30/09/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - ക്രൂരമായ വിലാപയാത്രയും അറിയാത്ത ശവകുടീരവും

              

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
42

ക്രൂരമായ വിലാപയാത്രയും അറിയാത്ത ശവകുടീരവും 

ചരിത്രത്തിലുടനീളം രക്ത ദാഹികള്‍ ആയ ഒരുപാട് രാജാക്കന്മാരെയും ചക്രവര്‍ത്തികളെയും കാണാം. എന്നാല്‍ ആരായിരുന്നു അവരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നയാള്‍? ആരായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ അധിപന്‍ രണ്ടിനും ഒരുത്തരമേ ഉള്ളു. ചെങ്കിസ് ഖാന്‍. ചെങ്കിസ്‌ ഖാനെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിൻ്റെ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് ആദ്യം തന്നെ പറയേണ്ടി വരുന്നത്. അദ്ദേഹത്തിൻ്റെ നിഷ്ഠൂരരായ പട്ടാളം കൊന്നൊടുക്കിയത് നൂറു കണക്കിന്നോ, ആയിരകണക്കിന്നോ ആളുകളെയായിരുന്നില്ല രാജ്യങ്ങൾ പിടിച്ചടക്കാ സാമ്രാജ്യം സ്ഥാപിക്കാനുള്ള ത്വരയ്ക്കിടയിൽ നാലുകോടി എതിരാളികളെയാണ് അദ്ദേഹത്തിൻ്റെ സൈന്യം കൊന്നൊടുക്കിയത് 'ഇക്കാരണത്താൽ ചെങ്കിസ് ഖാൻ്റെ നാമധേയം ക്രൂരതയുടെ പര്യായമാണ് ലോകം അനുസ്മരിക്കാറ്. രണ്ടാംലോകമഹായുദ്ധത്തിനിടയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യവിഭാഗങ്ങൾ ഒരു കോടിപത്തുലക്ഷം സാധാരണക്കാരെ കൊന്നൊടുക്കിയെന്നും ചരിത്രം പറയുന്നു.ഇതിൻ്റെ നാലിരട്ടിയായിരുന്നു ചെങ്കിസ് ഖാൻ്റെ സൈന്യത്തിൻ്റെ ചരിത്രം കുറിച്ചിട്ടിരിക്കുന്ന പാതകങ്ങൾ .

ഇന്ത്യയിലെ ഡല്‍ഹി സുല്‍ത്താനേറ്റ് മംഗോള്‍ ആക്രമണത്തെ ചെറുത്തു തോല്‍പ്പിച്ചതിനാല്‍ ഇന്ത്യയുടെ മേല്‍ അധിനിവേശം നടത്താന്‍ ചെങ്കിസ്ഖാന് സാധിച്ചില്ല. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ സിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സോങ്‌സിംഗ് അധിനിവേശത്തിനിടെ കുതിരപ്പുറത്തുനിന്ന് വീണു പരുക്ക് പറ്റിയതിനെത്തുടര്‍ന്ന് 1227 ഓഗസ്റ്റ് 18 ന് ചെങ്കിസ്ഖാന്‍ മരണപ്പെട്ടുവെന്ന് ഒരു വിഭാഗം മംഗോളിയര്‍ വിശ്വസിക്കുന്നു. ചെങ്കിസ് ഖാൻ കീഴടക്കിയ ഒരു രാജ്യത്തെ രാജകുമാരിയുമായി വേഴ്ച നടത്തി കൊണ്ടിരിയ്ക്കേ ചെങ്കിസ് ഖാൻ രാജകുമാരിയുടെ കുത്തേറ്റ് മരിച്ചുവെന്നാണ് മറ്റൊരു വിഭാഗം മംഗോളിയർ വിശ്വാസിക്കുന്നത്. ഒരു യുദ്ധത്തിനിടയിലേറ്റ മുറിവിലൂടെ ഉണ്ടായ വിഷബാധ മൂലമാണ് ചെങ്കിസ് ഖാൻ മരിച്ചതെന്ന് സഞ്ചാരിയായ മാർക്കോ പോളേ രേഖപ്പെടുത്തിയിരിക്കുന്നു.

നൂറ്റാണ്ടുകളായി രഹസ്യങ്ങളിൽ പൊതിഞ്ഞു കിടക്കുന്നതാണ് മംഗോളിയൻ ചക്രവർത്തി ചെങ്കിസ്ഖാ ന്റെ ശവകുടീരം .1227ൽ അന്തരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സമ്പ്രാജ്യത്തിന്റെ അധിപനായിരുന്നു അദ്ദേഹം .തന്റെ നിരവധിയായ ആക്രമണങ്ങളിലൂടെയും മറ്റും എണ്ണിയാലോടുങ്ങാത്ത സ്വത്തുക്കളാണ് ഈ ചക്രവർത്തി മംഗോളിയയിലേക്ക് കൊണ്ട് വന്നത് .എന്നാൽ ഇവയൊന്നും തന്നെ ഇത് വരെയായി  കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ വൻ നിധിശേഖരവുമായി കൂടികുഴഞ്ഞു കിടക്കുന്നതാണ് ചെങ്കിസ്ഖാന്റെ ശവകുടീരത്തെപ്പറ്റിയുള്ള രഹസ്യങ്ങളും .ശവകുടീരം എവിടെയെന്നെന്നുള്ളത് രഹസ്യമാക്കി വെക്കുന്നത് ചെങ്കിസ്ഖാന്റെ ഗോത്രത്തിന്റ സവിശേഷതയായിരുന്നു .മരിക്കുന്നതിന് മുൻപ് തന്നെ തന്റെ ശവം മറവ് ചെയ്യേണ്ട സ്ഥലം ചെങ്കിസ്ഖാൻ തീരുമാനിച്ചിരുന്നു .തന്റെ ശവകുടീരം ഒരിക്കലും പുറം ലോകം കണ്ടെത്തരുത് എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ശവമടക്ക് നടന്നത് .രണ്ടായിരം പടയാളികളാണ് ചെങ്കിസ്ഖാന്റെ ശവമഞ്ചവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയിൽ പങ്കെടുത്തത് .ഇവർ കടന്ന് പോകുന്ന വഴിയിൽ ഉള്ളവരെ നിർദാക്ഷ്യണ്യം കൊന്ന് തള്ളി .ശവമടക്ക് ആരും അറിയാതിരിക്കാൻ വേണ്ടിയാണിത് .ശവമടക്ക് കഴിഞ്ഞ ശേഷം അകമ്പടി സേവിച്ച സൈനികരെയും ഒന്നൊന്നായി വധിച്ചു .ശവം മറവ് ചെയ്ത് സ്ഥലം തിരിച്ചറിയാതിരിക്കാൻ നൂറ് കണക്കിന് കുതിരകളെ ഇതിന് മുകളിലൂടെ ഓടിച്ചതായും മരങ്ങൾ വെച്ച് പിടിപ്പിച്ചതായും പറയപ്പെടുന്നു .







