ഇന്നത്തെ പഠനം | |
അവതരണം | സന്തോഷ് ഗിൽബർട്ട് തൃക്കാക്കര |
വിഷയം | തീപ്പെട്ടി ശേഖരണം |
ലക്കം | 138 |
പാരച്യൂട്ട്
വായുവിനെതിരേ തടസ്സം സൃഷ്ടിച്ച് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ വേഗത കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പാരച്യൂട്ട്. ഒരു വസ്തുവിന്റെ ടെർമിനൽ വേഗത എഴുപത്തിയഞ്ച് ശതമാനം കുറയ്ക്കാൻ കഴിയുന്ന ഉപകരണതിനെയാണ് പാരച്യൂട്ട് എന്ന് വിളിക്കാറുള്ളത്.പാരച്യൂട്ടുകൾ വളരെ കനം കുറഞ്ഞതും ശക്തിയുള്ളതുമായ തുണി ഉപയോഗിച്ചാണ്നിർമ്മിക്കുന്നത്. നൈലോണാണ് സാധാരണയായി പാരച്യൂട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ആളുകളെയോ ഭക്ഷണമോ ഉപകരണങ്ങളോ ബഹിരാകാശ വാഹനങ്ങളോ വളരെ പതുക്കെ അന്തരീക്ഷത്തിലൂടെ താഴെയെത്തിക്കാനാണ് പാരച്യൂട്ടുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.
പാരച്യൂട്ടിൻറെ സഹായത്തോടെ ആകാശത്തുനിന്നു താഴേക്ക് ചാടുന്ന കായിക വിനോദമാണ് പാരച്യൂട്ടിംഗ് അഥവാ സ്കൈ ഡൈവിംഗ്. കായിക വിനോദമായ പാരച്യൂട്ടിംഗ് അതിൻറെ അപകടസാധ്യത കണക്കിലെടുത്ത് അതികഠിന കായികവിനോദമായാണ് കണക്കാക്കപ്പെടുന്നത്. ആധുനിക സൈന്യങ്ങൾ വ്യോമസേനയ്ക്ക് വേണ്ടി പാരച്യൂട്ടിംഗ് ഉപയോഗിക്കുന്നു. ചിലപ്പോൾ കാട്ടുതീ അണയ്ക്കാനും പാരച്യൂട്ടിംഗ് ഉപയോഗപ്പെടുത്താറുണ്ട്.
എന്റെ ശേഖരണത്തിലെ പാരച്യൂട്ടിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.
No comments:
Post a Comment