിലാണ്‌ നിർമ്മിക്കപ്പെടുന്നത്.