കറൻസിയിലെ വ്യക്തികൾ (68) - ആനന്ദ മഹിദോൾ (രാമാ എട്ടാമൻ )

                    

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
68
   
ആനന്ദ മഹിദോൾ (രാമാ എട്ടാമൻ )

തായ്ലാൻഡിലെ ചക്രി രാജവംശത്തിലെ എട്ടാമത്തെ രാജാവായിരുന്നു ആനന്ദ മഹിദോൾ  (1925 സെപ്റ്റംബർ 20 – 1946 ജൂൺ 9). ഇദ്ദേഹത്തിന്റെ മുഴുവനായ രാജകീയ പേര് "ഫ്രാ ബാത് സൊംദെത് ഫ്രാ പുരമന്തരമഹാ ആനന്ദ മഹിദോൾ ഫ്രാ ഉത്തമ രാമാധിബോധീന്ദ്ര"  എന്നാണ് ചുരുക്കരൂപത്തിൽ ഉപയോഗിക്കുന്ന സ്ഥാനപ്പേര് രാമാ എട്ടാമൻ എന്നാണ്. ഒൻപതാമത്തെ വയസ്സിലാണ് ഇദ്ദേഹം രാമാ എട്ടാമനായി സ്ഥാനാരോഹണം ചെയ്തത്. ഇദ്ദേഹത്തിന്റെ പിതാവ് മഹിദോൾ അതുല്യതേജ് ഒരു മുൻ രാജാവായ രാമാ അഞ്ചാമന്റെ മകനാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ ഭൂമിബൊൽ അതുല്യതെജ് (രാമാ ഒൻപതാമൻ ) ഇപ്പോൾ അന്തരിച്ച തായ് രാജാവാണ്.

1946 ജൂൺ 9 ന് തായ്‌ലൻഡിലെ 20 വയസ്സുള്ള രാജാവ് ആനന്ദ മഹിദോൾ സ്വയം വെടിവച്ചു ജീവിതം അവസാനിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഒരു വലിയ രഹസ്യം ആരംഭിച്ചു.  ബാങ്കോക്കിലെ ഗ്രാൻഡ് പാലസിലെ കിടക്കയിൽ വച്ച് ഞായറാഴ്ച രാവിലെ അദ്ദേഹം സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചു കിടന്നു.

ആകസ്മികമായ മരണമാണെങ്കിലും, തോക്കുകളുമായി കളിക്കാനുള്ള രാജാവിന്റെ പ്രവണതയുടെ ഫലമായി സംഭവിച്ചു എന്ന് പ്രാഥമിക നിരീക്ഷണം. പൊതുജന സമ്മർദ്ദം അന്വേഷണ കമ്മീഷൻ നിയോഗിക്കാൻ സർക്കാരിനെ നിർബന്ധിച്ചു.  തുടർന്നുള്ള അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല. ഏഴ് വർഷത്തിലധികം നീണ്ടുനിന്ന വിചാരണയ്ക്കും അപ്പീലിനും ശേഷം, രാജാവിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയാണ് കൊലക്കു പിന്നിലെന്ന് വിധിക്കപ്പെട്ടു.
  
തായ്‌ലൻഡ് 1939 ൽ പുറത്തിറക്കിയ 20 ബാത് കറൻസി നോട്ട്.

മുൻവശം (Obverse): ചക്രി രാജവംശത്തിലെ എട്ടാമത്തെ രാജാവായ രാമ എട്ടാമൻ എന്നും അറിയപ്പെടുന്ന രാജകുമാരൻ ആനന്ദ മഹിദോൾ ഛായാചിത്രം,  ബാങ്കോക്കിലെ റോയൽ ഗ്രാൻഡ് പാലസ്, ദേശീയ ചിഹ്നം ( ഗരുഡ).                        

പിൻവശം (Reverse): അനന്ത സമാഖോം സിംഹാസന ഹാൾ (ബാങ്കോക്കിലെ ദുസിത് കൊട്ടാരത്തിനുള്ളിലെ ഒരു രാജകീയ സ്വീകരണ മണ്ഡപം)      






28/09/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - ഒളിമ്പ്യന്‍ റഹ്‌മാന്‍

             

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
41

ഒളിമ്പ്യന്‍ റഹ്‌മാന്‍

ഇന്ത്യയിലെ എക്കാലത്തേയും മികച്ച ഫുട്ബോല്‍ കളിക്കാരനും കോച്ചുമായിരുന്നു ഒളിമ്പ്യന്‍ റഹ്‌മാന്‍

1956 ലെ മെല്‍ബണ്‍ ഒളിമ്പിക്സ് ഫുട്ബാളില്‍ ഇന്ത്യയെ നാലാംസ്ഥാനം വരെ എത്തിച്ച ടീമിലെ അംഗമായിരുന്ന പൂവളപ്പില്‍ താഴത്തേരി അബ്ദുള്‍ റഹ്‌മാന്‍ എന്ന ഒളിമ്പ്യന്‍ ടി.എ. റഹ്‌മാന്‍.അന്താരാഷ്ട്ര ഫുട്ബോള്‍ ഭൂപടത്തില്‍ കേരളത്തിന് മേല്‍വിലാസമുണ്ടാക്കിനല്‍കിയത് അബ്ദുള്‍ റഹ്മാനെന്ന വിങ്ങ് ബാക്കായിരുന്നു

1934 ജനുവരിയിലാണ് ഒളിമ്പ്യൻ റഹ്‌മാൻ ജനിക്കുന്നത്. ഫോർത്ത് ഗ്രേഡിൽ പഠനമവസാനിപ്പിച്ച് ഫുട്ബോൾ കളിയിലേക്കിറങ്ങി. ഇൻഡിപെൻഡൻസിനു വേണ്ടി കോഴിക്കോട് കോടതി മൈതാനിയിൽ പന്തുതട്ടി റഹ്മാൻ ആ വലിയ ഫുട്ബോൾ യാത്ര ആരംഭിച്ചു. യൂണിവേഴ്സലിന്റേയും യങ്ങ് ജംസിന്റേയും മലബാർ ഹണ്ടേർസിന്റേയും കുപ്പായമണിഞ്ഞ് മലബാർ ഫുട്ബോളിന്റെ കേന്ദ്രബിന്ദുവായി ആ ഡിഫൻഡർ തിളങ്ങി.1955ൽ തിരുവനന്തപുരത്തു നടന്ന ഇന്ത്യ റഷ്യാ മത്സരത്തിൽ റഹ്മാൻ ആദ്യമായി ഇന്ത്യക്കു വേണ്ടി ബൂട്ടണിഞ്ഞു. ഇന്ത്യയുടെ‌ എക്കാലത്തേയും മികച്ച ടീമായ 1956ലെ മെൽബൺ ഒളിമ്പിക്സ്‌ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു റഹ്മാൻ

