ഇന്നത്തെ പഠനം | |
അവതരണം | നിഷാദ് കാക്കനാട് |
വിഷയം | സ്റ്റാമ്പിലെ വിശേഷങ്ങൾ |
ലക്കം | 41 |
ഒളിമ്പ്യന്‍ റഹ്‌മാന്‍
ഇന്ത്യയിലെ എക്കാലത്തേയും മികച്ച ഫുട്ബോല്‍ കളിക്കാരനും കോച്ചുമായിരുന്നു ഒളിമ്പ്യന്‍ റഹ്‌മാന്‍
1956 ലെ മെല്‍ബണ്‍ ഒളിമ്പിക്സ് ഫുട്ബാളില്‍ ഇന്ത്യയെ നാലാംസ്ഥാനം വരെ എത്തിച്ച ടീമിലെ അംഗമായിരുന്ന പൂവളപ്പില്‍ താഴത്തേരി അബ്ദുള്‍ റഹ്‌മാന്‍ എന്ന ഒളിമ്പ്യന്‍ ടി.എ. റഹ്‌മാന്‍.അന്താരാഷ്ട്ര ഫുട്ബോള്‍ ഭൂപടത്തില്‍ കേരളത്തിന് മേല്‍വിലാസമുണ്ടാക്കിനല്‍കിയത് അബ്ദുള്‍ റഹ്മാനെന്ന വിങ്ങ് ബാക്കായിരുന്നു
1934 ജനുവരിയിലാണ് ഒളിമ്പ്യൻ റഹ്‌മാൻ ജനിക്കുന്നത്. ഫോർത്ത് ഗ്രേഡിൽ പഠനമവസാനിപ്പിച്ച് ഫുട്ബോൾ കളിയിലേക്കിറങ്ങി. ഇൻഡിപെൻഡൻസിനു വേണ്ടി കോഴിക്കോട് കോടതി മൈതാനിയിൽ പന്തുതട്ടി റഹ്മാൻ ആ വലിയ ഫുട്ബോൾ യാത്ര ആരംഭിച്ചു. യൂണിവേഴ്സലിന്റേയും യങ്ങ് ജംസിന്റേയും മലബാർ ഹണ്ടേർസിന്റേയും കുപ്പായമണിഞ്ഞ് മലബാർ ഫുട്ബോളിന്റെ കേന്ദ്രബിന്ദുവായി ആ ഡിഫൻഡർ തിളങ്ങി.1955ൽ തിരുവനന്തപുരത്തു നടന്ന ഇന്ത്യ റഷ്യാ മത്സരത്തിൽ റഹ്മാൻ ആദ്യമായി ഇന്ത്യക്കു വേണ്ടി ബൂട്ടണിഞ്ഞു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടീമായ 1956ലെ മെൽബൺ ഒളിമ്പിക്സ് ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു റഹ്മാൻ
തന്റെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഒളിമ്പ്യൻമാരിൽ ഒരാളായതിനാൽ, അബ്ദുൾ റഹ്മാനെ കേരളത്തിലെ 'ഒളിമ്പ്യൻ' റഹ്മാൻ എന്ന് വിളിക്കപ്പെട്ടു. 1955 മുതൽ 1966 വരെ അദ്ദേഹം അഞ്ച് സന്തോഷ് ട്രോഫി കിരീടങ്ങൾ നേടി, ബംഗാളിനെ നാല് കിരീടങ്ങളിലേക്കും ബാംഗ്ലൂരിനെ ഒന്നിലേക്കും നയിച്ചു. 60 കളുടെ തുടക്കത്തിൽ മോഹൻ ബഗാനിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു, ഈ കാലയളവിൽ ഏതാനും വർഷങ്ങൾ ക്ലബ്ബിന്റെ ക്യാപ്റ്റനായി
സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട് റഹ്‌മാന്‍. പി ഏ ബക്കറിന്‍റെ ചുവന്ന വിത്തുകള്‍ എന്നസിനിമയിലെ നായകനായ ലോറി ഡൈവറേ അദ്ദേഹം സാമാന്യം ഭംഗിയാക്കുകയും ചെയ്തു.ശ്വാസകോശരോഗത്തെ തുടര്‍ന്ന് അറുപത്തിയാറാം വയസില്‍ അദ്ദേഹം ജീവിത മൈതാനത്തുനിന്നും വിടവാങ്ങിയപ്പോള്‍ കോരള ഫുട്ബോളിന് നഷ്ടമായത് അതിന്‍റെ കാരണവരെയായിരുന്നു.ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ നിരക്കാരനായി ഒളിമ്പ്യൻ റഹ്‌മാൻ ഫുട്ബോൾ ചരിത്രത്തിൽ വൻമതിൽ പോലെ നെഞ്ചും വിരിച്ചു തന്നെ നിൽക്കും.
No comments:
Post a Comment