ഇന്നത്തെ പഠനം | |
അവതരണം | നിഷാദ് കാക്കനാട് |
വിഷയം | സ്റ്റാമ്പിലെ വിശേഷങ്ങൾ |
ലക്കം | 40 |
കര്‍പൂരം
കിഴക്കൻ ഏഷ്യയിൽകാണപ്പെടുന്ന നിത്യഹരിതവൃക്ഷമാണ് കർപ്പൂരം(ശാസ്ത്രീയനാമം:Cinnamomum camphora).കര്‍പ്പൂരമരത്തിന്റെ തടിയും ഇലകളും വാറ്റിയാണ് സുഗന്ധദ്രവ്യമായ കര്‍പ്പൂരം നിര്‍മിക്കുന്നത്. മുപ്പത് മീറ്ററോളം ഉയരത്തില്‍ വളരുന്ന മരമാണ് കര്‍പ്പൂരം
കർപൂര മരം കേരളത്തിൽ അപൂർവം ആയതുകൊണ്ട് അതുപയോഗിച്ചുള്ള ഔഷധ പ്രയോഗങ്ങൾ സാധാരണ ചെയ്യാറില്ല. വാങ്ങാൻ കിട്ടുന്ന കർപൂരം മാത്രം ആണ് ഔഷധമായി ഉപയോഗിക്കുന്നത്.ദൈവികമായും ആരോഗ്യപരമായും ഒരുപാട് ഗുണങ്ങളുള്ള വസ്തുവാണ് കര്‍പൂരം. ഭൗതികമായതെല്ലാം ത്യജിച്ച് മനുഷ്യന്‍ ഈശ്വരിനില്‍ ലയിച്ചു ചേരുന്നു എന്നതിന്റെ പ്രതീകമാണ് കര്‍പൂരംകത്തിക്കല്‍. കര്‍പൂരം തെളിയിക്കുന്നിടത്ത് ദേവസാന്നിധ്യമുണ്ടാകും. ശുദ്ധവര്‍ണമുള്ള കര്‍പൂരം ഒന്നും അവശേഷിക്കാത്തെ അഗ്‌നിയല്‍ അതിവേഗം ലയിച്ചു ചേരുന്നു. കര്‍പൂരം കത്തിക്കുന്നതിലൂടെ ആത്മശുദ്ധി ലഭിക്കുന്നു എന്നാണ് സങ്കല്‍പം. .കർപ്പൂരം ഒരു ഹൈഡ്രോ കാർബൺ സംയുക്തമാണ്. അതുകൊണ്ടു തന്നെ ഇതിന് ജ്വലന ശേഷി കൂടുതൽ ഉണ്ട്
ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് ശേഷമാണ് കര്‍പ്പൂരാരതി നടത്തുന്നത്. കത്തിച്ച കര്‍പ്പൂരം പൂജാരി ഭക്തര്‍ക്ക് വണങ്ങാനായി പുറത്തേക്ക് കൊണ്ടു വരുന്നു. കര്‍പ്പൂരം തൊട്ടു വണങ്ങിയാല്‍ മനസ്സിലെ മാലിന്യങ്ങള്‍ അകന്ന് ശുദ്ധി കൈവരും. കര്‍പ്പൂരത്തിന്റെ സുഗന്ധം ചുറ്റിലും അനുകൂല ഊജം നിറയ്ക്കും. മനസ്സില്‍ ശുഭചിന്തകള്‍ തെളിയും.
നിലവിക്ക് കൊളുത്തുന്ന അത്രതന്നെ പ്രാധാന്യമുണ്ട് കര്‍പ്പൂരാരതി ഉഴിയുന്നതിനും. ഏറെ ഔഷധഗുണങ്ങളുമുണ്ട് കര്‍പ്പൂരത്തിന്. സൗന്ദര്യവര്‍ധക വസ്തുക്കളിലെയും ആയുര്‍വേദ ഔഷധങ്ങളിലയും ചേരുവകളില്‍ ഒന്നാണിത്. അത് അന്തരീക്ഷത്തിലെ വിഷാംശത്തെയും സാംക്രമിക രോഗാണുക്കളെയും നശിപ്പിക്കും. വാതരോഗ വേദനകള്‍ ശമിപ്പിക്കാനും ജലദോഷത്തെ തടുക്കാനും ചര്‍മത്തിലെ അണുബാധയകറ്റാനും കര്‍പ്പൂരത്തിന് കഴിയും.
വീടുകളില്‍ കര്‍പ്പൂരം കത്തിക്കുമ്പോള്‍ അന്തരീക്ഷം ശുദ്ധമാകും. സന്ധ്യാനേരത്താണെങ്കില്‍ ഏറെ അഭികാമ്യം. കര്‍പ്പൂരത്തിന്റെ പുകശ്വസിച്ചാല്‍ അപസ്മാരം, ഹിസ്റ്റീരിയ സന്ധിവാതം എന്നിവയുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. കാലുകളിലെ വേദനമാറാന്‍ അല്‍പം കര്‍പ്പൂരം കടുകെണ്ണയില്‍ പൊടിച്ചിട്ട് മസാജ് ചെയ്യുന്നത് നല്ലതാണ്.
ഹിറ്റ്ലർ സൈനികരുടെ പേശികളുടേയും ഞരമ്പുകളുടേയും വേദന ശമിപ്പിക്കാൻ കർപൂരം ഉപയോഗിച്ചിരുന്നു. വ്യാപകമായ ഉപയോഗം മൂലം കർചൂരം കിട്ടാതെ വന്നപ്പോൾ കൃത്രിമ കർപൂരം കണ്ടെത്തിയതും ഹിറ്റ്ലറുടെ കാലത്താണ് എന്ന് പറയപെടുന്നു. ഇന്ന് ഏറ്റവും കൂടുതൽ കൃത്രിമ കർചൂരം നിർമ്മിക്കുന്നത് അമേരിക്കയിലാണ്.
ഹിസ്റ്റീരിയ പേശിവേദന ഞരമ്പു വേദന കടച്ചിൽ എന്നിവയിലെല്ലാം കർപൂരം ഉപയോഗിച്ചു വരുന്നു. അധികമാത്രയിൽ കർപ്പൂരം മരണകാരണമാകാം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
No comments:
Post a Comment