തന്റെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഒളിമ്പ്യൻമാരിൽ ഒരാളായതിനാൽ, അബ്ദുൾ റഹ്മാനെ കേരളത്തിലെ 'ഒളിമ്പ്യൻ' റഹ്മാൻ എന്ന് വിളിക്കപ്പെട്ടു. 1955 മുതൽ 1966 വരെ അദ്ദേഹം അഞ്ച് സന്തോഷ് ട്രോഫി കിരീടങ്ങൾ നേടി, ബംഗാളിനെ നാല് കിരീടങ്ങളിലേക്കും ബാംഗ്ലൂരിനെ ഒന്നിലേക്കും നയിച്ചു. 60 കളുടെ തുടക്കത്തിൽ മോഹൻ ബഗാനിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു, ഈ കാലയളവിൽ ഏതാനും വർഷങ്ങൾ ക്ലബ്ബിന്റെ ക്യാപ്റ്റനായി

സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട് റഹ്‌മാന്‍. പി ഏ ബക്കറിന്‍റെ ചുവന്ന വിത്തുകള്‍ എന്നസിനിമയിലെ നായകനായ ലോറി ഡൈവറേ അദ്ദേഹം സാമാന്യം ഭംഗിയാക്കുകയും ചെയ്തു.ശ്വാസകോശരോഗത്തെ തുടര്‍ന്ന് അറുപത്തിയാറാം വയസില്‍ അദ്ദേഹം ജീവിത മൈതാനത്തുനിന്നും വിടവാങ്ങിയപ്പോള്‍ കോരള ഫുട്ബോളിന് നഷ്ടമായത് അതിന്‍റെ കാരണവരെയായിരുന്നു.ഇന്ത്യ‌ കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ നിരക്കാരനായി  ഒളിമ്പ്യൻ റഹ്‌മാൻ ഫുട്ബോൾ ചരിത്രത്തിൽ വൻമതിൽ പോലെ നെഞ്ചും വിരിച്ചു തന്നെ നിൽക്കും.








കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (111) - സ്ലൊവീനിയ

                            

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
111

സ്ലൊവീനിയ

മഞ്ഞുമലകളും നീലത്തടാകങ്ങളും പച്ചപ്പുൽമേടുകളും കൊച്ചുകൊച്ച് ഗ്രാമങ്ങളുമെല്ലാമായി ഭൂപ്രകൃതിയുടെ മനോഹാരിതയിൽ സ്വിറ്റ്സർലാൻഡിനോടുവരെ കിടനിൽക്കുന്ന നാടാണിത്. ഇറ്റലി, ഓസ്ട്രിയ, ഹംഗറി, ക്രോയേഷ്യ എന്നീ രാഷ്ട്രങ്ങളുമായി അതിർത്തിപങ്കിടുന്ന ഈ രാജ്യത്തിന്റെ ചെറിയൊരു തുണ്ട് അഡ്രിയാറ്റിക് കടലിലേക്കും തുറക്കുന്നുണ്ട്. 20 ലക്ഷം മാത്രമാണീ രാജ്യത്തെ മൊത്തം ജനസംഖ്യ. അതായത് നമ്മുടെ തിരുവനന്തപുരത്തെക്കാൾ ഇത്തിരി കൂടുതൽ. ജനപ്പെരുപ്പമില്ലാത്തതിനാലാവാം സ്ലൊവീനിയയുടെ പകുതിയിലധികവും വനമാണ്. ഫ്രാൻസിൽനിന്ന് ആരംഭിക്കുന്ന ആൽപ്സ് മലനിരകൾ അവസാനിക്കുന്നത് സ്ലൊവീനിയയിലാണ്.

ലൂബ് ലിയാന തലസ്ഥാനമായ മുൻ യൂഗോസ്ളോവിയൻ റിപ്പബ്ലിക്ക് കളിലെ ഏറ്റവും സമ്പന്നമായത് ഉത്തര മേഖയിലെ ഈ നാടാണ്. ലിപ്പി സനെർ (ദൃഢ ശരീരം ഉള്ള) കുതിരകൾ ഗുഹാജീവികൾക്കും പേരു കേട്ട നാടാണ്. ഓക് ,ദേവദാരൂ,പൈൻ മരങ്ങൾ നിറഞ്ഞ നിബിഡ വനങ്ങൾ . സ്ളോവേനിയായിൽ മുഴുവൻ കാണപ്പെടുന്ന ലിൻഡെൻ മരം ദേശീയ പ്രതീകമാണ്.ഫിൻലാന്റ് . സ്വീഡൻ എന്നി യൂറോപിയൻ നാടുകൾ കഴിഞ്ഞാൽ വനനിബിഡ നാടുകളിൽ മൂന്നാമത് ആണ് സ്ളോവേനിയ, മുന്തിരി തോട്ടങ്ങൾ,പൂത്തോട്ടങ്ങൾ പുൽമേടുകൾ നിറഞ്ഞതുമാണ് ഇവിടം

യൂറോസോണിന്റെ ഭാഗമായതിനാൽ യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളിലുമെന്നപോലെ യൂറോതന്നെയാണ് സ്ലൊവീനിയയിലും കറൻസി. 











27/09/2021

സ്മാരക നാണയങ്ങൾ (55) - ലാഹിരി മഹാശയ് - റിസേര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ - 75ാം വാര്‍ഷികം

       

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
55

റിസേര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ - 75ാം വാര്‍ഷികം

ഇന്ത്യയിൽ നാണയങ്ങളുടെയും നോട്ടുകളുടെയും നിർമ്മാണവും വിതരണവും നടത്താൻ ചുമതലപ്പെട്ട കേന്ദ്രീകൃത ബാങ്ക് ആണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ. ബി. ഐ).

നാണയങ്ങൾ സർക്കാരിന്റെ പേരിലും നോട്ടുകൾ ആർ. ബി. ഐ യുടെ പേരിലും ആണ് പുറത്തിറങ്ങുന്നതെങ്കിലും എല്ലാം നിർമ്മിക്കുന്നത് റിസേർവ് ബാങ്ക് തന്നെയാണ്. ഇന്ത്യയിലെ ബാങ്കിങ് മേഖല മുഴുവൻ ഇതിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഭാരത സർക്കാരിന്റെ വികസന പ്രക്രിയയിൽ സഹായിയായും ആർ. ബി. ഐ. പ്രവർത്തിക്കുന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഇതിന്റെ നിയന്ത്രണത്തിൽ വരും.

2016 വരെ സാമ്പത്തിക നയത്തിന്റെ നിയന്ത്രണവും ആർ. ബി. ഐ. നടത്തിവന്നു. കേന്ദ്ര സാമ്പത്തിക നയസമിതിയുടെ രൂപീകരണത്തോടെ ആ ഉത്തരവാദിത്വം സമിതി ഏറ്റെടുത്തു.

ഒന്നാം ലോകമഹായുദ്ധാനന്തരം  ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നതിനായി 1935 ലാണ് ആർ. ബി. ഐ. സ്ഥാപിതമായത്. ഡോ. ബി. ആർ. അംബേദ്കർ നൽകിയ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത്തരം ഒരാശയം ഉടലെടുത്തത്. 1935 ഏപ്രിൽ 1 ന് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. 1949 ജനുവരി 1 ന് ഇത് ദേശസാൽക്കരിക്കപ്പെട്ടു. 21 അംഗങ്ങളടങ്ങുന്ന ഒരു കേന്ദ്ര ബോർഡ് ആണ് ബാങ്കിനെ നിയന്ത്രിക്കുന്നത്. ഗവർണ്ണർ ആണ് അതിന്റെ തലവൻ. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ പ്രാദേശിക ബോർഡുകൾ ഉണ്ട്. തദ്ദേശ ബാങ്കുകളുടെയും, സഹകരണ ബാങ്കുകളുടെയും മറ്റും താല്പര്യങ്ങൾ കേന്ദ്രബോർഡിന്റെ ശ്രദ്ധയിൽ എത്തിക്കുന്നു.

റിസേർവ് ബാങ്ക്, സ്വതന്ത്രമായി പ്രവർത്തിക്കുന്ന പരമോന്നത ധനകാര്യ നിയന്ത്രേതാവാണ്. രാജ്യം മുഴുവൻ ഉപയോഗത്തിന് വേണ്ട ബാങ്ക് നോട്ടുകൾ നിർമ്മിക്കുക, വിദേശ കരുതൽ ധനം സൂക്ഷിക്കുക, പണപ്പെരുപ്പം നിയന്ത്രിക്കുക, ധനകാര്യ നയറിപ്പോർട്ട് നൽകുക, അംഗീകൃത ബാങ്കുകളുടെ ബാങ്കർ ആയി പ്രവർത്തിച്ച് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക, കേന്ദ്ര സർക്കാരിന്റെ ബാങ്കായും ധന സ്രോതസ്സായും പ്രവർത്തിക്കുക  തുടങ്ങിയ ധർമ്മങ്ങളും ആർ. ബി. ഐ ക്കുണ്ട്. നോട്ട് നിർമ്മാണം റിസേർവ് ബാങ്കിന്റെ മാത്രം കുത്തകയാണ്. വ്യാജ നോട്ടുകൾ വരുന്നുവോ എന്ന് ആർ. ബി. ഐ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇതിനായി  www.paisaboltahai.rbi.org.in എന്ന ഒരു വെബ്സൈറ്റ്  തന്നെ പ്രവർത്തിക്കുന്നു.

ഇടത്തേക്ക് തിരിഞ്ഞു നിൽക്കുന്ന കടുവയും പശ്ചാത്തലത്തിൽ ഒരു ഈന്തപ്പനയും, നടുവിലും അരികിൽ മുകളിൽ ഹിന്ദിയിലും താഴെ ഇംഗ്ലീഷിലും "റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ" എന്ന എഴുത്തുമാണ് ആർ. ബി. ഐ. ചിഹ്നമായി ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ മോഹർ നാണയത്തിലെ ചിഹ്നത്തിൽ സിംഹത്തിനു പകരം കടുവ ചിത്രീകരിക്കുകയാണ് ഇക്കാര്യത്തിൽ  സംഭവിച്ചത്.

2010 ല്‍ സ്ഥാപനത്തിന്റെ 75ാം വാർഷികം ആഘോഷിച്ച വേളയിൽ 75, 10, 5, 2, 1 രൂപ മുഖവിലയുള്ള നാണയങ്ങൾ പുറത്തിറക്കി.

നാണയ വിവരണം

നാണയത്തിന്‍റെ പിൻപുറത്ത് ആർ. ബി. ഐ യുടെ ചിഹ്നവും മുകളിൽ ഇടതുവശത്ത് "ഭാരതീയ റിസേർവ് ബാങ്ക്" എന്ന് ഹിന്ദിയിലും വലത് വശത്ത് "റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ"  എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. ചിത്രത്തിനു താഴെ "പ്ലാറ്റിനം ജൂബിലി" എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും കാണാം. ഏറ്റവും താഴെയായി "1935-2010" എന്നും "എം" എന്ന് മുംബൈ മിന്റ് മാർക്കും അടിച്ചിരിക്കുന്നു.

സാങ്കേതിക വിവരണം

1 മൂല്യം - 75 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200.
2 മൂല്യം - 10 രൂപ, ഭാരം - 7.71 ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - Bimetal - outer - ചെമ്പ് - 92%,  അലൂമിനിയം - 6%, നിക്കൽ - 2%, Inner - ചെമ്പ് - 75%, നിക്കൽ - 25%, നാകം - 5%.
3 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 70%, നാകം - 20%, നിക്കൽ - 5%, വരകള്‍ (serration) - 100.
4 മൂല്യം - 2 രൂപ, ഭാരം - 5.62 ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - ഇരുമ്പ് - 83%, ക്രോമിയം - 17%.
5 മൂല്യം - 1 രൂപ, ഭാരം - 4.85 ഗ്രാം, വ്യാസം - 25 മില്ലിമീറ്റര്‍, ലോഹം - ഇരുമ്പ് - 83%, ക്രോമിയം - 17%.








26/09/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (101) - സ്വാമി ചിന്മയാനന്ത ജന്മശതാബ്ദി 2015

                                     

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
101

 Inter-Parliamentary Union-"രാഷ്ട്രീയത്തിൽ സ്ത്രീകളും പുരുഷന്മാരും പങ്കാളിത്തത്തിലേക്ക്" 1997 

ഭാരതത്തിലെ പ്രസിദ്ധനായ ഒരു ആത്മീയ നേതാവായിരുന്നു സ്വാമി ചിന്മയാനന്ദ സരസ്വതി. ജനിച്ചത് കേരളത്തിലെ എറണാകുളം ജില്ലയിലെ പൂത്തംപള്ളി എന്ന ഹിന്ദു നായർ കുടുംബത്തിൽ ആയിരുന്നു. പൂർവകാല പേര് ബാലകൃഷ്ണമേനോൻ (ബാലൻ).

 അദ്ദേഹത്തിന്റെ ജന്മശതാബ്ദി പ്രമാണിച്ച് 2015ൽ, ഇന്ത്യ 100 രൂപ, 10 രൂപ മൂല്യങ്ങളിൽ സ്മരണിക നാണയങ്ങൾ പുറത്തിറക്കിയിരുന്നു.
 
ഈ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.

ഉള്ളടക്കത്തിന് PDF file കാണുക.

കഴിഞ്ഞ രണ്ടു ലക്കങ്ങളിലെയും (കയർ ബോർഡ് ലക്കം 99, ശ്രീ നാരായണ ഗുരു ലക്കം 100) ഈ ലക്കത്തിലെയും പ്രതിപാദ്യ വിഷയങ്ങൾ കേരളവുമായി ബന്ധപ്പെട്ടതാണ്.




25/09/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - കര്‍പൂരം

            

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
40

കര്‍പൂരം

കിഴക്കൻ ഏഷ്യയിൽകാണപ്പെടുന്ന നിത്യഹരിതവൃക്ഷമാണ് കർപ്പൂരം(ശാസ്ത്രീയനാമം:Cinnamomum camphora).കര്‍പ്പൂരമരത്തിന്റെ തടിയും ഇലകളും വാറ്റിയാണ് സുഗന്ധദ്രവ്യമായ കര്‍പ്പൂരം നിര്‍മിക്കുന്നത്. മുപ്പത് മീറ്ററോളം ഉയരത്തില്‍ വളരുന്ന മരമാണ് കര്‍പ്പൂരം

കർപൂര മരം കേരളത്തിൽ അപൂർവം ആയതുകൊണ്ട് അതുപയോഗിച്ചുള്ള ഔഷധ പ്രയോഗങ്ങൾ സാധാരണ ചെയ്യാറില്ല. വാങ്ങാൻ കിട്ടുന്ന കർപൂരം മാത്രം ആണ് ഔഷധമായി ഉപയോഗിക്കുന്നത്.ദൈവികമായും ആരോഗ്യപരമായും ഒരുപാട് ഗുണങ്ങളുള്ള വസ്തുവാണ് കര്‍പൂരം. ഭൗതികമായതെല്ലാം ത്യജിച്ച് മനുഷ്യന്‍ ഈശ്വരിനില്‍ ലയിച്ചു ചേരുന്നു എന്നതിന്റെ പ്രതീകമാണ് കര്‍പൂരംകത്തിക്കല്‍. കര്‍പൂരം തെളിയിക്കുന്നിടത്ത്  ദേവസാന്നിധ്യമുണ്ടാകും. ശുദ്ധവര്‍ണമുള്ള കര്‍പൂരം ഒന്നും അവശേഷിക്കാത്തെ അഗ്‌നിയല്‍ അതിവേഗം ലയിച്ചു ചേരുന്നു. കര്‍പൂരം കത്തിക്കുന്നതിലൂടെ ആത്മശുദ്ധി ലഭിക്കുന്നു എന്നാണ് സങ്കല്‍പം. .കർപ്പൂരം ഒരു ഹൈഡ്രോ കാർബൺ സംയുക്തമാണ്. അതുകൊണ്ടു തന്നെ ഇതിന് ജ്വലന ശേഷി കൂടുതൽ ഉണ്ട്

ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് ശേഷമാണ് കര്‍പ്പൂരാരതി നടത്തുന്നത്. കത്തിച്ച കര്‍പ്പൂരം പൂജാരി ഭക്തര്‍ക്ക് വണങ്ങാനായി പുറത്തേക്ക് കൊണ്ടു വരുന്നു. കര്‍പ്പൂരം തൊട്ടു വണങ്ങിയാല്‍ മനസ്സിലെ മാലിന്യങ്ങള്‍ അകന്ന് ശുദ്ധി കൈവരും. കര്‍പ്പൂരത്തിന്റെ സുഗന്ധം ചുറ്റിലും അനുകൂല ഊജം നിറയ്ക്കും. മനസ്സില്‍ ശുഭചിന്തകള്‍ തെളിയും.

നിലവിക്ക് കൊളുത്തുന്ന അത്രതന്നെ പ്രാധാന്യമുണ്ട് കര്‍പ്പൂരാരതി ഉഴിയുന്നതിനും. ഏറെ ഔഷധഗുണങ്ങളുമുണ്ട് കര്‍പ്പൂരത്തിന്. സൗന്ദര്യവര്‍ധക വസ്തുക്കളിലെയും ആയുര്‍വേദ ഔഷധങ്ങളിലയും ചേരുവകളില്‍ ഒന്നാണിത്.  അത് അന്തരീക്ഷത്തിലെ വിഷാംശത്തെയും സാംക്രമിക രോഗാണുക്കളെയും നശിപ്പിക്കും. വാതരോഗ വേദനകള്‍ ശമിപ്പിക്കാനും ജലദോഷത്തെ തടുക്കാനും ചര്‍മത്തിലെ അണുബാധയകറ്റാനും കര്‍പ്പൂരത്തിന് കഴിയും. 

വീടുകളില്‍ കര്‍പ്പൂരം കത്തിക്കുമ്പോള്‍ അന്തരീക്ഷം ശുദ്ധമാകും. സന്ധ്യാനേരത്താണെങ്കില്‍ ഏറെ അഭികാമ്യം. കര്‍പ്പൂരത്തിന്റെ പുകശ്വസിച്ചാല്‍ അപസ്മാരം, ഹിസ്റ്റീരിയ സന്ധിവാതം എന്നിവയുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. കാലുകളിലെ വേദനമാറാന്‍ അല്‍പം കര്‍പ്പൂരം കടുകെണ്ണയില്‍ പൊടിച്ചിട്ട് മസാജ് ചെയ്യുന്നത് നല്ലതാണ്.

ഹിറ്റ്ലർ സൈനികരുടെ  പേശികളുടേയും ഞരമ്പുകളുടേയും വേദന ശമിപ്പിക്കാൻ കർപൂരം ഉപയോഗിച്ചിരുന്നു.  വ്യാപകമായ ഉപയോഗം മൂലം കർചൂരം കിട്ടാതെ വന്നപ്പോൾ കൃത്രിമ കർപൂരം കണ്ടെത്തിയതും ഹിറ്റ്ലറുടെ കാലത്താണ് എന്ന് പറയപെടുന്നു. ഇന്ന് ഏറ്റവും കൂടുതൽ കൃത്രിമ കർചൂരം നിർമ്മിക്കുന്നത് അമേരിക്കയിലാണ്.
ഹിസ്റ്റീരിയ പേശിവേദന ഞരമ്പു വേദന കടച്ചിൽ എന്നിവയിലെല്ലാം കർപൂരം ഉപയോഗിച്ചു വരുന്നു. അധികമാത്രയിൽ കർപ്പൂരം മരണകാരണമാകാം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.






തീപ്പെട്ടി ശേഖരണം- പാരച്യൂട്ട്

                                

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
138

പാരച്യൂട്ട്

 വായുവിനെതിരേ തടസ്സം സൃഷ്ടിച്ച് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ വേഗത കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പാരച്യൂട്ട്. ഒരു വസ്തുവിന്റെ ടെർമിനൽ വേഗത എഴുപത്തിയഞ്ച് ശതമാനം കുറയ്ക്കാൻ കഴിയുന്ന ഉപകരണതിനെയാണ് പാരച്യൂട്ട് എന്ന് വിളിക്കാറുള്ളത്.പാരച്യൂട്ടുകൾ വളരെ കനം കുറഞ്ഞതും ശക്തിയുള്ളതുമായ തുണി ഉപയോഗിച്ചാണ്നിർമ്മിക്കുന്നത്. നൈലോണാണ് സാധാരണയായി പാരച്യൂട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ആളുകളെയോ ഭക്ഷണമോ ഉപകരണങ്ങളോ  ബഹിരാകാശ വാഹനങ്ങളോ വളരെ പതുക്കെ അന്തരീക്ഷത്തിലൂടെ താഴെയെത്തിക്കാനാണ് പാരച്യൂട്ടുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.
        
പാരച്യൂട്ടിൻറെ സഹായത്തോടെ ആകാശത്തുനിന്നു താഴേക്ക് ചാടുന്ന കായിക വിനോദമാണ്‌ പാരച്യൂട്ടിംഗ് അഥവാ സ്കൈ ഡൈവിംഗ്. കായിക വിനോദമായ പാരച്യൂട്ടിംഗ് അതിൻറെ അപകടസാധ്യത കണക്കിലെടുത്ത്‌ അതികഠിന കായികവിനോദമായാണ് കണക്കാക്കപ്പെടുന്നത്. ആധുനിക സൈന്യങ്ങൾ വ്യോമസേനയ്ക്ക് വേണ്ടി പാരച്യൂട്ടിംഗ് ഉപയോഗിക്കുന്നു. ചിലപ്പോൾ കാട്ടുതീ അണയ്ക്കാനും പാരച്യൂട്ടിംഗ് ഉപയോഗപ്പെടുത്താറുണ്ട്.

എന്റെ ശേഖരണത്തിലെ  പാരച്യൂട്ടിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.





24/09/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - ചേരമാന്‍ ജുമാമസ്ജിദ്

           

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
39

ചേരമാന്‍ ജുമാമസ്ജിദ്

കേരളത്തിലെ എല്ലാ മതസ്ഥരുടെയും പഴക്കം ചെന്ന ചില ആരാധാനാലയങ്ങൾ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. അത് അവയുടെ നിർമ്മാണ വൈദഗ്ധ്യം കൊണ്ടാകാം, ലോകത്തെ ഏറ്റവും ആദ്യത്തേത് എന്ന ബഹുമതി കൊണ്ടാകാം, പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം  വഹിച്ചത് കൊണ്ടാകാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാകാം. ഏതായാലൂം കേരളത്തിലെ പല ആരാധനാലയങ്ങളും ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്
സ്റ്റാമ്പിലെ വിശേഷങ്ങൾ -  ചേരമാന്‍ ജുമാമസ്ജിദ്
1400ഓളം വര്‍ഷം പഴക്കമുള്ളതാണ് കേരളത്തിലെ ആദ്യ മുസ്ലിംപള്ളിയായ ചേരമാന്‍ ജുമാമസ്ജിദ്. പ്രവാചകന്‍ മുഹമ്മദ്‌നബിയുടെ അനുയായിയും കേരളത്തില്‍ ഇസ്ലാംമത പ്രചാരണത്തിന് എത്തിയ ആളുമായ മാലിക് ബിന്‍ ദീനാര്‍ എ.ഡി 629ലാണ് ഈ പള്ളി സ്ഥാപിച്ചത്.ഇന്ത്യയിലെ ഇസ്ലാം മതത്തിന്‍റെ ചരിത്രത്തോട് ഏറെ ചേർന്നു കിടക്കുന്ന മുസ്ലീം ദേവാലയമാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായി അറിയപ്പെടുന്ന ഇവിടെത്തന്നെയാണ് ഇന്ത്യയിൽ ആദ്യമായി ജുമു അ നമസ്കാരം നടന്നതും. മതമൈത്രിയുടെ പേരിൽ അറിയപ്പെടുന്ന ഇവിടം വ്യത്യസ്തമായ ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾകൊണ്ടും ഒക്കെ പ്രസിദ്ധമാണ്.

ചേരമാൻ ജുമാ മസ്ജിദിന്റെ നിർമ്മാണ ശൈലി പരിശോധിക്കുമ്പോൾ കേരളത്തിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്ന് അറിയാം. എന്നാൽ അക്കാലത്തെ ഒരു ബുദ്ധവിഹാരം ആണ് പള്ളിയായി മാറിയതെന്നും പറയപ്പെടുന്നു. പള്ളിയുടെ ആദ്യ രൂപം ഒരു ക്ഷേത്രത്തിൻറെ മാതൃകയിലായിരുന്നു എന്ന കാര്യത്തിൽ സംശയമൊന്നുമില്ല ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള പള്ളിയാണ് ചേരമാന്‍ മസ്ജിദ്. കേരളീയ വാസ്തുശില്‍പ്പകലയുടെ മാതൃകയായിരുന്ന ഈ പള്ളിക്ക് 1341ല്‍ മുസ്രിസ് പട്ടണത്തെ തകര്‍ത്തെറിഞ്ഞ വെള്ളപ്പൊക്കത്തില്‍ കാര്യമായ നാശം സംഭവിച്ചിരുന്നു. വെള്ളപ്പൊക്കത്തിന് ശേഷം പുനര്‍നിര്‍മിച്ച പള്ളി 1974, 1994,2001 വര്‍ഷങ്ങളിലും പുനര്‍നിര്‍മിച്ചു. പള്ളിയുടെ ഉള്‍ഭാഗത്തെ പഴമ നിലനിര്‍ത്തികൊണ്ടുള്ള ഈ പുതുക്കിപ്പണിയലില്‍ പള്ളിയുടെ കേരളത്തനിമയുടെ മനോഹാരിത കുറേയൊക്കെ നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. വിളക്ക് കത്തിച്ചുവെച്ചിരുന്ന ഇന്ത്യയിലെ ഏക മുസ്ലിംപള്ളിയും ഇതാകാനാണ് സാധ്യത. ആദ്യകാലത്ത് വെളിച്ചത്തിനായി കത്തിച്ചിരുന്ന അതിപുരാതനമായ വെങ്കലത്തില്‍ തീര്‍ത്ത തൂക്ക് വിളക്ക് വൈദ്യുതിയത്തെിയിട്ടും പാരമ്പര്യത്തിന്റെ ഭാഗമായി കത്തിച്ചുവരുകയായിരുന്നു. ഈയടുത്ത കാലത്ത് വിളക്കിലെ തിരി അണഞ്ഞുവെങ്കിലും ജാതിമതഭേദമന്യേപള്ളി സന്ദര്‍ശിക്കാനത്തെുന്നവര്‍ ആഗ്രഹസാഫല്യത്തിനായി വിളക്കിലേക്ക് എണ്ണ നേര്‍ച്ചയായി നല്‍കാറുണ്ട്. തടിയില്‍ തീര്‍ത്ത ഉത്തരവും ആയിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കൊത്തുപണികളോടെയുള്ള ഈട്ടിത്തടിയില്‍ തീര്‍ത്ത പ്രസംഗപീഠവും സന്ദര്‍ശകനെ ചരിത്രത്തിലേക്ക് കൊണ്ടത്തെിക്കുന്നതാണ്. മക്കയില്‍ നിന്ന് കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന മാര്‍ബിള്‍ കഷ്ണവും പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്.








23/09/2021

ചിത്രത്തിനു പിന്നിലെ ചരിത്രം (72) - കൃഷ്ണപ്പരുന്ത്

                        

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
72

  സിഗ്മണ്ട് ഫ്രോയിഡ് 

                                    (ചരമദിനം സെപ്റ്റംബർ 23)

ലോക വിഖ്യാതനായ മനശാസ്ത്രജ്ഞനാണ് സിഗ്മണ്ട് ഫ്രോയിഡ് ( മേയ് 6, 1856 - സെപ്റ്റംബർ 23, 1939). ഓസ്ട്രിയൻ ന്യൂറോളജിസ്റ്റായിരുന്ന ഇദ്ദേഹം മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. മനസ്സിന് അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ് ഫ്രോയിഡ്. ഒരു രോഗിയും ഒരു മനഃശാസ്ത്രവിദഗ്ദ്ധനും തമ്മിലുള്ള അഭിമുഖത്തിലൂടെ മനോരോഗം ചികിത്സിക്കുന്ന മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം(Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്.

ഓസ്ട്രിയയിലെ മൊറോവിയെയിലെ ഫൈബർഗ് എന്ന പട്ടണത്തിൽ ഗലീഷ്യൻ ജൂത ദമ്പദികളുടെ മകനായി ജനിച്ച ഫ്രോയിഡ് 1881ൽ വിയന്ന സർവ്വകലാശാലയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ചു.1885-ൽ സർവ്വകലാശാല അദ്ധ്യാപന യോഗ്യത കരസ്ഥമാക്കിയ അദ്ദേഹം നാഡീശാസ്ത്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർക്ക് തുല്യമായ പദവിയിൽ നിയമിതനാകുകയും 1902-ൽ അഫിലിയേറ്റഡ് പ്രൊഫസറാകുകയും ചെയ്തു. 1886-ൽ വിയന്നയിൽ ക്ലിനിക്കൽ പ്രാക്ടീസ് ആരംഭിച്ച ഫ്രോയിഡിന്റെ താമസവും ഗവേഷണ പ്രവർത്തനങ്ങളും വിയന്നയിൽ തന്നെ ആയിരുന്നു. 1938-ൽ നാസി പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി അദ്ദേഹം ഓസ്ട്രിയ വിട്ടു. 1939 ൽ അദ്ദേഹം യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രവാസിയായി മരിച്ചു.

മാനസികാപഗ്രഥനത്തിന്റെ കണ്ടെത്തലിലൂടെ ഫ്രോയിഡ്, സ്വതന്ത്രമായ കൂട്ടിച്ചേർക്കൽ, ട്രാൻസ്ഫറൻസ് തുടങ്ങിയ മനഃശാസ്ത്ര ചികിത്സാ സങ്കേതങ്ങൾ വികസിപ്പിക്കുകയും വിശകലന പ്രക്രിയയിൽ ഇവയുടെ പ്രാധാന്യം വെളിവാക്കുകയും ചെയ്തു. ലൈംഗികതയെ പുനർനിർവചിച്ചുകൊണ്ട് ശിശുലൈംഗികതയെ അതിൽ ഉൾപ്പെടുത്തിയതിലൂടെ ഫ്രോയിഡ് ഈഡിപ്പസ് കോംപ്ലക്സ് എന്ന ആശയം രൂപപ്പെടുത്തുകയും മാനസികാപഗ്രഥന സിദ്ധാന്തത്തിന്റെ കേന്ദ്ര സ്ഥാനത്ത് അതിനെ പ്രതിഷ്ഠിക്കുകയും ചെയ്തു.സ്വപ്നങ്ങൾ ആഗ്രഹ പൂർത്തീകണങ്ങളാണെന്ന അദ്ദേഹത്തിന്റെ വിശകലനം, മനോരോഗകാരണങ്ങളുടെയും മനസ്സിൽ അന്തർലീനമായ അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെയും വിശകലനത്തിനുതകുന്ന അടിസ്ഥാന മാതൃകകളുടെ രൂപീകരണത്തിനു സഹായിച്ചു.ഈ അടിസ്ഥാനത്തിൽ ഫ്രോയിഡ് അബോധമനസ്സിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം ആവിഷ്കരിക്കുകയും ഇദ്ദ്, ഈഗോ, സൂപ്പർ-ഈഗോ എന്നിവ ഉൾപ്പെടുന്ന മാനസിക ഘടനയുടെ ഒരു മാതൃക വികസിപ്പിക്കുകയും ചെയ്തു.മാനസിക വികാസം സംബന്ധിച്ച തന്റെ സിദ്ധാന്തത്തിൽ ശാരീരിക സുഖം പ്രധാനം ചെയ്യുന്ന ലിബിഡോ എന്ന ലൈംഗിക ഊർജ്ജത്തിന്റെ സാന്നിദ്ധ്യത്തെ ഫ്രോയിഡ് വിശദീകരിച്ചു.തന്റെ പിൽക്കാല കൃതികളിൽ, ഫ്രോയിഡ് മതത്തെയും സംസ്കാരത്തെയും കുറിച്ച് വിശാലമായ വ്യാഖ്യാനങ്ങളും വിമർശനങ്ങളും അവതരിപ്പിച്ചു.

മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. ഹിസ്റ്റീരിയ ബാധിച്ച രോഗികളെ ചികിത്സിയ്ക്കാൻ ഹിപ്നോട്ടിസം ഫലപ്രദമാണെന്ന് തെളിയിച്ചതും അദ്ദേഹമാണ്‌. സ്വപ്നങ്ങളുടെ വ്യാഖ്യാനവും അപഗ്രഥനവും മാനസികാപഗ്രഥനത്തിൽ സഹായകമാണെന്ന് അദ്ദേഹം കണ്ടെത്തി. ഒരു രോഗനിർണ്ണയ രീതി, ചികിത്സാ സമ്പ്രദായം എന്നീ നിലകളിൽ പ്രാധാന്യം കുറഞ്ഞിട്ടുണ്ടെങ്കിലും മനഃശാസ്ത്രം, മനോരോഗ ചികിത്സ എന്നിവയിലും മാനവിക വിഷയങ്ങളിലും മാനസികാപഗ്രഥനം ഇന്നും സ്വാധീനം ചെലുത്തുന്നു. അതിനാൽ, അതിന്റെ ചികിത്സാ ഫലപ്രാപ്തി, ശാസ്ത്രീയ നില, അതിനു ഫെമിനിസവുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച വിപുലവും ഉയർന്നതുമായ ചർച്ചകൾ ഇപ്പോഴും തുടരുന്നു. ഫ്രോയിഡിന്റെ കൃതികൾ സമകാലീന പാശ്ചാത്യ ചിന്തയെയും ജനകീയ സംസ്കാരത്തെയും സ്വാധീനിച്ചിട്ടുണ്ട്.







22/09/2021

കറൻസിയിലെ വ്യക്തികൾ (67) - ജീൻ ജാക്വിസ് ഡെസ്സാലിൻസ്

                   

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
63
   
ജീൻ ജാക്വിസ് ഡെസ്സാലിൻസ്

ഹെയ്തിയിയുടെ സ്ഥാപക പിതാവ് ആയിരുന്നു ജീൻ ജാക്വിസ് ഡെസ്സാലിൻസ് സെപ്റ്റംബർ 20, 1758 – ഒക്ടോബർ 17, 1806). നിരക്ഷരനായ ഒരു അടിമയായിരുന്ന ഇദ്ദേഹം. ഫ്രാൻസിന്റെ അധീനതയിൽ നിന്ന് ഹെയ്തിയെ സ്വതന്ത്രമാക്കുകയും 1804 മുതൽ 06 വരെ രാജ്യത്തിന്റെ ചക്രവർത്തിയായി ഭരണം നടത്തുകയും ചെയ്തു. തോട്ടം ജോലിക്കാരനായ ഒരു അടിമയുടെ മകനായി ഇദ്ദേഹം 1758-ൽ ജനിച്ചു. 1790-കളുടെ തുടക്കത്തിൽ ഫ്രഞ്ചുകാർക്കെതിരായി അടിമകൾ നടത്തിയ വിപ്ലവത്തിൽ ഇദ്ദേഹം പങ്കെടുത്തു.1803-ഓടെ ഫ്രഞ്ചുകാർക്കെതിരായി വിജയകരമായി വിപ്ലവം നയിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇതിന്റെ ഫലമായി 1804-ൽ ഹെയ്തി സ്വതന്ത്രയായി. 1804 ജനുവരി 1-ന് ഡെസ്സാലൻ ഹെയ് തിയിലെ ഗവർണർ ജനറലായി അധികാരമേറ്റു. തുടർന്ന് സെപ്റ്റംബറിൽ ജീൻ ജാക്വിസ് ഒന്നാമൻ എന്ന നാമത്തിൽ ചക്രവർത്തിയായി സ്വയം അവരോധിതനായി. ഇദ്ദേഹത്തിന്റെ നയങ്ങൾ നാട്ടിൽ ഏറെ ശത്രുക്കളെ സൃഷ്ടിച്ചു. തുടർന്നുണ്ടായ ഒരു കലാപത്തിനിടയ്ക്ക് 1806 ഒക്ടോബർ 17-ന് ഇദ്ദേഹം വധിക്കപ്പെട്ടു.

ഹെയ്തി 2004 ൽ പുറത്തിറക്കിയ 250 ഗൂർഡ് ബാങ്ക് നോട്ട്.

മുൻവശം (Obverse): ചക്രവർത്തി ജാക്വസ് ഒന്നാമൻ( ജീൻ-ജാക്വിസ് ഡെസ്സാലിൻസ്) (1758-1806) ഛായാചിത്രം. 1804 ജനുവരി 1 ന് ഗോണാവിൽ ഒരു ജനക്കൂട്ടത്തിന് മുന്നിൽ ഹെയ്തിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ചിത്രീകരിച്ചിരിക്കുന്നു.

 പിൻവശം (Reverse): മാർചന്ദിലെ ഫോർട്ട് ഡെസിഡോ.







21/09/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - കണ്ടെത്തിയ ഡോക്ടറുടെ പേരിൽ അറിയപ്പെട്ട രോഗം

           

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
38

 കണ്ടെത്തിയ ഡോക്ടറുടെ പേരിൽ അറിയപ്പെട്ട രോഗം

രസതന്ത്രത്തിലും ഉർജ്ജതന്ത്രത്തിലും പല കണ്ടെത്തുകളും കണ്ടെത്തിയ മഹാൻമാരുടെ പേരിൽ അറിയപെടുന്നുണ്ട് .എന്നാൽ വൈദ്യശാസ്ത്രത്തിൽ രോഗം കണ്ടെത്തിയ ഡോക്ടറുടെ പേരിൽ ആ രോഗം അറിയപ്പെടുക അപൂർവ്വമാണ് .ജർമ്മൻ മനശ്ശാസ്ത്രജ്ഞനും ന്യൂറോ പത്തൊലിജിസ്റ്റ്മായ അലിയോസ്‌ അൽഷിമർ കണ്ടെത്തിയ രോഗമാണ് അൽഷിമേഴ്‌സ് എന്ന് അറിയപ്പെട്ടത് .1906ലാണ് വൈദ്യശാസ്ത്രത്തിന് അത് വരെ അജ്ഞതമായിരുന്ന ഈ രോഗത്തെക്കുറിച്ച് ആദ്യമായി ഈ ഡോക്ടർ രേഖപെടുത്തിയത് .ഇദ്ദേഹത്തോടുള്ള ആദര സൂചകമയാണ് രോഗത്തിന് അൽഷിമേഴ്‌സ് എന്ന പേര് ശാസ്ത്ര ലോകം നൽകിയത് .

തലച്ചോറിലെ ഓർമകോശങ്ങൾ നശിച്ചുപോകുന്ന രോഗമാണ് അൽഷിമേഴ്‌സിന്റെ. മറവിരോഗങ്ങളെ പൊതുവെ 'ഡിമെൻഷ്യ' എന്നാണ് വിളിക്കുന്നത്. മാനസികാരോഗത്തിന് ചികിത്സ തേടിയ 51 വയസുകാരി 'ഒഗസ്റ്റിഡി'യുടെ മരണശേഷം അവരുടെ തലച്ചോർ പഠനവിധേയമാക്കിയാണ് ഈ രോഗം തിരിച്ചറിഞ്ഞത്.
പ്രായമായി വരുമ്പോൾ ഓർമ്മക്കുറവ് പോലുള്ള പല അസുഖങ്ങളും പിടിപെടാറുണ്ട്. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് അൽഷിമേഴ്സ് രോഗം.മലയാളത്തിൽ സ്മൃതി നാശം എന്ന് ഈ രോഗം അറിയപെടുന്നു..പ്രശസ്തരായ ഒരുപാട് പേർ  ഈ രോഗത്തിന് കീഴടങ്ങിട്ടുണ്ട് .അമേരിക്കൻ പ്രസിഡന്റ്‌ആയിരുന്ന  റെനോൾഡ് റീഗൻ ,ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ഹരോൾഡ് വിത്സൻ ,2009ലെ നൊബേൽ സമ്മാന ജേതാവ് ചാൾസ് കെ കോ എന്നിവർ രോഗം ബാധിച്ചവരിൽ ചിലരാണ് . .ലോകത്താകെ മൂന്ന് കോടിയിലേറെ പേർക്ക് ഈ രോഗം ഉണ്ടെന്നാണ് കണക്കാകീരിക്കുന്നത് .ഇന്ത്യയിൽ 30 ലക്ഷം  പേരുണ്ട് .സെപ്റ്റംബർ 21 എല്ലാവർഷവും ലോക അൽഷിമേഴ്‌സ് ദിനമായി ആചരിക്കുന്നുണ്ട് .